Jump to content

താൾ:CiXIV280.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൨ ദ്രൊണം

പിന്നെയുംപൊയിതു മുട്ടിച്ചെതിർത്തിതുഹാൎദ്ദിക്യനന്നെരംഎയ്തുതലയു
മറുത്താൻധനഞ്ജയൻ എയ്തുശരങ്ങൾവരുണാത്മജനപ്പൊൾ ച്ശത്ര
ദ്ധ്വജാശ്വങ്ങളെല്ലാമതുനെരം വൃത്രാരിപുത്രൻകളത്തൊരനന്തരംതെ
റ്റന്നൊരുഗദകക്കൊണ്ടടുത്തവ നെറ്റിനാൻകൃഷ്ണനെയപ്പൊൾവി
ജയനും കണ്ഠവുംകയ്യുമൊരംപാൽമുറിച്ചതു കണ്ടെതിർത്തീടിനാൻ
കാംബൊജനന്നെരം അന്തകൻവീടുപുക്കാൻപൊരുതെറ്റവു മന്തി
കെനിന്നപടയൊടുകൂടവെ പിന്നശ്രുതായുരാഖ്യൻനൃപനെറ്റിതു
കൊന്നാനരനിമിഷംകൊണ്ടവനെയും അപ്പൊളവൻതന്നനുജനും
കൊപിച്ചു മുല്പുക്കെതിർത്തതുകണ്ടാശുപാൎത്ഥനുംതൽബലൌഘത്തൊ
ടുകൂടവെകൊപിച്ചു കെൽപ്പൊടുബാണങ്ങളെയ്തുകൊന്നീടിനാൻ എ
ന്നെഎന്നെക്കുലചെയ്യുന്നതൎജ്ജുന നെന്നരിവീരരൊഴിച്ചുതുടങ്ങിനാർ
ധാൎത്തരാഷ്ട്രൻപെരികാൎത്തനായ്ദ്രൊണരെ കാൽതളിരൻപൊടുവന്ദി
ച്ചുചൊല്ലിനാൻ കാത്തുജയദ്രഥൻതന്നയുമെന്നെയും പാൎത്ഥഭയംതീ
ൎത്തുരക്ഷിക്കവെണമെ ശത്രുകളെക്കൊന്നുരാജ്യംതരുവതിന്നുൾത്താ
രിലിപ്പൊൾമടിക്കരുതെതുമെ ദ്രൊണർകവചംജപിച്ചുകൊടുത്തിതു
മാനിയായുള്ള സുയൊധനനന്നെരംഖാണ്ഡവംപുക്കൊരുപാവകനെ
പ്പൊലെ പാണ്ഡവസെനദഹിപ്പിച്ചിതാചാൎയ്യൻ ഗാണ്ഡീവധന്വാ
വുപൊയിതൊരുവഴി വെണ്ടുംജയദ്രഥനെക്കണ്ടുകൊള്ളുവാൻ അ
ന്നെരമെങ്ങുനിന്നെന്നറിഞ്ഞീലപൊ ന്നുന്നതനായദൃഷ്ടദ്യുമ്നനുംവ
ന്നാൻ ദ്വന്ദയുദ്ധത്തിൽമരിച്ചാർപലനൃപ രാന്ദൊളിതമായിതന്നെ
രമാഹവം സൊമകപാഞ്ചാലഭൂപതിവീരന്മാർ കാർമുകിൽപെമഴതൂ
കുന്നതുപൊലെ ബാണംപൊഴിഞ്ഞങ്ങടുക്കുന്നതുനെരം ദ്രൊണരുടെ
പടകെട്ടുപാഞ്ഞുതുലൊം വൻപനായീടുംദ്രുപദനുംചാപികൾ മുൻപ
നാമാചാൎയ്യനുംപൊരുതൊരുപൊരുംപരുംകണ്ടുതെളിഞ്ഞുപുകഴ്ത്തിനാർ
തുംബുരുനാരദന്മാരുംപുകഴ്ത്തിനാർ വാളുമായെറ്റമടുത്തിതുപാഞ്ചാല
ൻ ബാണങ്ങൾമെയ്യിൽനിറച്ചിതാചാൎയ്യനും കൊല്ലുന്നതുണ്ടെന്നുറ
ച്ചുഗുരുവരൻ വില്ലുംകുഴിയെക്കുലച്ചുവലിച്ചുടൻ നില്ലുനില്ലെന്നണ
ഞ്ഞീടുന്നനെരത്തു മല്ലാരിതൻപ്രിയനാകിയശൈനെയൻകിഞ്ചന
ചഞ്ചലമെന്നിയെചൊല്ലിയാലഞ്ചിയൊടുന്നവരല്ലെന്നറിഞ്ഞാലുംഅത്ര
വൈദഗ്ദ്ധ്യമുണ്ടെംകിലൊനമ്മിലു മിത്തിരിനെരംപൊരുതെമതിയാവു
കെല്പൊടിവണ്ണംപറഞ്ഞാശുസാത്യകിമുൽപ്പുക്കെതിൎത്തതുകണ്ടുഗുരുവര
ൻ അസ്ത്രങ്ങൾശസ്ത്രങ്ങൾനാരാചപങ്ക്തികൾഅൎദ്ധചന്ദ്രാകാരമായുള്ള
ബാണങ്ങൾ ഇത്തരംകൊരിച്ചൊരിഞ്ഞുതുടങ്ങിനാനത്തരംതന്നെയുയു
ധാനനുമെയ്താൻ മുഗ്ദ്ധവിലൊചനഭൃത്യപ്രവരനും ക്ഷത്രാകുലാനുകശി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/308&oldid=185598" എന്ന താളിൽനിന്ന് ശേഖരിച്ചത്