താൾ:CiXIV280.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൧൫

കൈക്കൊണ്ടടുത്തുമുഴുത്തൊരിരുട്ടത്തുതങ്ങളിൽതങ്ങളിലെതുമറിയാതെ
തിങ്ങിവിങ്ങുംപടതമ്മിലിടചെൎന്നു കുത്തുകൊണ്ടുകുടർമാലതുറിക്കയും മ
ത്തഗജങ്ങൾപടിഞ്ഞുകിടക്കയും വെട്ടുകൊണ്ടറ്റുതുണ്ടിച്ചുപതിക്കയും
ഒട്ടുമണ്ടുംപൊൾമരിച്ചുപതിക്കയും തൂകുന്നബാണഗണംകൊണ്ടുകൊ
ണ്ടൊരൊ കൈകാൽതലകൾമുറിഞ്ഞുതെറിക്കയും ചക്രമെറിഞ്ഞുകഴു
ത്തൂമുറിക്കയും മുൽഗരംകൊണ്ടുഗാത്രങ്ങളമൎക്കയും മുഷ്കരമായഗദകൊ
ണ്ടടിക്കയും ഖഡ്ഗങ്ങളെറ്റുഖണ്ഡിച്ചുപതിക്കയും രക്തംപലപലദിക്കി
ലൊലിക്കയും നക്തഞ്ചരാദികളാൎത്തുവിളിക്കയും വാനരരാക്ഷസന്മാർ
പൊരുംപൊലെയും ദാനവനിൎജ്ജരന്മാർപൊരുംപൊലെയും സംഹാ
രരുദ്രൻപ്രളയകാലത്തിംകൽ സംഹരിച്ചീടുന്നതെന്നകണക്കെയും ദാ
രുണമായിതുയുദ്ധമതുകണ്ടു പൊരാളിവീരൻധനഞ്ജയൻചൊല്ലിനാ
ൻമാനമെറീടുന്നവീരരെല്ലാവരുംമാനിച്ചുഞാൻപറയുന്നതുകെൾക്കെ
ണം നിദ്രാദികൊണ്ടുപലൎക്കുംവിഷമമുണ്ടിത്ഥംമുഹൂൎത്തമുറങ്ങുകനാമി
നി അപ്പൊളുദിക്കുമമൃതകിരണനും പില്പാടുകാണാംജയവുമജയവും
യൊഗിപ്രതിയൊഗികളതുകെട്ടനു രാഗവശാലവന്നാശിയുംചൊല്ലി
നാർ എല്ലാവരെയുംജയിക്കായ്വരികനി നല്ലനായ്വാഴ്കനെകംനാൾനൃ
പൊത്തമ കുംഭീകുലൊത്തമസ്കന്ധമമൎന്നവർ കുംഭികുംഭസ്ഥലെവീ
ണുറങ്ങീടിനാർ സംഭൊഗതാന്തരായംഭൊജനെത്രമാർ കുംഭസ്തനാ
ന്തരെവീണുറങ്ങുംവണ്ണം പാരിൽനിന്നീടുംപദാതികൾപാരിലും തെ
രിൽമെവുംമഹാവീരന്മാർതെരിലും അശ്വങ്ങൾതന്മെലിരുന്നൊരവി
ടെയും വിശ്വസിച്ചാനന്ദമുൾക്കൊണ്ടുറങ്ങിനാർ കായികസാദവുംമാ
നസഖെദവും പൊയിതെല്ലാവനുംനിദ്രയുമന്നെരം മന്ദമന്ദമുയൎന്നീടി
നാൻചന്ദ്രനും ചന്ദ്രികയുംവന്നുപാരിൽപരന്നുതെ നിൎജ്ജരെന്ദ്രാത്മ
ജനൎജ്ജുനനുംഗുണ ഗൎജ്ജനംചെയ്തുചൊല്ലീടിനാൻപിന്നെയും ആരു
മൊരുപദംപിന്നൊക്കിവെയ്യാതെ നെരെപൊരുവിനുറക്കവുംകൈവി
ട്ടു മാനമൊടെമരിച്ചീടുന്നിതാകിലൊ വാനവർനാട്ടിൽസുഖിച്ചുവ
സിച്ചിടാം ശത്രുക്കളെക്കൊന്നൊടുക്കിനാംജീവിക്കിൽ ഇത്രലൊക
ത്തിൽനിറഞ്ഞയശസ്സൊടെ മിത്രകളത്രാദികളൊടൊരുമിച്ചു പൃത്ഥ്വി
യുംവാണുസുഖിച്ചുവസിച്ചിടാം ഇത്ഥംപറകയുംബാണങ്ങൾതൂകിയും
വൃത്രാരിപുത്രൻവിളയാട്ടുകണ്ടിട്ടു ചിത്തംതെളിഞ്ഞുഗുരുവടുത്തീടിനാ
ൻ അപ്പൊളടുത്താൻ വിരാടൻദ്രുപദനും കെല്പൊടുകൊന്നാൻഭരദ്വാജ
പുത്രനുംചില്പുരുഷ‌പുരുഷൊത്തമൻചൊല്ലിനാൻഉൾപ്രമൊദത്തൊ
ടുപാൎത്ഥനൊടന്നെരംകൎണ്ണനെയുംഭരദ്വാജസുതനെയു മിന്നുതന്നെകുല
ചെയ്യെണമൎജ്ജുനനമ്മുടെപൈതലെക്കൊന്നതുചിന്തിക്കിൽചെമ്മെജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/321&oldid=185611" എന്ന താളിൽനിന്ന് ശേഖരിച്ചത്