താൾ:CiXIV280.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൮ ദ്രൊണം

ടാകുലമാരായ്മുറയിട്ടലച്ചീടും നാരീജനങ്ങൾതൻദുഃഖമകറ്റുകനാ
രായണതവവാക്യാമൃതത്തിനാൽ എന്നതുകെട്ടമുകുന്ദൻതിരുവടിചെ
ന്നുനാരീജനത്തൊടരുളിച്ചെയ്തു ഭദ്രെസുഭദ്രെഭഗിനികരയരുതുത്തമ
മാർകുലൊത്തംസമാമുത്തരെ ബാലെസുശീലെവിമലെമനൊഹരെ
മാലെറിമാഴ്കായ്കപാഞ്ചാനന്ദനെ വീരമാതാക്കൾധൎമ്മങ്ങളൊൎത്തീ
ടുവിൻദൂരവെനീക്കുവിൻചാപല്യമൊക്കവെ വീൎയ്യവാൻമാരാംരി
പുക്കളെയുംവെന്നുവീൎയ്യസ്വൎഗ്ഗംപുക്കിരിക്കുംപുരുഷനെ ചിന്തിച്ചുനി
ങ്ങൾകരഞ്ഞാലവനതിനന്തരംവന്നുപൊമെത്രപുനരിനിസന്താപ
മൊട്ടുകുറച്ചീടുവിൻനിങ്ങ ളെന്തറിയാതവരെപൊലെകെഴുവാൻ ഇ
ത്ഥമരുൾചെയ്തടക്കിവിലാപവും മുഗ്ദ്ധവിലൊചനനാകിയമാധവൻ
വൃത്രാരിപുത്രനുശൊകമകറ്റുവാൻ പുത്രനെക്കണ്ടെമതിയാവി തെ
ന്നിട്ടുവൃത്രാരിലൊകത്തവനുമായ്ചെന്നുടൻപുത്രനെക്കാട്ടിവിഷാദവും
തീൎത്തിതുചിത്രമിതൊൎക്കിലരനിമിഷംകൊണ്ടു ചിത്രമൊയൊഗെശ
നല്ലൊജഗല്പതി ഉള്ളിൽപ്രപഞ്ചമെല്ലാമടക്കുംപുമാൻ പള്ളിക്കുറുപ്പു
കൊണ്ടീടിനാനിങ്ങനെ പ്രാണസമൻമമപാൎത്ഥനുടെസത്യ മൂനം
വരാതെകഴിപ്പാൻപണിതുലൊംദ്രൊണാദികളഭയംകൊടുത്താരവനെ
ണാംകചൂഡപ്രസാദവുമുണ്ടെല്ലൊ ഇത്ഥംനിനച്ചുനിനച്ചുകിടക്കയാ
ലൎദ്ധരാത്രിക്കുണൎന്നീടിനാൻമാധവൻ ദാരുകൻതന്നെവിളിച്ചരുൾ
ചെയ്തിതുപൊരതിഘൊരമാംനാളെയറികനീ ഞാൻതന്നെസൈ
ന്ധവൻതന്നെകുലചെയ്തുംകൌന്തെയസത്യത്തെരക്ഷിക്കയുംവെണംബാ
ന്ധവമെന്നുള്ളതങ്ങിനെയുള്ളതെന്നാന്തരമായെഴുമാത്മധനഞ്ജയൻ
പൊന്മയമായഗരുഡധ്വജമുള്ള നമ്മുടെതെരുമൊരുമിച്ചരികവെ
നിൎമ്മലമായെഴുമായുധജാലവും ചെമ്മെപിരിയാതെവെണ്ടിവരുമെ
ല്ലൊഎന്നുടെസെവകന്മാരെയുപെക്ഷിക്ക എന്നുള്ളതൊന്നുകൊണ്ടും
വരാനിൎണ്ണയംഇത്തരംദാരുകനൊടരുളിച്ചെയ്തു നിദ്രയുമൊട്ടുകുറഞ്ഞുഭ
ഗവാനുംതാനതിഭാരമായ്ചെയ്തൊരുസത്യവും മാനമെറീടുന്നവൈരി
കൾവീൎയ്യവുംതാനെനിരൂപിച്ചുഖെദിച്ചുഫല്ഗുനൻ മാനസംമാഴ്കിത
ളൎന്നുറങ്ങുംവിധൌ വിഷ്ണുഭഗവാൻവിരിഞ്ചാദിവന്ദിതൻ വൃഷ്ണിക
ലൊത്ഭവൻവിശ്വംഭരാവരൻ കൃഷ്ണൻതിരുവടിതന്നെയുറക്കത്തി ലു
ഷ്ണനിശ്വാസശമനംവരുംവണ്ണം ഉഷ്ണെതരാംശുകുലൊത്ഭവനാകിയ
ജിഷ്ണുവുംകണ്ടിതുസംകടംതീരുവാൻശത്രുക്കളെജ്ജയിച്ചീടുവാനാശു
നാം മൃത്യുഞ്ജയനായരുദ്രനെവന്ദിപ്പാൻ പൊകെന്നുനാരായണൻ
നരൻതന്നൊടുവെഗെനകയ്യുംപിടിച്ചരുളിച്ചെയ്തുനാനാനഗനഗര
ഗ്രാമദെശങ്ങൾകാനനൗഘംനദീജാലവുംപിന്നിട്ടുകെലാസമാകി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/304&oldid=185594" എന്ന താളിൽനിന്ന് ശേഖരിച്ചത്