Jump to content

താൾ:CiXIV280.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൦൭

ണിപൊലെചമച്ചിതുഭീമനും കണ്മണിപാരമുരുണ്ടിതുകൎണ്ണനും കുമ്മി
ണിപൊലുംകുറഞ്ഞീലഭീമനുംവഞ്ചകനായസുയൊധനതംപിമാർഅ
ഞ്ചുപെർകൂടിയടുത്താരതുനെരം പഞ്ചതചെൎത്താനവരെവൃകൊദരൻ
ചഞ്ചലംപൂണ്ടടുത്തീടിനാൻകൎണ്ണനും നെഞ്ചുറപ്പിച്ചുഭയംകരംമാരുതി
കിഞ്ചനസംശയമെന്നിയടുത്തെയ്തു തെരുംകുതിരയുംവില്ലുംകൊടികുട
നെരെപൊടിച്ചുകുഴച്ചിതുചൊരയിൽ പാരംവലഞ്ഞിതുകൎണ്ണനതുക
ണ്ടു നെരെയടുത്തുസുയൊധനതംപിമാർ ചെന്നാനൊരെഴുപെർഭീ
മനവർകളെ യൊന്നിച്ചുകൂട്ടിയുരുട്ടിച്ചമച്ചിതു പിന്നെപിരിഞ്ഞുപൊ
കായ്വാനൊരിക്കലും മുന്നമറിഞ്ഞുപറഞ്ഞുവിദുരരെ ന്നന്നെരമൊൎത്താ
ൻദുരിയൊധനൻതാനും കണ്ണുനീർവാൎത്തുടൻശൊകിച്ചിതുതുലൊം
കൎണ്ണനുംമറ്റൊരുതെരെറിവന്നിതുമുന്നമിവണ്ണമകപ്പെട്ടുതില്ലെന്നുസ
ന്നാഹമുൾക്കൊണ്ടുസുൎയ്യതനയനും അൎണ്ണവംപൊലെയലറിയടുക്കു
മ്പൊൾ കണ്ണുംചുവത്തിയണഞ്ഞുവൃകൊദരൻ എണ്ണമില്ലാതൊരുബാ
ണങ്ങളെയ്തെയ്തു കൎണ്ണനുടെയുടൽകീറിനാനെറ്റവും അംഗംതളൎന്നി
രിക്കുന്നസുയൊധന നംഗെശനെക്കുലചെയ്യുമെമാരുതി ചെല്ലുവി
നാശുപടയുമായെന്നതു ചൊല്ലിനാൻതംപിമാരൊടുസുയൊധനൻ
നന്നായ്ത്തുണച്ചാരവർകളുംകൎണ്ണനു നന്നായികണ്ടതടുത്തെന്നുഭീമനും
കൊന്നാനൊരെഴിനെപ്പിന്നെയുമന്നെരം കൎണ്ണനുവന്നൊരുകൊപം
പറെവതി നിന്നുപണിനമുക്കെന്നതുനിൎണ്ണയം ഭീമനൊടെറ്റമണ
ഞ്ഞുസൂൎയ്യാത്മജൻ പെമഴപൊലെശരങ്ങൾതൂകീടിനാൻ വില്ലുംമുറി
ചുതെരുംകളഞ്ഞാനവൻ നല്ലനാംമാരുതിഭൂമിയിൽചാടിനാൻവാളും
പരിചയുംകൈക്കൊെണ്ടടുത്തപ്പൊൾ ബാണങ്ങളെയ്തുപൊളിച്ചാൻ
പരിചയും വാളുകൊണ്ടൊന്നെറിഞ്ഞീടിനാൻഭീമനും കൊളെകഴിവു
ണ്ടതിനെന്നുകൎണ്ണനും കൂറ്റന്മഴയെറ്റുപൊകുന്നവണ്ണമെ കാറ്റിന്മ
കൻശരമാരിയുമെറ്റെ റ്റുവട്ടമിട്ടാനൊന്നതുകണ്ടുവൻപട പെട്ടന്ന
ടുത്തുശൂലംമുസലംഗദാ ശക്തികൾമുൾത്തടിവാളുംചുരികയും ചക്രം
പരശുവജ്രങ്ങൾകുന്തങ്ങളും ശസ്ത്രങ്ങളുംവരിഷിച്ചിതുകൎണ്ണനെ മി
ത്രാത്മജനെയ്തവറ്റെയും ഖണ്ഡിച്ചാൻ ബദ്ധകൊപത്തൊടുചൊ
ല്ലിനാനിങ്ങിനെബദ്ധനായിടൊല ചിത്തഭയെനനീഒൎക്കെടൊ കൎണ്ണ
നെന്നെന്നെവൃകൊദരനൊക്കുബകനല്ലകൃമ്മീരനല്ലഞാൻപാൎക്കഹി
ഡുംബനുംമാഗധനുമല്ല ഊക്കുനിനക്കുണ്ടുപാരമെന്നാകിലുംപൊൎക്കുക
രുതിവരായ്കനീയെന്നൊടുപക്ഷെവനത്തിനുപൊയ്ക്കൊൾകനല്ലതുഭക്ഷ
ണമുള്ളെടമെങ്കിലുമാമെടൊവല്ലാതെനിന്നുമറിഞ്ഞുനൊക്കാനായ്കനീകൊല്ലു
ന്നുതില്ലഞാനെന്നുമെനിൎണ്ണയം മണ്ടിക്കിഴക്കയും വെണ്ടകിരീടിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/313&oldid=185603" എന്ന താളിൽനിന്ന് ശേഖരിച്ചത്