താൾ:CiXIV280.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൮ ദ്രൊണം

കൊണ്ടൽനെൎവ്വൎണ്ണനുമെങ്ങിതവരുടെ പിന്നിലൊളിച്ചുകൊൾകെ
ന്നുചൊല്ലുംവിധൌ മുന്നിലാമ്മാറുവന്നീടിനാൻപാൎത്ഥനും എന്തെ
ടൊനില്ലുനില്ലെന്തുപറയുന്ന തെന്തുഞാൻകൂടെയറിയരുതെന്നുണ്ടൊ
പൊൎക്കളംപുക്കുരഹസ്യംപറവതി നാൎക്കുതൊന്നുംതിരിപൊരിനാമെ
ങ്കിലൊഎന്തിനിവിടെക്കുവില്ലുമായ്വന്നിതു ചന്തമുണ്ടെന്നതുകാട്ടുവാ
നൊഭവാൻ ഇത്ഥംപറയുന്നവൃത്രാരിപുത്രനും മിത്രതനയനുംതമ്മിൽ
പൊരുതപൊരെത്രയുംപാരമടുത്തുധനഞ്ജയ നൎദ്ധചന്ദ്രപ്രഭമായശര
ങ്ങളെയ്തത്തൽവരുത്തിയൊടിച്ചാനതുനെരം കാൽകൈതുടതൊൾഗ
ളതലമെന്നിവവെഗെനഖണ്ഡിച്ചുഖണ്ഡിച്ചുഖണ്ഡിച്ചുമാളാനവാ
ജികളെക്കുലചെയ്തുചെയ്താലൊലകല്ലൊലകൊലാഹലംപൊലെ കൊ
ലാഹലത്തൊടടുക്കുന്നസാത്യകി ശൂരതപൂണ്ടൊരുകൊളാരിയെപൊ
ലെഭൂരിശ്രവാവടുത്താനതിവിദ്രുതം കൊന്നൊഴിഞ്ഞെങ്ങുമയക്കുന്ന
തില്ലിനി നിന്നെഞാനെന്നാശുമന്നവനാകിയ ഭൂരിശ്രവാവണ
ഞ്ഞെയ്തൊരുനെരത്തുപൂരിച്ചിതംപുകൊണ്ടാകാശമാൎഗ്ഗവും വൃത്രനുമി
ന്ദ്രനുമെറ്റപൊലെയൊരുയുദ്ധംഭയങ്കരമായ്വന്നിതന്നെരം ശംഖാപ
ടഹാദിവാദ്യങ്ങൾഘൊഷിച്ചുശംകവെടിഞ്ഞുനാലഞ്ചാറുനാഴികരണ്ടു
മലമെൽമഴപൊഴിയുംവണ്ണംകണ്ടുകൂടാതവണ്ണംപൊരുതീടിനാർ വി
ല്ലെയ്തുപൊട്ടിച്ചുതെരുംകളഞ്ഞിതു ശല്യതരമുടനന്യൊന്യമന്നെരം ഖ
ഡ്ഗചൎമ്മങ്ങൾകയ്ക്കൊണ്ടങ്ങിരിവരും പക്ഷികളെപൊലെ പുഷ്കരെ
പൊങ്ങിനാർകണ്ടവൎക്കാനന്ദമമ്മാറിരുവരു മുണ്ടായസംഗരമെത്രമ
നൊഹരംപെട്ടന്നുവാൾമുറിച്ചീടിനാൻസാത്യകി മുഷ്ടിയുദ്ധത്തിനെ
ത്തിപിടിച്ചീടിനാൻ മുഷ്ടിചുരുട്ടി തെരുതെരക്കുത്തിയും കെട്ടിയുംകാ
ലുംകരങ്ങളുംതങ്ങളിൽ നിഷ്ഠുരമാംപടിമുട്ടിയുംമുട്ടുകൊണ്ടിട്ടുതലക്കുതല
കൊണ്ടടിക്കയുംഎറ്റുമയച്ചുമടീച്ചുമിടിച്ചുമ ങ്ങൂറ്റംപിടിച്ചുംകടിച്ചും
പൊടിച്ചുമമ്മാറ്റലരന്തകന്മാരായ്മരുവിനകൂറ്റന്മാർതങ്ങളിലെറ്റുപൊ
രുന്നെരം ഊക്കുള്ളഭൂരിശ്രവാവിൻ ചവിട്ടുകൊണ്ടാക്കംകുറഞ്ഞുവീണീടി
നാൻസാത്യകിചെന്നുതലമുടി ചുറ്റിപ്പിടിച്ചിതുമന്നനിടത്തുകരംകൊ
ണ്ടുമറ്റെതിൽ വാളുമെടുത്തുടൻതൂക്കിപിടിച്ചിട്ടു മെളംകലൎന്നുഗളഭുവി
വെട്ടുവാൻഓങ്ങിയനെരത്തുകൃഷ്ണൻതിരുവടി ശാൎങ്ഗപരായണൻ
നാരായണൻപരൻ സംഭ്രമത്തൊടരുൾചെയ്തീതുപാൎത്ഥനൊ ടുംപർ
കൊൻ നന്ദനവീരാവിജയനീ സാത്യകിയെക്കുലചെയ്യുന്നതുകാണ്ക
പാൎത്ഥിവനാകിയഭൂരിശ്രവാവെടൊ പെട്ടന്നുനൊക്കിയതുകണ്ടുഫ
ല്ഗുനൻ മുട്ടിനുനെരമുറിച്ചാനൊരംപിനാൽ വാളുംകരവുമായ്വീണി
തകലവെ വാളെടുത്താനതുതന്നെശിനീസുതൻ ഭൂരിശ്രവാവിൻത

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/314&oldid=185604" എന്ന താളിൽനിന്ന് ശേഖരിച്ചത്