ശ്രീമഹാഭാരതം പാട്ട/കർണ്ണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമഹാഭാരതം പാട്ട
കർണ്ണം


[ 327 ] കൎണ്ണം

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

ഹരഹരഹരശിവശിവശിവ പുരഹരമുരഹരനതപദ ഭവമൃതി
ഭയഹര സ്മരഹര ഭവമൃഡവൃഷദ്ധ്വജവിഷാശന ഗിരീശശംകരദുരി
തനാശന ഗിരിനിലയനഗിരിജാവല്ലഭ പരപരപരമപാഹി
മാം പരമാനന്ദമെന്നതെപറയാവു ശുകതരുണിനിൻവചനപിയൂ
ഷ സുഖപാനമൊദലഹരികൊണ്ടുഞാൻ പരവശനായിച്ചമഞ്ഞി
തെറ്റവും പറകശെഷവുമിനിനീവൈകാതെ പരപ്പു കണ്ടൊളംപ
ണിപണിചൊൽവാൻ പലൎക്കുംവെണമെന്നിരിക്കിലിന്നിയും ചുരു
ക്കിച്ചൊല്ലുവൻകഥനടെതിലും ചുരുക്കിച്ചൊൽവാനുംപണിയെത്രെ
തുലൊം അഹരഹമഹമഘമകലുവാ നഹികുലപതിശയനലീലകൾ
മഹിതഭാരതചരിതവ്യാജെന മഹതാമാനന്ദംവരുവാൻചൊല്ലുവൻ
ഭരദ്വാത്മജൻമരിച്ചനന്തരം ഭരിച്ചിതുപടദിനകരസുതൻ കരുത്തു
ള്ളൎജ്ജുനൻശരത്താലംഗെശൻ മരിച്ചാനെന്നതുപറഞ്ഞുസഞ്ജയൻ
കുരുപ്രവരനാംധൃതരാഷ്ട്രൻതാനു മുറക്കെവാവിട്ടൊന്നലറിവന്മരംമു
റിച്ചുഭൂമിയിൽചരിച്ചതുപൊലെ വിറച്ചുവീണിതുപെരുത്തദുഃഖത്താൽ
തൊഴിച്ചലച്ചു വീണുരുണ്ടുംപെണ്ണുങ്ങൾ കുഴപ്പംപാരായ്ചഞ്ഞിത
ന്നെരം വിമലമാനസൻ വിദുരരെത്രയും വിരിയെച്ചെന്നെടുത്തരച
നെപ്പുൽകി കുളുർത്തനീർകൊണ്ടുതളിച്ചുമൊഹവും തളർത്തിനാൻ
ചിലവചനങ്ങൾകൊണ്ടും അതുകെട്ടുനൃപനരുളിച്ചെയ്തിതുമതിമാനാ
കിയവിദുരരൊടെവം തനയന്മാരുടെമരണവുംകണ്ടു തനിയെഞാനി
നിമരിയാതെഭുവി മരുവീടുന്നതുവിധിബലമയ്യൊ മരണംപ്രാപിപ്പാ
ൻകഴിവുകണ്ടീല എരിയുമഗ്നിതൻ നടുവിൽ വീഴ്കയൊഗരളമൻപൊ
ടുകുടിക്കയൊനല്ല അതിദുരിതംചെയ്തതുമനുഭവി ച്ചവനിയിലിനി
യിരുന്നതുമതി വിവിധമിത്തരംപറഞ്ഞുകെഴുന്നൊ രരചനെത്തൊ
ഴുതുരചെയ്താൻ സൂതൻ മതിനയനനായ്മരുവുംമന്നവ മതിമതിഖെദ
മിനിയെല്ലാംകൊണ്ടും മതികെടുള്ളവർസുതരെന്നാകിലും മതിമാന്മാ
രായൊർകളെകെന്നെവരു അറിവില്ലാതൊരുമകനെലാളിച്ചി ട്ടറിവു [ 328 ] ള്ളൊരുനീകരെകെന്നുവന്നു മറകൾവെച്ചെറെപകുത്തവൻതാനുംമ
റയവർകൌഷാരവിമുനീന്ദ്രനും അറിവുള്ളതവവിദുരരുംപിന്നെ അ
റിയപ്പൊകാതചപലനാംഞാനും നദീതനയനുംകൃപരുംദ്രൊണരും
വിദ്ദിതവൈദാന്തിസനൽകുമാരനും നിഖിലലൊകനായകൻപരൻപുമാ
ൻ നിഗമക്കാതലായ്വിളങ്ങിനകൃഷ്ണൻ തിരുവടിതാനുമരുൾചെയ്തു
മുന്നം തിരുമുൻപിൽനിന്നുപലരുംകെൾക്കവെ അവയൊന്നുംതവ
മനസ്സിലെറ്റുതില്ലവനിയെക്കൊതിച്ചൊരുസുയൊധനൻ പറഞ്ഞ
തുതന്നെമനസികൈക്കൊണ്ടു പരിലാളിച്ചതുനിമിത്തമായിപ്പൊൾ
വരുന്നുസന്താപമിനിയുംമെല്ക്കുമെൽ വരുമെത്രയതുംസഹിച്ചിരിക്ക
നീ നൃപനൊടിങ്ങിനെഝഡിതിസഞ്ജയൻ കപടംകൈവിട്ടുപറഞ്ഞു
തുകെട്ടു പരിതാപംപൂണ്ടുനരപതിചൊന്നാൻ പറെകകൎണ്ണന്റെമ
രണവൃത്താന്തം പറയാമെംകിലെന്നവനുംചൊല്ലിനാൻ പരന്നവൻ
പടക്കധിപതിയാക്കി യഭിഷെകംചെയ്താനഥസുയൊധനൻ തപന
പുത്രനായ്വിളങ്ങുംകൎണ്ണനെ പുനരപികയ്യുംപിടിച്ചവൻ തന്നൊടനുന
യത്തൊടുപറഞ്ഞുഭൂപനും ഭയമെല്ലാമിനിക്കകലെപ്പൊയിതു ജയമി
നിവരുമിനിക്കുനിൎണ്ണയം പിതൃപിതാമഹസമനായുള്ളൊവെ ചതി
വെടിഞ്ഞൊരുസഖിയായുള്ളൊവെ യുധിഷ്ഠിരൻതന്നെപ്പിടിച്ചുകെ
ട്ടെണം യുധിവിജയനെവധിക്കയുംവെണം പണിയില്ലെതുമിന്നതി
നിനിക്കെന്നു പറഞ്ഞുകൊപ്പിട്ടുപുറപ്പെട്ടാൻകൎണ്ണൻ നടത്തിച്ചുവാ
ദ്യമലറിച്ചുംകൊണ്ടു നടിച്ചുനാലംഗപ്പടയുമായടൽ ക്കളത്തിലാമ്മാ
റുനിറഞ്ഞുകൌരവർ കളിച്ചുവീരവാദവുംപറഞ്ഞുടൻ കുതിച്ചുചാടു
ന്നകുതിരകളുടെ കുളംപുകളെറ്റുകിളറിപ്പൊങ്ങീടും പൊടിയുംതെരുരു
ളൊലിയുംവൈരികൾപൊടിയുമാറലറിനകരികളുംകുടുകുടനിലവിളി
ച്ചുകാലാളും കുടതഴകളുംകൊടിമരങ്ങളും പരന്നപൊൎക്കളംനിറഞ്ഞവ
ൻപട നിരന്നിതുകണ്ടുഝടിതിപാണ്ഡവർ പതിനാറാംദിനമുഷസി
ലൊകൈക പതിവസുമതിപതിരമാപതി പതിധൎമ്മപതിസതാംപ
തിഹരീ സുരപതിസ്വാഹാപതിപിതൃപതി നിരൃതിയാദസാംപതിസ
ദാഗതി നിധിപതിപശുപതികരാഷ്ടക പതിഗൊപീജനപതിമമ
പതിയദുപതിദയാനിധിമഖപതി സുരപതിസുതരഥമതിലെറി സു
രുചിരമായവപുഷാകണ്ടാശു സുഖിച്ചുപൊരിനുപുറപ്പെട്ടാരെല്ലൊ
മകരവ്യൂഹവുംചമച്ചിതുകൎണ്ണൻ മകരകുണ്ഡലധരസഖിയായ പുര
ന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസെനാപതിസമൻപാൎത്ഥൻ
ചമച്ചുചന്ദ്രാൎദ്ധപ്രഭമാകുംവ്യൂഹം ഭ്രമിച്ചതുകണ്ടുകുരുവരന്മാരും എതിർ
ത്തുഭീമസെനനൊടശ്വത്ഥാമാ മദിച്ചൊരാനകളെതിർത്തതുപൊലെ [ 329 ] സമുദ്രങ്ങൾതമ്മിൽപ്പൊരുന്നപൊലെയും പരുത്തശൈലങ്ങൾപൊ
രുന്നപൊലെയും തടിച്ചവൃത്രനുമമൎത്യനാഥനും നടിച്ചുപണ്ടെറപ്പൊരു
തപൊലെയും മഹിഷനുംദുൎഗ്ഗാഭഗവതിതാനും മഹിതഘൊരമായ്പൊ
രുതപൊലെയും ദശരഥനരപതിതനയനും ദശവദനനുംപൊരുത
പൊലെയും ഭയമാകുംവണ്ണം പൊരുതിരുവരും മരിയാതെകണ്ടുപിരി
ഞ്ഞാരന്നെരം ശ്രുതകീൎത്തിനരവരനുംശല്യരൊ ടെതിർത്തുപൊർചെ
യ്തുമരിയാതെതൊറ്റാൻ ദിനകരതനയനുംനകുലനും ചിനമൊടുപൊ
രുതുലഞ്ഞുമാദ്രെയൻ കൃപരൊടെറ്റുതൊറ്റിതു ധൃഷ്ടദ്യുമ്നൻ കൃതവൎമ്മാ
വിനൊടഥശിഖണ്ഡിയും വിഷധരദ്ധ്വജനൊടുയുധിഷ്ഠിരൻ വി
ഷമിച്ചുനിന്നുജയിച്ചാനന്നെരം പലരൊടുംകൂടിപ്പൊരുതുപാൎത്ഥനും
പരിഭവംവന്നതൊഴിച്ചാനെവൎക്കും ജയിച്ചുപാണ്ഡവരൊടുക്കംനൂ
റ്റുവ രൊഴിച്ചുപാഞ്ഞിതുപിരിഞ്ഞിതുപട പറഞ്ഞിതുസുയൊധന
നുംകൎണ്ണനൊ ടനന്യബന്ധുവായ്ചമഞ്ഞുഞാനെടൊഅരികളെകൊ
ന്നുജയംതരുവതി നരുതുമറ്റാൎക്കുംനിനക്കൊഴിഞ്ഞിനി ഗുരുവിനും
പിതാമഹനുമാംപ്രതി തിരുമനസ്സുണ്ടായ്ചമഞ്ഞീലെതുമെ ചെറുതുപു
ഞ്ചിരികലൎന്നുകൎണ്ണനും നരവരനൊടുപറഞ്ഞാനന്നെരം അറിയുന്നീ
ലയൊ വിജയൻതന്നുടെ ചരിതമെല്ലാമെനിരൂപിച്ചുകാണ്ക മണിമ
യമായമകുടംനല്കിയ തമരകൾവരനവനുടെശഖും കൊടിയടയാ
ളംകൊടിയമാരുതി പരുത്തഖാണ്ഡവംദഹിപ്പിച്ചമൂലം ഉരത്തഗാ
ണ്ഡീവംകൊടുത്തതുമഗ്നി ശരമൊടുങ്ങാതശരധിയുമുണ്ടു പരനീശ
ൻപശുപതിജഗന്നാഥൻ കൊടുത്തൊരുപാശുപതവുമുണ്ടെല്ലൊ
ഹരിജഗന്നാഥൻ പരൻനാരായണ നരികിലുണ്ടെല്ലൊതുണയാ
യെപ്പൊഴും വിജയനെന്നുപെരവനാകുന്നിതു ജയമെല്ലാംകൊ
ണ്ടുമവനെവന്നിടൂ പരശുരാമൻതന്നനുഗ്രഹത്തിനാ ലൊരുവ
ണ്ണംജയംവരുമെന്നാകിലും ഒരുവരില്ലതെർനടത്തുവാനിനി ക്കു
ടമയൊടതിനയക്കശല്യരെ അതുകെട്ടുസുയൊധനനുമന്നെര മനു
നയത്തൊടുപറഞ്ഞുശല്യരൊ ടടിമലരിണഗതിയിനിക്കിനി അ
ടിയനുവെണ്ടി യൊരുവസ്തുവെണം നിനവിനിക്കെന്റെജനക
നെന്നെത്രെതനയനെന്നെന്നെക്കരുതിടെണമെ പലപരിഭവമിനി
ക്കുചെൎത്തൊരു വലരിപുസുതവധത്തിനിന്നിനി ദിനകരസുതരഥംന
ടത്തെണം മനുകുലവരസമനായുള്ളൊവെ അതുസുയൊധനൻ
പറഞ്ഞതുനെരംമതിമാൻ മാദ്രാധിപതിയാംശല്യരും അഭിമതമെന്ന
ങ്ങിരിക്കിലുംതനിക്കഭിമതമല്ലെന്നതുഭാവിച്ചുടൻ അതികൊപത്തൊ
ടുപറഞ്ഞിതന്നെരമതിനൊരാൾകണ്ടതഴകിതെത്രയും കരുത്തെറുംമ [ 330 ] ഹാരഥന്മാരെജ്ജയി ച്ചിരിക്കുമെന്നൊടുപറഞ്ഞതുനന്നു പെരുതുധി
ക്കാരംനിനക്കെന്നുള്ളതു കരുതിക്കൊള്ളാമെന്നതെപറയെണ്ടു ധൃതരാ
ഷ്ട്രാത്മജനതുകെട്ടപ്പൊഴെതെരുതെരെത്തൊഴുതുടനെചൊല്ലിനാൻ കു
റയക്കണ്ടല്ലപാഞ്ഞതെതുംഞാൻ കുറിക്കൊണ്ടീടരുതതുഭവാനെതും
തനിക്കുതാൻപൊന്നജനങ്ങളുമൊക്കത്തനിക്കുവെണ്ടുകിലെളിയതും
ചെയ്യും അതിനുനാണക്കെടകപ്പെടാതാനു മതിഗുണമുള്ളൊൎക്കതുധരി
ച്ചാലും ത്രിപുരന്മാരൊടുപൊരുവാനീശനു തിറമൊടുതെരുനടത്തിധാ
താവുംമഹിമയെതുമെകുറഞ്ഞുപൊയീല മഹതാമീശനാകിയവിരി
ഞ്ചനുംകഥയഭൂപതെപുരമഥനനുരഥമുണ്ടൊപണ്ടുനടത്തിനാന്മുഖൻ
പറഞ്ഞുകെൾക്കെട്ടെപരമാൎത്ഥമെന്നു പറഞ്ഞമാദ്രെശനൊടുസുയൊധ
നൻപറഞ്ഞാനെംകിലൊതെളിഞ്ഞുകെട്ടാലും പരമെശൻപുരമെരി
ചെയ്തതെല്ലാംഅസുരകൾകുലപ്പെരുമാൾതാരക നവന്നുമക്കളായ്പിറ
ന്നിതുമൂവർ അവർകൾനാമംകെട്ടരുൾവിദ്യൂന്മാലി അവന്നുതംപിതാ
രകചക്ഷുസ്സെന്നുംഅപരനായതുകമലാക്ഷനവ രതിശക്തന്മാർമൂവ്വ
രുമൊരുമിച്ചു തപസ്സുപഞ്ചാഗ്നിനടുവിൽനിന്നുചെ യ്തമൎത്യവൈരി
കൾവിരിഞ്ചൻതന്നൊടായ്വിബുധത്വമിരന്നതുകിട്ടായ്കയാൽവിമലമാ
യുള്ളപുരങ്ങൾകാമിച്ചാർ ഒരുത്തരാലുമങ്ങൊരിക്കലുംനാശം വരു
ത്തിക്കൂടാതപുരത്രിതയത്തെ വരുത്തിക്കൊള്ളുവാൻ വരത്തെനൽകെ
ണം കരുത്തുഞങ്ങൾക്കുപെരുക്കയുംവെണംഉരത്തവണ്ണമെവരികനി
ങ്ങൾക്കുസഹസ്രവത്സരംതികയൊളംകാലം വരികപിന്നെനാശവു
മവറ്റിനെന്നരുൾചെയ്തുചതുൎമ്മുഖൻമറഞ്ഞപ്പൊൾ വരങ്ങൾകൊണ്ട
വർമയനൊടുചൊന്നാർപുരങ്ങൾനിൎമ്മിച്ചുതരികെന്നപ്പൊഴെ അവ
നിയിലൊരുശതകയൊജന വഴിവിസ്താരത്തിലിരുമ്പുതന്നാലെ ഭു
വൎല്ലൊകത്തിംകൽചമച്ചുവെള്ളികൊ ണ്ടമരലൊകത്തുകനകംതന്നാ
ലുംപരിണാഹംമൂന്നുമൊരുപൊലെതന്നെ പരിചൊടുവാണാരവറ്റി
ൽമൂന്നിലുംപരിതാപംപൂണ്ടുഭുവനവാസികൾ പരവശന്മാരായുഴന്നി
തെറ്റവുംവിബുധരക്കാലംവിരിഞ്ചൻതന്നൊടു വിവിധവെദനപ
റഞ്ഞാരന്നെരംശതമഖാദികൾചതുൎമ്മുഖനുമാ യ്ശതപത്രായതനയ
ൻമെവീടുംപയഃ പയൊധിതന്നുടെകരെചെന്നു ഭയപ്രകാരങ്ങളുണ
ൎത്തിച്ചനെരംകഴിവുണ്ടാക്കുവൻപൊറുത്താലുമവൎക്കഴിവില്ലാരാലുംശി
വനാലെന്നിയെപുനരതുകെട്ടുപുരന്ദരാദികൾ പുകൾത്തിനാർചെ
ന്നുഗിരിജകാന്തനെസ്തുതിച്ചതുകെട്ടുതെളിഞ്ഞുരുദ്രനും ചിരിച്ചരുൾചെ
യ്തുവിബുധന്മാരൊടായ്സുരവരന്മാരെസുഖമല്ലിചൊല്വി നൊരുമിച്ചെ
ല്ലാരുംവരുവാനെന്തിപ്പൊൾ സുഖമല്ലീയെന്നതരുൾചെയ്തപ്പൊഴെ [ 331 ] സുഖമായ്വന്നിതുമനസിഞങ്ങൾക്കൊ ത്രിപുരന്മാരാലുള്ളുപദ്രവത്തി
നാൽത്രിഭുവനമെല്ലാംനശിച്ചുദൈവമെ അവരെനിഗ്രഹിച്ചഭയം
നൽകെണംഅഖിലലൊകെശശരണമെപ്പൊഴുംഅതുകെട്ടുദെവനരുൾ
ചെയ്തീടിനാനവരൊടുപൊരിന്നൊരുവസ്തുവില്ല പുരുഹൂതാദികളതു
കെട്ടുചൊന്നാർ പുരന്മാരെവധിച്ചരുളവാനിപ്പൊൾ കനകമാമല
വളച്ചുവില്ലാക്കിക്കുലക്കഞാണിനുപരുത്തവാസുകീ ശരമാകുന്നതുപ
രൻനരായണൻ മറകൾനാലുണ്ടുകുതിരകൾക്കിപ്പൊൾ രവിശശിക
ൾതെരുരുളുകളാക്കാമവനീതെൎത്തട്ടുചതുൎമ്മുഖൻ സൂതൻ കലഹത്തിനെ
ന്തുകുറവിനിയെന്നുവലഹന്താദിയാമമരർചൊന്നപ്പൊൾ ത്രിപുത
ന്മാരെക്കൊന്നൊടുക്കുവാനീശൻ ത്രിദശന്മാരുമായിവണ്ണംകൊപ്പി
ട്ടാൻപുരന്ദരാദികൾപലരുംകാണവെ പുരന്ദഹിപ്പിച്ചാൻ നയന
ത്തീയ്യാലെഹരഹരസ്മരഹരപുരഹര പരപരപരവരദശംകര ശിവശി
വശിവകരശിവാത്മകഭവഭവമൃതിഭവഭയഹര ജയജയനമൊനമൊ
ജയയെന്നുസ്തുതിച്ചുസെവിച്ചുസുഖിച്ചാരെവരും അതിനുസാരഥിവി
രിഞ്ചനായതുമമരർകൊനുമാതലിതാനല്ലയൊ ഭുവനനായകൻ കമല
കാമുകൻകുവലയദലനയനന്മാധവൻ കുറവുതീൎത്തുവാസവിക്കുസാ
രഥിരവിതനയനുവിജയനെവെൽവാൻ രഥംവിരവൊടുനടത്തുക
ഭവാൻ അനുവദിച്ചാലുംകുറവുപാരായെ ന്നനുസരിച്ചുചൊല്ലിനസു
യൊധനൻ പ്രതിബന്ധംകണ്ടുപറഞ്ഞുമാദ്രെശൻ പ്രതികൂലഭാവം
കളഞ്ഞെനെങ്കിൽഞാൻരവിതനയനുഹിതമാകുംവണ്ണം പവനവെ
ഗെനരഥംനടത്തുവൻ പെരികെശിക്ഷിപ്പൻപിഴകൾകണ്ടാൽഞാ
ൻതരണിനന്ദനനതിനുകൊപിക്കും അവിടെഞങ്ങളിൽചെറുതുചീ
റുമ്പൊൾഅവജയംവരുമതുമറിഞ്ഞാലും അതുകെട്ടുനാഗദ്ധ്വജനുംക
ൎണ്ണനൊടതിനുകൊപിയായ്കെടൊസഖെയെന്നാൻ വഴിയെസാരഥ്യം
വഹിക്കാമെംകിലൊപിഴകൾകണ്ടാകിൽപറകയുംചെയ്യാംഅതിനുകൊ
പമില്ലിനിക്കെന്നുകൎണ്ണൻമതിമാൻ മാദ്രെശൻരഥവുംകൂട്ടിനാൻ ജ്വ
ലിച്ചഭാസ്കരസുതൻശരങ്ങളുംകുലച്ചുകാളപൃഷ്ഠവുംധരിച്ചുടൻ നടി
ച്ചുതെരതിൽകരയെറീടിനാനടുത്തുമറ്റുള്ളചതുരംഗങ്ങളുംതെളിഞ്ഞഗാ
ന്ധാരിതനയൻതെരതിൽ വിളങ്ങുംകൎണ്ണനൊടിവണ്ണംചൊല്ലിനാൻ
കപിദ്ധ്വജൻതന്നെവധിക്കവൈകാതെ യുധിഷ്ഠിരൻതന്നെപിടി
ച്ചുകെട്ടുകനിബദ്ധമെന്നുള്ളിലവരിലെവൈരം കപിദ്ധ്വജനിലൊ
നിനക്കുമുണ്ടെല്ലൊ ജയിച്ചുവൈകാതെവരികെന്നുയാത്ര യയച്ചു
കൌരവവരനുമന്നെരം അടുത്തുരാക്ഷസപിശാചഭൂതങ്ങ ളിടിത്തീ
യുംവീണുവിറച്ചുഭൂമിയും കുറുനരികളും കരഞ്ഞിതുപാരംനറുംചൊരപാ [ 332 ] രംചൊരിഞ്ഞുമെഘങ്ങൾ ചുഴലിയും കാറ്റും പ്രതികൂലമായി ട്ടുഴറിവ
ന്നിതുകൊടുതായെറ്റവും കഴുകുംകാകനുംപറന്നിതുമെലെ യൊഴുകിക
ണ്ണുനീ ർകുതിരകൾക്കെല്ലാം തടഞ്ഞുവീണിതുഗജപദാദികൾ ഇടഞ്ഞു
തങ്ങളിൽമുറികയുംചെയ്തു കടിഞ്ഞിവയൊക്കക്കഴിച്ചുകൎണ്ണനും നടന്നി
തുചിത്തമുറപ്പിച്ചന്നെരം വഴിയിൽകണ്ടവർപലരൊടുമപ്പൊൾ മൊ
ഴിഞാനിങ്ങിനെവിരുതുള്ളംഗെശൻ നരനാരായണരിരുവരുമെങ്ങാ
രൊരുവർകണ്ടിതൊപറെവിൻവൈകാതെ തരുവൻനാടുകൾനഗ
രംഗ്രാമങ്ങൾ തുരഗവാരണരഥങ്ങൾനൽകുവൻ പൊരുതുപാൎത്ഥ
നെക്കുലചെയ്തുപൊരിൽ പൊരുളവനുള്ളതടയനൽകുവൻ എവിടു
ത്തുപാൎത്ഥനെവിടുത്തൊനെന്നു കപടംകൈവിട്ടുപറെവിൻകണ്ടാകി
ൽ കഴിവുണ്ടാമിതുമവനിന്നെന്നുടെ മിഴികളിലകപ്പെടുന്നതാകി
ലൊ പലരൊടുമിത്ഥംപറഞ്ഞുകൎണ്ണനും അലമലമെന്നുപറഞ്ഞുശല്യ
രും പലനാളും നിന്റെവചനങ്ങൾകൊണ്ടെ കലഹംകണ്ടുഞാൻ
പൊളിയല്ലകൎണ്ണ ചപലന്മാൎക്കിത്ഥംപറെകെന്നുശീലം കപടവും ച
ത്താലൊഴി ഞ്ഞുമാറുമൊ ഒരുമുഹൂൎത്തത്തിനിടെക്കുപാൎത്ഥനെ ത്തിറ
മൊടുകാട്ടിത്തരുന്നതുണ്ടുഞാൻ അവനെവില്ലുമായടുത്തുകാണുംപൊ
ൾ അവനിമുട്ടപ്പാഞ്ഞടവിതെടുംനീ അവനുടെകീൎത്തിനടനംചെയ്യു
ന്നു ഭുവനത്തിംകലെന്നറിഞ്ഞുതില്ലെനീ നരസിംഹത്തിനുസമൻ
ധനഞ്ജയൻ നരിയൊടൊക്കും നീയവനെയൊൎക്കുംപൊൾ പെരി
കനാണമില്ലയൊനിനക്കുള്ളിൽ പൊരുവതിന്നവനൊടുസൂൎയ്യാത്മജ
പുനരതുകെട്ടുപറഞ്ഞുകൎണ്ണനും മനസികൊപംവന്നതുപൊറായ്കയാൽ
മതിമതിപാരമധിക്ഷെപിച്ചതുമതിമാന്മാരായൊൎക്കതുഗു ണമല്ല പെ
രികനന്നെല്ലൊഭവാൻ നിരൂപിക്കിൽ പരിപാലിക്കുന്നതഴകിതുരാ
ജ്യം പെരുവഴിപൊകുംകുലസ്ത്രീവൎഗ്ഗത്തെ കരബലംകൊണ്ടുപിടിച്ചു
പുൽകിയും മറയവരൊടുപറിച്ചുകൊൾകയും മറിവുകളെന്നിയൊരു
വൎക്കുമില്ല പൊടികൊണ്ടെപൊകുംമലമൂത്രാദികൾ പൊടിയാലെകുളി
കുറിയുമങ്ങിനെ കുലഭെദങ്ങളുമറികയില്ലാരും കുലശീലമുള്ളജനത്തെ
നിന്ദിച്ചും മകൻമരുമകൻമകളുംമാതാവും മഹിഷിയുംജനകനുംകനി
ഷ്ഠനും ഒരുമിച്ചുകളിച്ചിരുന്നുമദ്യവും പെരുകിത്താളവുംപിടിച്ചുപാടി
യും മദംകൊണ്ടുവീണുമതിമറന്നുടൻ തളൎന്നുതങ്ങളിൽപകൎന്നുഭൊഗി
ച്ചും മരുവീടുംജനംതവരാജ്യത്തിംകൽ പെരികനന്നെല്ലൊപുനരി
വയെല്ലാം മനസ്സിൽതൊന്നിയതിനിയുംചൊൽകിലും നിനക്കുനല്ല
തുപറയുന്നുണ്ടുഞാൻ ജളമതെകൎണ്ണപുനരിതുകെൾനീ കളിയല്ലപണ്ടു
നിനക്കുതുല്യനാ യൊരുപെരുംകാകനുളനായനവൻ ചരിതങ്ങളെ [ 333 ] യുമറിയുന്നീലെനീ ദിനംതൊറുമെച്ചിൽകൊടുത്തൊരുവൈശ്യ തന
യന്മാരായകുമാരന്മാർമുന്നം വളൎത്താരെന്നതുനിമിത്തമായ്ക്കാകൻ പു
ളച്ചഹംകരിച്ചരയന്നങ്ങളെ മദത്തൊടുചെന്നുവിളിച്ചിതാഴിയെ ക
ടക്കെണംപറന്നിനീനാമെല്ലാരും വെളുത്തമെനിയുംഞെളിയുംവെ
ണ്മയും ഇളച്ചുമുൻപിനിക്കയക്കയുംവെണം അതുകെട്ടുള്ളിൽകൌതു
കത്തൊടന്നവും ഉദധിതന്മീതെപറന്നിതുമെല്ലെ അതിലുംമെൽഭാഗ
ത്തധികംവെഗത്തി ലതിമൊദത്തൊടുപറന്നുകാകനും തെളിഞ്ഞുവാ
യസഗണവുമന്നെരം തളൎന്നുകാകനും ചിറകുമന്ദിച്ചു കുഴഞ്ഞുവെള്ള
ത്തിൽപിടഞ്ഞുവീണുടൻ കഴിഞ്ഞുകാകൻതന്നഹങ്കാരമെല്ലാം വിധി
ബലമയ്യൊമരിച്ചാനപ്പൊലെ വിധിവിഹിതംകെൾനിനക്കുമാകു
ന്നു വിളിച്ചരികെവെച്ചുരുളയുംതന്നു വളൎത്തുനിന്നെയുമിഹസുയൊ
ധനൻ അഭിമാനിക്കുന്നതതുകൊണ്ടല്ലയൊ കുപിതനാകൊല്ലപരമാ
ൎത്ഥംചൊന്നാൽ പറഞ്ഞതുപൊരുംപരിഭവിപ്പിപ്പാൻ അറിഞ്ഞിരി
ക്കുന്നുസകലവുംഞാൻതാൻ മരിപ്പനെന്നുമെജയിച്ചുകൂടായ്കി ലൊ
രിക്കലുംഭയംപുറത്തുകാട്ടാമൊ തെളിഞ്ഞുചമ്മട്ടിയെടുത്താലുംതെരു
തെളിച്ചാലുമെന്നുപറഞ്ഞുകൎണ്ണനും മധുദ്വെഷിരഥംനടത്തിടുംവണ്ണം
മദിച്ചുമാദ്രെശൻ നടത്തിനാൻതെരും കുടകളാലവട്ടവുംവെഞ്ചാമരം
കൊടികൊടിക്കൂറതഴവിരുതുകൾ ചെകിടടയുമാറലറുംവാദ്യങ്ങൾ ജ
യജയശബ്ദം ചെറുഞാണൊച്ചയും കളിച്ചുതന്നെത്താൻമറന്നുകൌര
വർ പുളച്ചഹംകരിച്ചടൽക്കളംപുക്കാർ വിളങ്ങുന്നുമുഖനളിനങ്ങ
ളെല്ലാ മിളകുന്നുതെളിക്കടഞ്ഞചക്രങ്ങൾ കരിമുകിലൊത്തകരിവര
ന്മാരും കരതാരിൽവില്ലുംശരവുംകൈക്കൊണ്ടുനരവരന്മാരുംതുരഗപ
ങ്ക്തിയും മരുദരംപൂണ്ടരഥകദംബവും മരണഭീതിയെവെടിഞ്ഞുകാലാ
ളും വിജയനെപ്പൊരിനെതിർതരികെന്നെ നടിച്ചവർകളൊടെതിർ
ത്തുപാൎത്ഥനും പടുത്വമൊടവരകലത്താക്കിനാർ പ്ലവഗപാളിയൊട
ടുത്തുരാവണി പെരുംശരമാരിചൊരിഞ്ഞതുപൊലെ ഭുവനൈകധനു
ൎദ്ധരനാമംഗെശൻ പുനരടുത്തെയ്തെയ്തിളക്കിനാൻപട തിരിച്ചുപാ
ണ്ഡവരതുനെരമെറമരിച്ചുപാഞ്ചാലനൃപനുടെബലം അപജയംവ
ന്നതറിഞ്ഞുധൎമ്മജ നവനിനായകൻപെരുംതെരെറിനാൻ അവി
ടെക്കൎണ്ണനുംയുധിഷ്ഠിരൻതാനും അവനിചാഞ്ചാടുംപരിചുപൊർചെ
യ്താർ മുറിഞ്ഞിടരൊടെതിരിച്ചുധൎമ്മജൻ പറഞ്ഞുകൎണ്ണനുമവനൊട
ന്നെരം ഉഴറിപ്പൊകാതെതിരിഞ്ഞുനില്ലു നില്ലഴകൊഭൂപതിവരന്മാൎക്കൊ
ടുക നൃപധൎമ്മമൊന്നുമറിയുന്നില്ലയൊ നൃപശിഖാമണെമരിക്കിലും [ 334 ] നന്ന മതിമതിയെങ്കിൽനടന്നാലു മെടൊ മതിമാനായനീമരിച്ചുപൊ
കെണ്ട പൃഥിവിപാലിപ്പാനിരിക്കനല്ലുനീ പൃഥിവിനാഥധൎമ്മജപൃ
ഥാത്മജ വൃഥാകുലധൎമ്മപ്രഥനംചെയ്യായ്കതടുത്തുകൂടുമൊമമശരങ്ങളെ
വ്രതയാഗാദികളനുഷ്ഠിച്ചുകൊൾക പിതൃപതിക്കെറ്റംപ്രിയനെന്നാ
കിലും മൃതിവരുമെന്നൊടടുത്തുപൊർചെയ്കിൽ പടെക്കുഭാവിച്ചുപുറ
പ്പെടായ്കെടൊ പഠിച്ചുകൊള്ളുകപലവുംശാസ്ത്രങ്ങൾ മിടുക്കുള്ളൎജ്ജുന
നണയത്തില്ലയൊ ഇനിഞാനെയ്കയില്ലതുപെടിക്കെണ്ട ഇനിക്കുനി
ന്നെക്കൊന്നൊരുഫലമില്ല പതുക്കെപ്പൊയാലുംഭയപ്പെടായ്കയെ ന്ന
ധിക്ഷെപിച്ചംഗനരപതിചൊന്നാൻ കിടന്നുകൈനിലയകമ്പുക്കു
മന്നൻ നടന്നുഭീമനുമടല്ക്കളംപുക്കാൻഗദയുമായ്ദണ്ഡധരനെപ്പൊലെ
ചെ ന്നെതിരിട്ടൊർകളെയൊടുക്കിനാൻഭീമൻ കുരക്കരചരുമരക്കരും
മുന്നം തിരക്കിപ്പൊർചെയ്തകണക്കെയന്നെരം പരക്കനിന്നവർനി
രക്കവീഴുന്നു മരിക്കുന്നുചിലർതിരിഞ്ഞുമുല്പുക്കുതിരിക്കുന്നുചിലരിരിക്കു
ന്നുചിലർ ചിരിക്കുന്നുശരംതിരിക്കുന്നുചിലർ ഉരത്തവൻപിനൊടടു
ക്കുമൎക്കജൻ കരത്തിലെവില്ലുംജ്വലിപ്പിച്ചുകൊണ്ടുപൊഴിക്കുന്നുബാ
ണമതുകണ്ടുഭീമ നുഴറ്റിനൊടുകൂടടുത്താനന്നെരം തെരുതെരച്ചില
ശരനിരകളെ പെരുമഴപൊലെചൊരിഞ്ഞുമാരുതി വിഷണ്ണനായ്നി
ന്നുവികൎത്തനാത്മജനുഴന്നതുകണ്ടുപറന്നുശല്യരുംവിജയനൊടുപൊർ
കരുതിവന്നൊരുവിരുതൻവില്ലാളിവരനല്ലെയിപ്പൊൾപരിഭ്രമത്തൊ
ടുവയറ്റിൽകൈവെച്ചു പരക്കനൊക്കുന്നതെവിടെക്കുപൊവാൻ മ
രിക്കിലുംനന്നുജയിക്കിലുംനന്നു ശരപ്രയൊഗംചെയ്തതുപൊലെനീ
യും അണഞ്ഞുതെഭീമൻപറഞ്ഞുനില്ക്കവെ പിണങ്ങിനില്പവർകുല
മൊടുക്കുവൊൻ രവിതനയനുമനിലപുത്രനും ചെവികഴിയവെവലി
ച്ചുബാണങ്ങൾ വരിഷിക്കുംനെരംതളൎന്നുകൎണ്ണനുംവിരവിൽവീണി
തുമുറിഞ്ഞുതെരതിൽ ഇടരൊടുമൊഹംകലൎന്നുകൎണ്ണനുമിടമതയൊടങ്ങ
ടുത്തുഭീമനും മദിച്ചൊരാനതൻ പെരുത്തമസ്തകം പിളൎപ്പാൻകെസ
രിയടുക്കുന്നപൊലെ കുതിച്ചുതെരതിൽകരെറിഭീമ നധിക്ഷെപി
ച്ചെറപ്പറയുംനാവിപ്പൊ ളറുപ്പനെന്നുടനെടുത്തുകത്തിയും അടുത്തുശ
ല്യരുംപിടിച്ചിതുകരം മുടിക്കൊല്ലഭീമമുടിക്കൊല്ലപാൎത്ഥൻമുടിഞ്ഞുപൊ
മിതുഝഡിതിനിചെയ്കിൽ അടങ്ങടങ്ങെന്നുപറഞ്ഞുമദ്രെശൻ കുതിച്ചു
തൻതെരിൽപകൎന്നുഭീമനു മെതിർത്തിഗാന്ധാരീതനയന്മാരപ്പൊൾ മ
റുത്തവരിലൊരിരുപതുപെരെ വികൎത്തനാത്മജൻപുരത്തിനുവിട്ടാൻ
വികൎത്തനാത്മജനുണൎന്നാനന്നെരം നികൃത്തദെഹനായ്പ്രവൃദ്ധകൊ
പെന കറുത്തഭാവമൊടടുത്തുചാപവും മുറിച്ചുതെരതുംതകൎത്താനംഗെ [ 335 ] ശൻ എടുത്തുതന്നുടെഗദവൃകൊദരൻ പൊടിച്ചാനാനതെർകുതിരകളെ
യും ഇളക്കിനാൻകുലമലകളെയെല്ലാം കുലുക്കിനാനൂഴികലക്കിനാനാ
ഴി മലെക്കുന്നുചത്തുമറുതലയെല്ലാ മൊലിക്കുന്നുചൊരപ്പുഴപലവഴി
ചലിക്കുന്നുചിത്തമെതിർപ്പവൎക്കെല്ലാം കുലെക്കുന്നുചാപംമുറിക്കുന്നു
പുനരിരിക്കുന്നുപലവിമാനനാരിമാർ ഇറക്കുന്നുതണ്ണീർമിഴിക്കുന്നു
കണ്ണും മറെക്കുന്നുചിത്തംകലഹിക്കുന്നെരം മരിക്കുന്നുതെരുതെരനൃപ
തികൾ തറെക്കുന്നുബാണംപറിക്കുന്നുചില രിരക്കുന്നുചിലരെടുത്തു
കൊള്ളുവാൻ ഇരിക്കുന്നുചിലർമുറിഞ്ഞിടരൊടും പരക്കുന്നപടയൊ
ളിച്ചുപൊകായ്വാൻ ഭരിക്കുന്നു ചിലർകുലുക്കമെന്നിയെ തെളുതെളത്തെ
ളിക്കടഞ്ഞചക്രങ്ങൾ ഗളങ്ങളുടപൊയ്നടക്കുന്നുനീള ശിവശിവശി
വശരങ്ങൾതന്നാലെ അവനിയുംഗഗനവുംമറയുന്നു ദിനകരസുത
പ്രമുഖന്മാരുമ ങ്ങനിലനന്ദനപ്രമുഖന്മാരുമാ യ്പിരിയാതെനിന്നങ്ങി
ടകലൎന്നെറ പ്പരിഭവത്തൊടുകലഹിക്കുന്നെരം വിജയനുംസംശപ്ത
കന്മാരുംതമ്മിൽ വിജയംഞങ്ങൾക്കുവിജയംഞങ്ങൾക്കെ ന്നൊരു
പൊലെനിന്നുകലഹിക്കുന്നെരം ഖരരഘുവരസമരതുല്യമാ യ്ശരങ്ങ
ൾതൂകിനാരതുനെരംപാൎത്ഥൻ അടുത്തൊരുസംശപ്തകന്മാരെയെല്ലാ
മൊടുക്കിനാൻബാണഗണത്താലൎജ്ജുനൻ മരിച്ചിതുമത്സ്യൻഗുരുതന
യനാൽ മറുത്തുധൃഷ്ടദ്യുമ്നനുമതുനെരം അടുത്തശ്വത്ഥാമാകൊടുത്താനം
പുകൊ ണ്ടടൽക്കളമെല്ലാംകുലുക്കിനാൻ ദ്രൌണി പൊടിച്ചാൻപാ
ഞ്ചാലനുടെരഥമെല്ലാം പടുത്വവുംകുറഞ്ഞൊഴിച്ചുപാഞ്ചാലൻ ഗുരു
സുതൻകൊല്ലുമവനെയെന്നൊൎത്തു പുരന്ദരാത്മജനവിടെക്കെത്തിനാ
ൻ ധനഞ്ജയനുംഭീമനുംപാഞ്ചാലനും മനംതെളിഞ്ഞൊത്തുപൊരുതൊ
രന്നെരം അസംഖ്യംവൈരികൾമരണംപ്രാപിച്ചാർ മദംകലൎന്നുള്ള
കരിവരന്മാരും വിജയൻഭീമനൊടുടനെചൊല്ലിനാൻ വിജയമാ
ൎക്കായിതിവിടെനിങ്ങളിൽ യുധിഷ്ഠിരനെങ്ങുകനിഷ്ഠന്മാരെങ്ങു വി
ശിഷ്ടന്മാരായതനയന്മാരെങ്ങു വരിഷ്ഠനായസത്യകസുതനെങ്ങു കരു
ത്തനാംകൎണ്ണൻപിണച്ചതെന്തെല്ലാം നൃപനുംകൎണ്ണനുംപൊരുതുതങ്ങ
ളിൽ അപജയപ്പെട്ടുമുറിവുപാരമാ യടച്ചുകൈനിലയകത്തുഭൂപതി
കിടക്കുന്നുനീചെന്നറികവസ്ഥകൾ അതുകെട്ടൎജ്ജുനനതിശൊകത്തൊ
ടു മധിരണാലപഹസിക്കപ്പെട്ടാനൊ നരവരനതിൻപരമാൎത്ഥമറി
ഞ്ഞരികളൊടുപൊരി
ഞ്ഞരികളൊടുപൊരിനിയെന്നാൻപാൎത്ഥൻ ഉടനെമാധവൻതിരുവ
ടിയുമാ യുടൽവിയൎത്തെറപ്പരവശനായി നവവരൻതന്നെനമസ്കരി
ച്ചിതു നരനുംഭക്തിപൂണ്ടതുകണ്ടുഭൂപൻ വരികനല്ലതുനിനക്കെന്നാ
ശിയും അരുളിച്ചെയ്തുപിന്നെയുമതുമതുനെരം പെരികനന്നായിരവിതന [ 336 ] യനെ പൊരുതുകൊന്നതുതെളിഞ്ഞിതുപാരം അധിക്ഷെപിച്ചെയ്തു
മുറിച്ചുകൊല്ലാതെ യയച്ചാനെന്നെയുമതുമൂലമിപ്പൊൾ വശക്കെടു
ണ്ടായിതവനെക്കൊൽകയാൽ വശക്കെടുംമമശമിപ്പിച്ചായൊനീ പ
രുഷമായ്നൃപനിതുപറഞ്ഞപ്പൊൾ പുരുഹൂതാത്മജനുണൎത്തിച്ചീടിനാ
ൻ വഷിച്ചുതില്ലകൎണ്ണനെയിതെന്നാലെ വഹിക്കുമൊയെന്നതറിഞ്ഞ
തുമില്ല ഹരിചരാചരഗുരുമുരരിപു വരുളെന്നാകിലൊവധിപ്പൻക
ൎണ്ണനെ അടുത്തൊരുസംശപ്തകന്മാരെയെല്ലാ മൊടുക്കിനെനവനനു
ഗ്രഹത്തിനാൽ അതുകൊണ്ടംഗെശനൊടുപൊരുതുതി ല്ലടിയനെന്ന
തുധരിച്ചിടെണമെ അവസ്ഥകൾകെട്ടുപരിഭ്രമിക്കുഞാ നടിത്താർകൂ
പ്പൂ വാൻവിടകൊണ്ടീടിനെൻ അറിഞ്ഞിതുമതിപറഞ്ഞതിന്നിനി
യറിഞ്ഞുമുന്നമെപറഞ്ഞുതില്ലെഞാൻ ജയംവരായുദ്ധംതുടങ്ങിയാലെ
ന്നു നയംപറഞ്ഞതുതെളിഞ്ഞീലന്നാൎക്കും അപജയമിപ്പൊൾവരു
ന്നുമെല്ക്കുമെൽ അപനയമായിച്ചമഞ്ഞുയുദ്ധവും പിഴച്ചിതുനിരൂപ
ണംപൊരായ്കയാ ലൊഴിച്ചുപൊവാനും കഴിവുകണ്ടീല നരനാരായ
ണപുരുഷന്മാർനിങ്ങൾ ക്കരുതാതെവന്നുകുരുവീരന്മാരൊ ടതിബല
വാനായിരുന്നഭീമനു മതിചപലനാകിയഞാനുംതൊറ്റു അടിമയാ
യ്സുയൊധനനുടെകാൽക്കൽ പൊടിയുമെറ്റുപൊയ്ക്കിടക്കെന്നുംവന്നു
അതുചെയ്യുന്നീലവനവാസംചെയ്തു ഗതിവരുത്തുവനതുനല്ലു നൂനം ഒ
രുനാളുമൊരുസുഖമിനിക്കില്ല വരുന്നതൊക്കെയുംവളൎന്നദുഃഖങ്ങൾ ശ
തമഖൻ തന്റെമകനായ്നീപണ്ടുശതശൃംഗൊപരിപിറന്നതുനെരം ജ
ഗദൈകവീരനിവനെന്നുണ്ടായി തശരീരി വാക്കുമതുമസത്യമാ യരി
കളെയൊക്കയൊടുക്കിക്കൊള്ളുവാ നൊരുകഴിവുണ്ടെന്നിനിക്കുള്ളിൽ
തൊന്നി വസുമതീനാഥൻ പരൻനാരായണൻ വസുദെവാത്മജന
സുരനാശനൻ അവനുടെകയ്യിൽ കൊടുക്കഗാണ്ഡീവ മവനതുകൊ
ണ്ടുജയിക്കും നിൎണ്ണയം കരത്തിൽ വാളുമായടുത്തിതൎജ്ജുനൻ കഴുത്തറു
പ്പാനായതുകണ്ടപ്പൊഴെ മുരദ്വെഷിഹരിമുകുന്ദൻ ഗൊവിന്ദൻ മു
തൃത്തഫല്ഗുനൻ കരത്തെയുംവാളും അടക്കിമെല്ലവെപിടിച്ചരുൾചെ
യ്തു അടങ്ങടങ്ങുനല്ലവസരമിപ്പൊൾ ഒരുരവിസുതനൊഴിഞ്ഞുമറ്റുള്ളൊ
രൊടുങ്ങിവൈരികളറിഞ്ഞാലുമെടൊഅരചർകൾകുലമുടിമണിവധ
മരുതരുതൊഴികൊഴികെന്നാൻ മറക്കാമൊസത്യമൊരിക്കലുംനൃ
പൻ മരിച്ചിടുന്നതുപൊറുക്കെന്നെവരു പറയാമൊമമമുഖത്തുനൊക്കീ
ട്ടു പരനുടെകയ്യിൽകൊടുക്കെന്നായുധം പഴിവാക്കുകെട്ടുപൊറുത്തുകൂടുമൊ
പഴകിയസത്യംമറക്കയുമാമൊ കഴുത്തിലെന്റെവാൾനടത്തിയിപ്പൊ
ഴെ കഴിപ്പതില്ലകില്ലതിനെന്നൎജ്ജുനൻ കുതൎന്നുമുല്പുക്കുനടന്നിതുകൃഷ്ണ [ 337 ] ൻ തിരുവടിതന്നെയതുകണ്ടുദെവൻ ഗുരുവധത്തിനുനരകമെന്നിയി
ല്ലൊരുഫലമെന്നുപറഞ്ഞിതന്നെരംനടെപ്പറഞ്ഞതിൽവിപരീതംതന്നെ
യുടമയൊടെറപ്പറഞ്ഞുകൃഷ്ണനും കടക്കൊല്ലമമവചനമെന്നതു കടക്കു
ന്നൊരാരുംദുരിതവൻ കടൽ കടക്കുന്നൊരല്ലെന്നറിഞ്ഞിരിക്കെണംക
ടക്കനീരിപുസമുദ്രത്തെയിപ്പൊൾ അരുളിച്ചൈതളവമലനൎജ്ജുനൻ
അറിയപ്പൊകധൎമ്മവുമധൎമ്മവുംഗുരുവധംതാനൊരസത്യംതാനിപ്പൊ
ൾ വരുമതുരണ്ടുമിവിടെപാരാതെ വഴിയതിന്നൊരുകഴിവരുൾചെ
യ്ക കമലകാമുകകരുണവാരിധെകഴൽതൊഴുതവനിണ്ണംചൊന്നപ്പൊ
ൾ കഴിവുണ്ടെന്നതുമരുൾചെയ്തുനാഥൻ ഗുരുവിനെനീയെന്നൊരു
മൊഴിചൊന്നാൽ ഗുരുവധംചെയ്തഫലംവരുമെടൊ വചസാകൎമ്മ
ണാമനസാനിന്ദിച്ചാൽ വധിപ്പതിനെക്കാൾവലുതെടൊസഖെപ
രമപൂരുഷനരുൾചെയ്തനെരം പറഞ്ഞുഫല്ഗുനനധിക്ഷെപവാക്യംപ
രിഹാസത്തൊടുപണയംചെയ്തതു മറിയാതെചൂതുപൊരുതുനീയല്ലെ
എതിർത്തുഞങ്ങൾവൈരികളെക്കൊല്ലുവാൻ മുതൃത്തതുമുടക്കിയതുംനീ
യല്ലെ പരനുടെകയ്യിൽകൊടുക്കവില്ലെന്നു പരുഷംചൊന്നതുവെറുതെ
നീയല്ലെ പലവുരുനീയെന്നരചനെപാൎത്ഥൻ പറഞ്ഞതുനെരംമന
സിചിന്തിച്ചാൻ ഗുരുവിനെനിന്ദിക്കരുതൊരിക്കലും ഗുണംവരിക
യില്ലിനിക്കിനിയെന്നു പരിതാപമുള്ളിൽനിറഞ്ഞുപാൎത്ഥനും പരവശ
നായിച്ചമഞ്ഞാനന്നെരം ഇരിക്കുന്നീലഞാനവനിയിലിനി മരിക്കു
ന്നെനെന്നുതുനിഞ്ഞുതന്നുടെ കരത്തിലെവാളൊന്നിളക്കിമെല്ലവെ ക
ഴുത്തറുപ്പാനായ്ത്തുനിഞ്ഞതുനെരം സകലലൊകൈകപതിനാരായണ
ൻ സഹസ്രലൊചനതനയൻതൻകരം പിടിച്ചുനില്ലരുതരുതരുതെ
ടൊ കടുപ്പംകാട്ടൊലകഴിവുണ്ടാക്കുവൻ മരണവുമാത്മപ്രശംസയു
മൊക്കും മഹിമാനംതവപറെകനീതന്നെ പറഞ്ഞാനൎജ്ജുനൻനിജപ
രാക്രമം അറിഞ്ഞതാരെന്റെകരബലമെല്ലാം മറുതലയിൽപാതിയി
ലുമെറഞാ നറുതിചെയ്തതെന്നറിഞ്ഞിരിക്കെണംഅസംഖ്യംപൊരാ
നത്തലവന്മാരെയു മശംകംതെരാളികളെയുംവെഗത്തിൽ കുതംകൊ
ണ്ടുചാടുംകുതിരകളൊടെ കുതിരച്ചെകവരെയുമൊടുക്കിയെൻ മുടക്കി
വാസവൻ ചൊരിഞ്ഞവന്മഴ യടക്കിഖാണ്ഡവംദഹിപ്പിച്ചെനെ
ല്ലൊ വടക്കുംദിക്കൊക്കജ്ജയിക്കയുംചെയ്തെ നടുത്തഗന്ധൎവ്വവരന്മാ
രെവെന്നെൻ നടിച്ചുവന്നൊരുയദുക്കളെവെന്നു മടുത്തൂകുമ്മൊഴിസു
ഭദ്രയെവെട്ടെൻ പടുത്വമൊടെയ്തുമുറിച്ചുയന്ത്രവും അടുത്തഭൂപരെജയി
ക്കയുംചെയ്തു പടെക്കുഭാവിച്ചരിപുക്കളെവെന്നു പശുക്കളെവിരാടനു
നൽകീടിനെൻ പരമീശൻപശുപതിജഗല്പതി യൊരുകിരാതനായ്ച [ 338 ] മഞ്ഞുവന്നെന്റെ കരബലംകണ്ടുതെളിഞ്ഞിട്ടല്ലയൊ വരങ്ങളുംപാ
ശുപതവുംവാങ്ങിഞാൻ ഒരുവരാരുള്ളതിനിക്കുതുല്യരാ യ്പുരുഷന്മാരെ
ന്നുപറഞ്ഞുഫല്ഗുനൻ പുരുഷനല്ലെന്നുപറഞ്ഞുനീയെന്നെ പരമപൂരു
ഷൻപരമമായയിൽ പരിചൊടുമൂടീതവരെവിസ്മയംഅതുനെരംകൊ
പംകലന്നുധൎമ്മജൻ അതിവീരൻനീയെന്നറിഞ്ഞുഞാനിപ്പൊൾ വ
രികകൊല്ലുവാന്മടിക്കരുതെതും പുരുഷനാകിൽനീവധിക്കെണമിപ്പൊ
ൾ ഇനിനീയിന്നെന്നെക്കുലചെയ്തീടായ്കി ലനുജൻതന്നാണപിണ
ക്കമുണ്ടാകും അറിയപ്പൊകാതജളന്മാരെപ്പൊലെ പറയാതെകൊപം
കളഞ്ഞടങ്ങെണം അരചർകൾകുലപ്പെരുമാളെനീയെ ന്നരുളിച്ചെ
യ്തിതുമുകുന്ദനന്നെരം ഇരിവൎക്കുമിരിവരുംകൂടാതെക ണ്ടൊരുബലമി
ല്ലെന്നറിഞ്ഞിരിക്കെണം ഇനാതനയനെവധിച്ചുകൊള്ളുവാ നിനി
യനുഗ്രഹിച്ചയെക്കനുജനെ പെരികെവൈകരുതിനിയെന്നുകൃഷ്ണൻ
തിരുവടിതെളിഞ്ഞരുളിച്ചെയ്തപ്പൊൾ തെരുതെരനൃപന്മുറുകപ്പുൽകി
നാൻത്രിദശനായകതനയനെയപ്പൊൾ വരികനല്ലതുനിനക്കുമെല്ക്കു
മെൽ വരികകൎണ്ണനെവധിച്ചുവൈകാതെ ഭുവനൈകധനുൎദ്ധരനാ
യ്വാഴ്കനീ ഭുവിപലകാലംമമസഹൊദര കനിഞ്ഞുധൎമ്മജനനുജൻത
ന്നുടെ ശിരസിചുംബിച്ചങ്ങയച്ചാനന്നെരം ഹരിചരാചരഗുരുമുരരി
പു ചരിതമായകളറിയരുതാൎക്കും ഹരവിധിശതമഖമുഖാസുര പതി
രമാപതിദയാനിധിവിഷ്ണു വിവിധഭൂപതിവരർചുഴന്നൊരു വിബു
ധനാഥജരഥംകരെറിനാൻ നടന്നുവൻപടതുടൎന്നുടനുടൻ തുടങ്ങി
വാദ്യഘൊഷവുംബഹുവിധം നിറഞ്ഞുവാനവരുപരിസൎവ്വരുംമറഞ്ഞു
ഭാനുബിംബവുംപൊടിയാലെ പറഞ്ഞുയൊഗെശൻ വിജയനെനൊ
ക്കി അറിഞ്ഞിതൊസുയൊധനനൊരാശ്രയം ഇവനൊഴിഞ്ഞാരുമി
നിയില്ലൊൎക്കനീ ഇവനെല്ലൊമുന്നമധിക്ഷെപിച്ചതുംമറഞ്ഞൊളിയം
പെയ്തഭിമന്യുചാപം മുറിച്ചവനെയുംകുലചെയ്യിച്ചതും ഇവനെല്ലൊ
ദുൎഭാഷണങ്ങൾചെയ്തതും പവനജൻതന്നെപടയുടെമദ്ധ്യെ ഇവനെ
ല്ലൊധൎമ്മാത്മജനെയെയ്തതും ഇവനെല്ലൊകൃഷ്ണാതുകിലഴിക്കെന്ന ത
വിനയത്താലെപറഞ്ഞതുമുന്നം പശുസമന്മാർപാണ്ഡവന്മാരെന്നതു
പലനൃപർകെൾക്കപ്പരിഹസിച്ചതും ഇവൻതുണയായിട്ടരക്കില്ലത്തി
ലി ട്ടടച്ചുതീവെച്ചുകളഞ്ഞുനൂറ്റുവർ ഇവനെക്കൊല്ലുവാനുഴറുകവെ
ണം പവനപുത്രനുതുണയുമില്ലാരുംമരുപലർമുൻപിൽപലനെരമങ്ങു
പരുമാറുന്നിതങ്ങവനറിഞ്ഞാലും ഇതിമധുരിപുവരുളിച്ചെയ്തപ്പൊളിത
മൊടുംബാണംപൊഴിച്ചുപാൎത്ഥനുംകുറഞ്ഞുപാഞ്ചാലാദികൾക്കുസംകടം
നിറഞ്ഞുകൎണ്ണൻതന്നരികെകൌരവർ അതിനുനെരെകൂട്ടിനാന്മഹാര [ 339 ] ഥമതിവെഗത്തൊടുമുകുന്ദനന്നെരംവിജയനെതെരിൽവിളങ്ങിക്കാണാ
യി വിബുധകളധിപതിയൊടുംകൂടി തരുണഭാസ്കരനരുണനൊടു
കൂ ടൊരുമിച്ചുതെളിഞ്ഞുദിച്ചതുപൊലെ ഹരിയുതഹരിഹയതനയനെ
ഹരിണവാജിരാജിതരഥൊപരി ഹരിദശ്വാത്മജനൊടുപൊരുവാനാ
യ്വരുന്നതുകണ്ടുപറഞ്ഞുശല്യരും പലരൊടുംകാണാഞ്ഞിഹചൊദിച്ചൊ
രു വലരിപുതനയനെക്കണ്ടാലും നീ മുനികൾമാനസതളിരിലുംഗൊ
പ വനിതമാരുടെമുലത്തടത്തിലും ഇരുന്നരുളും മാധവനുംതാനുമായ്പ
രന്നവൻ പടനടുവിലാമ്മാറു വരുന്നതുനാന്നായ്ത്തെളിഞ്ഞുകാണ്കനീ
നിറന്നപീലികൾനിരക്കവെകുത്തി നെറുകയിൽ കൂട്ടിത്തിറമൊടുകെട്ടി
കരിമുകിലൊത്തചികുരഭാരവും മണികൾമിന്നീടുംമണികിരീടവും കു
നുകുനച്ചിന്നുംകുറുൾനിരതന്മെൽ നനുനനപ്പൊടിഞ്ഞൊരുപൊടിപ
റ്റി തിലകവുമൊട്ടുവിയൎപ്പിനാൽനന ഞ്ഞുലകുസൃഷ്ടിച്ചുഭരിച്ചുസം
ഹരി ച്ചിളകുന്നചില്ലിയുഗളഭംഗിയും അറിയാരെക്കുറിച്ചൊരുകരുണ
യും കഠിനദുഷ്ടരൊടെഴുന്നകൊപവും മടുമൊഴിമാരിൽവളൎന്നരാഗ
വുംകലഹംകണ്ടൊരത്ഭുതരസങ്ങളും ചപലന്മാരൊടുകലൎന്നഹാസ്യവും
എതിരിടുന്നൊൎക്കുഭയംകരത്വവും പലവുമിങ്ങിനെനവനവരസ മിട
യിടക്കൂടക്കലൎന്നനെത്രവും മകരകുണ്ഡലംപ്രതിബിംബിക്കുന്നക
വിൾത്തടങ്ങളുംമുഖസരൊജവും വിയൎപ്പുതുള്ളികൾപൊടിഞ്ഞനാ
സിക സുമന്ദഹാസവുമധരശൊഭയും തുളസിയുംനല്ല സരസിജ
ങ്ങളു മിളതായീടിനതളിരുകളുമാ യിടകലൎന്നുടനിളകുംമാലകൾ ത
ടയുംമുത്തുമാലകളുംകൌസ്തുഭം മണിയുംചെരുന്നഗളവുംചമ്മട്ടി പി
ടിച്ചൊരുകരതലവുംകുംകുമം മുഴുക്ക പ്പൂശിനതിരുമാറുമാറും നിറന്ന
മഞ്ഞപ്പൂതുകിലുംകാഞ്ചികൾ പദസരൊരുഹ യുഗവുമെന്നുടെ ഹൃ
ദയംതന്നിലങ്ങിരിക്കുംപൊലെയ മ്മണിരഥംതന്നിലകംകുളുൎക്കവെ
മണിവൎണ്ണൻ തന്നെത്തെളിഞ്ഞുകണ്ടുഞാൻ വിളയാടീടെണം വിജയ
നുമായിട്ടിളകാതെനിന്നുകുറഞ്ഞൊരുനെരം തെളിക്കതെരെന്നുപറഞ്ഞു
കൎണ്ണനുംകളിച്ചുവില്ലൊലിവളൎത്തിനാനപ്പൊൾകുരുവരൻതാനുമിളയ
വർകളുംഗുരുതനയനുംകൃപരുംഭൊജനുംഅണഞ്ഞുബാണങ്ങൾപൊ
ഴിഞ്ഞുമാധവൻ തിരുമൈതൻമെലും വിജയൻ തൻമെലുംഅരികളെ
ശ്ശരനികരമൈതുട നരിഞ്ഞരിഞ്ഞിട്ടുനടന്നാൎജ്ജുനൻ അകമെഭീതി
പൂ ണ്ടകന്നുകൌരവ രകലെക്കണ്ടുഭീമനെവിജയനും നരകരിരഥ
തുരഗപങ്ക്തികൾനടുവിൽപുക്കുകൊ ണ്ടനിലനന്ദനൻപരുമാറുന്ന
തുമരീകുലാന്തകൻ പലരൊടുംപൊരു തിടർപെടുന്നതുംപരിചൊടുക
ണ്ടുപുരന്ദരാത്മജൻ പരൻ പുരുഷനൊടിവണ്ണംചൊല്ലിനാൻ തളൎച്ച [ 340 ] ഭീമനുപെരുതതിൻനെരെ തെളിക്കതെരെതുംമടിക്കരുതിപ്പൊൾ അ
തുകെട്ടുതെരുമതിൻ നെരെകൂട്ടി മധുരെശൻ താനുംവിജയനുംചെന്നാ
ൻയുധിഷ്ഠിരൎക്കെതുംവശക്കെടുമി ല്ലവധിക്കെണംഭാനുതനയനെയി
പ്പൊൾ അനുഗ്രഹിക്കെണമതിനുഭീമായെ ന്നടിത്താർകൂപ്പിനാനടു
ത്തുഫല്ഗുനൻ അനുക്ഷണമവനനുജ്ഞയുംചെയ്താൻ കനക്കവെഗ
ത്തിൽതിരിച്ചുപാൎത്ഥനും ത്രിഭുവനമൊക്കനടുങ്ങീടുംശംഖ ദ്ധ്വനിയും
തെരുരുളൊലിയുംവാദ്യവുംഅനിലനന്ദനനലറുംനാദവു മനുപമമാ
യഗുണനിനാദവുംത്വരിതമിന്ദ്രനന്ദനനടുത്തപ്പൊൾ കുരുവരസൈ
ന്യംതിരിച്ചുമണ്ടിനാർഅതുകണ്ടപ്പൊഴെകൃപഭൊജാദിക ളെതിൎത്താ
രൊടായ്വിനൊരുവരുമിപ്പൊൾ ഒരുതെരാളിയെവിജയനുള്ളുതെ ന്നരി
വരർചുഴന്നണഞ്ഞുപൊർചെയ്താർ ശരങ്ങൾശക്തികളെരിഞ്ഞച
ക്രങ്ങൾചൊരിഞ്ഞുതെൎത്തടംനിറഞ്ഞുമൂടിതെ മുറിഞ്ഞിതംബുജാക്ഷനും
കിരീടിക്കുംകരിഞ്ഞുപാഞ്ചാലാദികൾക്കുകാന്തിയും ജനകനെക്കാളുമ
ധികംവെഗത്തിലനിലനന്ദനനടുത്താനന്നെരം വളൎന്നനീലമാമല
പൊലെഭീമൻ വളഞ്ഞവൻപടനടുവെപാഞ്ഞുടൻ കരികളെയുംവ
ൻ കുതിരകളെയും നരവരരഥങ്ങളെയുമൊക്കവെ ഗദകൊണ്ടുതച്ചുപൊ
ടിച്ചുകൊന്നുകൊണുദധിയിലൊളമൊഴുകിശൊണിതം പുരന്ദരവാ
യുതനയന്മാരുടെശരഗദകൾകൊണ്ടുടൽമുറിയാതെ ഒരുവരുമില്ലകുരു
വരന്മാരിൽശരണമാരെന്നുപരവശരായി തരണിനന്ദനനരികിലാ
യിതെ ശരങ്ങൾതൂകിനാനവനുമന്നെരംകരങ്ങളുംകാലുംമുറിഞ്ഞുപാ
ണ്ഡവർപരന്നുചെന്നതുമുടങ്ങിതന്നെരം നടിച്ചുപാഞ്ചാലനരവര
ന്മാരും അടുത്തുകെകയനൃപതിവീരരും അതുലവിക്രമമുടയസാത്യകി
നകുലനുംപിന്നെസ്സഹദെവൻതാനും ദ്രുപദപുത്രിതൻതനയവീരരും
വിജയൻതാനുമായണഞ്ഞുപൊർചെയ്താർ അതിനവരൊടുപൊരു
തുകൎണ്ണനും അതുകണ്ടെല്ലാരുംതെളിഞ്ഞുവാഴ്ത്തിനാർ പവനനുംതീയു
മൊരുമിച്ചപൊലെപവനപുത്രനുംവിജയനുംകൂടി പൊരുതൊടുക്കി
നാനരികളെയൊക്കഹരഹരഹരശിവശീവയെന്നു പറഞ്ഞുനാരദൻ
തെളിഞ്ഞിതെറ്റവുംപടക്കുസംകടംപെരുത്തതുകണ്ടു കടുക്കനെദുശ്ശാസ
നനുമെത്തിനാൻ മദിച്ചൊരാനയൊടെതിൎത്തസിംഹത്തെ ക്കണക്കെ
മാരുതികുതിച്ചുപാഞ്ഞുടൻ കൊതിച്ചിരുന്നുതിങ്ങെടുത്തുകാണ്മാൻഞാ
ൻ ചതിക്കൊല്ലായിനിപ്പൊടുക്കനവെനീ കരുത്തുകാട്ടുവാൻ മനസ്സു
ണ്ടിന്നെന്റെകരത്തിന്റെഫലംവരുത്തെണമെടൊ ഗിരിവരൊപ
രിവരിഷിക്കുംപൊലെശരവരിഷംചെയ്തിരുവരുമൊപ്പം പൊരുത
പൊരുതൻ കടുമചൊല്ലുവാനരുതരുതെന്നുമനിലനന്ദനൻ വിരവി [ 341 ] നൊടുകൂടടുത്തുചൊല്ലിനാൻ വരികവന്മദംകലൎന്നദുൎമ്മതെ പരിമിഴി
യാളാം ദ്രുപദപുത്രിതൻ പുരികുഴൽചുറ്റിപിടിച്ചിഴച്ചതുംതെരുതരത്തു
കിലഴിച്ചതുമൊരൊ പരിഭവംഞങ്ങൾക്കകപ്പെടുത്തതും മറന്നതില്ല
ഞാനതിനുനിന്നുടുൽ നരസുരാസുരർപലരുംകാണവെ അടലിടക്കു
ത്തിപ്പൊടീപ്പനിപ്പൊഴെ ന്നിടിവെട്ടുവണ്ണംപൊറുപൊടെയാൎത്താൻ
കുതിരകളെക്കൊന്നൊടുക്കിസൂതനെ കുലചെയ്തുതെരുമഴിച്ചാൻമാരു
തിദൃഢപ്രജ്ഞൻദുശ്ശാസനനുംകൊപമൊ ടടുത്തുശക്തികൾശരങ്ങൾ
ചക്രങ്ങൾപൊഴിച്ചുഭീമൻമൈമുറിച്ചുതെരതു മഴിച്ചുചാടിയൊന്നി
ടിപൊലെയാൎത്താൻഎടുത്തിതുഗദപുനരീരുവരും നടിച്ചുതങ്ങളിൽ
പൊരുതപൊർപൊലെ അടുത്തൊരുയുദ്ധംനടിച്ചുണ്ടായതില്ലടല്ക്കള
മൊക്കപ്പൊടിച്ചിരുവരും അടിച്ചാരന്യൊന്യംതടുത്താർപിന്നെയുംകൊ
ടുത്തുകൊള്ളുവാൻപഴുതുനൊക്കിയും കൊടുത്തുകൊള്ളാതെകഴിപ്പാൻ
നൊക്കിയുംതടുത്തുവാങ്ങിയുമടുത്തുതൂങ്ങിയും നടിച്ചിരുവരു‌ംപൊരുതതു
നെരം പൊടിച്ചിതുദുശ്ശാസനനുടെഗദ പിടിച്ചാനന്നെരമണഞ്ഞു
ഭീമനെകടിച്ചുംമുഷ്ടികൾചുരുട്ടിക്കുത്തിയും പൊടിച്ചൊഴുകിനരുധിരം
കൈകൊണ്ടുവടിച്ചുവീഴ്ത്തിയുംമിഴിയിലെചൊര തുടച്ചുംമുഷ്ടികൊണ്ടി
ടിച്ചുംപല്ലുകൾകടിച്ചുമൂഴിയിൽപതിച്ചുമപ്പൊഴെ പുരണ്ടെഴുന്നീറ്റും
തിരണ്ടകൊപത്താൽഉരുണ്ടകണ്ണിണപൊടിയാൽമൂടിയും കഴുത്തിൽ
കൂൎത്തുമൂൎത്തിരിക്കുന്നനഖംപതിച്ചുംവായ്പൊടുപറിച്ചുമെത്രയും തിരിച്ചു
കംപംകെട്ടിയുംചരണങ്ങൾ ഞെരിച്ചുംകൈത്തലംതരിച്ചുമാകുലാൽ
പറിച്ചുമൂക്കൊടുതലമുടിചൊര തെറിച്ചുനാലുദിക്കിലുംചീതറിയും ഉര
ത്തൊടുപാഞ്ഞുമുരസ്സുതങ്ങളിൽകരഞ്ഞൊടുകരമുരച്ചുമൂഴിയിൽ ഉറച്ചുനി‌
ല്ക്കയുംചവിട്ടുകൊണ്ടുപൊ യ്ത്തെറിച്ചുവീണുപൊ യുരുണ്ടുമപ്പൊഴെ
ഭയംവരുമാറുകലഹംകണ്ടവർ ജയംവരുംദുശ്ശാസനനെന്നുചിലർജ
യംവരുംവൃകൊദരനെന്നുചിവർ ഭയംകളഞ്ഞുകാണ്കടവെന്നുചിലർ
ഭയംവരുംകണ്ടാലിനിക്കെന്നുചിലർ ഭയംകരമിതുസമരെമെന്നെല്ലാം
പറഞ്ഞുതങ്ങളിൽവിവാദിക്കുന്നെരം കുറഞ്ഞൊന്നുമാറിക്കളഞ്ഞുമാ
രുതി ചുവട്ടിൽമാറിനിന്നടിരണ്ടുംവാരി ചുവട്ടിലാക്കിമെൽകരയെറി
ക്കരമമൎത്തുനന്നായിചവിട്ടിനിന്നുകൊ ണ്ടമത്യമൎത്യന്മാർപലരുംകാ
ണവെചളിപ്പുകൈവിട്ടങ്ങെടുത്തുകൈവാളാൽ പൊളിച്ചുമാറിടംനഖ
ങ്ങളെക്കൊണ്ടുംതുടുതുടപ്പൊടിച്ചുടനുടനുടൻ ചുടുചുടത്തിളച്ചരുവി
യാർപൊലെതുടുതുടവന്നരുധിരപൂരത്തെകുടുകുടക്കുടിച്ചലറിച്ചാടിയും
പെരുവെള്ളംപൊലെവരുന്നശൊണിത മൊരുതുള്ളിപൊലുംപുറത്തു
പൊകാതെകവിണുനന്നായിക്കിടന്നുകൊണ്ടുടൻകവിൾത്തടംനന്നാ [ 342 ] യ്നിറച്ചിറക്കിയുംമദിച്ചുമാരുതിചിരിച്ചുചൊല്ലിനാൻ മതൃത്തിതുനാവു
മുദരവുമെല്ലാം കുടർമാലമെല്ലെന്നെടുത്തുകൊണ്ടുടൻ തുടർമാലപൊ
ലെകഴുത്തിലിട്ടുകൊണ്ടടൽക്കളമെല്ലാംപൊടിപെടുംവണ്ണ മുടനുടൻ
ചാടിതുടമെലെതച്ചും പശുസമർപാണ്ഡു സുതന്മാരെന്നെല്ലൊ പറ
ഞ്ഞിതുമുന്നംപലരുംകെൾക്കവെ പരിഹാസത്തൊടുമദിച്ചുകൈകൊ
ട്ടിച്ചിരിച്ചുകൂത്താടിനടന്നുനിങ്ങളും പശുസമന്മാർകൌരവരെന്നി
ക്കാലംപറഞ്ഞുഞാൻതാനുമിതകൂത്താടുന്നെൻ ഇനിയിക്കള്ളന്മാർകു
ലത്തിൽമൂത്തവനിനിക്കൊരുനാളെക്കളിക്കുണ്ടായ്വരും പൊരുതവനെ
യുമൊടുക്കിരാജ്യവുംപൊരുളുംനൽകുവനരചനുതന്നെപൊടുക്കനവെ
യെന്നുരത്തമാരുതിനടിച്ചനൎത്തകിയൊടുകലൎന്നൊരു നടപ്രവരനെ
ക്കണക്കെമത്തനായ്നരഹരിഹിരണ്യനെപ്പിളൎന്നൊരുകുരുതിയുമണി
ഞ്ഞിരിപ്പതുപൊലെനടക്കുന്നനെരമടൽക്കളമെല്ലാം പൊടിച്ചുമാറ്റാ
രെയൊടുക്കിവെഗത്തിൽകുരുവരസഹൊദരന്മാരുംവന്നു പൊരുതാർ
മാരുതിയവരെയുംകൊന്നാൻ പെരുത്തദുഃഖവുംഭയവുംകൈക്കൊണ്ടു
കുരുക്കളൊക്കവെതിരിച്ചുമണ്ടിനാർ അടുത്തിതുസെനാപതിതനയ
നാംപടുത്വമെറീടും വൃഷസെനൻ വീരൻ അവനൊടുയുദ്ധംകൊടുതാ
യിചെയ്തുപവനനന്ദനൻതളൎന്നിതുചെമ്മെ അകലുംമുന്നെവന്നടു
ത്താനന്നെരംനകുലനുംവാളുംപരിചയുമായി പകലവനുടെമകനുമം
പിനാൽ ശകലിച്ചാൻ വാളും പരിചയുമപ്പൊൾ നകുലനുവന്നപരി
ഭവംകണ്ടൊരതുലവിക്രമമുടയപാഞ്ചാലൻ അരികത്തുതന്റെമരുമക്ക
ളൈവരൊരുമിച്ചുണ്ടെന്നൊരുറപ്പുതന്നാലെവിരവിനൊടുകൂടടുത്താ
നന്നെരംഅരികൾകൂട്ടത്തിലകപ്പെട്ടാനിവ നരിഞ്ഞുപൊയുടൽശര
ങ്ങളാലെന്നപരവശതയൊടടുത്തുസാത്യകി ഇടിയൊടുനെരായ്മുഴങ്ങും
നാദത്തൊടിടകലൎന്നിതുപടയതുനെരം വൃഷസെനൻകൎണ്ണൻകൃപരും
ഭൊജനും വിഷധരദ്ധ്വജൻ ഗുരുതനയനും മരിക്കെണംപക്ഷെജ
യിക്കെണമെന്ന ങ്ങുറച്ചുനന്നായിശ്രമിച്ചുപൊർചെയ്താർ നകുലൻ
പാഞ്ചാലിയുടെതനയന്മാർപകലവന്നുനെരിയന്നപാഞ്ചാലൻ അ
നിലനന്ദനനരിയസാത്യകി അനുപമനായവിജയൻതാനുമാ യ്കല
ഹിക്കുന്നെരം വൃഷസെനൻവീരൻ പലഹയങ്ങളെക്കുലചെയ്തുപി
ന്നെസകലലൊകെശവിജയന്മാരുടൽ ശകലവും ചെയ്തുപവനജൻ
തന്റെരഥവുമെയ്തൊക്കപ്പൊടിച്ചലറുംപൊൾ പെരുതുനീചെയ്തക
രുമനയെല്ലാം പെരികനന്നെന്നുപറഞ്ഞുപാൎത്ഥനും ഒരുശരംതെരി
ഞ്ഞെടുത്തതുകൊണ്ടുവിരവൊടുതലയറുത്താനന്നെരം അടുത്തുകൎണ്ണനും
വിജയനൊടപ്പൊൾഎടുത്തുബാണങ്ങൾ തൊടുത്തുടൻ കൊടുത്താ [ 343 ] നൎജ്ജുനനിനതനയനും പടുത്വമൊടവമുറിച്ചതില്പരം ചൊരിഞ്ഞാരം
പുകൾമഴപെയ്യുംപൊലെ നിറഞ്ഞുപൊൎക്കളമിടകലൎന്നപ്പൊൾ മറ
ഞ്ഞുദിക്കുകൾതരണിബിംബവും പറഞ്ഞുകണ്ടുനിന്നവരുംതങ്ങളിൽ
വിജയംകൎണ്ണനുവരുമെന്നുചിലർ വിജയംപാൎത്ഥനുവരുമെന്നുചില
ർ ശിവനൊടുപറഞ്ഞിതുവിരിഞ്ചനു മിവിടെപാൎത്ഥനുവരുമെത്രെജ
യം പലരുമിങ്ങിനെപറയുന്നെരത്തു കലഹവുമതിഭയംകരമായി മ
ലകളുംമലകടലുമാശര കുലവുമഞ്ചീടുംപടിഹനുമാനും അലറീടുന്നിതു
തെരുതെരയപ്പൊൾ ചലിതമൊടുടനുറച്ചുകൌരവർ കുറഞ്ഞുതില്ലപൊ
ൎക്കിരുവരുമെതും പറഞ്ഞുശല്യരൊടിനതനയനും പടയൊടുകൂടപ്പൊ
രുതുഫല്ഗുന നടവിലെന്നെക്കൊന്നൊടുക്കീടുന്നാകിൽ പ്രവൃത്തിശെ
ഷമെന്തതുചൊൽകെന്നപ്പൊൾ പ്രവൃദ്ധതാപെനപറഞ്ഞുശല്യരും
അതുവരുന്നാകിലനന്തരംയദു പതിയെയുംധനഞ്ജയനെയുംകൊന്നു
ജയംകുരുകുലവരനുനൽകുവൻ ഭയംകളെകഭാസ്കരതനയനീ അരു
ണനന്ദനനതുകെട്ടെറ്റവു മരുണനെത്രമൊടണഞ്ഞാനന്നെരം രഘു
കുലവരനിശിചരവര രണനിശമനുമനുഭവിപ്പിപ്പാൻ വിബുധനാ
യകതനയനന്നെരം വിബുധകളധിപതിയൊടുചൊന്നാൻ ജയജ
ഗല്പതെജയജനാൎദ്ദന ജയനാരായണജയമധുരിപൊ തരണിനന്ദ
നൻവധിക്കിലെന്നെനി ന്തിരുവടിയെന്തുനിനച്ചതുപിന്നെ അരുളി
ച്ചെയ്യെണമടിയനൊടതെ ന്നുരവെറുംജിഷ്ണുപറഞ്ഞതുനെരം രിപു
കുലത്തെഞാനടയസ്സംഹരി ച്ചവനിധൎമ്മജൻതനിക്കുനൽകുവൻഅ
വനുമന്നെരംചരണതാരിൽവീണപനതനായിട്ടുണൎത്തിച്ചീടിനാൻ
അതുകൂടാതെഞാനിവനെക്കൊല്ലുവാനനുജ്ഞനിന്തിരുവടിയരുളെണം
മുറുകക്കൂട്ടിനാന്മധുരിപുതെരുംകുറവുകൂടാതെയടുത്തുകൎണ്ണനും മുറിഞ്ഞി
തംപുകൊണ്ടുടലിരുവൎക്കും മുറമുറയായിത്തുടങ്ങിനാരിമാർശരശകലിത
കരീതുരഗങ്ങൾകരചരണമറ്റുടനുടനുടൻവീണുമഴപെയ്യുംപൊലെപൊ
ഴിഞ്ഞുബാണങ്ങൾപുഴകളെപ്പൊലെയൊഴുകിശൊണിതംഹരഹരഹ
രഹരഹരയെന്നും ശിവശിവശിവശിവശിവയെന്നും അരിമയൊടു
കൂടടുത്തുചൊല്ലിയും അരുവയർമെൽനിന്നിറങ്ങിപ്പുൽകിയും തെരു
തെരവീരർമരിക്കുന്നൊരുടെ പെരുവഴിയായിച്ചമഞ്ഞു ഭാസ്കരൻ
തിരുവടിയുടൽനടുവതുനെരം തെരിഞ്ഞുബാണങ്ങളെടുത്തുകൎണ്ണനു
മെരിഞ്ഞകൊപമൊടടുത്തതുനെരം പ്രളയകാലത്തുദിനകരബിംബ മ
ളവില്ലാതൊളമുദിച്ചതുപൊലെ ത്രിഭുവനമെല്ലാംദഹിപ്പാൻകല്പാന്തദ
ഹനനുജ്വലിച്ചണയുന്നപൊലെ അടുത്തുനെരമതിനുടെനുടെനെരെ പ്ര
ളയകാലാനുഗുണമരുദനു ഗതഘനാഘനനിഭകളെബര പ്രിയസ [ 344 ] ഖിയായധനഞ്ജയനൊടും ശരമയാസാരംതുടങ്ങിപ്ലാവന കരന്മാ
രായിതുശിവശിവശിവ ദിനകരസുതശരകിരണങ്ങൾ ശമനംചെ
യ്യുന്നസുരപതിസുത ശരവരിഷങ്ങൾദഹിച്ചീടുംവണ്ണം എരിയുമസ്ത്ര
ങ്ങൾപൊഴിഞ്ഞുകൎണ്ണനും അരിഞ്ഞരിഞ്ഞവകളഞ്ഞുഫല്ഗുനൻ ചൊ
രിഞ്ഞാനംപുകൾപലതരത്തിലും രഘുവരനിശിചരവരസമ രണ
വിലൊകനകുതുകമൊടുടൻ ഇരുവരൊടുനെരൊരുവരില്ലെന്നു സുര
മുനിജനംപ്പുകഴ്ത്തീടുംനെരം കലശസംഭവതനയനാദരാൽ കലീപുരു
ഷനാകിയകുരുകുല പ്പെരുമാൾതന്നൊടുപറഞ്ഞിതെത്രയും പെരിക
ലാളിച്ചുവരികരചനീ പലഗുണങ്ങളൊടവനിയുംവാണു പലകാലം
വാഴ്കനൃപശിഖാമണെ മതിമതിരണമതിഭയംവരു മതിചതുരതകല
ൎന്നശൂരന്മാർ സുരവരദിനകരസുതന്മാരൊ ടൊരുവരില്ലനെർധനു
സ്സെടുത്തതിൽ പിഴച്ചീലെതുമൊരടവുകളാൎക്കു മൊഴിച്ചുപൊകയില്ലി
വരിരുവരും നിരക്കെണംപാണ്ഡുതനയന്മാരൊടി ന്നൊരിക്കലും
വൈരംനിനെക്കരുതിനി പിണക്കംനല്ലവരൊടുനന്നല്ലെതു മിണ
ക്കംവെണ്ടുവതവരൊടുനൂനം മൊഴിഞ്ഞതെന്തൊന്നുമുകുന്ദനെന്നാ
ല തൊഴിഞ്ഞുചെയ്കയില്ലവരറിഞ്ഞാലും തുണനാരായണനവർകൾ
ക്കെപ്പൊഴും പണിയുണ്ടൊപിന്നെജയിച്ചുകൊള്ളുവാൻ പടത്തല
വന്മാരിരുവരെയുംഞാ നടൽക്കളമതിൻനടുവിൽപുക്കുകൊ ണ്ടക
റ്റുവൻപക്ഷെപറഞ്ഞാലുമെന്നാൽ പകച്ചുപൊകാതെയിനിയുള്ള
കാലം അകക്കുരുന്നെറത്തെളിഞ്ഞുധൎമ്മജൻ നിനക്കുരാജ്യവുംപകു
ത്തുതന്നീടും ഉടപ്പമെറീടുമവ രുമായ്നന്നാ യടുത്തവണ്ണംമെദിനിയും
വാണുനി സുഖിച്ചിരിപ്പതിന്നുദിക്കമാനസം നശിക്കുമല്ലായ്കിലട
ലിൽനീതാനും രവിതനയനെവിജയൻകൊല്ലുമൊ രപജയമവന
കപ്പെടാതാനും ഗുരുസുതനിതുപറഞ്ഞതുനെരം കുരുപതിതാനുമവ
നൊടുചൊന്നാൻ അടുത്തതംപിതന്നുടെരുധിരത്തെ ക്കുടിച്ചതെങ്ങി
നെമറന്നീടുന്നുഞാൻ അവരുമായ്സുഖിച്ചവനിവാഴുവാ നവകാശംവ
ന്നാലതുപൊറുതിയൊ ഇനിക്കവരെയുമവർകൾക്കെന്നെയും മന
ക്കുരുന്നിൽതെറരുതറിഞ്ഞാലും പലവുമിത്തരംപറയുന്നനെരം വലരി
പുതനയനുമംഗെശനും പലവിധമസ്ത്രങ്ങളുംപ്രയൊഗിച്ചു ഫലം
വന്നീലെതുമതിന്നൊരുവൎക്കും വിജയൻപാവകശരമയച്ചതു വരു
ണാസ്ത്രംകൊണ്ടുതടുത്തുകൎണ്ണനും എടുത്തുപാൎജ്ജന്യമയച്ചുഫല്ഗുനൻ ത
ടുത്തുവായവ്യമതിനാലംഗെശൻ ഝടിതിപാൎവ്വതമയച്ചിതൎജ്ജുനൻ
തടുത്തുവജ്രാസ്ത്രമതിനാലംഗെശൻ പലദിവ്യാസ്ത്രങ്ങളിരുവരുമൊ
പ്പം തുലിതന്മാരായിപ്രയൊഗിക്കുന്നെരംദലിതദെഹനായ്ചമഞ്ഞിതു [ 345 ] പാൎത്ഥൻ ചലിതചിത്തനായിതുമുകന്ദനും കലീതമൊദമൊടണഞ്ഞു
കൌരവർ നിലവിളിച്ചിതുനിവിരയന്നെരം അടുത്തുപാൎത്ഥനൊടു
രചെയ്തുഭീമ നൊടുക്കീടെണംകൎണ്ണനെനിമിഷംനീ പടെക്കിളക്കമു
ണ്ടറിഞ്ഞിതൊഭവാൻ നടുക്കമുൾക്കൊണ്ടുതിരിച്ചുമണ്ടുകിൽ ഒരുത്തരു
മില്ലപൊറുപ്പിച്ചുകൊൾവാൻ കരുത്തരായുള്ളൊർകിഴച്ചിരിക്കുന്നു ഉ
രത്തിരിക്കുന്നശരത്തിനാലൊക്ക തരക്കെടുണ്ടെന്നുധരിച്ചിരിക്കെണം
ഇനിക്കുമുണ്ടൊട്ടുതളൎച്ചയിന്നിപ്പൊൾ മനക്കുരുതെന്നുമിളക്കമെന്നി
യെ വധിക്ക കൎണ്ണനെയവനിതുകാലം ചതിക്കും നമ്മെയെന്നറിഞ്ഞി
രിക്കെണം മുകുന്ദനിന്ദിരാരമണൻഗൊവിന്ദ നഖണ്ഡനംബുജന
യനൻന്മാധവൻ അരുളിച്ചെയ്തിതുപവനനന്ദനൻപറഞ്ഞതുപൊ
ലെപലതരമപ്പൊൾ ചൊരിഞ്ഞിതുശരനികരമൎജ്ജുനൻ ചൊരിഞ്ഞി
തുചൊരരവിതനയനും കരിഞ്ഞിതുഭാവംകുരുവരന്മാൎക്കും ചരിഞ്ഞി
തുനിന്നചതുരംഗങ്ങളും പൊരിഞ്ഞുതീക്കണംതെറിച്ചിടുംവണ്ണം തെ
രിഞ്ഞുബാണങ്ങളയച്ചുകൎണ്ണനും കരഞ്ഞുമണ്ടുന്നുകരിവരന്മാരും പി
രിഞ്ഞുകെഴുന്നുപരന്നകാലാളും തിരിഞ്ഞുനില്പവരവയവങ്ങളെ യ
രിഞ്ഞരിഞ്ഞിട്ടുതുടങ്ങിപാൎത്ഥനുംകുറഞ്ഞിലെതുമെരവിസുതൻബാണം
മുറിഞ്ഞുവീണുവീണടല്ക്കളമെല്ലാം നിറഞ്ഞുഭാനുമണ്ഡലവുമന്നെരംമ
റഞ്ഞുദിക്കുകൾതിരിക്കായീലാൎക്കും മുറിഞ്ഞുവീഴുന്നുരഥങ്ങളുമെല്ലാംഒ
രുമുഹൂൎത്തത്തിനിടെക്കുകൎണ്ണനു തെരുതെരമരിച്ചിതുപടയെല്ലാം മുറി
ഞ്ഞുവീഴുന്നുമദഗജങ്ങളും തിരിഞ്ഞുമണ്ടുന്നുതുരഗപങ്ക്തിയും ശരങ്ങൾ
കൊണ്ടുടൽമുഴുവന്മൂടുന്നു മുറിഞ്ഞുവീഴുന്നുകൊടിമരങ്ങളും പടെക്കുനാ
ശംവന്നതുകണ്ടുകൎണ്ണ നടുത്തുനാഗാസ്ത്രമെടുത്തുവെഗത്തിൽ തൊടു
ത്തുപാണ്ഡവൻമിഴികൾക്കുനെരെ പടുത്വമൊടുശല്യരുമുരചെയ്തുപി
ഴക്കുമംപതങ്ങയക്കൊല്ലകൎണ്ണ കഴുത്തിനുനെരെയയക്കെന്നുശല്യർപ
റഞ്ഞതുകെട്ടുപറഞ്ഞുകൎണ്ണനും പറഞ്ഞതുനന്നതറിഞ്ഞുവൈകാതെ
തൊടുത്തബാണംഞാനെടുത്തിനീവീണ്ടു തൊടുക്കയില്ലെന്നുധരിച്ചി
രിക്കെണം ജ്വലിച്ചുനാഗാസ്ത്രമണയുന്നനെരം ജ്വലിച്ചിതുചിത്തം
സുരജനങ്ങൾക്കും തിരിക്കയില്ലയ്യൊശരമിതുകൊണ്ടു മരിക്കുന്നാ
യൊനീമമസഹൊദര ചെതിക്കൊല്ലാസത്യംപിഴക്കൊല്ലായെന്ന ങ്ങതി
പ്രമൊദെനപറഞ്ഞുകൎണ്ണനും വിധിബലമയ്യൊശിവശിവയെന്നു
വിഷണ്ണന്മാരായിച്ചമഞ്ഞിതെല്ലാവരും തെളിഞ്ഞിതശ്വസെനനുമതു
നെരം വിളങ്ങിതക്ഷകമുഖങ്ങളുമെല്ലാം പലനിലത്തിന്നുംപലപ്രകാ
രവും പലനാളുംകാത്തപരൻപുരുഷനും നിനച്ചുകണ്ടുപാണ്ഡവനു
ടെരഥം നിലത്തൊരൈവിരലമൎത്തുതാഴ്ത്തിനാൻ മുടിയൊടുകൂടയരിഞ്ഞു [ 346 ] പാണ്ഡവൻ മകുടവുംകൊണ്ടുനടന്നുബാണവും പുനരിരുവരുംപെ
രുമഴപൊലെ പുനരപിവെഗാലടുത്തുബാണങ്ങൾ പൊഴിഞ്ഞതി
നാലെനിറഞ്ഞിതൂഴിയും പൊഴിഞ്ഞൊഴുകുന്നുരുധിരവാരിയും മറഞ്ഞി
തുഖരകിരണബിംബവും നിറഞ്ഞിരുട്ടായിച്ചമഞ്ഞുലൊകവും അക
ന്നുകണ്ടുനിന്നവർകളുമെല്ലാം പകൎന്നുഭാവവുംപകലവനപ്പൊൾവി
രവൊടൎജ്ജുനനൊരുശരംകൊണ്ടു വിളങ്ങുംകുണ്ഡലംകളഞ്ഞാനന്നെ
രം വിജയനെയുംകെശവനെയുമെയ്തു വിഗതഭീതിയൊടടുത്തുകൎണ്ണനും
ഝടിതിതെരുരുളവനിയിൽതാണു തടഞ്ഞിളകാതെചമഞ്ഞിതന്നെ
രം ഒരുശസ്ത്രാസ്ത്രങ്ങൾവഴിയെതൊന്നീല ഗുരുശാപത്തിനാലതുമ
കപ്പെട്ടു ജഗതിദാനശീലരിൽമുൻപുള്ളവൻ ജനമനൊഹരൻവി
മലനംഗെശൻ നിരൂപിച്ചുവിധിബലമിതെന്നതും വരുമിപ്പൊൾ
മമമരണമെന്നതും പളരെധൎമ്മംചെയ്തവൎക്കപജയം വരികയില്ലെന്ന
തൊരുപൊളിയെത്രെ പറഞ്ഞിതുപുനരനുജനൊടവ നറിഞ്ഞതാരെറ
യറിവുനിന്നൊളം അധൎമ്മംചെയ്കയില്ലൊരുനാളുംഭവാ നതുമനസി
ഞാനറിഞ്ഞിരിക്കുന്നു വിരവൊടുതെരിങ്ങുയൎത്തിക്കൊൾവൊള മൊ
രുശരമെയ്യാതിരിക്കെണമിപ്പൊൾ പറഞ്ഞുതെരുരുളെടുപ്പാൻഭാവി
ച്ചി ട്ടൊരുതരത്തിലുമിളകാഞ്ഞുചക്രം അരുളിച്ചെയ്തിതുമുകുന്ദനന്നെ
രം പെരികനന്നുനീപറഞ്ഞതൊന്നുമെ തിരിഞ്ഞിലെതുംനീപറഞ്ഞതി
ന്നിനി പ്പറഞ്ഞീടെണംഞാനറിഞ്ഞിടുംവണ്ണം ജയതിധൎമ്മമെന്നൊ
രുമൊഴിചൊന്ന തറിഞ്ഞുനിന്നൊടുപറഞ്ഞതാരിപ്പൊൾഎവിടെപ്പൊ
യിരുന്നിതുമുന്നംധൎമ്മ മെവിടെനിന്നിപ്പൊളിവിടെക്കുവന്നു പല
വുരുനിങ്ങൾപലരുമൊന്നിച്ചു പൊരുതുകള്ളച്ചൂതകപ്പെടിച്ചന്നും നൃ
പതിതന്നുടെസഭയിംകൽനിന്നു ദ്രുപദപുത്രിയെപ്പിടിച്ചിഴച്ചന്നും
പതിവ്രതയാകുമവളുടെതുകിലധികംവെഗത്തിൽപിടിച്ചിഴച്ചന്നും
അരക്കില്ലത്തിലിട്ടടച്ചുതീയുംവെ ച്ചൊരുക്കിസംസ്കാരാദികൾനിങ്ങള
ന്നും പവനപുത്രനുവിഷംകൊടുത്തന്നു മവനെപ്പാംപിനാൽകടിപെ
ടുത്തന്നും അതികുമാരനാമഭിമന്യുതന്നെ വധിച്ചുകൂടാഞ്ഞുവിഷണ്ഡ
ന്മാരായി ട്ടറുവരൊന്നിച്ചിട്ടറുകുലയായൊ രറിവുകൂടാതെചതിച്ചുകൊ
ന്നന്നും പലനാളുംനിങ്ങൾപലരുമൊന്നിച്ചു പലനാളുംചെയ്തൊര
ധൎമ്മക ൎമ്മങ്ങൾ ഫലിച്ചിതന്നെങ്ങുജയിക്കുന്നധൎമ്മം ഫലിക്കയില്ലെ
ല്ലൊസ്വകൎമ്മമെന്നിയെ ഇനിയെന്തുപാൎത്ഥപതുക്കനില്ക്കുന്ന തിനത
നയനെവധിക്കവൈകാതെ ഇവനൊരാണിയെന്നറികനൂറ്റുവൎക്ക
വനറിഞ്ഞെത്രെചതികളെപ്പെരും പ്രഗത്ഭതയുള്ളധനഞ്ജയനെവം
ജഗല്പതിയുടെവചനംകെട്ടപ്പൊൾ നിശിതമായൊരുമയിർപാളംപെ [ 347 ] ടു ത്തുചിതമെന്നുകാണ്മവൎക്കുതൊന്നുമാ റരുണനന്ദനൻതലയറുത്തു
ടൻധരണിയിലിട്ടാൻ ഝടിതിഫല്ഗുനൻ ജയജയശബ്ദംജഗതിപൂരി
ച്ചു ജയംവിജയനുലഭിച്ചതുമൂലം തപനമണ്ഡലംഝടിതിഭൂമിയിൽപ
തനംചെയ്തതുകണക്കെകൎണ്ണൻതൻ വദനപംകജംപതിച്ചുഭൂമിയിൽ
ഉയൎന്നുദെഹിയുമൊളിവൊടുകൂട നടന്നുകൌരവരതിശൊകത്തൊടും
വിവിധമംഗലസ്തുതികൾവാദ്യങ്ങൾ വിബുധഭൂസുരജയനിനാദ
ങ്ങൾ പവനജനലറിനനിനാദവും ഭുവനവാസികൾപുകഴ്ത്തുംനാദ
വും പുടപുഴങ്ങുമാറിവറ്റെകൊണ്ടുടൻകടൽപൊലെയുള്ളപടയുമായ്പാ
ൎത്ഥൻ ഉടലിൽസ്വെദശൊണിതങ്ങളുമണിഞ്ഞടൽനിലംതന്നിൽവി
ളങ്ങീടുന്നെരം കുസുമവൃഷ്ടിയുംതലയിലെറ്റെറ്റു മധുരിപുവുമായ്നട
ന്നുമെല്ലവെ അനുപമനായവിജയൻതാനുമാ യിനസുതാത്മജൻച
രണതാരിണ തൊഴുതുവീണുടൻനമസ്കരിച്ചിതു തൊഴുതെഴുനീറ്റുസ
പദിധൎമ്മജൻ അഖിലലൊകെശന്മുഖവുംനൊക്കിനാനനുജന്മാരെയുമ
ണച്ചുപുൽകിനാൻ തലയിലശ്രുക്കൾപലവുരുവീഴ പ്പലവുരുമുകന്നി
തുനരപതിപെരികനന്നെല്ലൊവിജയൻകൎണ്ണനെപൊരുതുകൊന്നതെ
ന്നരുൾചെയ്തുകൃഷ്ണൻ ചെറുതുപുഞ്ചിരികലൎന്നുധൎമ്മജൻമുരഹരനൊടു
പറഞ്ഞിതീവണ്ണം അതുപുനരെന്തുവിചിത്രമായതുമധുരിപൊമലർമക
ൾമണവാള അഖിലലൊകവുമകത്തടക്കിയുംപുറത്തുകാട്ടിയുമതിനെര
ക്ഷിച്ചും പലകാലങ്ങളുംപലപ്രകാരവുംചിലലീലകളിലെഴുന്നമായ
യിൽ മുഴുകിമൊഹിച്ചുമരുവുന്നലൊകംമുഴുവൻനിന്തിരുവടിയല്ലൊനൂ
നം അടിയരാംഞങ്ങൾക്കുടയനിന്തിരു വടിതുണയായാലരുതാതെ
യുണ്ടൊ ജഗതിസംപ്രതിചെറുതുകാൎയ്യമെ ന്നണിമിഴികളിലൊഴുകും
നീരൊടു യുധിഷ്ഠിരൻപറഞ്ഞളവുലൊകങ്ങൾ ക്കധിഷ്ഠാനമായമുരരി
പുചൊന്നാൻ ശമദമയമനിയമസത്യങ്ങ ളമിതസൽഗുണമുടയനി
ന്നുടെ ചലവീമുഖമാംവിമലകൎമ്മത്തിൻ ഫലമിതുജയംവരുന്നതിന്നി
യും പലപ്രകാരവുംജയംവരുമെന്നു മധുരമായുടനരുളിച്ചെയ്തൊരു മ
ധുമഥനനുംവിജയനുംമറ്റു മനിലനന്ദനദ്രുപദന്മാരൊടു മനുപമനാ
യയമതനയനും തെളിഞ്ഞുകൈനിലയകത്തുമെവിനാർ വിളങ്ങിമ
രുള്ള സുഹൃജ്ജനങ്ങളും പലനെരംപറഞ്ഞരുതെതുമെന്നു പറഞ്ഞട
ങ്ങിനാൾകിളിമകൾതാനും.

കൎണ്ണപൎവ്വംസമാപ്തം