താൾ:CiXIV280.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൨ കൎണ്ണം

ള്ളൊരുനീകരെകെന്നുവന്നു മറകൾവെച്ചെറെപകുത്തവൻതാനുംമ
റയവർകൌഷാരവിമുനീന്ദ്രനും അറിവുള്ളതവവിദുരരുംപിന്നെ അ
റിയപ്പൊകാതചപലനാംഞാനും നദീതനയനുംകൃപരുംദ്രൊണരും
വിദ്ദിതവൈദാന്തിസനൽകുമാരനും നിഖിലലൊകനായകൻപരൻപുമാ
ൻ നിഗമക്കാതലായ്വിളങ്ങിനകൃഷ്ണൻ തിരുവടിതാനുമരുൾചെയ്തു
മുന്നം തിരുമുൻപിൽനിന്നുപലരുംകെൾക്കവെ അവയൊന്നുംതവ
മനസ്സിലെറ്റുതില്ലവനിയെക്കൊതിച്ചൊരുസുയൊധനൻ പറഞ്ഞ
തുതന്നെമനസികൈക്കൊണ്ടു പരിലാളിച്ചതുനിമിത്തമായിപ്പൊൾ
വരുന്നുസന്താപമിനിയുംമെല്ക്കുമെൽ വരുമെത്രയതുംസഹിച്ചിരിക്ക
നീ നൃപനൊടിങ്ങിനെഝഡിതിസഞ്ജയൻ കപടംകൈവിട്ടുപറഞ്ഞു
തുകെട്ടു പരിതാപംപൂണ്ടുനരപതിചൊന്നാൻ പറെകകൎണ്ണന്റെമ
രണവൃത്താന്തം പറയാമെംകിലെന്നവനുംചൊല്ലിനാൻ പരന്നവൻ
പടക്കധിപതിയാക്കി യഭിഷെകംചെയ്താനഥസുയൊധനൻ തപന
പുത്രനായ്വിളങ്ങുംകൎണ്ണനെ പുനരപികയ്യുംപിടിച്ചവൻ തന്നൊടനുന
യത്തൊടുപറഞ്ഞുഭൂപനും ഭയമെല്ലാമിനിക്കകലെപ്പൊയിതു ജയമി
നിവരുമിനിക്കുനിൎണ്ണയം പിതൃപിതാമഹസമനായുള്ളൊവെ ചതി
വെടിഞ്ഞൊരുസഖിയായുള്ളൊവെ യുധിഷ്ഠിരൻതന്നെപ്പിടിച്ചുകെ
ട്ടെണം യുധിവിജയനെവധിക്കയുംവെണം പണിയില്ലെതുമിന്നതി
നിനിക്കെന്നു പറഞ്ഞുകൊപ്പിട്ടുപുറപ്പെട്ടാൻകൎണ്ണൻ നടത്തിച്ചുവാ
ദ്യമലറിച്ചുംകൊണ്ടു നടിച്ചുനാലംഗപ്പടയുമായടൽ ക്കളത്തിലാമ്മാ
റുനിറഞ്ഞുകൌരവർ കളിച്ചുവീരവാദവുംപറഞ്ഞുടൻ കുതിച്ചുചാടു
ന്നകുതിരകളുടെ കുളംപുകളെറ്റുകിളറിപ്പൊങ്ങീടും പൊടിയുംതെരുരു
ളൊലിയുംവൈരികൾപൊടിയുമാറലറിനകരികളുംകുടുകുടനിലവിളി
ച്ചുകാലാളും കുടതഴകളുംകൊടിമരങ്ങളും പരന്നപൊൎക്കളംനിറഞ്ഞവ
ൻപട നിരന്നിതുകണ്ടുഝടിതിപാണ്ഡവർ പതിനാറാംദിനമുഷസി
ലൊകൈക പതിവസുമതിപതിരമാപതി പതിധൎമ്മപതിസതാംപ
തിഹരീ സുരപതിസ്വാഹാപതിപിതൃപതി നിരൃതിയാദസാംപതിസ
ദാഗതി നിധിപതിപശുപതികരാഷ്ടക പതിഗൊപീജനപതിമമ
പതിയദുപതിദയാനിധിമഖപതി സുരപതിസുതരഥമതിലെറി സു
രുചിരമായവപുഷാകണ്ടാശു സുഖിച്ചുപൊരിനുപുറപ്പെട്ടാരെല്ലൊ
മകരവ്യൂഹവുംചമച്ചിതുകൎണ്ണൻ മകരകുണ്ഡലധരസഖിയായ പുര
ന്ദരസുതൻ പുരുഷകുഞ്ജരൻ പുരന്ദരസെനാപതിസമൻപാൎത്ഥൻ
ചമച്ചുചന്ദ്രാൎദ്ധപ്രഭമാകുംവ്യൂഹം ഭ്രമിച്ചതുകണ്ടുകുരുവരന്മാരും എതിർ
ത്തുഭീമസെനനൊടശ്വത്ഥാമാ മദിച്ചൊരാനകളെതിർത്തതുപൊലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/328&oldid=185618" എന്ന താളിൽനിന്ന് ശേഖരിച്ചത്