താൾ:CiXIV280.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൪ കൎണ്ണം

ഹാരഥന്മാരെജ്ജയി ച്ചിരിക്കുമെന്നൊടുപറഞ്ഞതുനന്നു പെരുതുധി
ക്കാരംനിനക്കെന്നുള്ളതു കരുതിക്കൊള്ളാമെന്നതെപറയെണ്ടു ധൃതരാ
ഷ്ട്രാത്മജനതുകെട്ടപ്പൊഴെതെരുതെരെത്തൊഴുതുടനെചൊല്ലിനാൻ കു
റയക്കണ്ടല്ലപാഞ്ഞതെതുംഞാൻ കുറിക്കൊണ്ടീടരുതതുഭവാനെതും
തനിക്കുതാൻപൊന്നജനങ്ങളുമൊക്കത്തനിക്കുവെണ്ടുകിലെളിയതും
ചെയ്യും അതിനുനാണക്കെടകപ്പെടാതാനു മതിഗുണമുള്ളൊൎക്കതുധരി
ച്ചാലും ത്രിപുരന്മാരൊടുപൊരുവാനീശനു തിറമൊടുതെരുനടത്തിധാ
താവുംമഹിമയെതുമെകുറഞ്ഞുപൊയീല മഹതാമീശനാകിയവിരി
ഞ്ചനുംകഥയഭൂപതെപുരമഥനനുരഥമുണ്ടൊപണ്ടുനടത്തിനാന്മുഖൻ
പറഞ്ഞുകെൾക്കെട്ടെപരമാൎത്ഥമെന്നു പറഞ്ഞമാദ്രെശനൊടുസുയൊധ
നൻപറഞ്ഞാനെംകിലൊതെളിഞ്ഞുകെട്ടാലും പരമെശൻപുരമെരി
ചെയ്തതെല്ലാംഅസുരകൾകുലപ്പെരുമാൾതാരക നവന്നുമക്കളായ്പിറ
ന്നിതുമൂവർ അവർകൾനാമംകെട്ടരുൾവിദ്യൂന്മാലി അവന്നുതംപിതാ
രകചക്ഷുസ്സെന്നുംഅപരനായതുകമലാക്ഷനവ രതിശക്തന്മാർമൂവ്വ
രുമൊരുമിച്ചു തപസ്സുപഞ്ചാഗ്നിനടുവിൽനിന്നുചെ യ്തമൎത്യവൈരി
കൾവിരിഞ്ചൻതന്നൊടായ്വിബുധത്വമിരന്നതുകിട്ടായ്കയാൽവിമലമാ
യുള്ളപുരങ്ങൾകാമിച്ചാർ ഒരുത്തരാലുമങ്ങൊരിക്കലുംനാശം വരു
ത്തിക്കൂടാതപുരത്രിതയത്തെ വരുത്തിക്കൊള്ളുവാൻ വരത്തെനൽകെ
ണം കരുത്തുഞങ്ങൾക്കുപെരുക്കയുംവെണംഉരത്തവണ്ണമെവരികനി
ങ്ങൾക്കുസഹസ്രവത്സരംതികയൊളംകാലം വരികപിന്നെനാശവു
മവറ്റിനെന്നരുൾചെയ്തുചതുൎമ്മുഖൻമറഞ്ഞപ്പൊൾ വരങ്ങൾകൊണ്ട
വർമയനൊടുചൊന്നാർപുരങ്ങൾനിൎമ്മിച്ചുതരികെന്നപ്പൊഴെ അവ
നിയിലൊരുശതകയൊജന വഴിവിസ്താരത്തിലിരുമ്പുതന്നാലെ ഭു
വൎല്ലൊകത്തിംകൽചമച്ചുവെള്ളികൊ ണ്ടമരലൊകത്തുകനകംതന്നാ
ലുംപരിണാഹംമൂന്നുമൊരുപൊലെതന്നെ പരിചൊടുവാണാരവറ്റി
ൽമൂന്നിലുംപരിതാപംപൂണ്ടുഭുവനവാസികൾ പരവശന്മാരായുഴന്നി
തെറ്റവുംവിബുധരക്കാലംവിരിഞ്ചൻതന്നൊടു വിവിധവെദനപ
റഞ്ഞാരന്നെരംശതമഖാദികൾചതുൎമ്മുഖനുമാ യ്ശതപത്രായതനയ
ൻമെവീടുംപയഃ പയൊധിതന്നുടെകരെചെന്നു ഭയപ്രകാരങ്ങളുണ
ൎത്തിച്ചനെരംകഴിവുണ്ടാക്കുവൻപൊറുത്താലുമവൎക്കഴിവില്ലാരാലുംശി
വനാലെന്നിയെപുനരതുകെട്ടുപുരന്ദരാദികൾ പുകൾത്തിനാർചെ
ന്നുഗിരിജകാന്തനെസ്തുതിച്ചതുകെട്ടുതെളിഞ്ഞുരുദ്രനും ചിരിച്ചരുൾചെ
യ്തുവിബുധന്മാരൊടായ്സുരവരന്മാരെസുഖമല്ലിചൊല്വി നൊരുമിച്ചെ
ല്ലാരുംവരുവാനെന്തിപ്പൊൾ സുഖമല്ലീയെന്നതരുൾചെയ്തപ്പൊഴെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/330&oldid=185620" എന്ന താളിൽനിന്ന് ശേഖരിച്ചത്