താൾ:CiXIV280.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൩൩

ഥമതിവെഗത്തൊടുമുകുന്ദനന്നെരംവിജയനെതെരിൽവിളങ്ങിക്കാണാ
യി വിബുധകളധിപതിയൊടുംകൂടി തരുണഭാസ്കരനരുണനൊടു
കൂ ടൊരുമിച്ചുതെളിഞ്ഞുദിച്ചതുപൊലെ ഹരിയുതഹരിഹയതനയനെ
ഹരിണവാജിരാജിതരഥൊപരി ഹരിദശ്വാത്മജനൊടുപൊരുവാനാ
യ്വരുന്നതുകണ്ടുപറഞ്ഞുശല്യരും പലരൊടുംകാണാഞ്ഞിഹചൊദിച്ചൊ
രു വലരിപുതനയനെക്കണ്ടാലും നീ മുനികൾമാനസതളിരിലുംഗൊ
പ വനിതമാരുടെമുലത്തടത്തിലും ഇരുന്നരുളും മാധവനുംതാനുമായ്പ
രന്നവൻ പടനടുവിലാമ്മാറു വരുന്നതുനാന്നായ്ത്തെളിഞ്ഞുകാണ്കനീ
നിറന്നപീലികൾനിരക്കവെകുത്തി നെറുകയിൽ കൂട്ടിത്തിറമൊടുകെട്ടി
കരിമുകിലൊത്തചികുരഭാരവും മണികൾമിന്നീടുംമണികിരീടവും കു
നുകുനച്ചിന്നുംകുറുൾനിരതന്മെൽ നനുനനപ്പൊടിഞ്ഞൊരുപൊടിപ
റ്റി തിലകവുമൊട്ടുവിയൎപ്പിനാൽനന ഞ്ഞുലകുസൃഷ്ടിച്ചുഭരിച്ചുസം
ഹരി ച്ചിളകുന്നചില്ലിയുഗളഭംഗിയും അറിയാരെക്കുറിച്ചൊരുകരുണ
യും കഠിനദുഷ്ടരൊടെഴുന്നകൊപവും മടുമൊഴിമാരിൽവളൎന്നരാഗ
വുംകലഹംകണ്ടൊരത്ഭുതരസങ്ങളും ചപലന്മാരൊടുകലൎന്നഹാസ്യവും
എതിരിടുന്നൊൎക്കുഭയംകരത്വവും പലവുമിങ്ങിനെനവനവരസ മിട
യിടക്കൂടക്കലൎന്നനെത്രവും മകരകുണ്ഡലംപ്രതിബിംബിക്കുന്നക
വിൾത്തടങ്ങളുംമുഖസരൊജവും വിയൎപ്പുതുള്ളികൾപൊടിഞ്ഞനാ
സിക സുമന്ദഹാസവുമധരശൊഭയും തുളസിയുംനല്ല സരസിജ
ങ്ങളു മിളതായീടിനതളിരുകളുമാ യിടകലൎന്നുടനിളകുംമാലകൾ ത
ടയുംമുത്തുമാലകളുംകൌസ്തുഭം മണിയുംചെരുന്നഗളവുംചമ്മട്ടി പി
ടിച്ചൊരുകരതലവുംകുംകുമം മുഴുക്ക പ്പൂശിനതിരുമാറുമാറും നിറന്ന
മഞ്ഞപ്പൂതുകിലുംകാഞ്ചികൾ പദസരൊരുഹ യുഗവുമെന്നുടെ ഹൃ
ദയംതന്നിലങ്ങിരിക്കുംപൊലെയ മ്മണിരഥംതന്നിലകംകുളുൎക്കവെ
മണിവൎണ്ണൻ തന്നെത്തെളിഞ്ഞുകണ്ടുഞാൻ വിളയാടീടെണം വിജയ
നുമായിട്ടിളകാതെനിന്നുകുറഞ്ഞൊരുനെരം തെളിക്കതെരെന്നുപറഞ്ഞു
കൎണ്ണനുംകളിച്ചുവില്ലൊലിവളൎത്തിനാനപ്പൊൾകുരുവരൻതാനുമിളയ
വർകളുംഗുരുതനയനുംകൃപരുംഭൊജനുംഅണഞ്ഞുബാണങ്ങൾപൊ
ഴിഞ്ഞുമാധവൻ തിരുമൈതൻമെലും വിജയൻ തൻമെലുംഅരികളെ
ശ്ശരനികരമൈതുട നരിഞ്ഞരിഞ്ഞിട്ടുനടന്നാൎജ്ജുനൻ അകമെഭീതി
പൂ ണ്ടകന്നുകൌരവ രകലെക്കണ്ടുഭീമനെവിജയനും നരകരിരഥ
തുരഗപങ്ക്തികൾനടുവിൽപുക്കുകൊ ണ്ടനിലനന്ദനൻപരുമാറുന്ന
തുമരീകുലാന്തകൻ പലരൊടുംപൊരു തിടർപെടുന്നതുംപരിചൊടുക
ണ്ടുപുരന്ദരാത്മജൻ പരൻ പുരുഷനൊടിവണ്ണംചൊല്ലിനാൻ തളൎച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/339&oldid=185629" എന്ന താളിൽനിന്ന് ശേഖരിച്ചത്