താൾ:CiXIV280.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൦ കൎണ്ണം

യനെ പൊരുതുകൊന്നതുതെളിഞ്ഞിതുപാരം അധിക്ഷെപിച്ചെയ്തു
മുറിച്ചുകൊല്ലാതെ യയച്ചാനെന്നെയുമതുമൂലമിപ്പൊൾ വശക്കെടു
ണ്ടായിതവനെക്കൊൽകയാൽ വശക്കെടുംമമശമിപ്പിച്ചായൊനീ പ
രുഷമായ്നൃപനിതുപറഞ്ഞപ്പൊൾ പുരുഹൂതാത്മജനുണൎത്തിച്ചീടിനാ
ൻ വഷിച്ചുതില്ലകൎണ്ണനെയിതെന്നാലെ വഹിക്കുമൊയെന്നതറിഞ്ഞ
തുമില്ല ഹരിചരാചരഗുരുമുരരിപു വരുളെന്നാകിലൊവധിപ്പൻക
ൎണ്ണനെ അടുത്തൊരുസംശപ്തകന്മാരെയെല്ലാ മൊടുക്കിനെനവനനു
ഗ്രഹത്തിനാൽ അതുകൊണ്ടംഗെശനൊടുപൊരുതുതി ല്ലടിയനെന്ന
തുധരിച്ചിടെണമെ അവസ്ഥകൾകെട്ടുപരിഭ്രമിക്കുഞാ നടിത്താർകൂ
പ്പൂ വാൻവിടകൊണ്ടീടിനെൻ അറിഞ്ഞിതുമതിപറഞ്ഞതിന്നിനി
യറിഞ്ഞുമുന്നമെപറഞ്ഞുതില്ലെഞാൻ ജയംവരായുദ്ധംതുടങ്ങിയാലെ
ന്നു നയംപറഞ്ഞതുതെളിഞ്ഞീലന്നാൎക്കും അപജയമിപ്പൊൾവരു
ന്നുമെല്ക്കുമെൽ അപനയമായിച്ചമഞ്ഞുയുദ്ധവും പിഴച്ചിതുനിരൂപ
ണംപൊരായ്കയാ ലൊഴിച്ചുപൊവാനും കഴിവുകണ്ടീല നരനാരായ
ണപുരുഷന്മാർനിങ്ങൾ ക്കരുതാതെവന്നുകുരുവീരന്മാരൊ ടതിബല
വാനായിരുന്നഭീമനു മതിചപലനാകിയഞാനുംതൊറ്റു അടിമയാ
യ്സുയൊധനനുടെകാൽക്കൽ പൊടിയുമെറ്റുപൊയ്ക്കിടക്കെന്നുംവന്നു
അതുചെയ്യുന്നീലവനവാസംചെയ്തു ഗതിവരുത്തുവനതുനല്ലു നൂനം ഒ
രുനാളുമൊരുസുഖമിനിക്കില്ല വരുന്നതൊക്കെയുംവളൎന്നദുഃഖങ്ങൾ ശ
തമഖൻ തന്റെമകനായ്നീപണ്ടുശതശൃംഗൊപരിപിറന്നതുനെരം ജ
ഗദൈകവീരനിവനെന്നുണ്ടായി തശരീരി വാക്കുമതുമസത്യമാ യരി
കളെയൊക്കയൊടുക്കിക്കൊള്ളുവാ നൊരുകഴിവുണ്ടെന്നിനിക്കുള്ളിൽ
തൊന്നി വസുമതീനാഥൻ പരൻനാരായണൻ വസുദെവാത്മജന
സുരനാശനൻ അവനുടെകയ്യിൽ കൊടുക്കഗാണ്ഡീവ മവനതുകൊ
ണ്ടുജയിക്കും നിൎണ്ണയം കരത്തിൽ വാളുമായടുത്തിതൎജ്ജുനൻ കഴുത്തറു
പ്പാനായതുകണ്ടപ്പൊഴെ മുരദ്വെഷിഹരിമുകുന്ദൻ ഗൊവിന്ദൻ മു
തൃത്തഫല്ഗുനൻ കരത്തെയുംവാളും അടക്കിമെല്ലവെപിടിച്ചരുൾചെ
യ്തു അടങ്ങടങ്ങുനല്ലവസരമിപ്പൊൾ ഒരുരവിസുതനൊഴിഞ്ഞുമറ്റുള്ളൊ
രൊടുങ്ങിവൈരികളറിഞ്ഞാലുമെടൊഅരചർകൾകുലമുടിമണിവധ
മരുതരുതൊഴികൊഴികെന്നാൻ മറക്കാമൊസത്യമൊരിക്കലുംനൃ
പൻ മരിച്ചിടുന്നതുപൊറുക്കെന്നെവരു പറയാമൊമമമുഖത്തുനൊക്കീ
ട്ടു പരനുടെകയ്യിൽകൊടുക്കെന്നായുധം പഴിവാക്കുകെട്ടുപൊറുത്തുകൂടുമൊ
പഴകിയസത്യംമറക്കയുമാമൊ കഴുത്തിലെന്റെവാൾനടത്തിയിപ്പൊ
ഴെ കഴിപ്പതില്ലകില്ലതിനെന്നൎജ്ജുനൻ കുതൎന്നുമുല്പുക്കുനടന്നിതുകൃഷ്ണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/336&oldid=185626" എന്ന താളിൽനിന്ന് ശേഖരിച്ചത്