താൾ:CiXIV280.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൬ കൎണ്ണം

യ്നിറച്ചിറക്കിയുംമദിച്ചുമാരുതിചിരിച്ചുചൊല്ലിനാൻ മതൃത്തിതുനാവു
മുദരവുമെല്ലാം കുടർമാലമെല്ലെന്നെടുത്തുകൊണ്ടുടൻ തുടർമാലപൊ
ലെകഴുത്തിലിട്ടുകൊണ്ടടൽക്കളമെല്ലാംപൊടിപെടുംവണ്ണ മുടനുടൻ
ചാടിതുടമെലെതച്ചും പശുസമർപാണ്ഡു സുതന്മാരെന്നെല്ലൊ പറ
ഞ്ഞിതുമുന്നംപലരുംകെൾക്കവെ പരിഹാസത്തൊടുമദിച്ചുകൈകൊ
ട്ടിച്ചിരിച്ചുകൂത്താടിനടന്നുനിങ്ങളും പശുസമന്മാർകൌരവരെന്നി
ക്കാലംപറഞ്ഞുഞാൻതാനുമിതകൂത്താടുന്നെൻ ഇനിയിക്കള്ളന്മാർകു
ലത്തിൽമൂത്തവനിനിക്കൊരുനാളെക്കളിക്കുണ്ടായ്വരും പൊരുതവനെ
യുമൊടുക്കിരാജ്യവുംപൊരുളുംനൽകുവനരചനുതന്നെപൊടുക്കനവെ
യെന്നുരത്തമാരുതിനടിച്ചനൎത്തകിയൊടുകലൎന്നൊരു നടപ്രവരനെ
ക്കണക്കെമത്തനായ്നരഹരിഹിരണ്യനെപ്പിളൎന്നൊരുകുരുതിയുമണി
ഞ്ഞിരിപ്പതുപൊലെനടക്കുന്നനെരമടൽക്കളമെല്ലാം പൊടിച്ചുമാറ്റാ
രെയൊടുക്കിവെഗത്തിൽകുരുവരസഹൊദരന്മാരുംവന്നു പൊരുതാർ
മാരുതിയവരെയുംകൊന്നാൻ പെരുത്തദുഃഖവുംഭയവുംകൈക്കൊണ്ടു
കുരുക്കളൊക്കവെതിരിച്ചുമണ്ടിനാർ അടുത്തിതുസെനാപതിതനയ
നാംപടുത്വമെറീടും വൃഷസെനൻ വീരൻ അവനൊടുയുദ്ധംകൊടുതാ
യിചെയ്തുപവനനന്ദനൻതളൎന്നിതുചെമ്മെ അകലുംമുന്നെവന്നടു
ത്താനന്നെരംനകുലനുംവാളുംപരിചയുമായി പകലവനുടെമകനുമം
പിനാൽ ശകലിച്ചാൻ വാളും പരിചയുമപ്പൊൾ നകുലനുവന്നപരി
ഭവംകണ്ടൊരതുലവിക്രമമുടയപാഞ്ചാലൻ അരികത്തുതന്റെമരുമക്ക
ളൈവരൊരുമിച്ചുണ്ടെന്നൊരുറപ്പുതന്നാലെവിരവിനൊടുകൂടടുത്താ
നന്നെരംഅരികൾകൂട്ടത്തിലകപ്പെട്ടാനിവ നരിഞ്ഞുപൊയുടൽശര
ങ്ങളാലെന്നപരവശതയൊടടുത്തുസാത്യകി ഇടിയൊടുനെരായ്മുഴങ്ങും
നാദത്തൊടിടകലൎന്നിതുപടയതുനെരം വൃഷസെനൻകൎണ്ണൻകൃപരും
ഭൊജനും വിഷധരദ്ധ്വജൻ ഗുരുതനയനും മരിക്കെണംപക്ഷെജ
യിക്കെണമെന്ന ങ്ങുറച്ചുനന്നായിശ്രമിച്ചുപൊർചെയ്താർ നകുലൻ
പാഞ്ചാലിയുടെതനയന്മാർപകലവന്നുനെരിയന്നപാഞ്ചാലൻ അ
നിലനന്ദനനരിയസാത്യകി അനുപമനായവിജയൻതാനുമാ യ്കല
ഹിക്കുന്നെരം വൃഷസെനൻവീരൻ പലഹയങ്ങളെക്കുലചെയ്തുപി
ന്നെസകലലൊകെശവിജയന്മാരുടൽ ശകലവും ചെയ്തുപവനജൻ
തന്റെരഥവുമെയ്തൊക്കപ്പൊടിച്ചലറുംപൊൾ പെരുതുനീചെയ്തക
രുമനയെല്ലാം പെരികനന്നെന്നുപറഞ്ഞുപാൎത്ഥനും ഒരുശരംതെരി
ഞ്ഞെടുത്തതുകൊണ്ടുവിരവൊടുതലയറുത്താനന്നെരം അടുത്തുകൎണ്ണനും
വിജയനൊടപ്പൊൾഎടുത്തുബാണങ്ങൾ തൊടുത്തുടൻ കൊടുത്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/342&oldid=185632" എന്ന താളിൽനിന്ന് ശേഖരിച്ചത്