താൾ:CiXIV280.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൩൧

ൻ തിരുവടിതന്നെയതുകണ്ടുദെവൻ ഗുരുവധത്തിനുനരകമെന്നിയി
ല്ലൊരുഫലമെന്നുപറഞ്ഞിതന്നെരംനടെപ്പറഞ്ഞതിൽവിപരീതംതന്നെ
യുടമയൊടെറപ്പറഞ്ഞുകൃഷ്ണനും കടക്കൊല്ലമമവചനമെന്നതു കടക്കു
ന്നൊരാരുംദുരിതവൻ കടൽ കടക്കുന്നൊരല്ലെന്നറിഞ്ഞിരിക്കെണംക
ടക്കനീരിപുസമുദ്രത്തെയിപ്പൊൾ അരുളിച്ചൈതളവമലനൎജ്ജുനൻ
അറിയപ്പൊകധൎമ്മവുമധൎമ്മവുംഗുരുവധംതാനൊരസത്യംതാനിപ്പൊ
ൾ വരുമതുരണ്ടുമിവിടെപാരാതെ വഴിയതിന്നൊരുകഴിവരുൾചെ
യ്ക കമലകാമുകകരുണവാരിധെകഴൽതൊഴുതവനിണ്ണംചൊന്നപ്പൊ
ൾ കഴിവുണ്ടെന്നതുമരുൾചെയ്തുനാഥൻ ഗുരുവിനെനീയെന്നൊരു
മൊഴിചൊന്നാൽ ഗുരുവധംചെയ്തഫലംവരുമെടൊ വചസാകൎമ്മ
ണാമനസാനിന്ദിച്ചാൽ വധിപ്പതിനെക്കാൾവലുതെടൊസഖെപ
രമപൂരുഷനരുൾചെയ്തനെരം പറഞ്ഞുഫല്ഗുനനധിക്ഷെപവാക്യംപ
രിഹാസത്തൊടുപണയംചെയ്തതു മറിയാതെചൂതുപൊരുതുനീയല്ലെ
എതിർത്തുഞങ്ങൾവൈരികളെക്കൊല്ലുവാൻ മുതൃത്തതുമുടക്കിയതുംനീ
യല്ലെ പരനുടെകയ്യിൽകൊടുക്കവില്ലെന്നു പരുഷംചൊന്നതുവെറുതെ
നീയല്ലെ പലവുരുനീയെന്നരചനെപാൎത്ഥൻ പറഞ്ഞതുനെരംമന
സിചിന്തിച്ചാൻ ഗുരുവിനെനിന്ദിക്കരുതൊരിക്കലും ഗുണംവരിക
യില്ലിനിക്കിനിയെന്നു പരിതാപമുള്ളിൽനിറഞ്ഞുപാൎത്ഥനും പരവശ
നായിച്ചമഞ്ഞാനന്നെരം ഇരിക്കുന്നീലഞാനവനിയിലിനി മരിക്കു
ന്നെനെന്നുതുനിഞ്ഞുതന്നുടെ കരത്തിലെവാളൊന്നിളക്കിമെല്ലവെ ക
ഴുത്തറുപ്പാനായ്ത്തുനിഞ്ഞതുനെരം സകലലൊകൈകപതിനാരായണ
ൻ സഹസ്രലൊചനതനയൻതൻകരം പിടിച്ചുനില്ലരുതരുതരുതെ
ടൊ കടുപ്പംകാട്ടൊലകഴിവുണ്ടാക്കുവൻ മരണവുമാത്മപ്രശംസയു
മൊക്കും മഹിമാനംതവപറെകനീതന്നെ പറഞ്ഞാനൎജ്ജുനൻനിജപ
രാക്രമം അറിഞ്ഞതാരെന്റെകരബലമെല്ലാം മറുതലയിൽപാതിയി
ലുമെറഞാ നറുതിചെയ്തതെന്നറിഞ്ഞിരിക്കെണംഅസംഖ്യംപൊരാ
നത്തലവന്മാരെയു മശംകംതെരാളികളെയുംവെഗത്തിൽ കുതംകൊ
ണ്ടുചാടുംകുതിരകളൊടെ കുതിരച്ചെകവരെയുമൊടുക്കിയെൻ മുടക്കി
വാസവൻ ചൊരിഞ്ഞവന്മഴ യടക്കിഖാണ്ഡവംദഹിപ്പിച്ചെനെ
ല്ലൊ വടക്കുംദിക്കൊക്കജ്ജയിക്കയുംചെയ്തെ നടുത്തഗന്ധൎവ്വവരന്മാ
രെവെന്നെൻ നടിച്ചുവന്നൊരുയദുക്കളെവെന്നു മടുത്തൂകുമ്മൊഴിസു
ഭദ്രയെവെട്ടെൻ പടുത്വമൊടെയ്തുമുറിച്ചുയന്ത്രവും അടുത്തഭൂപരെജയി
ക്കയുംചെയ്തു പടെക്കുഭാവിച്ചരിപുക്കളെവെന്നു പശുക്കളെവിരാടനു
നൽകീടിനെൻ പരമീശൻപശുപതിജഗല്പതി യൊരുകിരാതനായ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/337&oldid=185627" എന്ന താളിൽനിന്ന് ശേഖരിച്ചത്