താൾ:CiXIV280.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൩൭

നൎജ്ജുനനിനതനയനും പടുത്വമൊടവമുറിച്ചതില്പരം ചൊരിഞ്ഞാരം
പുകൾമഴപെയ്യുംപൊലെ നിറഞ്ഞുപൊൎക്കളമിടകലൎന്നപ്പൊൾ മറ
ഞ്ഞുദിക്കുകൾതരണിബിംബവും പറഞ്ഞുകണ്ടുനിന്നവരുംതങ്ങളിൽ
വിജയംകൎണ്ണനുവരുമെന്നുചിലർ വിജയംപാൎത്ഥനുവരുമെന്നുചില
ർ ശിവനൊടുപറഞ്ഞിതുവിരിഞ്ചനു മിവിടെപാൎത്ഥനുവരുമെത്രെജ
യം പലരുമിങ്ങിനെപറയുന്നെരത്തു കലഹവുമതിഭയംകരമായി മ
ലകളുംമലകടലുമാശര കുലവുമഞ്ചീടുംപടിഹനുമാനും അലറീടുന്നിതു
തെരുതെരയപ്പൊൾ ചലിതമൊടുടനുറച്ചുകൌരവർ കുറഞ്ഞുതില്ലപൊ
ൎക്കിരുവരുമെതും പറഞ്ഞുശല്യരൊടിനതനയനും പടയൊടുകൂടപ്പൊ
രുതുഫല്ഗുന നടവിലെന്നെക്കൊന്നൊടുക്കീടുന്നാകിൽ പ്രവൃത്തിശെ
ഷമെന്തതുചൊൽകെന്നപ്പൊൾ പ്രവൃദ്ധതാപെനപറഞ്ഞുശല്യരും
അതുവരുന്നാകിലനന്തരംയദു പതിയെയുംധനഞ്ജയനെയുംകൊന്നു
ജയംകുരുകുലവരനുനൽകുവൻ ഭയംകളെകഭാസ്കരതനയനീ അരു
ണനന്ദനനതുകെട്ടെറ്റവു മരുണനെത്രമൊടണഞ്ഞാനന്നെരം രഘു
കുലവരനിശിചരവര രണനിശമനുമനുഭവിപ്പിപ്പാൻ വിബുധനാ
യകതനയനന്നെരം വിബുധകളധിപതിയൊടുചൊന്നാൻ ജയജ
ഗല്പതെജയജനാൎദ്ദന ജയനാരായണജയമധുരിപൊ തരണിനന്ദ
നൻവധിക്കിലെന്നെനി ന്തിരുവടിയെന്തുനിനച്ചതുപിന്നെ അരുളി
ച്ചെയ്യെണമടിയനൊടതെ ന്നുരവെറുംജിഷ്ണുപറഞ്ഞതുനെരം രിപു
കുലത്തെഞാനടയസ്സംഹരി ച്ചവനിധൎമ്മജൻതനിക്കുനൽകുവൻഅ
വനുമന്നെരംചരണതാരിൽവീണപനതനായിട്ടുണൎത്തിച്ചീടിനാൻ
അതുകൂടാതെഞാനിവനെക്കൊല്ലുവാനനുജ്ഞനിന്തിരുവടിയരുളെണം
മുറുകക്കൂട്ടിനാന്മധുരിപുതെരുംകുറവുകൂടാതെയടുത്തുകൎണ്ണനും മുറിഞ്ഞി
തംപുകൊണ്ടുടലിരുവൎക്കും മുറമുറയായിത്തുടങ്ങിനാരിമാർശരശകലിത
കരീതുരഗങ്ങൾകരചരണമറ്റുടനുടനുടൻവീണുമഴപെയ്യുംപൊലെപൊ
ഴിഞ്ഞുബാണങ്ങൾപുഴകളെപ്പൊലെയൊഴുകിശൊണിതംഹരഹരഹ
രഹരഹരയെന്നും ശിവശിവശിവശിവശിവയെന്നും അരിമയൊടു
കൂടടുത്തുചൊല്ലിയും അരുവയർമെൽനിന്നിറങ്ങിപ്പുൽകിയും തെരു
തെരവീരർമരിക്കുന്നൊരുടെ പെരുവഴിയായിച്ചമഞ്ഞു ഭാസ്കരൻ
തിരുവടിയുടൽനടുവതുനെരം തെരിഞ്ഞുബാണങ്ങളെടുത്തുകൎണ്ണനു
മെരിഞ്ഞകൊപമൊടടുത്തതുനെരം പ്രളയകാലത്തുദിനകരബിംബ മ
ളവില്ലാതൊളമുദിച്ചതുപൊലെ ത്രിഭുവനമെല്ലാംദഹിപ്പാൻകല്പാന്തദ
ഹനനുജ്വലിച്ചണയുന്നപൊലെ അടുത്തുനെരമതിനുടെനുടെനെരെ പ്ര
ളയകാലാനുഗുണമരുദനു ഗതഘനാഘനനിഭകളെബര പ്രിയസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/343&oldid=185633" എന്ന താളിൽനിന്ന് ശേഖരിച്ചത്