താൾ:CiXIV280.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൩൯

പാൎത്ഥൻ ചലിതചിത്തനായിതുമുകന്ദനും കലീതമൊദമൊടണഞ്ഞു
കൌരവർ നിലവിളിച്ചിതുനിവിരയന്നെരം അടുത്തുപാൎത്ഥനൊടു
രചെയ്തുഭീമ നൊടുക്കീടെണംകൎണ്ണനെനിമിഷംനീ പടെക്കിളക്കമു
ണ്ടറിഞ്ഞിതൊഭവാൻ നടുക്കമുൾക്കൊണ്ടുതിരിച്ചുമണ്ടുകിൽ ഒരുത്തരു
മില്ലപൊറുപ്പിച്ചുകൊൾവാൻ കരുത്തരായുള്ളൊർകിഴച്ചിരിക്കുന്നു ഉ
രത്തിരിക്കുന്നശരത്തിനാലൊക്ക തരക്കെടുണ്ടെന്നുധരിച്ചിരിക്കെണം
ഇനിക്കുമുണ്ടൊട്ടുതളൎച്ചയിന്നിപ്പൊൾ മനക്കുരുതെന്നുമിളക്കമെന്നി
യെ വധിക്ക കൎണ്ണനെയവനിതുകാലം ചതിക്കും നമ്മെയെന്നറിഞ്ഞി
രിക്കെണം മുകുന്ദനിന്ദിരാരമണൻഗൊവിന്ദ നഖണ്ഡനംബുജന
യനൻന്മാധവൻ അരുളിച്ചെയ്തിതുപവനനന്ദനൻപറഞ്ഞതുപൊ
ലെപലതരമപ്പൊൾ ചൊരിഞ്ഞിതുശരനികരമൎജ്ജുനൻ ചൊരിഞ്ഞി
തുചൊരരവിതനയനും കരിഞ്ഞിതുഭാവംകുരുവരന്മാൎക്കും ചരിഞ്ഞി
തുനിന്നചതുരംഗങ്ങളും പൊരിഞ്ഞുതീക്കണംതെറിച്ചിടുംവണ്ണം തെ
രിഞ്ഞുബാണങ്ങളയച്ചുകൎണ്ണനും കരഞ്ഞുമണ്ടുന്നുകരിവരന്മാരും പി
രിഞ്ഞുകെഴുന്നുപരന്നകാലാളും തിരിഞ്ഞുനില്പവരവയവങ്ങളെ യ
രിഞ്ഞരിഞ്ഞിട്ടുതുടങ്ങിപാൎത്ഥനുംകുറഞ്ഞിലെതുമെരവിസുതൻബാണം
മുറിഞ്ഞുവീണുവീണടല്ക്കളമെല്ലാം നിറഞ്ഞുഭാനുമണ്ഡലവുമന്നെരംമ
റഞ്ഞുദിക്കുകൾതിരിക്കായീലാൎക്കും മുറിഞ്ഞുവീഴുന്നുരഥങ്ങളുമെല്ലാംഒ
രുമുഹൂൎത്തത്തിനിടെക്കുകൎണ്ണനു തെരുതെരമരിച്ചിതുപടയെല്ലാം മുറി
ഞ്ഞുവീഴുന്നുമദഗജങ്ങളും തിരിഞ്ഞുമണ്ടുന്നുതുരഗപങ്ക്തിയും ശരങ്ങൾ
കൊണ്ടുടൽമുഴുവന്മൂടുന്നു മുറിഞ്ഞുവീഴുന്നുകൊടിമരങ്ങളും പടെക്കുനാ
ശംവന്നതുകണ്ടുകൎണ്ണ നടുത്തുനാഗാസ്ത്രമെടുത്തുവെഗത്തിൽ തൊടു
ത്തുപാണ്ഡവൻമിഴികൾക്കുനെരെ പടുത്വമൊടുശല്യരുമുരചെയ്തുപി
ഴക്കുമംപതങ്ങയക്കൊല്ലകൎണ്ണ കഴുത്തിനുനെരെയയക്കെന്നുശല്യർപ
റഞ്ഞതുകെട്ടുപറഞ്ഞുകൎണ്ണനും പറഞ്ഞതുനന്നതറിഞ്ഞുവൈകാതെ
തൊടുത്തബാണംഞാനെടുത്തിനീവീണ്ടു തൊടുക്കയില്ലെന്നുധരിച്ചി
രിക്കെണം ജ്വലിച്ചുനാഗാസ്ത്രമണയുന്നനെരം ജ്വലിച്ചിതുചിത്തം
സുരജനങ്ങൾക്കും തിരിക്കയില്ലയ്യൊശരമിതുകൊണ്ടു മരിക്കുന്നാ
യൊനീമമസഹൊദര ചെതിക്കൊല്ലാസത്യംപിഴക്കൊല്ലായെന്ന ങ്ങതി
പ്രമൊദെനപറഞ്ഞുകൎണ്ണനും വിധിബലമയ്യൊശിവശിവയെന്നു
വിഷണ്ണന്മാരായിച്ചമഞ്ഞിതെല്ലാവരും തെളിഞ്ഞിതശ്വസെനനുമതു
നെരം വിളങ്ങിതക്ഷകമുഖങ്ങളുമെല്ലാം പലനിലത്തിന്നുംപലപ്രകാ
രവും പലനാളുംകാത്തപരൻപുരുഷനും നിനച്ചുകണ്ടുപാണ്ഡവനു
ടെരഥം നിലത്തൊരൈവിരലമൎത്തുതാഴ്ത്തിനാൻ മുടിയൊടുകൂടയരിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/345&oldid=185635" എന്ന താളിൽനിന്ന് ശേഖരിച്ചത്