താൾ:CiXIV280.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൮ കൎണ്ണം

നന്ന മതിമതിയെങ്കിൽനടന്നാലു മെടൊ മതിമാനായനീമരിച്ചുപൊ
കെണ്ട പൃഥിവിപാലിപ്പാനിരിക്കനല്ലുനീ പൃഥിവിനാഥധൎമ്മജപൃ
ഥാത്മജ വൃഥാകുലധൎമ്മപ്രഥനംചെയ്യായ്കതടുത്തുകൂടുമൊമമശരങ്ങളെ
വ്രതയാഗാദികളനുഷ്ഠിച്ചുകൊൾക പിതൃപതിക്കെറ്റംപ്രിയനെന്നാ
കിലും മൃതിവരുമെന്നൊടടുത്തുപൊർചെയ്കിൽ പടെക്കുഭാവിച്ചുപുറ
പ്പെടായ്കെടൊ പഠിച്ചുകൊള്ളുകപലവുംശാസ്ത്രങ്ങൾ മിടുക്കുള്ളൎജ്ജുന
നണയത്തില്ലയൊ ഇനിഞാനെയ്കയില്ലതുപെടിക്കെണ്ട ഇനിക്കുനി
ന്നെക്കൊന്നൊരുഫലമില്ല പതുക്കെപ്പൊയാലുംഭയപ്പെടായ്കയെ ന്ന
ധിക്ഷെപിച്ചംഗനരപതിചൊന്നാൻ കിടന്നുകൈനിലയകമ്പുക്കു
മന്നൻ നടന്നുഭീമനുമടല്ക്കളംപുക്കാൻഗദയുമായ്ദണ്ഡധരനെപ്പൊലെ
ചെ ന്നെതിരിട്ടൊർകളെയൊടുക്കിനാൻഭീമൻ കുരക്കരചരുമരക്കരും
മുന്നം തിരക്കിപ്പൊർചെയ്തകണക്കെയന്നെരം പരക്കനിന്നവർനി
രക്കവീഴുന്നു മരിക്കുന്നുചിലർതിരിഞ്ഞുമുല്പുക്കുതിരിക്കുന്നുചിലരിരിക്കു
ന്നുചിലർ ചിരിക്കുന്നുശരംതിരിക്കുന്നുചിലർ ഉരത്തവൻപിനൊടടു
ക്കുമൎക്കജൻ കരത്തിലെവില്ലുംജ്വലിപ്പിച്ചുകൊണ്ടുപൊഴിക്കുന്നുബാ
ണമതുകണ്ടുഭീമ നുഴറ്റിനൊടുകൂടടുത്താനന്നെരം തെരുതെരച്ചില
ശരനിരകളെ പെരുമഴപൊലെചൊരിഞ്ഞുമാരുതി വിഷണ്ണനായ്നി
ന്നുവികൎത്തനാത്മജനുഴന്നതുകണ്ടുപറന്നുശല്യരുംവിജയനൊടുപൊർ
കരുതിവന്നൊരുവിരുതൻവില്ലാളിവരനല്ലെയിപ്പൊൾപരിഭ്രമത്തൊ
ടുവയറ്റിൽകൈവെച്ചു പരക്കനൊക്കുന്നതെവിടെക്കുപൊവാൻ മ
രിക്കിലുംനന്നുജയിക്കിലുംനന്നു ശരപ്രയൊഗംചെയ്തതുപൊലെനീ
യും അണഞ്ഞുതെഭീമൻപറഞ്ഞുനില്ക്കവെ പിണങ്ങിനില്പവർകുല
മൊടുക്കുവൊൻ രവിതനയനുമനിലപുത്രനും ചെവികഴിയവെവലി
ച്ചുബാണങ്ങൾ വരിഷിക്കുംനെരംതളൎന്നുകൎണ്ണനുംവിരവിൽവീണി
തുമുറിഞ്ഞുതെരതിൽ ഇടരൊടുമൊഹംകലൎന്നുകൎണ്ണനുമിടമതയൊടങ്ങ
ടുത്തുഭീമനും മദിച്ചൊരാനതൻ പെരുത്തമസ്തകം പിളൎപ്പാൻകെസ
രിയടുക്കുന്നപൊലെ കുതിച്ചുതെരതിൽകരെറിഭീമ നധിക്ഷെപി
ച്ചെറപ്പറയുംനാവിപ്പൊ ളറുപ്പനെന്നുടനെടുത്തുകത്തിയും അടുത്തുശ
ല്യരുംപിടിച്ചിതുകരം മുടിക്കൊല്ലഭീമമുടിക്കൊല്ലപാൎത്ഥൻമുടിഞ്ഞുപൊ
മിതുഝഡിതിനിചെയ്കിൽ അടങ്ങടങ്ങെന്നുപറഞ്ഞുമദ്രെശൻ കുതിച്ചു
തൻതെരിൽപകൎന്നുഭീമനു മെതിർത്തിഗാന്ധാരീതനയന്മാരപ്പൊൾ മ
റുത്തവരിലൊരിരുപതുപെരെ വികൎത്തനാത്മജൻപുരത്തിനുവിട്ടാൻ
വികൎത്തനാത്മജനുണൎന്നാനന്നെരം നികൃത്തദെഹനായ്പ്രവൃദ്ധകൊ
പെന കറുത്തഭാവമൊടടുത്തുചാപവും മുറിച്ചുതെരതുംതകൎത്താനംഗെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/334&oldid=185624" എന്ന താളിൽനിന്ന് ശേഖരിച്ചത്