താൾ:CiXIV280.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

ഹരഹരഹരശിവശിവശിവ പുരഹരമുരഹരനതപദ ഭവമൃതി
ഭയഹര സ്മരഹര ഭവമൃഡവൃഷദ്ധ്വജവിഷാശന ഗിരീശശംകരദുരി
തനാശന ഗിരിനിലയനഗിരിജാവല്ലഭ പരപരപരമപാഹി
മാം പരമാനന്ദമെന്നതെപറയാവു ശുകതരുണിനിൻവചനപിയൂ
ഷ സുഖപാനമൊദലഹരികൊണ്ടുഞാൻ പരവശനായിച്ചമഞ്ഞി
തെറ്റവും പറകശെഷവുമിനിനീവൈകാതെ പരപ്പു കണ്ടൊളംപ
ണിപണിചൊൽവാൻ പലൎക്കുംവെണമെന്നിരിക്കിലിന്നിയും ചുരു
ക്കിച്ചൊല്ലുവൻകഥനടെതിലും ചുരുക്കിച്ചൊൽവാനുംപണിയെത്രെ
തുലൊം അഹരഹമഹമഘമകലുവാ നഹികുലപതിശയനലീലകൾ
മഹിതഭാരതചരിതവ്യാജെന മഹതാമാനന്ദംവരുവാൻചൊല്ലുവൻ
ഭരദ്വാത്മജൻമരിച്ചനന്തരം ഭരിച്ചിതുപടദിനകരസുതൻ കരുത്തു
ള്ളൎജ്ജുനൻശരത്താലംഗെശൻ മരിച്ചാനെന്നതുപറഞ്ഞുസഞ്ജയൻ
കുരുപ്രവരനാംധൃതരാഷ്ട്രൻതാനു മുറക്കെവാവിട്ടൊന്നലറിവന്മരംമു
റിച്ചുഭൂമിയിൽചരിച്ചതുപൊലെ വിറച്ചുവീണിതുപെരുത്തദുഃഖത്താൽ
തൊഴിച്ചലച്ചു വീണുരുണ്ടുംപെണ്ണുങ്ങൾ കുഴപ്പംപാരായ്ചഞ്ഞിത
ന്നെരം വിമലമാനസൻ വിദുരരെത്രയും വിരിയെച്ചെന്നെടുത്തരച
നെപ്പുൽകി കുളുർത്തനീർകൊണ്ടുതളിച്ചുമൊഹവും തളർത്തിനാൻ
ചിലവചനങ്ങൾകൊണ്ടും അതുകെട്ടുനൃപനരുളിച്ചെയ്തിതുമതിമാനാ
കിയവിദുരരൊടെവം തനയന്മാരുടെമരണവുംകണ്ടു തനിയെഞാനി
നിമരിയാതെഭുവി മരുവീടുന്നതുവിധിബലമയ്യൊ മരണംപ്രാപിപ്പാ
ൻകഴിവുകണ്ടീല എരിയുമഗ്നിതൻ നടുവിൽ വീഴ്കയൊഗരളമൻപൊ
ടുകുടിക്കയൊനല്ല അതിദുരിതംചെയ്തതുമനുഭവി ച്ചവനിയിലിനി
യിരുന്നതുമതി വിവിധമിത്തരംപറഞ്ഞുകെഴുന്നൊ രരചനെത്തൊ
ഴുതുരചെയ്താൻ സൂതൻ മതിനയനനായ്മരുവുംമന്നവ മതിമതിഖെദ
മിനിയെല്ലാംകൊണ്ടും മതികെടുള്ളവർസുതരെന്നാകിലും മതിമാന്മാ
രായൊർകളെകെന്നെവരു അറിവില്ലാതൊരുമകനെലാളിച്ചി ട്ടറിവു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/327&oldid=185617" എന്ന താളിൽനിന്ന് ശേഖരിച്ചത്