Jump to content

താൾ:CiXIV280.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൦ കൎണ്ണം

പാണ്ഡവൻ മകുടവുംകൊണ്ടുനടന്നുബാണവും പുനരിരുവരുംപെ
രുമഴപൊലെ പുനരപിവെഗാലടുത്തുബാണങ്ങൾ പൊഴിഞ്ഞതി
നാലെനിറഞ്ഞിതൂഴിയും പൊഴിഞ്ഞൊഴുകുന്നുരുധിരവാരിയും മറഞ്ഞി
തുഖരകിരണബിംബവും നിറഞ്ഞിരുട്ടായിച്ചമഞ്ഞുലൊകവും അക
ന്നുകണ്ടുനിന്നവർകളുമെല്ലാം പകൎന്നുഭാവവുംപകലവനപ്പൊൾവി
രവൊടൎജ്ജുനനൊരുശരംകൊണ്ടു വിളങ്ങുംകുണ്ഡലംകളഞ്ഞാനന്നെ
രം വിജയനെയുംകെശവനെയുമെയ്തു വിഗതഭീതിയൊടടുത്തുകൎണ്ണനും
ഝടിതിതെരുരുളവനിയിൽതാണു തടഞ്ഞിളകാതെചമഞ്ഞിതന്നെ
രം ഒരുശസ്ത്രാസ്ത്രങ്ങൾവഴിയെതൊന്നീല ഗുരുശാപത്തിനാലതുമ
കപ്പെട്ടു ജഗതിദാനശീലരിൽമുൻപുള്ളവൻ ജനമനൊഹരൻവി
മലനംഗെശൻ നിരൂപിച്ചുവിധിബലമിതെന്നതും വരുമിപ്പൊൾ
മമമരണമെന്നതും പളരെധൎമ്മംചെയ്തവൎക്കപജയം വരികയില്ലെന്ന
തൊരുപൊളിയെത്രെ പറഞ്ഞിതുപുനരനുജനൊടവ നറിഞ്ഞതാരെറ
യറിവുനിന്നൊളം അധൎമ്മംചെയ്കയില്ലൊരുനാളുംഭവാ നതുമനസി
ഞാനറിഞ്ഞിരിക്കുന്നു വിരവൊടുതെരിങ്ങുയൎത്തിക്കൊൾവൊള മൊ
രുശരമെയ്യാതിരിക്കെണമിപ്പൊൾ പറഞ്ഞുതെരുരുളെടുപ്പാൻഭാവി
ച്ചി ട്ടൊരുതരത്തിലുമിളകാഞ്ഞുചക്രം അരുളിച്ചെയ്തിതുമുകുന്ദനന്നെ
രം പെരികനന്നുനീപറഞ്ഞതൊന്നുമെ തിരിഞ്ഞിലെതുംനീപറഞ്ഞതി
ന്നിനി പ്പറഞ്ഞീടെണംഞാനറിഞ്ഞിടുംവണ്ണം ജയതിധൎമ്മമെന്നൊ
രുമൊഴിചൊന്ന തറിഞ്ഞുനിന്നൊടുപറഞ്ഞതാരിപ്പൊൾഎവിടെപ്പൊ
യിരുന്നിതുമുന്നംധൎമ്മ മെവിടെനിന്നിപ്പൊളിവിടെക്കുവന്നു പല
വുരുനിങ്ങൾപലരുമൊന്നിച്ചു പൊരുതുകള്ളച്ചൂതകപ്പെടിച്ചന്നും നൃ
പതിതന്നുടെസഭയിംകൽനിന്നു ദ്രുപദപുത്രിയെപ്പിടിച്ചിഴച്ചന്നും
പതിവ്രതയാകുമവളുടെതുകിലധികംവെഗത്തിൽപിടിച്ചിഴച്ചന്നും
അരക്കില്ലത്തിലിട്ടടച്ചുതീയുംവെ ച്ചൊരുക്കിസംസ്കാരാദികൾനിങ്ങള
ന്നും പവനപുത്രനുവിഷംകൊടുത്തന്നു മവനെപ്പാംപിനാൽകടിപെ
ടുത്തന്നും അതികുമാരനാമഭിമന്യുതന്നെ വധിച്ചുകൂടാഞ്ഞുവിഷണ്ഡ
ന്മാരായി ട്ടറുവരൊന്നിച്ചിട്ടറുകുലയായൊ രറിവുകൂടാതെചതിച്ചുകൊ
ന്നന്നും പലനാളുംനിങ്ങൾപലരുമൊന്നിച്ചു പലനാളുംചെയ്തൊര
ധൎമ്മക ൎമ്മങ്ങൾ ഫലിച്ചിതന്നെങ്ങുജയിക്കുന്നധൎമ്മം ഫലിക്കയില്ലെ
ല്ലൊസ്വകൎമ്മമെന്നിയെ ഇനിയെന്തുപാൎത്ഥപതുക്കനില്ക്കുന്ന തിനത
നയനെവധിക്കവൈകാതെ ഇവനൊരാണിയെന്നറികനൂറ്റുവൎക്ക
വനറിഞ്ഞെത്രെചതികളെപ്പെരും പ്രഗത്ഭതയുള്ളധനഞ്ജയനെവം
ജഗല്പതിയുടെവചനംകെട്ടപ്പൊൾ നിശിതമായൊരുമയിർപാളംപെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/346&oldid=185636" എന്ന താളിൽനിന്ന് ശേഖരിച്ചത്