താൾ:CiXIV280.pdf/329

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൨൩

സമുദ്രങ്ങൾതമ്മിൽപ്പൊരുന്നപൊലെയും പരുത്തശൈലങ്ങൾപൊ
രുന്നപൊലെയും തടിച്ചവൃത്രനുമമൎത്യനാഥനും നടിച്ചുപണ്ടെറപ്പൊരു
തപൊലെയും മഹിഷനുംദുൎഗ്ഗാഭഗവതിതാനും മഹിതഘൊരമായ്പൊ
രുതപൊലെയും ദശരഥനരപതിതനയനും ദശവദനനുംപൊരുത
പൊലെയും ഭയമാകുംവണ്ണം പൊരുതിരുവരും മരിയാതെകണ്ടുപിരി
ഞ്ഞാരന്നെരം ശ്രുതകീൎത്തിനരവരനുംശല്യരൊ ടെതിർത്തുപൊർചെ
യ്തുമരിയാതെതൊറ്റാൻ ദിനകരതനയനുംനകുലനും ചിനമൊടുപൊ
രുതുലഞ്ഞുമാദ്രെയൻ കൃപരൊടെറ്റുതൊറ്റിതു ധൃഷ്ടദ്യുമ്നൻ കൃതവൎമ്മാ
വിനൊടഥശിഖണ്ഡിയും വിഷധരദ്ധ്വജനൊടുയുധിഷ്ഠിരൻ വി
ഷമിച്ചുനിന്നുജയിച്ചാനന്നെരം പലരൊടുംകൂടിപ്പൊരുതുപാൎത്ഥനും
പരിഭവംവന്നതൊഴിച്ചാനെവൎക്കും ജയിച്ചുപാണ്ഡവരൊടുക്കംനൂ
റ്റുവ രൊഴിച്ചുപാഞ്ഞിതുപിരിഞ്ഞിതുപട പറഞ്ഞിതുസുയൊധന
നുംകൎണ്ണനൊ ടനന്യബന്ധുവായ്ചമഞ്ഞുഞാനെടൊഅരികളെകൊ
ന്നുജയംതരുവതി നരുതുമറ്റാൎക്കുംനിനക്കൊഴിഞ്ഞിനി ഗുരുവിനും
പിതാമഹനുമാംപ്രതി തിരുമനസ്സുണ്ടായ്ചമഞ്ഞീലെതുമെ ചെറുതുപു
ഞ്ചിരികലൎന്നുകൎണ്ണനും നരവരനൊടുപറഞ്ഞാനന്നെരം അറിയുന്നീ
ലയൊ വിജയൻതന്നുടെ ചരിതമെല്ലാമെനിരൂപിച്ചുകാണ്ക മണിമ
യമായമകുടംനല്കിയ തമരകൾവരനവനുടെശഖും കൊടിയടയാ
ളംകൊടിയമാരുതി പരുത്തഖാണ്ഡവംദഹിപ്പിച്ചമൂലം ഉരത്തഗാ
ണ്ഡീവംകൊടുത്തതുമഗ്നി ശരമൊടുങ്ങാതശരധിയുമുണ്ടു പരനീശ
ൻപശുപതിജഗന്നാഥൻ കൊടുത്തൊരുപാശുപതവുമുണ്ടെല്ലൊ
ഹരിജഗന്നാഥൻ പരൻനാരായണ നരികിലുണ്ടെല്ലൊതുണയാ
യെപ്പൊഴും വിജയനെന്നുപെരവനാകുന്നിതു ജയമെല്ലാംകൊ
ണ്ടുമവനെവന്നിടൂ പരശുരാമൻതന്നനുഗ്രഹത്തിനാ ലൊരുവ
ണ്ണംജയംവരുമെന്നാകിലും ഒരുവരില്ലതെർനടത്തുവാനിനി ക്കു
ടമയൊടതിനയക്കശല്യരെ അതുകെട്ടുസുയൊധനനുമന്നെര മനു
നയത്തൊടുപറഞ്ഞുശല്യരൊ ടടിമലരിണഗതിയിനിക്കിനി അ
ടിയനുവെണ്ടി യൊരുവസ്തുവെണം നിനവിനിക്കെന്റെജനക
നെന്നെത്രെതനയനെന്നെന്നെക്കരുതിടെണമെ പലപരിഭവമിനി
ക്കുചെൎത്തൊരു വലരിപുസുതവധത്തിനിന്നിനി ദിനകരസുതരഥംന
ടത്തെണം മനുകുലവരസമനായുള്ളൊവെ അതുസുയൊധനൻ
പറഞ്ഞതുനെരംമതിമാൻ മാദ്രാധിപതിയാംശല്യരും അഭിമതമെന്ന
ങ്ങിരിക്കിലുംതനിക്കഭിമതമല്ലെന്നതുഭാവിച്ചുടൻ അതികൊപത്തൊ
ടുപറഞ്ഞിതന്നെരമതിനൊരാൾകണ്ടതഴകിതെത്രയും കരുത്തെറുംമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/329&oldid=185619" എന്ന താളിൽനിന്ന് ശേഖരിച്ചത്