Jump to content

താൾ:CiXIV280.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൨ കൎണ്ണം

മഞ്ഞുവന്നെന്റെ കരബലംകണ്ടുതെളിഞ്ഞിട്ടല്ലയൊ വരങ്ങളുംപാ
ശുപതവുംവാങ്ങിഞാൻ ഒരുവരാരുള്ളതിനിക്കുതുല്യരാ യ്പുരുഷന്മാരെ
ന്നുപറഞ്ഞുഫല്ഗുനൻ പുരുഷനല്ലെന്നുപറഞ്ഞുനീയെന്നെ പരമപൂരു
ഷൻപരമമായയിൽ പരിചൊടുമൂടീതവരെവിസ്മയംഅതുനെരംകൊ
പംകലന്നുധൎമ്മജൻ അതിവീരൻനീയെന്നറിഞ്ഞുഞാനിപ്പൊൾ വ
രികകൊല്ലുവാന്മടിക്കരുതെതും പുരുഷനാകിൽനീവധിക്കെണമിപ്പൊ
ൾ ഇനിനീയിന്നെന്നെക്കുലചെയ്തീടായ്കി ലനുജൻതന്നാണപിണ
ക്കമുണ്ടാകും അറിയപ്പൊകാതജളന്മാരെപ്പൊലെ പറയാതെകൊപം
കളഞ്ഞടങ്ങെണം അരചർകൾകുലപ്പെരുമാളെനീയെ ന്നരുളിച്ചെ
യ്തിതുമുകുന്ദനന്നെരം ഇരിവൎക്കുമിരിവരുംകൂടാതെക ണ്ടൊരുബലമി
ല്ലെന്നറിഞ്ഞിരിക്കെണം ഇനാതനയനെവധിച്ചുകൊള്ളുവാ നിനി
യനുഗ്രഹിച്ചയെക്കനുജനെ പെരികെവൈകരുതിനിയെന്നുകൃഷ്ണൻ
തിരുവടിതെളിഞ്ഞരുളിച്ചെയ്തപ്പൊൾ തെരുതെരനൃപന്മുറുകപ്പുൽകി
നാൻത്രിദശനായകതനയനെയപ്പൊൾ വരികനല്ലതുനിനക്കുമെല്ക്കു
മെൽ വരികകൎണ്ണനെവധിച്ചുവൈകാതെ ഭുവനൈകധനുൎദ്ധരനാ
യ്വാഴ്കനീ ഭുവിപലകാലംമമസഹൊദര കനിഞ്ഞുധൎമ്മജനനുജൻത
ന്നുടെ ശിരസിചുംബിച്ചങ്ങയച്ചാനന്നെരം ഹരിചരാചരഗുരുമുരരി
പു ചരിതമായകളറിയരുതാൎക്കും ഹരവിധിശതമഖമുഖാസുര പതി
രമാപതിദയാനിധിവിഷ്ണു വിവിധഭൂപതിവരർചുഴന്നൊരു വിബു
ധനാഥജരഥംകരെറിനാൻ നടന്നുവൻപടതുടൎന്നുടനുടൻ തുടങ്ങി
വാദ്യഘൊഷവുംബഹുവിധം നിറഞ്ഞുവാനവരുപരിസൎവ്വരുംമറഞ്ഞു
ഭാനുബിംബവുംപൊടിയാലെ പറഞ്ഞുയൊഗെശൻ വിജയനെനൊ
ക്കി അറിഞ്ഞിതൊസുയൊധനനൊരാശ്രയം ഇവനൊഴിഞ്ഞാരുമി
നിയില്ലൊൎക്കനീ ഇവനെല്ലൊമുന്നമധിക്ഷെപിച്ചതുംമറഞ്ഞൊളിയം
പെയ്തഭിമന്യുചാപം മുറിച്ചവനെയുംകുലചെയ്യിച്ചതും ഇവനെല്ലൊ
ദുൎഭാഷണങ്ങൾചെയ്തതും പവനജൻതന്നെപടയുടെമദ്ധ്യെ ഇവനെ
ല്ലൊധൎമ്മാത്മജനെയെയ്തതും ഇവനെല്ലൊകൃഷ്ണാതുകിലഴിക്കെന്ന ത
വിനയത്താലെപറഞ്ഞതുമുന്നം പശുസമന്മാർപാണ്ഡവന്മാരെന്നതു
പലനൃപർകെൾക്കപ്പരിഹസിച്ചതും ഇവൻതുണയായിട്ടരക്കില്ലത്തി
ലി ട്ടടച്ചുതീവെച്ചുകളഞ്ഞുനൂറ്റുവർ ഇവനെക്കൊല്ലുവാനുഴറുകവെ
ണം പവനപുത്രനുതുണയുമില്ലാരുംമരുപലർമുൻപിൽപലനെരമങ്ങു
പരുമാറുന്നിതങ്ങവനറിഞ്ഞാലും ഇതിമധുരിപുവരുളിച്ചെയ്തപ്പൊളിത
മൊടുംബാണംപൊഴിച്ചുപാൎത്ഥനുംകുറഞ്ഞുപാഞ്ചാലാദികൾക്കുസംകടം
നിറഞ്ഞുകൎണ്ണൻതന്നരികെകൌരവർ അതിനുനെരെകൂട്ടിനാന്മഹാര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/338&oldid=185628" എന്ന താളിൽനിന്ന് ശേഖരിച്ചത്