താൾ:CiXIV280.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൦ ദ്രൊണം

രനും കെകയന്മാരുംമറ്റുള്ളപടെയുമാ യ്പൊകനീതെരുനടത്തുംസുമിത്ര
നും സൂതനായുള്ളസുമിത്രനതുനെരം നീതിയിൽസൌഭദ്രനൊടുചൊ
ല്ലീടിനാൻ ദ്രൊണരുംവീരനാംദ്രൊണിയുംകൎണ്ണനും പ്രാണഭയംകുറ
യും കൃപർഭൊജനും മറ്റുംമഹാരഥന്മാരായവൈരികൾ കുറ്റമൊഴി
ഞ്ഞുപൊർചെയ്യുന്നനെരത്തു മുറ്റാതബാലനായുള്ളൊരുനിന്നാലെമു
റ്റുംജയിപ്പാൻപണിയെന്നറിഞ്ഞാലും എന്നുസുമിത്രനാംസാരഥി
ചൊന്നതു നിന്ദസുഭദ്രാത്മജൻകെട്ടുചൊല്ലിനാൻ ഞാനതിബാല
നശക്തനെന്നാകിലും മാനിയാമെന്നുടെതാതനെയൊൎക്കനീ പിന്നെ
പ്പിതാവുതന്നഗ്രജൻമാരുതി സന്നദ്ധനായഘടൊല്ക്കചൻഭ്രാതാവും
മാതുലനായതുമാധവനെന്നല്ല വാസവൻ മുത്തച്ശനായതറിഞ്ഞാ
ലും ഞാനൊരുത്തൻപിടിയാതവനെങ്കിലും പ്രാണൻകളവതിന്നാ
യ്മതിയായ്വരും പിന്നെപ്പരിഭവിച്ചീടുവാനാളുക ളെന്നെക്കുറിച്ചവ
രുണ്ടെന്നറികനീ എന്നതെല്ലാമവർകാരുണ്യമുണ്ടെംകി ലിന്നുസമസ്ത
രെയുംജയിച്ചീടുവൻ പൊകപുറപ്പെടുകെന്നുപാൎത്ഥാത്മജൻ വെ
ഗെനതെരിൽകരെറിനാൻവില്ലുമാ യ്പാണ്ഡവസെനയുംചെന്നിതു
പിന്നാലെ ഗാണ്ഡീവധന്വാവുതന്മകൻതന്നൊടും ശൂലംമുസലം
പരിഘവുംചക്രവും വെലൊടുവെണ്മഴുകുന്തംഗദകളും തുള്ളുംമുനയൊ
ടിളകുംചുരികക ളുള്ളംനടുങ്ങുംകടുത്തിലവാളുകൾ മിന്നിപ്പരിചകൾ
വില്ലുംശരങ്ങളും തൂണീരമൊടുകവചമുഷ്ണീഷവും തൂണിയുംപൂണ്ടുശൊ
ഭിച്ചയൊദ്ധാക്കളും കല്ലുംകവിണയുംനല്ല വടികളും കയ്യിലെടുത്തുള്ള
കാഴ്ചപ്പടകളും പായുംകുതിരകൾപൂട്ടിനാനാവിധമായുനമൊക്ക നിറച്ചു
ള്ളതെരുകൾ തൊയാകരമലറിടുന്നതുപൊലെ വായുവെഗെനപരന്നു
കാണായ്വന്നു പൊന്നണിഞ്ഞാനകൾമുൾത്തടികൈക്കൊണ്ടു പൊ
ന്നിന്മലകൾനടക്കുന്നതുപൊലെ വെള്ളത്തിലെത്തിര തള്ളുന്നതുപൊ
ലെ തുള്ളിനടക്കുന്നവെള്ളക്കുതിരകൾ മുൻപിൽകുതിക്കുന്നകാലാൾ
പടകളും വൻപൊടലറുംപടഹവുംഭെരിയും വൻകടൽപൊലെപര
ന്നിതുവൻപട ഹുംകാരമൊടുമടുക്കുന്നതുനെരം ദിക്കുകളൊക്കമറഞ്ഞു
പൊടികൊണ്ടു ചക്രംതിരിഞ്ഞിതുകൌരവസൈന്യവും വില്ലാളിവീ
രനാംദ്രൊണരതുകണ്ടു നില്ലാപടനമുക്കെന്നുറച്ചീടിനാൻ ചൊല്ലി
നാൻമറ്റുള്ളവരൊടിതുകാണ്ക നല്ലവരവുഭയംകരമെത്രയും എല്ലാവ
രുമുറപ്പിച്ചുനിന്നിടുവിൻ നല്ലഗജങ്ങളെ മുൻപിൽനിൎത്തീടുവിൻ വ
ല്ലാതധൂളിപ്പടകളകറ്റുവിൻ വല്ലഭമുള്ളവരൊന്നിച്ചുകൂടുവിൻ ഇത്ത
രംചൊല്ലിയുറച്ചുഭരദ്വാജ പുത്രനാംദ്രൊണരൊരുമിച്ചുനിൎത്തിനാൻ
മെഘങ്ങൾമാരിചൊരിയുന്നതുപൊലെ തൂകിത്തുടങ്ങിശരങ്ങളതുനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/296&oldid=185586" എന്ന താളിൽനിന്ന് ശേഖരിച്ചത്