Jump to content

താൾ:CiXIV280.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൨൯൧

രം യെയ്തെയ്തടുത്തടുത്തൎജ്ജുനനന്ദനൻ ചെയ്തന്യമുളളജനത്തെയൊടു
ക്കിനാൻ ശക്തരായുള്ളവരെത്തിയെതിർത്തുടൻ ചത്തുംമുറിഞ്ഞുമൊ
ഴിച്ചുതുടങ്ങിനാർ മെല്ലെമെല്ലെക്രമത്താലെയ്തടുത്ത ല്ലൽമറുതലെ
ക്കുണ്ടെന്നുകണ്ടപ്പൊൾ ആൎത്തുപത്മവ്യൂഹമൂക്കൊടുഭെദിച്ചു പാൎത്ഥാ
ത്മജൻകരയെറിയാൻ കൂട്ടത്തിൽ ച്ശിന്നിച്ചമഞ്ഞിതുകൌരവസൈന്യ
വും ച്ശിന്നമായ്വന്നിതുകാലുംകരങ്ങളും ഛന്നമായ്വന്നിതുഭാസ്കരബിം
ബവും ഖിന്നമായ്വന്നിതാചാൎയ്യനുചിത്തവും സന്നമായ്വന്നിതനെകാ
യിരംപട ധന്യമാരായ്വന്നിതപ്സരസ്ത്രീകളും ധന്വിയായുള്ളഭിമന്ന്യുശ
രങ്ങളാൽ മന്യുമുഴുത്തരി മന്നരൊഴിക്കയും ചങ്ങാതിവീഴ്വതുകണ്ടു
തൊഴിക്കയും തങ്ങളിൽതങ്ങളിൽപാരംപഴിക്കയും ബാണംപൊഴിക്ക
യുംകാണക്കഴിക്കയും ചൊരപ്പുഴകൾപലവയൊലിക്കയും വാരിധി
വാരിയുംകൂടച്ചുവക്കയും പൊരിൽനടുക്കമൊടൊടിക്കിഴക്കയും നാരീജ
നമതുകണ്ടുതൊഴിക്കയും നാരദൻകൌതുകംപൂണ്ടുചിരിക്കയും നാരായ
ണനമൊയെന്നുജപിക്കയും നില്ലുനില്ലെന്നുപറഞ്ഞങ്ങടുക്കയും നല്ല
ശൂരന്മാർതിരിഞ്ഞുമരിക്കയും ആകാശമൊക്ക വിമാനംമറെക്കയും ചാ
കാതവർപാഞ്ഞുപൊയങ്ങൊളിക്കയും തമ്മിൽപിരിഞ്ഞുകാണാഞ്ഞു
വിളിക്കയും കൎമ്മപ്പിഴയെന്നുകണ്ണീരൊലിക്കയും ആനകൾകൈകാൽ
പടിഞ്ഞുകിടക്കയും കാണികൾകണ്ടുകണ്ടെറ്റമറെക്കയും കൂളികൾകൂ
ട്ടമിട്ടാൎത്തുകളിക്കയും കാളിരുധിരംകുടിച്ചുപുളെക്കയും ചക്രങ്ങൾകൊ
ണ്ടുകഴുത്തുതെറിക്കയും വിക്രമമുള്ളവർവെട്ടിന്നടുക്കയും വിഖ്യാതരായ
വർനൊക്കിത്തടുക്കയും ഉൾക്കരുത്തുള്ളവരെറ്റംനടിക്കയും ഭീമൻഗ
ദകൊണ്ടുപാരമടിക്കയും ഭീമഗജങ്ങളെയൊക്കത്തകൎക്കയും വാജികളെ
ക്കുലചെയ്തുമുടിക്കയും വാശിപറകയുമാൎത്തുവിളിക്കയും വൻപടക്കൂട്ടത്തി
ലൻപൊടുപുക്കുകൊണ്ടുംപർകൊൻതന്നുടെനന്ദനനന്ദനൻകംപംവ
രുത്തിച്ചമച്ചൊരുനെരത്തു യിംപംകലൎന്നുദുരിയൊധനനൃപൻ ആചാ
ൎയ്യനുമരചന്മാരുമൊന്നിച്ചു കൂശാതെനിന്നുപൊർചെയ്യുന്നനെരത്തു
സൌമിത്രിരാവണിയൊടുചെല്ലുംവണ്ണം സൗഭദ്രനൎത്താങ്ങടുത്താന
തുനെരം കെട്ടുതിരിച്ചിതുവൻപടതൽക്ഷണെ പെട്ടന്നുശല്യാനുജൻ
തിരിഞ്ഞീടിനാൻ വാട്ടമില്ലാതപാൎത്ഥാത്മജനന്തകൻ വീട്ടിലിരിക്ക
നീയെന്നയച്ചീടിനാൻ നിശ്വാസമുൾക്കൊണ്ടതുകണ്ടനെരത്തു ദുശ്ശാ
സനനുംദുരിയൊധനൻതാനുംകൊല്ലുകവൈകാതിവനെയെന്നന്നെ
രം ചൊല്ലിയടുക്കുന്നതുകണ്ടഭിമന്യു നില്ലുനില്ലാകിൽനൃപതികുലാധമ
ശല്യാനുജനുതുണയയച്ചീടുവൻ പാഞ്ചാലിയെസഭയിംകന്നുനീപ
ണ്ടു പൂഞ്ചായൽചുറ്റിയിഴച്ചീലയൊചൊല്ലുകൊല്ലുവാൻഭീമൻപ്രതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/297&oldid=185587" എന്ന താളിൽനിന്ന് ശേഖരിച്ചത്