താൾ:CiXIV280.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൨൮൯

രിലെ കൊപംഭവാനുള്ളിലുണ്ടായതില്ലെതും താപവുമില്ലെംകിലിങ്ങി
നെവന്നീട ഇത്ഥംപരുഷംപറഞ്ഞസുയൊധന നത്തൽപൊവാൻ
ഗുരുവീരനരുൾചെയ്തുനാരായണനുംനരനാംവിജയനുംപൊരിന്നൊ
രുമിച്ചെതിർത്താലവരൊടുപൊരിപിന്നെയെതൃക്കുന്നതാരെടൊപൊ
രുംപരുഷംപറഞ്ഞതുനീവൃഥാ പാരമകറ്റുകപാൎത്ഥനെയെംകിലൊനെ
രെവരുവൊരെനിഗ്രഹിച്ചീടുവൻ നാളെ ഞാൻമൂന്നിലുമൊന്നുചെ
യ്തിടുവൻ നാളീകലൊചനൻ പാദങ്ങൾതന്നാണആഹവത്തിന്നൊ
രുകാണിപഴുതാതെ വ്യൂഹമിളകാതെനിൎത്തീടുവനെല്ലൊ അസ്തമിപ്പൊ
ളവുമെന്നാലവർകൾക്കു പൃത്ഥ്വിക്കവകാശമില്ലെന്നതുംവരും ശത്രു
ക്കൾസൈനികവ്യൂഹമിളക്കാതെ അസ്തമിപ്പൊളവുംനിന്നുവെന്നാ
കിലൊ ചൊദ്യത്തിനായ്ക്കൊണ്ടു ചെന്നവൻതൊറ്റുതെ ന്നാദ്യമായീ
ടുന്നധൎമ്മംസനാതനം അല്ലായ്കിലൊനൃപൻതന്നെബന്ധിച്ചുഞാനി
ല്ലവകാശമെന്നും വരുത്തീടുവൻ രണ്ടുംവരായ്കിലൊപിന്നെമൂന്നാമ
തു മുണ്ടൊന്നതെന്തെന്നു കെൾനീസുയൊധന കൂട്ടുവൻപങ്കജവ്യൂഹ
മെന്നാലതിൽ കൂട്ടമിളക്കുന്നവനെഞാൻകൊല്ലുവൻ എംകിൽത്രിഗ
ൎത്താദികൾചെന്നുപാൎത്ഥനെ പംകജലൊചനനൊടുമകറ്റെണം സ
ന്ദെഹമില്ലതിനെന്നവർതങ്ങളും സന്നാഹമൊടുഷസ്സിന്നുപുറപ്പെ
ട്ടാർ പാൎത്ഥനുംപംകജനെത്രനുംവൈരികൾആൎത്തതുകെട്ടുതെരെറിപ്പു
റപ്പെട്ടു സംശപ്തകന്മാരുമൊടിനാർതെക്കൊട്ടു സംശയമെന്നിയടു
ത്തിതുപാൎത്ഥനും ഇങ്ങുപത്മവ്യൂഹവുംചമച്ചാചാൎയ്യ നെങ്ങുമിളകാതെ
വൻപടനിൎത്തിനാൻ എറ്റുപൊരുതതുനെരത്തുപാണ്ഡവർ തൊറ്റ
തുകണ്ടുയുധിഷ്ഠിരൻചൊല്ലിനാൻ — മാധവൻതന്റെമരുമകനാകിയ
വാസവനന്ദനപുത്രനഭിമന്ന്യു മാധവഫല്ഗുനന്മാരൊടു തുല്യനെൻ
ബാധകളവാനവൻമതിയായ്വരുംവ്യൂഹംവിഷമമായുള്ളൊന്നതിൽപു
ക്കു സാഹസത്താടെപടയിളക്കീടുവാൻ ആഹവത്തിംകൽചതുര
നാകുംമെഘ വാഹനനന്ദനൻദൂരെയകപ്പെട്ടു വീരകുമാരകുമാരനുനെ
രായ ശൂരസുഭദ്രാത്മജശുഭമന്ദിര പൊരിനാചാൎയ്യൻവിളിച്ചുനി
ൽക്കുന്നതിൽ പൊരായ്മയുണ്ണിനമുക്കുവരുംതുലൊം പാൎത്ഥനുതുല്യനാ
യുള്ളനീയാകിലെന്നാൎത്തികെടുക്കജയിക്കരിപുക്കളെ നീയൊഴിഞ്ഞാ
രെയുംകണ്ടീലമറ്റിനി പ്പൊയിതുകൃഷ്ണനുംപാൎത്ഥനുംദൂരവെ ധൎമ്മജ
ൻചൊന്നതുകെട്ടഭിമന്ന്യു ധൎമ്മജൻതന്നെത്തൊഴുതുചൊല്ലീടിനാൻ
ഇന്നടിയന്നുതന്നെജയിക്കാവതൊ മന്നവമാറ്റലരൂറ്റമായുള്ളവർ
ഇത്ഥം പറഞ്ഞുസുഭദ്രാത്മജനൊടു ചിത്തംതെളിഞ്ഞുധൎമ്മജൻചൊല്ലി
നാൻഭീമനുംദ്രൌപദിതന്നുടെമക്കളും ഭീമാത്മജനാംഘടൊല്ക്കചവീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/295&oldid=185585" എന്ന താളിൽനിന്ന് ശേഖരിച്ചത്