Jump to content

താൾ:CiXIV280.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൦ ദ്രൊണം

മെലയ്തുടനുടൻവിഷ്ണുപദത്തിങ്കലാക്കീട്ടുചൊദിച്ചാൻ മല്ലനിസൂദന
മല്ലവിലൊചനചൊല്ലെവിടെക്കൊണ്ടെയാക്കെണമിത്തല ചൊല്ലി
നാനപ്പൊളവനൊടുകൃഷ്ണനുംചൊല്ലിയന്നൊരുവൃദ്ധക്ഷത്രനാകിയക
ല്യാണശീലൻ ജയദ്രഥൻതൻപിതാ ചൊല്ലിനാനെന്റെമകന്റെത
ലയറുത്തൂഴിയിൽ വിഴ്ത്തുന്നവർകളുടെതലഎഴുനുറുങ്ങിമരിക്കെന്നതിന്നി
നി അന്തരമില്ലതിനെന്നാൽവിരവൊടുസന്ധ്യയെന്നൊൎത്തവനൂപ്പാൻ
ജലംകൊരിമന്ത്രവുംചൊല്ലിനില്ക്കുന്നിതിപ്പൊഴുടൻ ഊക്കുന്നതിൻ
മുൻപെതൻകരംതന്നിലങ്ങാക്കെണമിത്തലഎന്നിതുകൃഷ്ണനും ഊപ്പ
തിന്നായ്ക്കൊണ്ടുകൊരിയനീരതിൽ വായ്പെടുവീണിതുപുത്രനുടെതല
പെട്ടന്നുമുണ്ഡവുംനീരുമതുപൊഴു തിട്ടുംകളഞ്ഞുവൃദ്ധക്ഷത്രനുംചത്താ
ൻ യുദ്ധെജയിച്ചുവൃദ്ധക്ഷത്രപുത്രനെ കൃത്രാരിപുത്രനുംസത്യത്തെര
ക്ഷിച്ചാൻ ചക്രവുമിങ്ങടക്കീടിനാൻ മാധവൻ അൎക്കനുംനന്നായ്ത്തെ
ളിഞ്ഞുവിളങ്ങിനാൻസത്യസ്വരൂപനാമീശ്വരൻതന്നുടെചിത്തകാരു
ണ്യമുണ്ടാകിലസാരനും ചിത്തെനിനച്ചതുസാധിക്കുമല്ലായ്ക്കിലൎത്ഥപുരു
ഷകരാദിയുംനിഷ്ഫലംചിത്തകാരുണ്യമുണ്ടാകണമെങ്കിലൊ ഭക്തി
യൊഴിഞ്ഞുമറ്റൊന്നുവെണ്ടാതാനും ഭക്തനാംമൎത്യനശക്തനെന്നാകി
ലുംനിൎദ്ധനനാകിലുംനീചനെന്നാകിലും ഉത്തമന്മാരില്വെച്ചുത്തമ
നായ്വന്നുഭുക്തിയുംമുക്തിയുംസാധിക്കുമെവനും ബുദ്ധികുറഞ്ഞൊന്നു ശു
ദ്ധിചെൎന്നുണ്ടെങ്കിൽമുഗ്ദ്ധവിലൊചനനെഭജിച്ചീടുവിൻ ദീൎഘമായ്വീ
ൎത്തുവിഷാദിച്ചുകൌരവർ പൊൎക്കളംതന്നിൽനിന്നൊട്ടുഴന്നീടിനാർ
വെല്ലുവാൻവെലനമുക്കുരിപുക്കളെനല്ലമൊഴിയവൎക്കുണ്ടെന്നുനിൎണ്ണ
യം ചൊല്ലായ്കജാള്യമിതെന്നുഗുരുസുതൻ നില്ലെന്നടുത്തുകൃപരുമായ
ന്നെരം അൻപുള്ളശിഷ്യനാമുമ്പർകൊൻപുത്രനു മംപുകൾകൊണ്ടു
പിളൎന്നുകൃപരുടൽമൊഹിച്ചുതെരിൽവീണു കൃപാചാൎയ്യനും ഹാഹാഗു
രുവധംചെയ്തെനിതെന്നതിസ്നെഹപരവശനായിതുപാൎത്ഥനും മൊ
ഹമെത്രെമരിച്ചീലെന്നുകൃഷ്ണനും ആഹവചാതുൎയ്യമുള്ളജലധരവാഹ
നപുത്രനെകൊല്ലുവാനായതി സാഹസംപൂണ്ടടുത്തൊരുമഹാരഥരാ
ഹന്തഹാഹാനിനാദെനവാങ്ങിനാർ ആചാൎയ്യപുത്രനുമാശുജയിപ്പ
തിന്നാശയുണ്ടായതുപൊയൊരനന്തരം വാങ്ങിസുയൊധനസൈന്യ
വുംദുഃഖിച്ചുശാൎങ്ഗപരായണൻ താനുംവിജയനും ഒന്നിച്ചുകൈനില
പുക്കാൻ ധനഞ്ജയൻവന്ദിച്ചിതുനൃപൻതന്നെയുമാദരാൽ നന്നുജയ
ദ്രഥൻതന്നെവധിച്ചതു മന്നവഫല്ഗുനനെന്നതുകൃഷ്ണനും മന്ദസ്മിതം
ചെയ്തുകൊൾമയിർക്കൊണ്ടൊ രാനന്ദബാഷ്പംവാൎത്തുവന്ദിച്ചുചൊല്ലി
നാൻനിത്യൻമുകുന്ദനനാദിമുരാരിയെൻ ചിത്തെവിളങ്ങുന്നനാരായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/316&oldid=185606" എന്ന താളിൽനിന്ന് ശേഖരിച്ചത്