താൾ:CiXIV280.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൬ ദ്രൊണം

ഴുന്നതുനെരം അയ്യൊമകനെകുമാരാചതിച്ചിതൊ നീയെന്നെയിങ്ങി
നെയാക്കിച്ചമച്ചിതൊ സൂൎയ്യസമാനസുകുമാരസുന്ദര ശൂരസുഭദ്രാ
ത്മജമമനന്ദന ഹാഹാപൊറുക്കുന്നതെങ്ങിനെനിന്നുടെ ദെഹമെൻ
കണ്കൊണ്ടുകാണാതെഞാനിനി ഹാഹാമറപ്പതെന്തെന്തുഞാൻപൈ
തലെ ഹാഹാവൃഥാഫലമായിതെപ്പെരുമെ വെണ്ടീലിനിക്കിനിയുദ്ധ
വുംരാജ്യവും വെണ്ട ലഭൂമിയിൽവാഴ്കയുമിന്നിഞാൻ പ്രാണൻകള
യുന്നതുണ്ടെന്നുഫല്ഗുനൻ വീണുമുറയിടുന്നെരത്തുകൃഷ്ണനും മൂഢരെ
പ്പൊലെചമയുന്നതെന്തുനീ തെടൊലാചാപല മെതുമെമന്നവ യുദ്ധ
ത്തിൽമൻനൊക്കിവെഗാലടുത്തതി ശക്തിയെറീടുന്നശത്രുക്കളെക്കൊ
ന്നു വീൎയ്യപുരുഷനായുള്ളവാതാത്മജൻ വീൎയ്യസ്വൎഗ്ഗംപുക്കാനെന്ന
റിഞ്ഞീടുനീ നിന്നൊടുതന്നെഞാൻചൊന്നൊരുപദെശ മിന്നുജല
രെഖയായ തൊഫല്ഗുന ജാതനായാൽമൃതനാംമൃതനായവൻ ജാത
നാമിങ്ങിനെജന്തുധൎമ്മംപുരാ ജീൎണ്ണവസ്ത്രങ്ങളുപെക്ഷിച്ചുമാനുഷർ
പൂൎണ്ണശൊഭങ്ങളാംവസ്ത്രങ്ങൾകൊള്ളുവൊർ ജീൎണ്ണദെഹംകളഞ്ഞവ്വ
ണ്ണംദെഹികൾ പൂൎണ്ണശൊഭങ്ങളാംദെഹങ്ങളെക്കൊള്ളും രാജധൎമ്മ
ങ്ങൾനിരുപിക്കിലിന്നതി വ്യാജെനപംകജവ്യൂഹത്തിലായൊരുബാ
ലനെയഞ്ചാറുപെർകൂടൊരുമിച്ചു കാലാപുരത്തിന്നയപ്പാനവകാശം
അന്തകവൈരിവരപ്രസാദത്തിനാൽ സിന്ധുപതിയാംനൃപനെല്ലൊ
കാരണം പെണ്ണുങ്ങളെപ്പൊലെദുഃഖിച്ചിരിയാതെതിണ്ണമടുത്തുജയദ്ര
ഥൻതന്നുടെ കണ്ഠംമുറിപ്പതുതക്കതിതിനെന്നു കൊണ്ടൽനെർവൎണ്ണന
രുൾചെയ്തനന്തരം ചാരുനയനങ്ങൾചെങ്ങിമറിഞ്ഞിതു ഘൊരംപുരി
കംഞെരിഞ്ഞുവളഞ്ഞിതു പാരംവിറച്ചുചമഞ്ഞുതിരുവുടൽ ശൂരനായു
ള്ളകരീടികിരീടവും സൂൎയ്യപ്രഭമായെരിഞ്ഞിളകിതുലൊം നിൎജ്ജരനാ
യകനന്ദനനാകിയൊ രൎജ്ജുനൻ തന്നുടെഖെദകൊപങ്ങളാൽ ഉജ്വ
ലിച്ചുള്ളൊരുതെജസ്സുകാണ്കയാൽ സജ്വരന്മാരായ്ചമഞ്ഞിതുലൊകരും
നാനാജനങ്ങളുംകെൾക്കുമാറൎജ്ജുനൻ മാനമൊടെവംപ്രതിജ്ഞചെയ്തീ
ടിനാൻ സത്യമിതെല്ലാവരുംകെൾപ്പിനെംകിലൊ ചിത്തത്തിൽമെവു
ന്നകൃഷ്ണൻതിരുവടി പൊൽത്താരടീയിണയാണപൊളിയല്ല സത്യ
വ്രതനാകുമഗ്രജൻതന്നാണ നിത്യനാംകെശവൻതന്നാണനിൎണ്ണ
യം എത്രയുംശത്രുവായുളളസുയൊധന നത്യന്തമാശ്രയനായജയദ്രഥ
ൻ പുത്രനെക്കൊല്ലുവാൻകാരണമാകയാൽ മിത്രനുദിക്കുന്നതാകി
ലൊനാളെഞാ നസ്തമിക്കുന്നതിൻമുൻപെയവൻതല പത്രികൊ
ണ്ടൈതുമുറിക്കുന്നതുണ്ടതി നെത്തായ്കിലെതുമെസംശയംകൂടാതെ ഗാ
ഢമായുള്ളൊരുവില്ലുമായഗ്നിയിൽ ചാടിമരിക്കുന്നതുണ്ടെന്നുനിൎണ്ണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/302&oldid=185592" എന്ന താളിൽനിന്ന് ശേഖരിച്ചത്