താൾ:CiXIV280.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൪ ദ്രൊണം

ൎണ്ണിച്ചുചൊന്നതാകൎണ്യഗുരുവരൻ വൎണ്ണധൎമ്മക്രിയാനിൎണ്ണയംപാ
ൎത്തുകാരുണ്യനിധിമതംകണ്ടുചൊല്ലീടിനാൻ എന്നാലുമിന്നിനിപ്രാ
ണനെക്കാപ്പതിനിന്നിതുചെയ്കെന്നുകെട്ടൊരുകൎണ്ണനുംപിന്നൂടെചെ
ന്നൊളിയമ്പെയ്തുചാപവും ഖണ്ഡിച്ചിതശ്വങ്ങൾകൊന്നിതാചാൎയ്യനും
സൂതനെകൊന്നുകൃപരുമതുനെരം ആദിതെയാധിപ പുത്രതനയനും
വാളുംപരിചയുംകൈക്കൊണ്ടതുനെരം ചീളെന്നുപൊങ്ങിനാനാകാ
ശവീഥിയിൽവെട്ടുകൾകൊണ്ടതുനെരമരികൾക്കു തട്ടുകെട്ടുണ്ടായതുപ
റവാൻപണിമെല്പെട്ടുനൊക്കിനാരെന്തുഗതിയെന്നുപെപ്പെട്ടുനിന്നി
തുകൌരവസൈന്യവുംവാളുംപരിചയുമെയ്തുഖണ്ണിച്ചിതുബാണങ്ങൾ
കൊണ്ടുഗുരുവുമംഗെശനും പാൎത്ഥാത്മജൻപടക്കൂട്ടത്തിലന്നെരമാൎത്ത
ടുത്തീടിനാനായുധംകൂടാതെ ശക്രാത്മജസുതൻവിക്രമംകൈയ്ക്കൊ
ണ്ടുചക്രവുംധ്യാനിച്ചടുക്കുന്നതുനെരം ചക്രായുധൻതന്നുപദെശമാ
യൊരുചക്രംതിരിഞ്ഞെടുക്കുന്നതുംകാണായി വിത്രസ്തരായരിവൎഗ്ഗമക
ന്നപൊതസ്ത്രജ്ഞനായഗുരുവെയ്തുഖണ്ണിച്ചാൻ പിന്നെയൊരുഗദക
യ്ക്കൊണ്ടഭിമന്യുകൊന്നാൻഗജതുരഗാദികൾതമ്മെയുംതച്ചുതകൎത്തുപൊ
ടിച്ചുരഥങ്ങളുമച്യുതൻതന്റെമരുമകനായവൻ ഗാന്ധാരനെതച്ചു
കൊന്നൊടുക്കിടിനാൻ താൻതാൻതനിക്കൊത്തദിക്കിനുമണ്ടിനാർ
ദുശ്ശാസനസുതനായഭരതനും വിശ്വൈകവീരനൊടൈതടുത്തീടിനാ
ൻമാരിനെരായശരങ്ങൾവരുന്നവനെരെഗദകൊണ്ടുതട്ടിതകൎത്തവൻ
പാഞ്ഞടുത്തൊന്നടീച്ചാനവൻതെരുമങ്ങാഞ്ഞുപീടിച്ചു ഗദകൊണ്ടടി
ച്ചുടനൊക്കത്തകൎത്തുപൊടിച്ചാൻഭരതനുമുൾക്കരുത്തൊടുകയ്ക്കൊണ്ടാ
നൊരുഗദാതങ്ങളിൽപിന്നെഗദകൊണ്ടുചെയ്തപൊ രിങ്ങിനെയെ
ന്നുപറവാൻപണിപണിപാരംപരപ്പിൽപറയുന്നതെന്തിനു പൊ
രിൽമരിച്ചാരിരുവർകുമാരരുംഹാഹാശിവശിവയെന്നുമഹാജനം ഹാ
ഹാഹരിഹരിയെന്നുറച്ചീടിനാർ ശൂരനായുള്ളകുമാരനഭിമന്യുപൊരി
ൽമരിച്ചതുകെട്ടുയുധിഷ്ഠിരൻ പാരിൽമരാമരംവീണപൊലെതദാ പാ
രമഴൽപൂണ്ടുമൊഹിച്ചുവീണവൻ പിന്നെയുണൎന്നുവിലാപംതുടങ്ങി
നാനുണ്ണീചതിച്ചൊകുമാരമനൊഹരഎന്നുടെചൊൽകെട്ടുപൊയിമരി
ച്ചൊരുനിന്നെഞാനെന്നിനികാണുന്നുനന്ദനാ അൎജ്ജുനനൊടുംമുകുന്ദ
നൊടുംപുനരിജ്ജനമെന്തുപറയുന്നതീശ്വരാരാജ്യവുംവെണ്ടാമതിമതി
യുദ്ധവുംപൂജ്യനാമീശനെസെവിക്കവെണ്ടതുംഇത്ഥംപറഞ്ഞുകരയുന്ന
ധൎമ്മജൻചിത്തശൊകംകളഞ്ഞീടുവാനായ്ക്കൊണ്ടു സത്യവദീസുത
നായമുനീശ്വരൻസത്യവ്രതനുടെമുൻപിലെഴുനെള്ളി ധൎമ്മജനാചാ
രവുംചെയ്തുനിന്നിതുതന്മനൊദുഃഖംകളവാൻമുനീശ്വരൻ അദ്ധ്യാത്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/300&oldid=185590" എന്ന താളിൽനിന്ന് ശേഖരിച്ചത്