താൾ:CiXIV280.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൮ ദ്രൊണം

ണ്ടാടിനിൽക്കുന്നനെരംഭഗദത്തൻ മാധവൻതന്നെയും വാസവിത
ന്നെയും ബാധവരുംവണ്ണമൈതുപിളൎന്നിതു കൊപിച്ചുപാൎത്ഥനും
ബാണംപ്രയൊഗിച്ചു ചാപംമുറിച്ചതുകണ്ടുഭഗദത്തൻ തെറ്റെന്നുമ
റ്റുള്ളൊരാരുമറിയാതെ മറ്റൊരുവില്ലുമെടുത്തടുത്തീടിനാൻ നാരായ
ണാസ്ത്രമെടുത്തഭിമന്ത്രിച്ചു പാരാതയച്ചാൻകിരീടിയെക്കൊല്ലുവാൻ
പാരമെരിഞ്ഞണയുന്നശരംകണ്ടു നാരായണന്മെയ്യിലെറ്റുകൊണ്ടീടി
നാൻ ഭൂഷണമായിതുകൃഷ്ണനതുകണ്ടുഭാഷണമായിതുമറ്റുള്ളവൎക്കെ
ല്ലാം മുല്പുക്കുമാധവനെറ്റുതടുക്കയാൽ ദുൎബ്ബലൻതാനെന്നുകല്പിച്ചുഫ
ല്ഗുനൻ ചെറ്റുകൊപിച്ചതുകണ്ടുദാമൊദരൻ കുറ്റമില്ലെന്നുപറഞ്ഞു
ബൊധിപ്പിച്ചു അന്നെരമാനയുംഭീമനെകൈക്കൊണ്ടു നന്നായെടു
ത്തുമെല്പെട്ടെറിഞ്ഞിട്ടുടൻ വീഴുന്നനെരത്തുവാരണൻകുത്തിയും ഭീഷ
ണൻ ഭീമനുരുണ്ടുകളെകയും അഭ്രമുകാന്തസമപ്രാണനായൊരു സു
പ്രതീകപ്രകൊപഭ്രമക്ഷെപണാൽ ഉൾപൂവിലൊൎത്താൻജഗല്പ്രാ
ണപുത്രനുംചില്പുരുഷൻചരണൊല്പലയുഗ്മളംപിന്നെയുംപിന്നെയുംത
ങ്ങളിലിങ്ങിനെ ഖിന്നതയൊടുപൊരുതൊരനന്തരം കുത്തുകൊള്ളാ
ഞ്ഞു കൊപിച്ചുമദകരി എത്തിപ്പിടിച്ചു മെല്പെട്ടെറിഞ്ഞീടിനാൻ
കൊംപുതന്മെൽവന്നു വീഴുവാനായിട്ടു കൊംപുമുയർത്തി നിന്നാന
തുകണ്ടിട്ടു സംഭ്രമത്തൊടൊരുബാണംപ്രയൊഗിച്ചാ നുംപർകൊൻ
തന്നുടെനന്ദനനൎജ്ജുനൻ വാരണവീരൻതലയറ്റുവില്ലറ്റു വീരൻ
ഭഗദത്തൻതന്റെതലയറ്റു ഭീമനതിന്മീതെവന്നുവീണീടിനാൻ പൂ
മഴപെയ്താരമരരുമന്നെരം ആശ്ചരിയപ്പെട്ടു കണ്ടുനിന്നാർകളുംപാ
ച്ചിൽപിടിച്ചിതുശെഷിച്ചസൈന്യവും മായകൾ കാട്ടിപ്പൊരുതശകു
നിയും മായാമയസഖിയാകിയപാൎത്ഥനും ചൂതല്ലിതുനല്ലപൊരെന്നറി
കനീ പൊർതിരിനില്ലു നില്ലെന്നടുത്തീടിനാൻ വില്ലുംകുടയുംകൊടി
യുംകുതിരയും ചൊല്ലിക്കൊണ്ടെയ്തുകളഞ്ഞാൻധനഞ്ജയൻ തെക്കെത്ത
ലക്കലെതിർത്തയദുക്കളും ദക്ഷന്മാരാകുംത്രിഗൎത്താദിവീരരും പാണ്ഡ
വസെനയൊടെറ്റുതൊറ്റീടിനാർ താണ്ഡ വമ്പൊലെചമഞ്ഞിതു
യുദ്ധവും ദ്രൊണാത്മജനണഞ്ഞെയ്താനതുനെരം ബാണഗണംവരി
ഷിച്ചിതുപാൎത്ഥനും കംപംകലൎന്നൊരുവൻപടകെട്ടുപൊയ്വൻപനാം
കൎണ്ണന്റെപിന്നിലായീടിനാർ കൎണ്ണനുംപാൎത്ഥനുംതമ്മിലെതിർത്ത
പ്പൊൾകൎണ്ണാത്മജന്മാരെക്കൊന്നിതുപാണ്ഡവർ അൎണ്ണവംതന്നിൽ
മറഞ്ഞിതുസൂൎയ്യനും കൎണ്ണാദികൾതൊറ്റുകൈനിലയുംപുക്കാർ ദുഃഖി
ച്ചുചെന്നുഗുരുവരൻ തന്നുടെ തൃക്കാൽക്കൽവീണുദുരിയൊധനനൃപ
ൻ ബന്ധുളായഭഗദത്തനാദികൾ അന്തകൻവീടുപുക്കീടിനാർപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/294&oldid=185584" എന്ന താളിൽനിന്ന് ശേഖരിച്ചത്