താൾ:CiXIV280.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൧൯

പരഗതിസാധിക്കുമാരുംമരിക്കാതിരിക്കയില്ലൂഴിയിൽ ശത്രുപ്രയുക്ത
മാമസ്ത്രശസ്ത്രങ്ങളിൽചിത്തഭയംപൂണ്ടൊളിച്ചുമണ്ടീടുകിൽപൃത്ഥ്വിയി
ലാശുദുഷ്കീൎത്തിയുണ്ടായ്വരുംമൃത്യുവന്നാൽനരകാപ്തിയുംനിശ്ചയം മുഗ്ദ്ധാ
ക്ഷീമാരുംപരിഹസിച്ചീടുമെമിത്രവൎഗ്ഗങ്ങളുംനിന്ദിക്കുമെത്രയും എന്നു
പറഞ്ഞണഞ്ഞീടുന്നമാരുതിതന്നൊടുനെരിട്ടിതശ്വത്ഥമാപുതാൻ ഭീ
മനെകൊല്ലുമവനെന്നഭീതിയാൽ ശ്യാമളകൊമളനായനാരായണൻ
അസ്ത്രംനമസ്കരിക്കെന്നരുൾചെയ്തിതു വൃത്രാരിപുത്രനുംചൊല്ലിനാനി
ങ്ങിനെമാനിയാംമാരുതീകൃഷ്ണപാൎത്ഥൊക്തികൾമാനിയാതെരണത്തി
ന്നുകൊപ്പിട്ടപ്പൊൾമാരുതിതന്നെപ്പിടിച്ചുപതിപ്പിച്ചു പാരിൽനമ
സ്കരിപ്പിച്ചിതുപാൎത്ഥനുംവന്ദിച്ചിതന്നെരംവായുതനയനും മന്ദിച്ചി
തന്നെരംനാരായണാസ്ത്രവും അപ്പൊഴുതാഗ്നെയമസ്ത്രംഗുരുസുതൻ കെ
ല്പൊടയച്ചാനതിന്നാശുപാണ്ഡവൻവാരുണാസ്ത്രംകൊണ്ടതിനെത്ത
ടുത്തിതുധീരൻഗുരുസുതൻപൊരിനുകൊപ്പിട്ടാൻ ദിവ്യാസ്ത്രജാലമ
ന്യൊന്യംപ്രയൊഗിച്ചുസവ്യസാചിക്കുവളൎന്നിതുകൊപവും വെദാ
ന്തവിത്തായവെദവ്യാസന്മുനിവെദജ്ഞനൊടറീയിച്ചുപുരാണവുംഭൂഭാ
രനാശനാൎത്ഥം പുരുഷൊത്തമൻഭൂപതിഭൂമിയിൽ വന്നുപിറന്നിതു
ഭൂസുരസത്തമഭാരദ്വാജാത്മജഭൂസുരതാപസധൎമ്മരക്ഷാൎത്ഥമായ്വാസുദെ
വന്മതംനെരെധരിയാതെവാസവനന്ദനനൊടുകൊപിക്കൊലായജ്ഞ
സെനാത്മജനായ്പിറന്നുപുരായജ്ഞകുണ്ഡത്തിംകൽ നിന്നുദൃഷ്ടദ്യുമ്നൻ
നിന്നുടെതാതമരണത്തിനെന്നതുംമുന്നമെദൈവമതമെന്നറിയെണം
തത്വാൎത്ഥമായുള്ളവാക്യംബഹുവിധമിത്തരംദ്വൈപായനനരുളിച്ചെ
യ്തുവാങ്ങിച്ചുകൊണ്ടുപൊയാനതുകണ്ടാശുവാങ്ങിനാർപാണ്ഡവരുംപ
ടക്കൂട്ടവുംദെവകീനന്ദനൻദെവദെവൻവാസുദെവനുംദെവരാജാത്മ
ജൻതാനുമായ്ദെവകൾപെയ്യുന്ന പൂമഴയെറ്റെറ്റുദെവഭൂദെവാദിക
ളെയുംവന്ദിച്ചുയുദ്ധനിവൃത്തരായ്പൊകുന്നനെരത്തുപദ്ധതിതൊറുംജയ
ജയശബ്ദവും വാദ്യഘൊഷത്തൊടുചെന്നുതൊഴുതഭിവാദ്യവുംചെയ്തുയു
ധിഷ്ഠിരാംഘ്രിദ്വയംകൃഷ്ണനാംപൈതാമഹനുമതുനെരംകൃഷ്ണസമക്ഷമീ
വണ്ണമരുൾചെയ്തുദെവനുമാപതിരുദ്രൻമഹാദെവൻ ദെവൻപശുപ
തിവാമദെവൻശിവൻകെവലൻചന്ദ്ര ചൂഡൻത്രിപുരാന്തകൻഗൊ
വിന്ദസെവിതൻഗൊപതിവാഹനൻ സെവിപ്പവൎക്കുജയത്തെവ
രുത്തിടും ദെവദെവനതിനില്ലൊരുസംശയം ഭാവനയാഹൃദിഭക്തിപൂ
ണ്ടെപ്പൊഴും സെവിച്ചുകൊള്ളുവിനെന്നരുൾചെയ്തൊരു വെദവ്യാ
സൻമൊഴികെട്ടുതെളിഞ്ഞവർ ഖെദവും തീൎത്താർഗുരുമരണൊത്ഭവ
പാൎത്ഥാദികളുംജയിച്ചുനിലവിളി ച്ചാൎത്തുകളിച്ചുടൻകൈനിലപുക്കാ
രെന്നാസ്ഥയാചൊല്ലീടിനാൾകിളിമകളും ദ്രൊണപൎവ്വംസമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/325&oldid=185615" എന്ന താളിൽനിന്ന് ശേഖരിച്ചത്