Jump to content

താൾ:CiXIV280.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൦൫

നമെറീടുന്നസാത്യകികൊന്നുകൊ ന്നാറൊഴുകിക്കുരുതിപ്പുനൽതന്നാ
ലെ തീറിയടുത്താൻഭരദ്വാജപുത്രനും കല്പാന്തമെഘംവരിഷപ്പതുപൊ
ലെ കെല്പൊടുബാണങ്ങൾതൂകിത്തുടങ്ങിനാൻ ഇപ്രഥനത്തിനുനെ
രായപൊരുപണ്ടിപ്രപഞ്ചത്തിംകലുണ്ടായതില്ലെന്നു കെളിമുഴുത്തുക
ബന്ധവുംകാളിയും കൂളികളും നടമാടിത്തുടങ്ങിനാർ ഒന്നുതളൎന്നുച
മഞ്ഞുഗുരുവരൻ ചെന്നുതുണച്ചാനതുകണ്ടുഭൊജനും കൊപിച്ചുസാ
ത്യകിബാണങ്ങളൈതപ്പൊൾ മൊഹിച്ചുതെരതിൽവീണിതുഭൊജ
നുംആരിനിയുള്ളതെന്നാൎത്തുശിനീസുതനാരാഞ്ഞു പാഞ്ഞങ്ങടുക്കുന്ന
തുനെരംരണ്ടനുജന്മാരുമായ്ചെന്നെതിർത്തിതു കുണ്ഠതകൈവിട്ടുനാഗ
ദ്ധ്വജനൃപൻ കണ്ടുകൂടുംപൊൾശരവരിഷംചെയ്തു മണ്ടിച്ചാനപ്പൊ
ളണഞ്ഞുദുശ്ശാസനൻ കൊഴകളഞ്ഞുപൊർചെയ്താനൊരിത്തിരി കെ
ഴിച്ചവനെയുമൊടിച്ചുസാത്യകിജന്യഭയംകരംകൊണ്ടുരണഭുവിജന്യ
മാംനാദവും കൃഷ്ണനുടെപാഞ്ചജന്യനിനാദവുംധന്യതചെൎന്നൊരുധ
ന്വികൾതൻചെറുഞാണൊലിനാദവും കെട്ടുകെട്ടാകുലപ്പെട്ടുയുധിഷ്ഠി
രൻ കൂട്ടുകനമ്മുടെതെരെന്നുചൊല്ലിനാൻ ഉഗ്രനാംമാരുതിചൊന്നാ
നതുനെര മഗ്രജൻതന്നൊടടങ്ങെണമിത്തിരി ഉഗ്രവിരചിതാനുഗ്ര
ഹശക്തിസമഗ്രപ്രഭാവനാംശക്രതനയനെ നിഗ്രഹിപ്പാനരുതാ
ൎക്കുമെകൊമള വിഗ്രഹയൊഗബലെനമഹീപതെ വ്യഗ്രമുണ്ടാകായ്ക
കൃഷ്ണഭക്തന്മാരി ലഗ്രഗണ്യൻമമസൊദരൻ നിൎണ്ണയം ആഗ്രാഹ്യ
ശൌൎയ്യമിയന്നഗുരുവരനഗ്ര്യകുലൊത്ഭവനായഭരദ്വാജനുഗ്രശിഷ്യൊ
ത്തമശിഷ്യനാമാചാൎയ്യൻ ത്വൽഗ്രഹണാഗ്രഹംപൂണ്ടുമരുവുന്നു പാ
ൎത്ഥനുനാശമെന്നൊൎത്തഥപാൎത്ഥിവൻ ചീൎത്തവിഷാദമൊടാൎത്തനായ്പി
ന്നെയും മാരുതിയാകുമവരജൻതന്നൊടു ധീരതകൈവിട്ടുചൊന്നാൻ
നൃപാധിപൻ ധാൎത്തരാഷ്ട്രൻപടക്കൂട്ടമുണ്ടാൎക്കുന്നു മാൎത്താണ്ഡബിം
ബവും നന്നായ്മറഞ്ഞുപൊ യ്മാധവൻതന്നുടെശംഖനിനാദവും ഭീതി
യാകുംവണ്ണമുണ്ടെല്ലൊകെൾക്കുന്നു പൊയശിനീസുതൻതന്നെയും
കണ്ടീല പായുന്നിതങ്ങുമിങ്ങുംഭ്രമിച്ചെവരും എന്തൊരുസംകടംവന്ന
തുദൈവമെ ചെന്താരിൽമങ്കതൻപുണ്യവിലാസമെനെഞ്ചമിടിഞ്ഞി
ടിഞ്ഞീടുന്നിതെത്രയും ചെഞ്ചെമ്മെതന്നെകഴികയില്ലിന്നെടം വൈക
ല്യമെതുംവരാതെപടയുമാ യ്വൈകാതെപൊകനീമാരുതനന്ദന എന്ത
രുൾചെയ്യുന്നതെന്നാലതുകെൾപ്പാ നന്തരമില്ലിനിക്കെംകിലുമിന്നി
പ്പൊൾ ബന്ധിച്ചുകൊൾവാനുപായങ്ങൾസന്തതം ചിന്തിച്ചിരുന്ന
തളന്നുഗുരുവരൻ ഉത്തമനാകിയനമ്മുടെജ്യെഷ്ഠനെ ശത്രുക്കളെത്തി
പ്പിടിച്ചുകെട്ടീടുംപൊൾ എത്തീലനാമാരുമെന്തിനിനല്ലതെ ന്നെത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/311&oldid=185601" എന്ന താളിൽനിന്ന് ശേഖരിച്ചത്