Jump to content

താൾ:CiXIV280.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൨൮൭

ച്ചുനാകനാരീജനം ഒടിയണഞ്ഞുടൻതെരിൽകരെറിനാർ ഓടിയണ
ഞ്ഞുമരിക്കുന്നിതുചിലർ വാടിമുഖം ദുരിയൊധനസൈന്യവു മൊടിയ
തുകണ്ടുവീരൻഭഗദത്തൻ പത്തുസഹസ്രംഗജത്തിൻബലമുള്ള മ
ത്തഗജത്തിൻ കഴുത്തിൽക്കരെറിനാൻ അത്രബലമുള്ളവൃത്രാരിജാഗ്രജ
ൻ പത്തുനൂറാൎത്തുപാഞ്ഞൊത്തിയടുത്തുടൻ കുത്തുന്നകുംഭിയുമൊത്തു
ന്നഭീമനു മെത്തിയെതിതിർത്തപൊരെത്രയുമത്ഭുതം ഹസ്തിതന്നസ്ഥിക
ൾകുത്തിഞെരിക്കയും മസ്തകം കൈത്തലംകൊണ്ടുഭെദിക്കയും ചക്രംതി
രിക്കയുംവക്രിച്ചുവാങ്ങിയു മഗ്രെവരുന്നെരമുഗ്രഗ്രമടിക്കയുംതുംപികൈ
തന്നിലകപ്പെടുന്നെരത്തു തുംപിപറക്കുംപ്രകാരംകഴിക്കയും കംപംവ
രുമാറുഭൂമിയിൽവീഴ്കയും കൊംപുതാഴ്ത്തുംപൊളുരുണ്ടുകളെകയുംമദ്ധ്യെ
നടയിടപ്പുക്കുദരസ്ഥലെ കുത്തിയുംപിന്നിൽപുറപ്പെടുമണ്ടിയും പൃ
ത്ഥ്വീശനാംഭഗദത്തനൈതീടുന്ന ശസ്ത്രങ്ങൾപെടിച്ചകന്നുകൂടായ്കയും
അപ്രതിമപ്രഭാവപ്രബലെന്ദ്രനാമഭ്രമാതംഗവീരഭ്രമണൊപമംസു
പ്രതീകക്രമംകണ്ടുവാതാത്മജൻ അത്ഭുതംകൈക്കൊണ്ടുവിഭ്രമം തെടി
നാൻ ഒത്തബലമുള്ളഭീമനുമാനയും ബദ്ധകൊപത്തൊടുയുദ്ധംതുട
ൎന്നപ്പൊൾ പൃത്ഥ്വീകുലുങ്ങീനടുങ്ങിജഗക്ത്രയം അബ്ധികളെഴുമലറി
ക്കലങ്ങുന്നു യൊഗിപ്രതിയൊഗിരണ്ടുജനങ്ങളും നാകികളുംമറ്റുകാ
ണികളായൊരും ചിത്രംവിചിത്രംവിചിത്രംവിചിത്രമി തത്ഭുതതമത്ഭുതമ
ത്ഭുതമത്ഭുതം ഇത്ഥംപുകഴ്ത്തുന്നശബ്ദവുംവാരണൻ മത്തനായെറ്റമ
ലറുന്നശബ്ദവും ആരവാരങ്ങളുംകൊലാഹലങ്ങളും പൊരാളിവീരർ
നിലവിളിഘൊഷവും ഘൊരഘൊരംകെട്ടുദുൎന്നിമിത്തങ്ങളും പാരമാ
യ്ക്കണ്ടുഭയംപൂണ്ടുഫല്ഗുനൻ പാരാതെപൊകവടക്കുംദിശിയെന്നു വാ
രിജലോചനൻതന്നൊടുചൊല്ലിനാൻ തെരുംതിരിച്ചടിച്ചീടിനാൻമാ
ധവൻ നെരെതുടൎന്നടുത്താരരിവീരരും പൊരിലരികളെവെച്ചെച്ചു
പൊവതു പൊരാമഹാരഥന്മാൎക്കെന്നറിഞ്ഞാലും പോരായ്മയില്ല
യൊപാൎത്ഥനുംകൃഷ്ണനും പൊരിലെതിൎത്തുതിരിഞ്ഞുനിന്നീടുവിൻഇ
ത്ഥംപറയുംത്രിഗൎത്തരുംമ്ലെച്ശരു മെത്തുന്നസംശപ്തകന്മാരെയുമവർപി
ൻതുടൎന്നാശുവരുന്നതുകണ്ടപൊ തന്തമില്ലാതശരവരിഷംചെയ്തു പി
ന്തെൎച്ചവന്നരിപുക്കകളെയുംവെന്നു ചെന്താമരാക്ഷനാംകൃഷ്ണനുംപാ
ൎത്ഥനും കാറ്റിനെക്കാൾവെഗമൊടുതെരൊടിച്ചു കാറ്റിന്മകനുംഭഗദ
ത്തനാനയും ഊറ്റമായ്പൊരിനായെറ്റപടനില ത്തെറ്റമുഴറ്റൊ
ടുചെല്ലുന്നതുകണ്ടു പൊറ്റിവിളിച്ചു സുയൊധനനാദിയാം നൂറ്റുവ
രൊടിനാർപെടിയൊടാകുലാൽ എറ്റുഭഗദത്തവീരനുംപാൎത്ഥനും കാ
റ്റിന്മകനൊടുകെവലമാനയും ഉണ്ടായസംഗരംകണ്ടുമഹാജനം കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/293&oldid=185583" എന്ന താളിൽനിന്ന് ശേഖരിച്ചത്