Jump to content

താൾ:CiXIV280.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൬ ദ്രൊണം

ബന്ധിച്ചുകൊണ്ടുപൊമാചാൎയ്യനെന്നെ യൊരന്തരമില്ലതിനെന്നുധ
രിച്ചാലും ചിന്തിച്ചുകൃഷ്ണനുംജിഷ്ണുവുംമറ്റുള്ള ബന്ധുക്കളും പറഞ്ഞീ
ടിനാരെന്നുമെബന്ധിച്ചുകൊണ്ടുപൊവാനായക്കുന്നുതില്ലന്തകവൈ
രിതാൻതന്നെവരികിലും ശംകിയായ്കെതുമെവൈകിക്കരുതെന്നു ശം
ഖുംവിളിച്ചുപുറപ്പെട്ടിതുപട യുദ്ധംഭയംകരമായ്വന്നിതെത്രയും ച
ത്തിതുരണ്ടുപുറത്തുമസംഖ്യമാ യ്ശല്യരുംമാരുതിയും പൊരുതൊരുപൊ
രെല്ലാവരുംകണ്ടുവിസ്മയിച്ചീടിനാർ അന്തിയുമായിപ്പടയുംപിരിഞ്ഞു
തെ പിന്തിരിഞ്ഞൊരുമൊരുപദംവെച്ചീല രാത്രിയിലത്താഴമുണ്ടുകി
ടന്നാറെ ധാൎത്തരാഷ്ടൻതന്നൊടാചാൎയ്യനുംചൊന്നാൻ പാൎത്ഥിപനന്ദ
നനായസുയൊധന പാൎത്ഥനുംകൃഷ്ണനുമൊന്നിച്ചെതൃക്കിലൊ മൂൎത്തി
കൾ മൂന്നുപെൎക്കും ജയിപ്പാൻപണി യൊത്തുകണ്ടെനവർതമ്മെയകറ്റു
കിൽ ഭൊഷ്കല്ലധൎമ്മജൻതന്നെബന്ധിച്ചുനിൻ കാൽക്കൽവെച്ചീടു
വനില്ലൊരുസംശയം എന്നുഗുരുവരൻ ചൊന്നൊരുനെരത്തുമന്നൻ
ത്രിഗൎത്തൻ പ്രതിജ്ഞചെയ്തീടിനാൻഎറ്റമകറ്റിച്ചമെക്കുന്നതുണ്ടുഞാ
നെറ്റുധനഞ്ജയമാധവന്മാരെയും ഇത്ഥംത്രിഗൎത്തരാജാക്കൾപലരു
മാ യൊത്തുസഹശപഥംചെയ്കകാരണം സംശപ്തകന്മാരെന്നെറ്റം
പ്രസിദ്ധരായ്സംശയമെന്നിയെപൊരിന്നാരുമിച്ചാർ പന്തിരണ്ടാം
ദിവസംകുരുസൈന്യവും പന്തിരണ്ടായിപ്പുറപ്പെട്ടുപൊരിനായ്മ്ലെച്ശ
ഗണങ്ങളുംസംശപ്തകന്മാരു മാൎത്തുവിളിച്ചാർപടെക്കുപുലർകാലെ
യുദ്ധത്തിനാശുവിളിച്ചതുകെട്ടിട്ടു വൃത്രാരിപുത്രനുംകൃഷ്ണനുമെത്തിനാ
ൻ ആചാൎയ്യനുംമഹാവ്യൂഹവുംകൂട്ടിനി ന്നായൊധനത്തിന്നുറച്ചുനി
ന്നീടിനാൻ പാഞ്ചാലനായധൃഷ്ടദ്യുമ്നനെതുമെ ചാഞ്ചല്യമെന്നിയടു
ത്താനതുനെരം ദ്രൊണർജയിച്ചതുകണ്ടിട്ടുകൌരവ സെനയുമാൎത്തുനി
ലവിളിച്ചീടിനാർ മൂൎക്ക്വനായുള്ളദുരിയൊധനനൊടു ഭാസ്കരനന്ദന
ൻപെൎത്തുചൊല്ലീടിനാൻ ഇക്കണ്ടതെതുംകണക്കല്ലമന്നവ ചൊൽ
ക്കൊണ്ടപാണ്ഡവന്മാരെജ്ജയിപ്പതി നിക്കണ്ടവൎക്കാൎക്കുമാവതുമല്ല
കെ ളിക്കാലമുൾക്കാംപിലൊരായ്കതിന്നുനീ എന്നുപറഞ്ഞുനിന്നീടു
ന്നനെരത്തു വന്നുനിറഞ്ഞിതുപാണ്ഡവസൈന്യവും സാത്യകികെ
കയപാഞ്ചാലവീരരുംപാൎത്ഥതനയനുംമാദ്രീതനയരുംഘൊരനായുള്ളൊ
രുമാരുതിതാനുമാ യ്പാരമടുത്തതുകണ്ടുകുരുക്കളും ചാടിതുതെരുംകുതിരയു
മാനയും കൂടീതിടകലൎന്നാശുപെരിംപട കൊടീതുചാപങ്ങൾതെരാളി
കൾകയ്യിൽ മൂടിശരങ്ങൾകൊണ്ടാകാശവീഥിയും പാടീതുനാരദൻപാ
രംപൊടിപൊങ്ങി മൂടീതുദിക്കുകൾചൊരപ്പുഴകൾപൊ യ്ക്കൂടീജലധി
യിൽ മാറിപൊടികളും പെടികളഞ്ഞുമരിക്കുന്നവീരരെ പാടീരവംതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/292&oldid=185582" എന്ന താളിൽനിന്ന് ശേഖരിച്ചത്