Jump to content

താൾ:CiXIV280.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൨൯൭

യം ഇത്ഥംപ്രതിജ്ഞയുംചെയ്തുപാൎത്ഥൻപിതൃ ദത്തമാംശംഖമെടുത്തുവി
ളിച്ചിതു ചാഞ്ചല്യമില്ലാതദെവകീപുത്രനും പാഞ്ചജന്യത്തെവിളിച്ച
രുളീടിനാൻ ശംഖനാദങ്ങളുംവാദ്യഘൊഷങ്ങളും ശംകവെടിഞ്ഞുള്ള
സിംഹനാദങ്ങളും കെട്ടുകുലുങ്ങിജഗത്ത്രയമന്നെരം വാട്ടംകളഞ്ഞിതു
പാണ്ഡവസെനയും പാൎത്ഥിവരാൎത്തതുംവാദ്യഘൊഷങ്ങളും പാൎത്ഥൻ
പ്രതിജ്ഞചെയ്താനെന്നവാൎത്തയും ആൎത്തിവരുമാറുകെട്ടുജയദ്രഥൻൻചീ
ൎത്തവിഷാദമൊടെപറഞ്ഞീടിനാൻ മന്നവർമന്നവനായസുയൊധ
ന കൎണ്ണകനിവെറുമാചാൎയ്യനിങ്ങളും പാണ്ഡവകൈനിലതന്നിലെ
ഘൊഷങ്ങൾ താണ്ഡവംപൊലെശിവശിവകെട്ടീലെ ഉഗ്രനാംപാ
ൎത്ഥൻ പ്രതിജ്ഞചെയ്തീടിനാൻ നിഗ്രഹിച്ചീടുമവനെന്നെനിൎണ്ണയം
രക്ഷിപ്പതിന്നുബലമില്ലനിങ്ങൾക്കു ശക്രാത്മജനൊടുനിനില്ക്കരുതാൎക്കു
മെ വെഗെനദൂരത്തുപൊയൊളിച്ചാകിലും ചാകാതെകാത്തുകൊണ്ടിടു
വനെന്നെഞാൻ എന്നതുകെട്ടുസുയൊധനൻചൊല്ലിനാൻഇന്നുമൊ
രുത്തർകെൾക്കപ്പറഞ്ഞീടൊലാ കാനനംപൂകെന്നകാരിയമിന്നഭി മാ
നമില്ലാതൊരുദുൎബ്ബലന്മാരുടെ പക്ഷമിതെൻ ചെവികെൾക്കനീചൊ
ല്ലുകി ലൊക്കക്കഴിഞ്ഞിതുമെലിലെയുദ്ധവും വിശ്വൈകവീരനായ്മെ
വുമാചാൎയ്യനു മശ്വത്ഥാമാവുംവൃഷസെനനുംഞാനും കൎണ്ണനുംമറ്റുമ
ഹാരഥന്മാരുമായ്നിന്നെരക്ഷിക്കുന്നതുണ്ടെന്നുനിൎണ്ണയം നാളെടമെ
തുചെയ്തുംകഴിച്ചീടുവാനാളുഞാനെന്നറിഞ്ഞീടുകെന്നാനവൻ മറ്റുള്ള
വർകളുമങ്ങിനെചൊല്ലിനാർതെറ്റന്നുകൌരവസെനയുമാൎത്തിതു ബ
ദ്ധവൈരത്തൊടുരണ്ടുപരിഷയും യുദ്ധത്തിനാശുസന്നദ്ധരായീടിനാർ
കൌരവന്മാരുടെകൈനിലതന്നിലെ ഭൈരവനാദവുംവാൎത്തയുംകെട്ട
ഥ ശൌരിമുരാരിനകാരികംസാരി ഗൌരവഭാവമൊടെവമരുൾ
ചെയ്തുവീരാവിശെഷങ്ങൾകെട്ടുതില്ലെസഖെ വീരവാദംപറഞ്ഞീടി
നാർകൌരവർനാനാമഹാരഥന്മാരുമായൊന്നിച്ചു നനാപ്രകാരവും
നാളെയുദ്ധത്തിങ്കൽകൗന്തെയനാകിയപാൎത്ഥനുകൊല്ലുവാൻ സൈ
ന്ധവൻതന്നെയയക്കുന്നതില്ലെന്നും ഇത്ഥംപ്രതിജ്ഞചെയ്താരവർനി
ന്നുടെസത്യവുംപാരംകടുതെടൊഫല്ഗുന സാധിച്ചുകൊൾവാൻപെ
രികപണിയുണ്ടുബാധിച്ചുകൂടുമൊവൻപുള്ളരികളെ മല്ലാരിമെല്ലവെ
ചൊല്ലിയവാക്കുകെട്ടല്ലലൊടുംതദാചൊല്ലിനാനൎജ്ജുനൻ അൻപരി
ലൻപനെവൻപരിൽമുൻപനെ ഉംപർകൊനെമമതമ്പുരാനെഹരെ
നിന്തിരുവുള്ളമൊ രന്തരമെന്നിയെ സന്തതമന്ധനാമെന്നിലുണ്ടാ
കയാൽ അന്തകവൈരിപുരാന്തകൻതാൻ പരിപന്ഥിയെന്നാ
കിലുംഞാൻജയിച്ചീടുവൻ വ്യാകുലമില്ലതുനിൽക്ക വിരവിനൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/303&oldid=185593" എന്ന താളിൽനിന്ന് ശേഖരിച്ചത്