Jump to content

താൾ:CiXIV280.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൧൭

ലറിയു മ്മട്ടലർബാണാരിശിഷ്യശിഷ്യൻദ്രുതം പറ്റലർകൂട്ടമൊടു
ക്കിത്തുടങ്ങിനാനറ്റമീല്ലാതൊളംഭൂപതിവിരരും മറ്റുംചതുരംഗമായു
ള്ളസൈന്യവുംമുറ്റുമരനാഴികക്കകമന്നെരം ദ്രൊണരൊടുക്കിയതുക
ണ്ടവർകളും പ്രാണനിലാശവെടിഞ്ഞുനിന്നീടിനാർ ധൎമ്മത്തിനാധാ
രമായനാരായണൻ കൎമ്മൈകസാക്ഷിജഗന്മയനീശ്വരൻ സന്മയ
ൻചിന്മയൻജന്മഹീനൻപരൻകന്മഷനാശനൻ ബ്രഹ്മാത്മകൻഹ
രിനിൎമ്മമൻനിൎമ്മലൻജന്മമൃതിഹരൻ സച്ചിന്മയൻസകലെശ്വരൻ
മാധവൻ സമ്മതംപാണ്ഡവന്മാരൊടുചൊല്ലിനാൻ ധൎമ്മയുദ്ധെ
നജയിക്കരുതാൎയ്യനെ ധൎമ്മജൻതാനൊരസത്യംപറെകിലെചെമ്മെ
വധിച്ചുകൂടുഗുരുവീരനെ രൊഹിതാശ്വപ്രഭൻ രൊഹിതാശ്വദ്വി
ജൻ രൊഹിതാശ്വാസ്ത്രെണസംഹരിക്കുംമുമ്പെ വിശ്വരക്ഷാൎത്ഥമാ
യാത്മരക്ഷാൎത്ഥമാ യശ്വത്ഥാമാഹത നെന്നൊന്നുചൊല്ലെണം മ
ണ്ണുകൊ ണ്ടപ്പൊളൊരുഗജംനിൎമ്മിച്ചു മന്നവനശ്വത്ഥാമാവെന്നു
പെരിട്ടാൻ വിശ്വനാഥൻ നിയൊഗത്താലതുതക ൎത്തശ്വത്ഥാമാഹത
നായതെന്നിങ്ങിനെചൊല്ലിയുധിഷ്ഠിരനാചാൎയ്യനന്നെരമല്ലലിൽ വീ
ണതുചൊല്ലാവല്ലെനഹം ഒല്ലാതപൊയ്പറയുംധൎമ്മപുത്രരെന്നുള്ളിലൊ
രുനെരമൊൎത്തീലഞാനയ്യൊ വില്ലിനിവെക്കെന്നതുംവരുംനിൎണ്ണയം
നല്ലഗതിയിനിക്കുണ്ടെന്നതുംവരും കല്യാണദെവതാകാമുകനാകിയ
മല്ലാരിതന്മതംത്രൈലൊക്യസമ്മതം ദുഃഖംകലൎന്നുകയ്യുംതളൎന്നാകുലാൽ
നില്ക്കുംഗുരുവിനെനിഗ്രഹിച്ചീടുവാൻ പെട്ടന്നുവാളുമിളക്കിയടുത്തി
തുനിഷ്ഠൂരനായധൃഷ്ടദ്യുമ്നനന്നെരം ബാണങ്ങൾകൊണ്ടങ്ങടുത്തുകൂടാ
യ്കയാൽ പ്രാണഭയംകൊണ്ടുവാങ്ങിനാൻപിന്നെയും ഇങ്ങിനെചെ
ന്നാനിരീവത്തൊരുതുടെ അങ്ങുവാൾപാട്ടിലടുത്തീലൊരിക്കലും എ
ന്നുമിവനെയിനിവധിച്ചീടുവനെന്നടുത്താൻഗുരുവീരനുമന്നെരം ഘു
ഷ്യൽഗണനാദവുംചെയ്തുശങ്കരശിഷ്യപ്രിയശിഷ്യശിഷ്യൻ
തദാനിന്നാലുമങ്ങെന്നുരചെയ്തുമുൽപ്പുക്കു സന്നാഹമൊടുപൊർചെ
യ്തൊടുക്കീടിനാൻ മാരുതിചൊന്നാൻ ഗുരുവിനൊടന്നെരം പൊരും
പൊരുതിനിയെന്തൊരുകാരിയം ഇല്ലമൊഴിഭവാനെങ്ങളെകൊല്ലു
വാൻ നല്ലമകൻ മരിച്ചാനെന്നുകെട്ടീലെ ചൊല്ലുകയില്ലൊരുനാളുമെ
ധൎമ്മജനൊല്ലാതെപൊയ്യെന്നറികഗുരുവര ഉള്ളതെന്നൊൎത്തുകലശൊ
ത്ഭവൻ നിജവില്ലുംവിരവൊടുവെച്ചിരുന്നീടിനാൻ കൊന്നതുഞാന
ല്ലചത്തതവനല്ലനിൎണ്ണയിക്കാമെന്നൊഴിഞ്ഞുമറ്റൊന്നില്ല സന്യസി
ച്ചെന്മമകൎമ്മമെല്ലാമവ ച്ശിന്നമായ്മെവുംപരബ്രഹ്മചെതസി നിന്ദി
ച്ചിവണ്ണം ഭരദ്വാജനന്ദനൻ വന്ദിച്ചുതെൎത്തട്ടി ലാമ്മാറിരിക്കുമ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/323&oldid=185613" എന്ന താളിൽനിന്ന് ശേഖരിച്ചത്