താൾ:CiXIV280.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൮ ദ്രൊണം

ചെന്നാരരികെകൃപരുമംഗെശനുംമന്നവരായഗാന്ധാരീതനയരും കു
ന്തീസുതന്മാ രുമംഘ്രിദ്വയത്തിംകൽ വന്ദിച്ചുനിന്നതുകണ്ടുഗുരുവരൻ
നിങ്ങൾക്കുനല്ലതുമെന്മെൽവരെണമെ നിങ്ങളിലൊന്നി‌ൽപൊരു
ന്നുകവെണ്ടതും ആയുധംവെച്ചിതുഞാനെന്നറിഞ്ഞാലു മായുസ്സില്ലാ
ത്തവരെല്ലൊമരിച്ചതും ആരുമൊരുത്തരെക്കൊല്ലുമാറില്ല മറ്റാരുമെ
കൊല്ലുകയല്ലെന്നുതെറുവിൻ ആത്മാവിനെപരമാത്മാവിലാക്കിനാ
നാത്മജ്ഞാനംകലൎന്നൊരുഗുരുവരൻ പ്രാണായാമംതുടങ്ങീടിനാന
ന്നെരം പ്രാണിഹിംസാകൎമ്മണാംപ്രായശ്ചിത്തമാ യ്പ്രാണനിരൊ
ധവുംചെയ്തുലൊകത്തിനു പ്രാണനാം നാരായണനെയും ധ്യാനിച്ചു
കാണായതെല്ലാംഭഗവത്സ്വരൂപമാ യ്ക്കാണായനെരമാനന്ദനിമഗ്ന
നായ്ത്താനുംഭഗവാനുമൊന്നിച്ചിരിക്കുംപൊൾദ്രൊണരെകൊൽവതി
നുണ്ടായപാഞ്ചാലൻ നില്ലുനില്ലൊല്ലായിതെന്നതെല്ലാവരും ചൊല്ലി
വാവിട്ടുകൂടുന്നതിന്മുന്നമെകണ്ണുമട ച്ചിരുന്നീടുമാചാൎയ്യനെത്തിണ്ണമണ
ഞ്ഞുതലയറുത്തീടിനാൻ മെല്പെട്ടുമിന്നൽപൊലെപൊങ്ങിദെഹിയും
കീഴ്പെട്ടുദാരുപൊലെവീണുദെഹവും ഓടിനാർപെടിമുഴുത്തൊരുകൌ
രവർ വാടിമുഖവുംവിജയാദികൾക്കെല്ലാം ധൃഷ്ടനായ്മെവുന്നധൃഷ്ടദ്യു
മ്നൻ തന്നൊടൊട്ടുകൊപിച്ചുപറഞ്ഞിതുസാത്യകി ദുഷ്ടതയെത്രയും ക
ഷ്ടമെത്രെതവതുഷ്ടിവന്നീലിതുകണ്ടവൎക്കാൎക്കുമെ ശിഷ്ടനായൊരുപ
രമഗുരുവിനെനഷ്ടമാക്കീടുവാനാൎക്കുതൊന്നുംവൃഥാ തങ്ങളിൽപെപ
റഞ്ഞാരൊട്ടതുനെരമങ്ങുകെട്ടാനീവിശെഷംഗുരുസുതൻ കല്പാന്തവ
ഹ്നിലൊകംദഹിച്ചീടുവാനുത്ഭൂതനായ്വളൎന്നുജ്വലിച്ചെത്രയും കൊപിച്ച
ലറിയടുക്കുന്നതുപൊലെ വെവിച്ചുവില്ലുംകുഴിയക്കുലച്ചതിശൊഭിച്ച
നാരായണാസ്ത്രംതൊടുത്തവൻ ദീപിച്ചടുത്തതുകണ്ടൊരുപാണ്ഡവർ
താപിച്ചകന്നിതുഭീതിപൂണ്ടെത്രയും ഗൊപിച്ചുകൊണ്ടിതുഗൊപികാ
കാന്തനുംകണ്ടുനിന്നൊരുദെവാസുരർചൊല്ലിനാ രുണ്ടാമിനിദുരി
യൊധനനുജയം അസ്ത്രാഗ്നിയിൽശലഭൊപമമായൊരാ പൃത്ഥ്വീപ
തികൾദഹിക്കുന്നതുനെരം മുഗ്ദ്ധവിലൊചനൻതാനരുളീച്ചെയ്തു മുക്ത
ശംകംവരുമസ്ത്രംവണങ്ങുവിൻ വീണുനമസ്കരിച്ചീടുവിനെവരും
ദ്രൊണജനൊടുമറ്റാവതില്ലാൎക്കുമെആദിജഗൽഗുരുവായനാരായണ
ൻ ആധിപൊവാനരുൾചെയ്തതുകെട്ടൊരു മെദിനീശന്മാർനമസ്കരി
ച്ചീടിനാനാദരവൊടടങ്ങിതുലൊമസ്ത്രവും ആരുംനമസ്കരിച്ചീടായ്കമ
ന്നരെപാരമഭിമാനഹാനിയുണ്ടാമതിൽപൊരിനുനെരെഗുരുസുതൻ
തന്നൊടുപൊരുവിനെന്നൊടുകൂടെമടിയാതെ ശൂരരായുള്ളരിവീരരെ
വെല്ലുകീൽപാരിൽപരന്നൊരുകീൎത്തിയുണ്ടായ്വരും പൊരിൽമരിക്കിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/324&oldid=185614" എന്ന താളിൽനിന്ന് ശേഖരിച്ചത്