താൾ:CiXIV280.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯൨ ദ്രൊണം

ജ്ഞചെയ്തീടിനാൻ വല്ലായ്മയായ്വരുംനിന്നെഞാൻകൊല്ലുകിൽഎന്നുപ
റഞ്ഞുശരങ്ങൾതൂകുന്നവ ചെന്നുതറച്ചതുകണ്ടുദുശ്ശാസനൻ തന്നുടെ
സാരഥിതെരുമൊടിച്ചുകൊ ണ്ടിന്നല്ലിതിനെന്നുകൊണ്ടുപോയീടിനാ
ൻ അപ്പൊൾതിരിഞ്ഞിതുകൎണ്ണനവനൊടു കെല്പൊടടുത്തുപൊർചെ
യ്താനഭിമന്യുവില്ലുംകുടയുംകൊടിയുംകുതിരയും ചൊല്ലിക്കൊണ്ടെയ്തുമു
റിച്ചാനതുനെരം ഓടിനാൻപെടിയൊടാകുലാൽകൎണ്ണനുംഓടാതെനി
ല്ലനില്ലെന്നഭിമന്യുവുംആലിലപൊലെവിറച്ചരിവാഹിനിചാലത്തി
രിച്ചുനടന്നാനതുനെരം ശംകരൻതന്റെവരപ്രസാദത്തിനാൽശംക
കൂടാതെയടുത്താൻ ജയദ്രഥൻ പണ്ടുവനത്തിങ്കൽനിന്നുപാഞ്ചാലി
യെകൊണ്ടുപോവാൻ തുനിഞ്ഞൊരുജയദ്രഥൻ മണ്ടുന്നനെരത്തുമാരു
തനന്ദനൻമണ്ടിയണഞ്ഞുപിടിച്ചവൻതന്നുടെ കണ്ഠംമുറിപ്പാൻതുട
ങ്ങുന്നനെരത്തു കണ്ടുനിന്നൊരുധൎമ്മാത്മജൻചൊല്ലിനാൻ കൊല്ലാ
തെനാണംകെടുത്തയപ്പാനതി നല്ലൽപൂണ്ടാശുജയദ്രഥൻപാൎവ്വതീ
വല്ലഭൻതന്നെത്തപസ്സുചെയ്തീടിനാൻ നല്ലവരങ്ങൾകൊടുത്താനതുകാ
ലം വില്ലാളിയാംപാൎത്ഥനെന്നിയെമറ്റുള്ളൊ രെല്ലാരയുംജയിക്കായ്വ
രികെന്നുള്ളതള്ളലൊടാൎത്തങ്ങടുത്താൻ ജയദ്രഥൻകള്ളമൊഴിപൊ
രുതാനതുനെരംപെടിച്ചകന്നിതുപാണ്ഡവസൈന്യവും പെടിയൊ
ഴിഞ്ഞുനിന്നാനഭിമന്യുവുംവൻപടകെട്ടുമണ്ടുന്നതൂനെരത്തുവൻപുള്ള
രികൾവളഞ്ഞാരവനെയും വ്യൂഹവുംനന്നായുറച്ചൊരനന്തരമാഹവ
മെത്രയും ഘോരമായ്വന്നിതു ബാ ലനായുള്ള പാൎത്ഥാത്മജൻതന്നെയും
ചാലചുഴന്നുപൊർചെയ്തുതുടങ്ങിനാർ നാനാരഥികളൊടുംപൊരുത
ൎജ്ജുനി താനെയടുത്താനവർകളുംമണ്ടിനാർ മണ്ടുന്നതെന്തിനുനിങ്ങ
ളെല്ലാവരും കണ്ടുനിന്നീടുവിനെന്നുശല്യാത്മജൻ വന്നാനവ
നെപടയൊടുകൂടവെ കൊന്നാൻകുമാരനായുള്ള പാൎത്ഥാത്മജൻ ചെ
ന്നിതു ചാവാനവന്റെപടയല്ലാ മൊന്നാഴിയാതെ കൊന്നാ
നഭിമന്യുവും ധാൎത്തരാഷ്ടൻ ദുരിയൊധനൻതാനടു ത്താൎത്തുപൊ
ർചെയ്തിതു പാൎത്ഥാത്മജൻതാനും കൂൎത്തുമൂൎത്തുള്ളശരങ്ങൾതൂകീടി
നാ നാൎത്തനായൊട്ടകന്നാൻ ദുരിയൊധനൻ മറ്റുള്ളവരൊടുചൊ
ന്നാൻതെരുതെരെ തെറ്റന്നിവനെവധിക്കെന്നു കെൾക്കയാൽഉ
റ്റബന്ധുക്കളാ യുള്ളതെരാളികൾ ചുറ്റും ചുഴന്നുപൊർചെയ്തുതുടങ്ങി
നാർ അറ്റമില്ലാതൊളമുള്ളശസ്ത്രങ്ങളും പറ്റലരൊന്നിച്ചുതൂകുന്നതു
കണ്ടു കൌന്തെയസൂനുസുഭദ്രാത്മജൻതാനും ഗാന്ധൎവ്വമസ്ത്രമയച്ചാ
നതുനെരംതന്മെയ്യിലൊന്നുമെല്ക്കാതെചമഞ്ഞിതു സമ്മാനിച്ചാരതുക
ണ്ടാശുകാണികൾനൊക്കിയനൊക്കിയദിക്കിലെല്ലാടവുംനീക്കമൊഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/298&oldid=185588" എന്ന താളിൽനിന്ന് ശേഖരിച്ചത്