താൾ:CiXIV280.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മം ൩൦൧

ൻജ്യെഷ്ഠനെക്കാത്തുകൊ ണ്ടൈകമത്യത്തൊടുനില്പിനെല്ലാവരും മറ്റും
മുകുന്ദൻ തുണയുള്ളഞാനെന്യെമറ്റാരുമിന്നുകരുതായ്കപൊരിനാ യ്കൊ
റ്റവനായനൃപനെരക്ഷിക്കെണ മുറ്റവരായവരിന്നെക്കുസൎവ്വരും
തെറിനാരങ്ങിനെയാമെന്നതെവരും തെരെറിനാർനരനാരായണ
ന്മാരും ദെവാസുരൊരഗസിദ്ധവിദ്യാധര ഗന്ധൎവ്വകിന്നരകിംപുരു
ഷാദിയും യക്ഷരക്ഷൊഗണചാരണഗുഹ്യക പ്രെതഭൂതാദിയുമപ്സ
രസ്ത്രീകളും അംബരമാൎഗ്ഗെവിമാനങ്ങളെറിനാർ തുംബുരുനാരദന്മാ
രുമുഴറിനാർ ഭെരീപടഹശംഖാദികൾനാദവും വീരന്മാരായവർസിം
ഹനാദങ്ങളുംതെരുരുൾനാദംചെറുഞാണൊലികളും വാരണന്മാരുടെഗ
ൎജ്ജിതനാദവും ചാരുതുരംഗാളിഹെഷാരവങ്ങളും നാരദവീണാമനൊ
ഹരനാദവും ഒക്കവെപൊങ്ങിമുഴങ്ങിച്ചമെകയാൽ ദിഗ്ഗജങ്ങൾക്കു
ചെവിയുമടച്ചിതു കല്പാന്തകാലത്തുസപ്തസമുദ്രങ്ങ ളുൾഭ്രാന്തികൈ
ക്കൊണ്ടലറുന്നതുപൊലെ ഘൊരഘൊരമിരുഭാഗവുംവൻപട വാ
രിധിപൊലെപരന്നുചമഞ്ഞുതെ സൂചിസരസിജവ്യൂഹംചമച്ചുകൊ
ണ്ടാചാൎയ്യനായഭരദ്വാജനന്ദനൻ നിൎത്തിനാൻ ദക്ഷിണഭാഗത്തുവ
ൻപട ചിത്രമായൊരുശകടാഹ്വയവ്യൂഹം ഇത്ഥമുറപ്പിച്ചുവാമഭാ
ഗെതഥാ ചിത്തമുറപ്പിച്ചുരണ്ടുകൂട്ടത്തിനും മദ്ധ്യെമഹാരഥംതന്നിലാ
ചാൎയ്യനും ക്രുദ്ധനായ്വില്ലുംധരിച്ചുനിന്നീടിനാൻ യുദ്ധനിലമായൊ
രാകാശമൊക്കയും ഹസ്ത്യശ്വപത്തിമയങ്ങളാംമെഘങ്ങൾ ഒത്തുപര
ന്നതുനെരത്തുധൂളിയാൽ മിത്രബിംബംമറഞ്ഞീടുംദശാന്തരെ ദിക്കുക
ളൊക്കവെഞെട്ടുമാറങ്ങിനെ വെട്ടുമിടികൾപൊലെപടഹങ്ങളുംസ
ന്നദ്ധരായുള്ളവീരർകൈവാളായ മിന്നൽപ്പിണരുകൾമിന്നുന്നനെ
രത്തു കണ്ണുകൾതങ്ങളെ ചിമ്മുന്നിതുചിലർ ചാപങ്ങളായ്മികുമിന്ദ്രചാ
പങ്ങളും ബാണങ്ങളായുള്ളധാരാവരിഷവും ചൊരയായുള്ളൊരുവാ
രിപ്രവാഹവും പൈതുപൈതൊക്കനിറഞ്ഞുനദികളാ യൊരൊവ
ഴിയെയൊലിക്കുന്നനെരത്തു വക്ത്രങ്ങളാകിയപത്മങ്ങളുള്ളതിൽകെ
ശങ്ങളായുള്ളശൈവല്യപൂരവും ഹസ്തപാദങ്ങളായുള്ളമത്സ്യങ്ങളു മ
സ്ഥികളായുള്ള പാഷാണജാലവും സത്യമായുള്ളൊരുശംഖമുക്താദിയും
മദ്ധ്യെയൊഴുകുന്നചൊരപ്പുഴകണ്ടു ചിത്രം വിചിത്രംവിചിത്രമെന്നു
ജനം ദുശ്ശാസനനെയ്തതിർത്താനവനെയും വിശ്വൈകവീരൻവി
ജയൻജയിച്ചിതു ശസ്ത്രങ്ങൾകൊണ്ടഭിവാദ്യവുംചെയ്തുതന്നുൾത്താ
പമെല്ലാമറിയിച്ചനെരത്തു തൊറ്റപൊലെയൊഴിച്ചാൻ ഗുരുവീര
നും മാറ്റലൊടെതിർത്താൻകുരുവീരനും കൊന്നുകൊന്നൊക്കയൊടു
ക്കുന്നതുകണ്ടു പിന്നെയും ദ്രൊണരടുത്താനതുനെരം ഒട്ടുയുദ്ധംചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/307&oldid=185597" എന്ന താളിൽനിന്ന് ശേഖരിച്ചത്