Jump to content

താൾ:CiXIV280.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൦ ഭീഷ്മം

ച്ചു കൃഷ്ണനുംതാനുമായിങ്ങു പൊന്നീടിനാൻജിഷ്ണുവുമപ്പൊളുണൎന്നു
പൊയീബലാൽ സ്വപ്നത്തിലിങ്ങിനെകണ്ടിട്ടുഫല്ഗുനൻ കല്പിച്ചി
തുജയമുണ്ടായ്വരുമെന്നും കാരണനാകിയനാരായണൻപരൻ പാ
രമായെന്നുടെശംഖനാദംകെട്ടാൽ പാരാതെതെരുനീകൊണ്ടുവരികെന്നു
ദാരുകനൊടരുൾചെയ്തുഭഗവാനും ബ്രാഹ്മെമുഹൂൎത്തെമുകുന്ദൻതിരുവ
ടി സാമ്യമില്ലാതജഗല്പതിമാധവൻ നിത്യൻനിരാമയൻനീതിമാനീ
ശ്വരൻ നിത്യകൎമ്മങ്ങളുംചെയ്തുഷെക്കും വിധൌ ഭക്തനാംധൎമ്മജൻ
വാഴുന്നമന്ദിരെ സത്വരംചിത്തമൊദാലെഴുനെള്ളിനാൻ മംഗലഗീ
തസ്തുതികളുംവാദ്യവും ശംഖനിനാദവുംവൻപടനാദവും ദാനങ്ങൾ
വാങ്ങിവാങ്ങിക്ഷമാ ദെവക ളാ നന്ദദാനവുമാശീൎവ്വചനവും കെട്ടു
കെട്ടങ്ങടുത്തീടിനനെരത്തു വാട്ടംവരാതൊരുഭക്തിയുംമൊദവുംകൈ
ക്കൊണ്ടുസല്ക്കരിച്ചീടിനാൻധൎമ്മജൻ പുഷ്കരനെത്രനുംപ്രീതിപൂണ്ടീ
ടിനാൻ വാസുദേവൻജഗന്മംഗലൻകെശവൻ വാസവിതന്നെ
ത്തഴുകിയരുൾചെയ്തു ഖെദിക്കവെണ്ടജയംവരുംനിൎണ്ണയം സാധി
ക്കുമെന്നറിനിന്നുടെസത്യവും അംബുജലൊചനതുംബുരുവന്ദിതകം
ബുധരാമൃതസ്യന്ദന നന്ദമെ അംബികാവല്ലഭസെവിതശാശ്വതബിം
ബഫാലാധരചന്ദ്രബിംബാനന കൃഷ്ണദയാനിധെവൃഷ്ണികുലാധിപ
വിഷ്ണൊമുരാരമധുസൂദനഹരെ രാമരമാവരശ്യാമാഭിരാമമാ രാകാര
സന്മധുരൂപായതെനമഃ നിൻകൃപയുണ്ടെംകിലെന്തൊരുസംകടം പം
കജലൊചനകെട്ടരുൾകെംകിൽനീ നിദ്രയിൽഞാൻനിൻതിരുവടിത
ന്നൊടും രുദ്രനെക്കണ്ടുവരംവരിച്ചീടിനെൻ ത്വല്പദാബ്ജാൎച്ചിതപുഷ്പ
ങ്ങളൊക്കയും തല്പദാംഭൊജംനമസ്കരിക്കുംവിധൌ ശംഭുതന്മൌലി
യിൽകണ്ടുതെളിഞ്ഞുഞാൻ കിംപരംവിസ്മയംതമ്പുരാനെഹരെസ്വപ്ന
പ്രകാരവുമിത്ഥംപറഞ്ഞുടൻ ചില്പുഷംകലുറപ്പിച്ചുമാനസം അൎജ്ജു
നൻനിൽക്കുന്നനെരത്തുധൎമ്മജൻപിച്ചയല്ലെതുമിതെന്നരുളിചെയ്താ
ൻ അച്യുതനുംപുനരന്തകവൈരിയുംനിശ്ചയംചിന്തിക്കിലൊന്നെന്നറി
കനീ വൈകരുതെതുമുദിച്ചിതുഭാസ്കരൻ വൈരികൾവന്നൊരുമിച്ചാ
രറികനീ ഇന്നുചെറുതുകലഹമുണ്ടായ്വരും നിൎണ്ണയമിത്രനാളപ്പൊ
ലെയല്ലെടൊ പിന്നെയുംചൊന്നാൻ ധനഞ്ജയൻനിൽക്കുന്ന മന്ന
വന്മാരൊടുമഗ്രജന്മാരൊടും ഉഗ്രനായുള്ളഗുരുവീരസത്യമു ണ്ടഗ്രജ
നാംമമധൎമ്മതനയനെ യുദ്ധത്തിലെത്തിപ്പിടിച്ചുകെട്ടീടുവാൻ ചിത്ത
ത്തിലുണ്ടിനിക്കെന്നൊരുസംകടം അഗ്നിക്കുബന്ധുവാംവായുതൻ
പുത്രനു മഗ്നിയിലുത്ഭവിച്ചൊരുപാഞ്ചാലനും സാത്യകിയുംമഹാവീ
രരാംമറ്റുള്ള ധാത്രീപതികളുമൊക്കയൊരുമിച്ചു കൈനിലചുറ്റുമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/306&oldid=185596" എന്ന താളിൽനിന്ന് ശേഖരിച്ചത്