Jump to content

താൾ:CiXIV280.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൦൩

ഷ്യപ്രവരനുംബദ്ധവൈരത്തൊടടുത്തുമിന്നിങ്ങിനെ യുദ്ധംഭയംകര
മായ്ചെയ്തനെരത്തുശുദ്ധനഖണ്ഡൻജഗൽപരിപൂൎണ്ണനാം ദുഗ്ദ്ധാംബ
രാശിതിരുമകൾവല്ലഭൻആശുജയദ്രഥനെകുലചെയ്വതിന്നാശുഗവെ
ഗമിയന്നതെരൊടിച്ചാൻശക്തികൾവജ്രങ്ങൾചക്രങ്ങൾശൂലങ്ങൾ
ശസ്ത്രങ്ങളസ്ത്രങ്ങളുംഗദാജാലവും ഉഗ്രങ്ങളായമുസലങ്ങളെന്നിവനി
ഗ്രഹിക്കെണമിവനെയെന്നൊന്നിച്ചുശക്രനുനെരായവിക്രമമുള്ളവ
ൻ ശക്രാത്മജനുനെർതൂകിത്തുടങ്ങിനാൻ ഖണ്ഡിച്ചുഖണ്ടിച്ചതൊക്ക
ക്കഴിച്ചൊരാഖണ്ഡലനന്ദനൻചെല്ലുന്നനെരത്തു വിന്ദനുമൂക്കുള്ളനുവി
ന്ദനുംകൂടിമന്ദെതരമടുത്തെയ്താനതുനെരം ഇന്ദ്രാത്മജൻകുലചെയ്താന
വരെയുമിന്ദിരാവല്ലഭനൊടഥചൊല്ലിനാൻ പൈദാഹമുണ്ടുകുതിരകൾ
ക്കെറ്റവുംകൈതവമില്ലാതകാരുണ്യവാരിധെ കൈകാൽതളൎന്നുനട
ക്കുന്നതല്ലെതുംവൈകാൎയ്യമുണ്ടതുകൊണ്ടുരണത്തിനുംതണ്ണീർകൊടുത്തു
തളൎച്ചകെടുക്കിലെസന്നാഹമൊടുപൊർചെയ്തുകൂടുഹരെ എന്നുപറഞ്ഞു
ശരൌഘംപ്രയൊഗിച്ചുനന്നായ്ക്കുഴിച്ചുപാനീയമുണ്ടാക്കിനാൻ എ
ന്നതുകണ്ടുമുകുന്ദൻതിരുവടി പന്നഗശായിപരൻപുരുഷൻ താനും
അശ്വങ്ങളെത്തെളിയിച്ചുതെർപൂട്ടിനാൻ വിശ്വംഭരൻനിജഭക്ത
ജനപ്രിയൻപാരിൽനിന്നീടുംധനഞ്ജയനക്കണ്ടും തെരിലെകാകി
യാംസാരഥിയെകണ്ടും പാരമടുത്തുമഹാരഥന്മാരെല്ലാം പൊരിനുപാ
ൎക്കരുതിപ്പൊളറിയെണംഛിദ്രമിദമിതിഛിദ്രമിദമിതി വിദ്രുതംതൂകിനാ
രായുധപങ്ക്തികൾപൌരവയാദവന്മാരെവധിക്കെന്നു കൌരവവീ
രരുമൊത്തുതൂകീടിനാർ നാഗദ്ധ്വജനുംപൊരുതിതുപാരമായ്വെഗമൊ
ടെറ്റമെതിൎത്തിതുപാൎത്ഥനും നാഗാരിയെകണ്ട നാഗങ്ങളെപൊലെ
നാഗദ്ധ്വജാദികൾനാല്പാടുമൊടിനാർ ചെന്നുജയദ്രഥൻനില്ക്കുന്നദി
ക്കതിലൊന്നൊഴിയാതെയുറച്ചിതുകൌരവർ പാരമടുത്തമഹാരഥന്മാ
രൊടുവെഗമൊടെറ്റമടുത്തിതുപാൎത്ഥനും കൊലാഹലമായ്ചമഞ്ഞുകല
ഹവുംതൊലാതവണ്ണംപൊരുതാരരികളും പാരമുയൎന്നകൊടികൊടി
ക്കൂറയുംതെരാളികളുടെവില്ലിൻകടുമയും ആലവട്ടങ്ങളുംവെഞ്ചാമര
ങ്ങളും ചാലത്തെളിക്കടഞ്ഞുള്ളകുന്തങ്ങളും തിക്കിയൊരുനിലത്തൊ
ക്കയാരുമിച്ചു നില്ക്കുന്നനെരത്തുഫല്ഗുനൻബാണങ്ങൾ മാമലമെൽ
മഴതൂകുന്നതുപൊലെതൂമകലൎന്നുപൊഴിച്ചാനതുനെരംകാലുംകരങ്ങളും
തൊളുംതുടകളുംമാറുംവയറുംകഴുത്തുംതലകളും കൊറ്റക്കുടകൾകൊടിക
ൾകൊടിമരം കുറ്റമില്ലാതകൊടിക്കൂറചിഹ്നവും ചുറ്റുംചുഴന്നീടുമാല
വട്ടങ്ങളുമറ്റമില്ലാതൊരുവെഞ്ചാമരങ്ങളും അറ്ററ്റുവീണുനിറഞ്ഞുര
ണാംകണമിറ്റിറ്റുവീഴുന്നചൊരയാലിക്കയും മുറ്റീനിന്നിടുന്നപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/309&oldid=185599" എന്ന താളിൽനിന്ന് ശേഖരിച്ചത്