Jump to content

താൾ:CiXIV280.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൨൯൯

യശൈലൊപരിചെന്നുനീലകണ്ഠൻകഴൽകൂപ്പിസ്തുതിചെയ്തു പൎവ്വ
തമന്ദിരപാൎവ്വതീവല്ലഭദൎവ്വീകരപരഭൂഷണഭൂഷിത സൎവ്വജ്ഞസൎവ്വലൊ
കെശസൎവ്വാത്മകശൎവ്വശംഭൊമഹാദെവദെവെശ്വര ഗംഗാധരാഹര
ചന്ദ്രക്കലാധരതും ഗാജടാഭരകാരുണ്യവാരിധെഭസ്മവിലെപനഭൎഗ്ഗഭ
യാപഹവിസ്മയാനന്ദനൃത്തപ്രിയത്ര്യംബക ശംകരസ്ഥാണൊഗിരി
ശപുരഹരചെംകനൽതൂകുന്നഫാലാവിലൊചന മുണ്ഡമാലാധരദ
ണ്ഡധരാന്തകഖന്ധപരശൊപശുപതെധൂൎജ്ജടെ ശൂലപരശുമുഖാ
യുധഭീഷണനാലുവെദപ്പൊരുളാകുന്നനാഥനെ അസ്ഥികൾമുത്തുക
ൾനല്ലതളിരുകൾ ഉത്തമമായുള്ളപുഷ്പങ്ങൾമുണ്ഡങ്ങൾ ഇത്തരംകൊ
ണ്ടുള്ളമാല്യവിരാജിതമൃത്യുഞ്ജയജയഭീമജയജയമാരമദൎഹരകാളകൂടഹ
രകാരണപൂരുഷവാരണഭഞ്ജന ചാരണസെവിതസാരസാക്ഷിപ്രി
യപാഹിനമൊനമൊപാഹിനമൊനമഃ ദെഹിവരംപരമാനന്ദശാ
ശ്വത ഭൂതിപ്രിയനമൊ ഭൂതിപ്രദനമൊ ഭൂതെശതെനമൊ ഭൂതൎത്ത്രെ
നമൊഭൂതഭൎത്ത്രെനമൊ ഭൂതഹൎത്ത്രെനമഃ ശാന്തായഘൊരായദാന്തായ
ശൂരായകാന്തായഭൎഗ്ഗായരുദ്രായശൎവ്വായ ദക്ഷാന്തകായതെരക്ഷാകരാ
യതെനിത്യംനമൊനമൊനിത്യംനമൊനമഃ ഭക്തിപൂണ്ടിത്ഥംവണ
ങ്ങിസ്തുതിച്ചൊരുപത്മാക്ഷഫല്ഗുനന്മാരൊടുശംകരൻഭക്തപ്രിയൻപ
രമെശ്വരനീശ്വരൻഭദ്രപ്രദൻപരമാനന്ദമുൾക്കൊണ്ടു മന്ദസ്മിതംചെ
യ്തൊരിക്കലെപുൽകീട്ടുചന്ദ്രക്കലാധരനെവമരുൾചെയ്തു അൎദ്ധരാത്രി
ക്കുതെന്താഗമിച്ചിടുവാനത്തലുണ്ടായതെന്തെന്നുചൊല്ലീടുവിൻമുഗ്ദ്ധ
വിലൊചനൻമൂലപ്രകൃതിക്കു വിത്തായകൃഷ്ണനുമപ്പൊളരുൾചെയ്തു
അഞ്ചാറുസെനാപതികളൊരുമിച്ചു വഞ്ചിച്ചഭിമന്യുവായകുമാരനെ
കൊന്നാരതിന്നുരിപുക്കളെയൊക്കവെകൊന്നൊടുക്കീടുവാൻ തക്കൊ
രുദിവ്യാസ്ത്രമൊന്നരുളീടെണമെന്നുണ്ടുപാൎത്ഥനും വന്നിതുമിപ്പൊളതി
നുജഗല്പതെക്ലെശമതുചൊല്ലിയുള്ളിലുണ്ടാകകെണ്ട കെശവഫല്ഗുനന്മാ
രെപുരൈവഞാൻപാശുപതാസ്ത്രംകൊടുത്തെൻവിജയനുനാശമരി
കൾക്കതിനാലെവന്നുപൊം പൊയാലുമെന്നഭയംകൊടുത്തീടിനാൻ
മായാപതിയായമാരാരിശംകരൻചെംപൊൽത്തളിരിണകുംപിട്ടനെര
ത്തുജംഭാരിനന്ദനൻകണ്ടാനൊരത്ഭുതംതാൻതലനാളതിഭക്തിപൂണ്ടെ
ത്രയുംശാന്തധായ്ത്തന്റെനിയമവിധിയിങ്കൽ വിഷ്ണുപദത്തിങ്കലൎച്ചി
ച്ചപുഷ്പങ്ങൾവിസ്മയത്തൊടുകണ്ടുശിവന്മൌലിയീൽവിഷ്ണുവെന്നും
ശിവനെന്നും ഭുവനത്തിൽ വിജ്ഞാനികൾപറയുന്നതൊരജ്ഞാനം ക
ണ്ടവരൊക്കവെരണ്ടെന്നുചൊല്ലുവൊർകണ്ടവരല്ലവരാരുമെനിൎണ
യം ഇത്ഥംനിരൂപിച്ചുറച്ചുകിരീടിയു മധ്വൈതമാകിയധാമത്തെവന്ദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/305&oldid=185595" എന്ന താളിൽനിന്ന് ശേഖരിച്ചത്