ശ്രീമഹാഭാരതം പാട്ട/ഭീഷ്മം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമഹാഭാരതം പാട്ട
ഭീഷ്മം


[ 275 ] ഭീഷ്മം

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

ശുകതരുണിജനമണിയുമണിമകുടമാലികെ ചൊല്ലെടൊചൊ
ല്ലെടൊകൃഷ്ണലീലാമൃതം സുഖവിഭവമതിലധികമിഹനഹി നമുക്ക
ഹൊ ദുഃഖങ്ങളുൾക്കാംപിലൊക്കനീങ്ങിതുലൊം മധുരപരിണതകദ
ളിഫലമധുഗുളാദിയും ഭക്ഷിച്ചിരുന്നുതെളിഞ്ഞപറയെണം— അമരപ
രിവൃഢനമരപതിസുതസൂതനാ യാചരിച്ചീലയൊസാരത്ഥ്യവെല
യും അവിടമറിവതിനുപറെകഴകിനൊടുശാരികെ ആത്മശുദ്ധിപ്രദം
ഭക്തിമുക്തിപ്രദം— പലപകലുമിരവുമതുഭുജഗപതിചൊൽകിലുംഭാര
തായൊധനംപാതിയുംചൊല്ലുമൊ കുതുകമതിലധികതരമകതളിരിലെ
ങ്കിലൊ കൂറീടുവൻകുറഞ്ഞൊന്നുചുരുക്കിഞാൻ— അഘമകലുമഖില
ജഗദധിപതികഥാമൃത മാജീവനാന്തംമുഷിച്ചിലുണ്ടായ്വരാ പകലിര
വുപദകമലമകതളിരിൽനണ്ണുകിൽ പംകജാക്ഷൻ കനിഞ്ഞെന്തുചെ
യ്യാത്തതും ഭവമരണഭയവിഹതിവിരവൊടരുളീടുവാൻ ഭക്തവാത്സ
ല്യമീവണ്ണമില്ലാൎക്കുമെ — അജനമലനമൃതമയനഖിലജഗദീശനാമംബു
ജാക്ഷൻപിറന്നീടിനാൻകൃഷ്ണനാ യസുരവരരധികശഠരവനിപതി
വീരരാ യത്യന്തദുഷ്ടരായുത്ഭവിച്ചീടിനാർഅവനിഭരമകലുവതിനവർ
കളെയൊടുക്കുവാ നാദിദെവൻ മുതൃത്താനൊരായൊധനം — കുരുപതി
കളിരുപുറവുമൊരുമയൊടുപൊരിനായ്ക്കൊപ്പിട്ടുയുദ്ധകൊലാഹലംകൂട്ടി
നാർ കരിതുരഗരഥനികരവിവിധകാലാൾപ്പടെ ക്കറ്റമില്ലാതൊളം
കൊറ്റുമുണ്ടാക്കിനാർ — അവനിവരരവരവർകളിരവുപകൽവാഴുവാ
നാവാസശാലയുംകെട്ടിയുണ്ടാക്കിനാർ അരുമറകളരിമയോടുവകവ
കതിരിച്ചവ നായൊധനൊദ്യമംകണ്ടെഴുനെള്ളിനാൻ വിഗതനയ
നനൊടമുനിനിജതനയനാകയാൽവെണ്ടാരണംവിലക്കീടുകെന്നൊ
തിനാൻ നൊടിയിടയിലടൽപൊരുതുശഠരറികതവതനയർ നൂറുംമ
രിക്കുംഭവാനിരിക്കുംവൃഥാസമരദരിശമനമതിനു നയനമിഹനൽക
വൻ താല്പരിയംനിനക്കുണ്ടെംകിൽമന്നവ നയനരഹിതനുമതിനുമു
നിയൊടുചൊല്ലീടിനാൻ നാഥനമുക്കുകെൾക്കെന്നിവെണ്ടാരണം
അതുപൊഴുതുമുനിവരനുമറിവതിനുസഞ്ജയ നാക്കിനാൻദിവ്യമാമി [ 276 ] ക്ഷണംചൊല്ലുവാൻ മറകളുടെമറപൊരുൾകകളറിവതിനുചതുരനാം
മാമുനിശ്രെഷ്ഠനുംപൊയ്മറഞ്ഞീടിനാൻ കരബദരസമമഖിലഭുവന
മപിസഞ്ജയൻ കണ്ടുകൌതൂഹലംപൂണ്ടുമെവിടിനാൻ അരചനതു
പൊഴുതുനിജസചിവനൊടുചൊല്ലിനാ നറിവതിനുസഞ്ജയചൊല്ലു
ലൊകൊത്ഭവം സുരമനുജഖഗഭുജഗമൃഗപശുതൃണാദ്യമാം സൃഷ്ടിയും
കാലചക്രഭ്രമപ്രാപ്തിയുംവിവിധതമവിലസദധിപതിവിമലലീലയും
വിശ്വകാൎയ്യങ്ങളുംലൊകയാത്രാദിയും പരനമലനജനഖിലഭുവനപ
തിചെയ്തതും വൎത്തമാനങ്ങളുംമെലിൽഭവിപ്പതും സരിദവനിവനശി
ഖരിജലധിപരിമാണവും ത്രിഭുവനവിഭാഗവും ദിഗ്വിശെഷങ്ങളും
പ്രിയസചിവനവനിപനൊടാശുചൊല്ലീടിനാൻ പിന്നെയുംവൎത്ത
മാനംപറഞ്ഞീടിനാൻ ദിതിജവരരവനിയതിലവനിപരരായതും ദി
വ്യനാമീശ്വരൻകൃഷ്ണനായ്വന്നതും കലിപുരുഷകരനഖിലനൃപതികുല
നാശനൻ കശ്മലൻത്വത്സുതനായിപ്പിറന്നതും അറികകളെകഴൽമ
നസിസുഖമൊടിരിമന്നവ ആനന്ദമൂൎത്തിയെസെവിക്കസന്തതംസര
സമിതിസചിവനതിസരഭസംചൊന്നതു താല്പരിയത്തൊടുകെട്ടു ന
രവരൻ അറിവതിനുവിരവിനൊടുപറെക നീയിന്നിയുമാത്മജന്മാർ
പടക്കൊപ്പുകൾസഞ്ജയ പുനരവനുമരചനൊടുപുതുമയൊടുചൊല്ലി
നാൻ പൂരുവംശൊത്ഭവന്മാരായമന്നവർ തകിൽമുരശുപറപടഹതു
ടികളൊടുശംഖവും തമ്മിട്ടവുംനക്രമദ്ദളംവീണയും മധുരതരമൃദുലരസ
നിനദകുഴൽകാഹളം മറ്റുശൃംഗങ്ങളിടക്കയുടുക്കുകൾ പെരിയരഥമ
ലറിവരുമളവരിയഘൊഷവും പെയ്തമദത്തൊടുകുംഭികൾനാദവും തു
രഗവരഖുരനികരപരിപതനധൂളിയും തുള്ളുന്നകാലാൾ നിലവിളി
ഘൊഷവും നരപതികളരിമയൊടുതെരുതെരവലിച്ചുടൻ നാദംവ
ളൎക്കുംചെറുഞാണൊലികളും ത്രിഭുവനവുമതുപൊഴുതു വിറയലൊ
ടുചെൎന്നുതെ തീൎത്തുപതിനൊന്നുകൂട്ടമക്ഷൌഹിണി കുടതഴകൾ
ചമരികൊടിയുംകൊടിക്കൂറയും കൊലാഹലമെന്തുചൊലാവതൊ
രണെ പരശുധരമുനിവരനുസമനരിയഭീഷ്മരും ഭാൎഗ്ഗവശിഷ്യ
ൻഭരദ്വാജപുത്രനും കുരുനൃപതിപരനുമിളയവർകൾഭഗദത്തനും കൂ
റുള്ളഭൂരിശ്രവാകൃതവൎമ്മാവും ഗുരുകൃപരുമധികതരബലമുടയസൌ
ബലൻ ക്രൂരതയെറും നിശാചരവീരരും ഗുരുതനയ നരികൾ
കുലമറുതികരുതീടുവൊൻ കൂടത്രിഗൎത്താദിസിന്ധുഭൂപാലരും— ക
ടലൊടടൽകുരുതുമൊരു കടലൊടുസമാനമാ യ്ക്കാണായിപാണ്ഡ
വൻമാർപടക്കൂട്ടവും നരകരിപുനളിനദള നയനനഖിലെശ്വ
രൻ നാരായണൻപരൻ തെരിൽകരെറിനാൻ അമരപതിത [ 277 ] നയനൊരുകുറവുകൾവരായ്വതി നാനന്ദമൂൎത്തിചമ്മട്ടികയ്ക്കൊണ്ടുടൻ
ധവളമയ തുരഗയുതരഥമതുനടത്തിനാൻ ധ്വനിയാമൎജ്ജുനൻതാ
നുംകരെറിനാൻ പിതൃപതിജപവനസുതനകുലസഹദെവന്മാർ പി
മ്പെഘടൊല്ക്കചൻ വമ്പനഭിമന്യു പലനൃപതികളുമവർകൾപടയു
മതിഘൊരമായ്പാടെപരന്നിതു പാരിഷാദാദികൾ— ശമനസുനനതുപൊ
ഴുതുസുഹൃദനുജസഹിതനാ യ്ശന്തനുജനെചെന്നുകൈവണങ്ങീടിനാ
ൻതരികമമയുധിവിജയമതിനുപരമെകുനീ സത്യത്തിലെതുംപിഴുച്ചാ
ലടിയനൊയമതനയവിരവിനൊടുവരികജയമൂഴിയും വാഴ്കനീവീ
ഴ്കഞാൻ വാനിൽവാണീടുവൻ സമരഭുവിമരണമിഹവരുവതിനു
പൊരിനായ്ധൎമ്മജനിങ്ങളൊടിന്നുമുതിൎന്നതും കുരുകുലവുമറുതിപെടുമി
നിയുഴറുകെങ്കിൽനീ കുന്തീസുതൎയെന്നനുജ്ഞയുംനൽകിനാൻ ഗുരു
കൃപയൊടതുപൊഴുതുഗുരുകൃപജനത്തെയും കുന്തീസുതന്മാർവണങ്ങി
വീണീടിനാർ വിരവിനൊടുപൊരുവതിനുകരുതിയിരുപുറവുമതിവീ
ൎയ്യംനടിച്ചുരാജാക്കൾനില്ക്കുംവിധൌ നിധനഭയമുടയവർകൾവിര
വീനൊടുപൊരുവിൻ നീതീയിൽപാലിപ്പനെന്നിതുധൎമ്മജൻ കുരുനൃ
പതി സുതരിലിളയവനൊരുയുയുത്സുവും കൂടിപുറപ്പെട്ടുധൎമ്മജൻപി
ന്നാലെരണശിരസിനരപതികളിരുപുറവുമതുപൊഴുതു ചെണുറ്റെഴും
മഹാവ്യൂഹവുംകൂട്ടിനാർചെകിടുപടയലറിനൊരുപടഹമുഖവാദ്യവുംതെ
രൊലികൾഞാണൊലികൾ സിംഹനാദങ്ങളും കലഹരസവിവശ
തരമതികളതിശൂരന്മാർ കണ്ടുകൊണ്ടാടിപരസ്പരംനില്ക്കുമ്പൊൾ കമ
ലദലനയനനൊടുവിജയനഥചൊല്ലിനാൻ കാരുണ്യവാരിധെശ്രീ
പതെദൈവമെകപടമതികളിലിലിയ ചെറുവിരൽസുയൊധനൻ
കശ്മലൻ തന്നെകുറിച്ചുയുദ്ധത്തിനായ്നിജതനയധനസദന ജീവനാ
ദ്യങ്ങളെ നിത്യമല്ലെന്നുപെക്ഷിച്ചുസന്നദ്ധരാ യ്ക്കലിതരണമരണമി
ഹവന്നയൊദ്ധാക്കളെകാണ്മാ നടുത്തുനിൎത്തെണമിസ്യന്ദനം മറുതലക
ളിരുപുറവുമടൽകരുതിനിന്നതിന്മദ്ധ്യെമഹാരഥംനിൎത്തിനാനച്യുതൻ
സുഹൃദനുജതനയഗുരുജനപിതൃപിതാമഹൻ മാരെയും യുദ്ധസന്നദ്ധ
രായ്ക്കണ്ടവൻത്രിദശവരതനയ നതികരുണയൊടുചൊല്ലിനാൻ തെ
ർപിന്തിരിച്ചുവിടുതിനിൎത്തീടുക നിശിതതരവിശിഖഗണമരുതുഗു
രുവപുഷിഞാൻ നിഷ്കരുണനായ്പ്രയൊഗിപ്പതയ്യൊഹരെ ഹരവര
ദശിവഗിരീശദുരിതഹരശംകരാഹാഹാനിനച്ചതതിമൊഹമെത്രയും
ഗുരുവധമിതതിദുരിതമരുതരുതുമാധവ കൂട്ടല്ലതെർപിന്തിരിക്കെന്നു
ഫല്ഗുനൻഅതികരുണമമരകുലവരനൊടുരചെയ്തുതാ നായുധംവെച്ചു
തെരിൽകിടന്നീടനാൻ ജഗദുദയഭരണപരിഹരണബഹുലീലയും ചെ [ 278 ] യ്താഴിയിൽപള്ളികൊള്ളുന്നനാഥനും അലമലമിതരുതരുതുചപലതക
ൾനരപതികളാക്ഷെപമെചെയ്യുമില്ലകില്ലെതുമെ അനുചിതമിതറിക
നൃപകുലമതിനുനല്ലതല്ലയ്യൊനിനക്കു ദുഷ്കീൎത്തിയുണ്ടായ്വരുംഫലമതിനു
നരകമൊരുഗതിവരികയില്ലെടൊപാൎത്ഥിപൻമാൎക്കുയുദ്ധംവെടിഞ്ഞീ
ടിനാൽപരമപുരുഷനുമതിനുപരിചൊടരുളീടിനാൻ പാൎത്ഥനദ്ധ്യാ
ത്മമായുള്ളതെപ്പെരുമെവിമലനജനഖില ജഗദധിപനഥകാട്ടിനാൻ
വിശ്വസിച്ചീടുവാൻവിശ്വരൂപത്തെയും ത്രിഭുവനവുമസുരസുരമ
നുജഖഗമൃഗഭുജഗദനുജപശുമുഖബഹുലഭൂതവൃത്താന്തവും ബഹുചര
ണബഹുവദനബഹുലകരജാലവും വിസ്മയത്തൊടുകണ്ടീടിനാനൎജ്ജു
നൻഭയമൊടവനതുപൊഴുതുതെരുതെരനമസ്കരി ച്ചഭയമരുളെന്നു
കൂപ്പിസ്തുതിച്ചീടിനാൻകുരുകുലജഭയമൊഴികകുരുസമരമാശുനീകുണ്ഠ
നായീടൊലാകണ്ടതെല്ലാമഹം മധുമഥനനമരവരസുത നൊടുപ
ദെശമായ്മയാപ്രഭാവമതുനീങ്ങുപ്രകാരമുടൻ ഉഴറിയരുളിനമൊഴിക
ളുപനിഷത്താകയാലൊതിനാർഗീതയെന്നാദരാൽജ്ഞനികൾ അതു
പെഴുതുചപലതകളഖിലമകലെകള ഞ്ഞൎജ്ജുനൻപൊരിനായ്വില്ലെടു
ത്തീടിനാൻ അഥകലഹമതിഭയദമരുതുമമചൊല്ലുവാ നംപുകൊണ്ടെ
മറച്ചീടിനാനംബരം അഥവിജയനതുപൊഴുതുശരയുഗളവുംതൊടുത്താ
ചാൎയ്യപാദാഭിവാദ്യംപ്രയൊഗിച്ചാൻ കരികളൊടുകരികളഥ രഥിക
ളൊടുരഥികളുംകാലാൾക്കുകാലാളുമശ്വത്തിനശ്വവും നിജസദൃശബ
ലസഹിതജനഘടനചെതസാനീതിയൊടെറ്റുപെരുന്നതാലൊകിതും
ഗഗനമതിലമരവരർവിരവൊടുനിറഞ്ഞു തെഗന്ധൎവ്വസിദ്ധവിദ്യാ
ധരൌഘാദിയുംനരപതികളെതിർ പൊരുതുതെരുതെരമരിക്കയും നാ
കനാരീജനംവന്നുവരിക്കയും നരതുരഗതതിരുധിരനദികളിലൊലി
ക്കയുംനാരദൻ കണ്ടുകൊണ്ടാടിചിരിക്കയും ഖഗനിവഹമഥരുധിര ജ
ലമതുകുടിക്കയുംകണ്ടശവംപിശാചാളിഭുജിക്കയും കനമകലുമതുകരു
തിവസുമതിഹസിക്കയുംകാണികൾനാരായണെതിജപീക്കയും ഘന
ഗളിതജലസദൃശശരനിരപൊഴിക്കയും ഖഡ്ഗപാതംചതുരന്മാർകഴിക്ക
യുംനിശിതതരവിശിഖഭയപരവശമൊളിക്കയും നിൎഭയന്മാരതുകണ്ടു
പഴിക്കയുംകരവിഗളദരിഗളരിഗളതലമറുക്കയും കണ്ഠംമുറിഞ്ഞുതല
കൾതെറിക്കയുംചപലതരമതിചതുരവരഗുണമറുക്കയും ചാതുൎയ്യമൊടു
ചാപങ്ങൾമുറിക്കയുംചപലകളൊടുപമതകുമസിലതകളെൽക്കയുംചാ
പല്യമുള്ളവർകണ്ടുവിറക്കയുംസമരരസമതികൾനിജ സമരരൊടുമറു
ക്കയുംസാപജ്ഞമെഹീതിചെന്നുവിളിക്കയും രണകരണനിപുണത
രമപകരുണമാൎക്കയും രെണുകാപുത്രശിഷ്യൻപ്രമൊദിക്കയുംമധുമ [ 279 ] ഥനവദനനളിനംവികസിക്കയും മാനംനടിച്ചവർദെഹംത്യജിക്കയും
രണമരണഭയരഹിതമതികളെനുതിക്കയും രാജവൃന്ദംചൊരകണ്ടുമദി
ക്കയും സമരഭുവിവിമുഖഭടരെപ്പരിഹസിക്കയും സംയുഗകാമികളട്ട
ഹാസിക്കയും ദനുജസുരസമരമിതിനൊടുപമിക്കയും ദ്വന്ദയുദ്ധംക
ണ്ടവർവിവാദിക്കയും ശമനഭടപരനിവഹമെറശ്രമിക്കയും ശന്തനു
ജൻ ധനുസ്സെറ്റംനമിക്കയും വിബുധയുവതികൾനരന്മാരെഭ്രമിക്കയും
വീതശൊകംകൌതുകെനരമിക്കയും ശരണമിഹകിമിതിചിലർപല
വഴിതിരിക്കയും ശന്തനുപുത്രൻബലൌഘംഭരിക്കയും കരികളൊടുപ
വനസുതനുടനുടനടുക്കയുംകൈക്കിതമെഴുംപരിചുമുഷ്കിനൊടടിക്കയും
കടമുട യുമടവടികൾകഠിനതരമെല്ക്കയുംഘണ്ടാരവെണപടിഞ്ഞുകിട
ക്കയും കലശഭവനതിനുശരതതികൾവരിഷിക്കയും കൌതൂഹലെന
ഘടൊല്ക്കചനാൎക്കയും ത്രിദശപതിസുതനുമഥ ശരനിരപൊഴിക്കയും
ചെമ്മെഭയത്തൊടരിവാഹിനിയൊഴിക്കയും നദിമകനുമതിനുഴറിവി
ജയനൊടെതിൎക്കയും നല്ലധൎമ്മാത്മജൻശല്യരൊടടുക്കയും പെരിയ
രഥമതിൽവിരവൊടെറിവന്നുത്തരൻ പിന്നിട്ടുധൎമ്മജനെമുല്പുക്കെതി
ൎത്തതിനു മദസലിലമൊഴുകിനൊരുകരിമുതുകിലെറിനാൻ മാദ്രെശനാ
യുള്ള ശല്യർമഹാരഥൻ കുലകരുതിയവരിരുവർപൊരുതളവുശല്യരും
കൊന്നീടിനാനുത്തരൻതന്നയന്നെരം ദിവസകരനൊളിവിനൊടു
ജലധിയിൽമറഞ്ഞുതെ ദിക്കെങ്ങുമെല്ലാമിരുട്ടുംനിറഞ്ഞുതെ പകലറു
തിവരുമളവുപടയുംപിരിഞ്ഞുതെപാണ്ഡ വന്മാൎക്കുസന്തൊഷംകുറഞ്ഞു
തെ പരമപുരുഷനെയുമകമലരിലാക്കിക്കൊണ്ടു പാൎത്ഥിപന്മാർചെ
ന്നുകൈനിലയുംപുക്കു അപരദിനമുഷസികുരുനരപതികൾപൊരി
നായാൎത്തുപുക്കീടിനാർപൊൎക്കളംതന്നിലെകഠിനതരമനിലസുതനൊ
ടുപൊരുതുനിന്നുടൻ കാലനൂർപുക്കാർകലിംഗാത്മജന്മാരും ശരനി
കകരമതുപൊഴുതുപെരുമഴസമാനമാ യ്ശന്തനുനന്ദനൻതൂകിത്തുടങ്ങിനാ
ൻ അദിതിസുരവരതനയനതിനുസമമെയ്തുടൻഅത്ഭുതാകാരമായ്വന്നി
തുയുദ്ധവും കതിരവനുമതുപൊഴുതുചരമഗിരിമുകളിലായ്ക്കണ്ടുനിന്നീ
ടിനൊരുംനടന്നീടിനാർ ഉദയഗിരിമുകളിലഥദിവസപതിവന്നപൊ
തൂക്കുള്ളമന്നവർമൂന്നാംദിവസവും സമരഭുവിസരഭസമൊടടൽകരു
തിവന്നുടൻ സന്നാഹമൊടുനിലവിളിച്ചീടിനാർ ജലനിറമുടയ
യദുകുലജനഖിലെശ്വരൻ ജന്മാദിഹീനൻജനാൎദ്ദനൻമാധവൻ ജ
നിമരണഭയഹരണനിപുണചരണാംബുജൻ ജംഗമാജംഗമാചാ
ൎയ്യൻജഗന്മയൻ അധികസിതതുരഗയുതരഥമതിലലംകരി ച്ചാദിതെ
യാധിപപുത്രനുംതാനുമാ യരികൾകുലമറുതിപെടുമതിനതിരുഷാമുതൃ [ 280 ] ന്നാൎത്തെതിൎത്തീടിനാൻഭീഷ്മരൊടപ്പൊഴെ കലഹമതിനുപമപറെ
വതിനരിമയുണ്ടെടൊ കാലനൂർപുക്കാരനെകംപടജ്ജനം ഭയമൊ
ടുരുപരവശതപെരുകിയിരുപുറവുമൊരു പാച്ചിൽതുടങ്ങീതിളകിപെരും
പട മറുതലയുമടൽനിലവുമറിയരുതുപൊടിപെരുകി മണ്ടുന്നിതൊ
രൊജനങ്ങളൊരൊവഴി പടയിളകിയതുകരുതിവിരവൊടുസുയൊധ
നൻ പാഞ്ഞടുക്കുന്നിതുകണ്ടിട്ടുഭീമനും ഗിരിമുകളിൽമഴപൊഴിയുമതി
നുസമമെയ്തെയ്തു കീറീശരീരംധൃതരാഷ്ട്രപുത്രനും ഉപരിചരമകൾമ
കനുമകനുമകനായവനൂക്കുള്ളഭീഷ്മരൊടത്തൽ ചൊല്ലീടിനാൻ കടുക
തിനുകടുതലരൊടടൽകരുതിഭീഷ്മരുംകൌന്തെയസൈന്യവുമൊടിഭയ
ത്തിനാൽ ബലസഹജനമരവരതനയനൊടുചൊല്ലീനാൻ വൻപട
കെട്ടുമണ്ടുന്നതുകാണ്കെടൊ ത്രിജഗദധിപതിവചനനിശമനദശാന്ത
രെ വീരൻധനഞ്ജയൻബാണങ്ങൾതൂകിനാൻത്രിദശപതിസുതകൃ
തശരപ്രയോഗംകണ്ടു ദിവ്യൻനദീസുതൻവിസ്മയംതെടിനാൻ പ
രിഭവമൊടമിതകരബലമൊടുപിതാമഹൻ പാൎത്ഥനെക്കണ്ടെതിൎത്താ
ൎത്തടുത്തീടിനാൻ അമരവരതനയനെയുമമരവരസഹജനെയു മംപി
നാൽമൂടിനാൻവൻപനാംഭീഷ്മരുംകമലദലനയനമൃദുവപുഷിശരമെ
റ്റതു കണ്ടിട്ടുകൊപം മുഴുത്തിതുപാൎത്ഥനും വിബുധപതിസുതനതിനു
വിരവിനൊടുഭീഷ്മർതൻ വിൽ മുറിച്ചീടിനനെരത്തുഭീഷ്മരും വിഗതഭ
യമപരമൊരുവില്ലെടുത്തീടിനാൻ വീരനാംപാൎത്ഥനതുംമുറിച്ചീടിനാൻ
വിവശതയിലരിശമൊടുവിരവൊടുപിതാമഹൻവീണ്ടുമറ്റൊന്നുകൈ
ക്കൊണ്ടുചൊല്ലീടിനാൻ വിജയതവസമരചതുരതപെരികനന്നെടൊ
വിസ്മയംവീരവിചിത്രംതൊഴിലുകൾ ചരതമൊടുപൊരുവതിനുവരി
കവരികാശുനീ ചാകാത്തനാളല്ലഞാനും പിറന്നതകുരുകുലജവരരവർ
കകളിരുവരുമടുത്തുടൻ കൂരംപുകൊരിച്ചാരിഞ്ഞുതുടങ്ങിനാർ രഘുപതി
യുമമരരിപുദശമുഖനുമുള്ളപൊരന്നുകാണാതവർകണ്ടാരതുപൊലെ തു
മുലതരണരണിതഹൃദയമൊടുകാണികൾ തുല്യമതിന്നുമറ്റില്ലൊരു
പൊരെന്നാർ ഉടലലിലൊഴുകിനരുധിരജലമൊടവർതങ്ങളി ലുണ്ടായ
യുദ്ധകൊലാഹലംചൊല്ലുവാൻ അരുതരുതുപുനരദിതിവരതനയനന്ദ
ന നാലസ്യമുണ്ടായിതെറ്റംമുറികയാൽ നിജസചിവനുടലിൽ മുറി
വിടരനൊടുകാണ്കയാൽ നിൎത്തിനാൻതെരെടുത്തീടിനാൻചക്രവും മ
ധുമഥനനണയവരുമളവുദെവവ്രതൻ മന്ദസ്മിതംചെയ്തുനിന്നുചൊ
ല്ലീടിനാൻ കമലദലനയനമധുമഥനകരുണാനിധെ കാളമെഘാഭി
രാമാകൃതെശ്രീപതെ ജനിമരണഭയഹരണനിപുണകരചരണയുഗ
ജന്തുക്കൾജീവനമായജഗല്പതെ നളിനശരശമനകരനളിനഭവനമിത [ 281 ] പദ നാരായണഹരെനാരായണഹരെ സലിലനിധിദഹിതൃവരസ
കലജഗദവനപര സച്ചിൽസ്വരൂപപ്രഭൊനാഥഗൊപതെ നിഗ
മമയസദനവിധുവദനകരുണാനിധെ നിന്നുടെകൈകൊണ്ടുകൊ
ന്നരുളെന്നെനീ മമമനസിനിയതമഭിലഷിതമിതുമാധവമറ്റെന്തുപി
ന്നെവരെണ്ടതിനിക്കഹൊ മധുരതരവചനമൊടു കുരുകുലജനിങ്ങി
നെ മാനിച്ചുചൊന്നതുനെരത്തുപാൎത്ഥനുംഅരുതരുതിതൊഴികൊഴിക
കരുതുകൊരുസത്യമു ണ്ടാനന്ദമൂൎത്തെമറന്നിതൊമാനസെവിജയനയ
വചനമതുവിമലനസുരാരിയാം വിശ്വൈകനായകൻ കെട്ടടങ്ങീടി
നാൻഖരകിരണനൊളിവിനൊടു കടലിൽമുഴുകീടിനാൻകൈനിലപു
ക്കീടിനാർമഹീപാലരും കലഹരസമകതളിരിൽനിറയുമരിവീരരും ക
ണ്ടെതിൎത്താർതമ്മിൽനാലാംദിവസവും ദ്രുപദസുതനൊടുപൊരുതുനി
ന്നശല്യാനുജൻ തെർകളഞ്ഞാനതിന്നാശുധൃഷ്ടദ്യുമ്നൻ കുപിതനതിച
തുരനവനൊടുപൊരുതടുത്തുടൻ കൊന്നിതുശല്യാനുജന്തന്നെയന്നെരം
വ്യഥയുമൊരുപരിഭവവുമകതളിരിൽവായ്ക്കയാൽ വീരനാംശല്യരടുത്തൂ
പടയുമാ യ്ക്കരതളിരിലൊരുഗദയുമഴകിനൊടെടുത്തുടൻ കാറ്റിന്മകനു
മടുത്താൻ കടൽപൊലെ ഘടമുടയവടിവിനൊടുകഠിനമൊടടിച്ചുടൻ
കാലപുരത്തിന്നയച്ചാൻകരികളെ പടനടുവിലലറിനൊരുപവനതന
യൻതന്നെ പറ്റലർകണ്ടുപെടിച്ചകന്നീടിനാർ കുരുനൃപതിതിവര
തനയനവരജന്മാരുമാ യ്ക്കൂറ്റനെപ്പൊലെയടുത്താനതുനെരം ബല
മുടയപവനസുതനതിനുതെരെറിനാൻ പൈതുതുടങ്ങിനാൻ ബാ
ണഗണമവൻ കൊടുമയൊടുപൊരുതുകുരുനൃപതിസഹജന്മാരെ കൊ
ന്നാൻപതിമൂന്നുപെരെയുംമാരുതി നരതുരഗകരിരഥികൾനാശങ്ങൾ
കണ്ടിട്ടു നാഥൻൻഭഗദത്തനെയ്തടുത്തീടിനാൻ പവനസുതവപുഷി
ശിതശരനിരകൾകൊണ്ടതു പാൎത്തുഘടൊല്ക്കചനാൎത്തടുത്തീടിനാൻ മ
റുതലകൾനടുവിലടൽപൊരുവതിനുപുക്കവൻമായങ്ങൾകൊണ്ടുപൊർ
ചെയ്തടുത്തീടിനാൻ പരവശതയൊടുപടയുമിളകിനടകൊണ്ടുതെ പാ
ൎത്ഥിവെന്ദ്രൻഭഗദത്തനുമൊടിനാൻമുസലധരകരികൾപലപെട്ടുപൊ
യീതുടൻ മുല്പെട്ടുവാങ്ങിസുയോധനസൈന്യവും സുഹൃദനുജസഹി
തയമതനയനുംസൈന്യവും സൂൎയ്യൻമറഞ്ഞാറെകൈനിലയുംപുക്കാർ
അപജയവുമനുജജനമരണവുംചൊല്ലിനാനാൎത്തനായ്ഭീഷ്മരൊടന്നു
സുയൊധനൻ നദിമകനുമതിനുകുരുനൃപതിയൊടുചൊല്ലിനാൻ ന
ന്നാകയില്ലപടനമുക്കെന്നുമെ സകലജഗദവനകരനവനിഭരനാശ
നൻ സാക്ഷാൽ ജഗന്മയനായനാരായണൻ പകലിരവുതുണയരി
കിലുണ്ടുസുയൊധന പാണ്ഡവന്മാൎക്കെജയംവരുനിൎണ്ണയം വരദ [ 282 ] നജനഖിലജനഹൃദിമരുവുമീശ്വരൻവാസുദെവൻതന്നെവന്ദിക്കനീ
താനും യമതനയനവനിയൊരുപാതിയുംനൽകിനീ ചെമ്മസുഖിച്ചു
വസിക്കപിണങ്ങാതെ അനുനയമൊടശുഭശുഭമറിവതിനുചൊന്ന
പൊ താദിത്യദെവനുദിച്ചാതുനെരം പലമലകളൊരുമയൊടുമലക
ളൊടുപൊരുവതിനു പാഞ്ഞടുക്കുംവണ്ണമെറ്റിതഞ്ചാംദിനം പരമഗുരു
ചരിതനഥരഥമതുനടത്തിനാൻ പാൎത്ഥനുംഭീഷ്മരൊടൈതടുത്തിടിനാ
ൻ മുസലധരപരിഘവരപരശുമുഖമായുധം പാൎത്ഥിപന്മാരുടൻതൂകി
ത്തുടങ്ങിനാർ പരനിവഹശമനകരനമരവരനന്ദനൻ ഭൈരവാസ്ത്രം
പ്രയൊഗിച്ചിതുഭീഷ്മരെ പരശുധരനൊടുപൊരുതുജയമതുലഭിച്ചവൻ
പ്രത്യസ്ത്രമെയ്തുതടുത്തുനിന്നീടിനാൻ പടനടുവിലൊരുരുധിരനദിയു
മൊഴുകീതദാ പെട്ടിതുസാത്യകിക്കാത്മജന്മാർപത്തും പുരുഷവരനധി
കരഥനായഭൂരിശ്രവാ പുത്രഗണത്തെവധിക്കയാൽസാത്യകി കനൽ
ചിതറുമണിമിഴിയൊടെതിർപൊരുതടുത്തുടൻ കാണായശത്രുക്കളെ
യൊടുക്കീടിനാൻകരിതുരഗനരരഥികളിരുപുറവുമെറ്റവും കാലരാജ്യം
ഗമിച്ചാർപിണങ്ങിത്തുലൊം അരുണനലകടൽനടുവിലരചരഥകൈ
നിലയി ലഴകിനൊടുപുക്കാർപുലൎന്നിതാറാംദിനം കൃതികളതിൽമി
കവിയലുമരിയഗംഗാസുതൻ ക്രൌഞ്ചമാംവ്യൂഹംചമച്ചുനിൎത്തീടിനാ
ൻ കൃതികളകമതിമരുവുമഖിലജഗദീശനാം കൃഷ്ണനുംപാൎത്ഥനുംതെ
രിലെറീടിനാർ അരചർകുലമവരവർകളെതിർപൊരുതുതമ്മിലെ റ്റ
ന്തകൻവീടുപുക്കാരനെകംജനം ദ്രുപദസുതനതിചതുരനായധൃഷ്ടദ്യു
മ്നൻ ദ്രൊഹിച്ചിതെറ്റവുംമൊഹാസ്ത്രമെല്ക്കയാൽ ഗുരുവരനുമവനൊ
ടെതിർപൊരുതുതെരുംവില്ലും കൂടെക്കടെക്കളഞ്ഞെയ്തടുത്തുചെന്നീടിനാർകു
രുപതിയുമതുപൊഴുതുപലരൊടുംചൊല്ലിനാൻ കുന്തീസുതനായഭീമനെ
ക്കൊല്ലുവാൻ ഉഴറുകിനിവിരവിനൊടുകളയരുതുകാലമെ ന്നൂക്കൊട
ടുത്തുകുരുപ്രവരന്മാരും ദ്രുപദനൃപദുഹിതൃവരസുരവരജകെകയ ദ്രുപദ
മുഖരഥികൾതുണചെന്നിതുഭീമനും ദ്രുതതരമൊടധിനികടമടൽപൊരു
തനന്തരം ദ്രൊണാദികളുമൊഴിച്ചുവാങ്ങീടിനാർ കുടകൊടികളടലി
ടയിലിടരൊടുപൊടിച്ചുടൻ കൂടെത്തുടൎന്നടുത്തീടിനാൻഭീമനും ചെകി
ടടയുമളവലറുമനിലസുതഭീതിയാൽചെന്നവർകൈനിലപുക്കിരുന്നീ
ടിനാർ മറുതലകൾതൊല്പതിനേഴാംദിവസവും മണ്ഡലവ്യൂഹം ചമ
ച്ചിതുഭീഷ്മരും വരികിലിളകരുതുപടയെന്നുറപ്പിച്ചുടൻ വജ്രമാംവ്യൂ
ഹവുംവജ്രധരാത്മകൻ സലിലധരനികരമടമഴ പൊഴിയുമവ്വണ്ണം
സായകപങ്ക്തികൾ തൂകിത്തുടങ്ങിനാർ ഉടനുദരഗള ചരണമുഖമവയ
വങ്ങളറ്റൂക്കുന്നുചൊരയൊലിക്കുന്നുപിന്നെയും രഥിനികരതുരഗവര [ 283 ] നരകരികൾചാകയുംരക്ഷൊവരപ്രെതഭൂതങ്ങളാൎക്കയും രുധിരനദിപ
ലവഴിയുടനുടനൊലിക്കയും രൂക്ഷതയുള്ളവർപാഞ്ഞങ്ങടുക്കയും നര
പതികൾചിലരധികഭയമൊടുതിരിക്കയും നാരദൻതുംബുരുസാകംചി
രിക്കയും കലശഭവനിശിതതരവിശിഖഗണമെല്ക്കയാൽ ഖണ്ഡമായ്വ
ന്നുവിരാടനുചാപവും ശരശകലരഥതുരഗതാതനെക്കണ്ടാശു ശംഖ
നുംദ്രൊണരൊടെറ്റാനതുനെരം നിമിഷമൊടുശമനപുരിനിലയന
വുമാക്കിനാൻ നിന്നഭരദ്വാജപുത്രൻഗുരുവരൻ സഭയതരഹൃദയ
മഥവാങ്ങിവിരാടനും സവ്യസാചിക്കെതൃചെന്നുഭഗദത്തൻമഹിത
ഗുണമുടയ യമസുതനൊടുസുയൊധനൻ മാദ്രനുംമാദ്രീതനയനുംത
മ്മിലും അസുരസുരസമരസമമെന്നെപറയാവി തസ്തമിച്ചീടിനാ
നാദിത്യദെവനും ഹരിസഹിതഹരിഹയജനരിയരഥമെറിനാ നരിമ
യൊടുപൊരിനായെട്ടാംദിവസവും പവനസുതനൊടുപൊരുതുചത്താ
രൊരെഴുപെർ പാപികളായസുയൊധനതംപിമാർ പരുഷമൊടുപ
ലവചനമതിനുദുരിയൊധനൻ പാൎത്തുദെവവ്രതൻതന്നൊടുചൊല്ലി
നാൻ വിധിവിഹിതമിതുകരുതുകളെകഴൽസുയൊധനവീരർമരിക്കു
ന്നതിന്നുശൊകിക്കൊലാനിശിചരരിലരചനതിബലമെഴുമലംബുസ
ൻനിന്നപടകൊന്നൊടുക്കുന്നതുകണ്ടു വിബുധപതിസുതതനയനൈ
തൈതടുത്തിതു വിത്രസ്തനായവനംബരമെറിനാൻ പുനരസുരനൊ
രുവനവനൊടടുത്തിനാൻ പൊരിലവൻതന്നെകൊന്നാനിരാ
വാനും അതിനുപരിഭയമിയലുമസുരകളസംഖ്യമാ യാശീവിഷങ്ങ
ളായ്ക്കാണായിമായയാ സുരവരജസുതനുമഥനിന്നുവിഷണ്ഡനായ്സൂ
ക്ഷിച്ചുമായമറിഞ്ഞിട്ടിരാവാനും അതുപൊഴുതുഗരുഡനുടൽപൂണ്ടുസ
ൎപ്പങ്ങളെ ആശ്ചരിയംവരുമാറവൻഭക്ഷിച്ചാൻ അവനെയവരതുപൊ
പൊഴുതുമായയാകൊന്നപൊ താൎത്തുദുരിയൊധനാദികളൊക്കവെ പവന
സുതതനയനഥപവനസമവെഗെന പറ്റലരൊച്ചകെട്ടുറ്റടുത്തീടി
നാൻ ഭ്രമണകരപരിഘമൊടുവീരൻഘടൊല്ക്കചൻ ഭ്രാതാവിനെക്കു
ലചെയ്തൊരുകാരണം ഇടിയൊടെതിരിടുമടവുപൊടുപൊടലറീടിനാ
നിന്ദ്രാത്മജാഗ്രജൻതാനുമവ്വണ്ണമെ പവനജനുമവരജനുമൊരുമ
യൊടടുത്തുടൻ പറ്റലർകൂട്ടമൊടുക്കിത്തുടങ്ങിനാർ നദിമകനുമതിനുഭ
ഗദത്തനൊടെകിനാൻ നന്നായടുത്താനുടൻഭഗദത്തനും നിജതന
യമരണമതുകെട്ടു ദുഃഖത്തൊടെ നിന്നധനഞ്ജയൻകൊപിച്ചടുത്ത
പ്പൊൾ കുരുകുലവുമുരുഭയമൊടുഴറിനടകൊണ്ടുപൊ യ്കൂട്ടമെകൈ
നിലപുക്കിരുന്നീടിനാർ ദിവസകരനുദയമതുകണ്ടപൊതൊൻപ
താം ദിവസവുമണഞ്ഞുപൊർചൈതു തുടങ്ങിനാർപിതുരധികനധി [ 284 ] കബലമുള്ളസൌഭദ്രനുംപെടിച്ചലംബുസനൊടുവൊളമെയ്താൻ ഗുരു
വിനൊടു ഗുരുസദൃശനായകിരീടിയും കുംഭികളൊടുവൃകൊദരവീര
നും ശമനതനയനുമമിതബലമുടയശല്യരും ശക്തിയെറീടുംമഹാര
ഥർതമ്മിലുംപൊരുതളവുനരതുരഗകരികളിരുഭാഗവും പൊരിൽമരി
ച്ചാരസംഖ്യമരക്ഷണാൽ രുധിരമയനദികൾപലവഴിയുമൊഴുകീത
ദാരൊഷംമുഴുത്തതിഘൊരമായീരണം വിജയരഥമതുപൊഴുതുവിഗ
തഭയമച്യുതൻവീരനാംഭീഷ്മൎക്കുനെരെനടത്തിനാൻ സലിലധരനി
കരമടമഴപൊഴിയുമവ്വണ്ണംസായകൌഘം പ്രയൊഗിച്ചാരിരുവരുംന
ദിമകനുമതുപൊഴുതുചെറുതുകൊപിക്കയാൽ നാരായണനുംനരനുമെ
റ്റുശരംത്രിദശപതിസുതനുമഥവിൽമുറിച്ചിടിനാൻ വീരനാംഭീഷ്മർ
മറെറാന്നെടുത്തീടിനാൻ കമലദലനയനസഖിയായധനഞ്ജയൻ ഖ
ണ്ഡിച്ചിതഞ്ചമ്പുകൊണ്ടതുതന്നെയും വിരവിനൊടുപുനരപരമൊ
രുധനുരനന്തരം വീരനാംഭീഷ്മർകയ്ക്കൊണ്ടടുത്തീടിനാൻ ശരനികര
പരിപതനശകലിതശരീരരാ യ്ശക്രാത്മജനുംതളൎന്നിടർപൂണ്ടുതെ സമ
രഭുവിരഥമപിചനനിൎത്തിനാരായണൻ ചക്രംതിരിച്ചടുക്കുന്നതുകാണാ
യി ജയപരമപുരുഷജയജയസകലഭുവനമയ ജന്മനാശങ്ങളില്ലാത
ജഗൽപ്രഭൊ ജയകമലദലനയനജയകമലഭവസദന ജാഗ്രൽഭ്രമ
പ്രദപ്രാണിജീവാത്മക ജയകമലവദനജയ ജയവരദകമലാവര
ജാഡ്യപ്രണാശനത്രാഹിമാംത്രാഹിമംജയവിബുധമുനിനമിതജയ
ഗിരിശനതചരണജാത്യാഭിമാനാദിഹീനപ്രഭാനിധെജയസകളസ
ഗുണമയജയവിഗുണവിമലജയജന്തുധൎമ്മപ്രിയ ശ്രിപതെഗൊപ
തെജയഗിരീശനമിതപദജയസകലതനുമവന ജന്തുവൃന്ദക്ഷെത്രവെ
ദവെദാന്തഗ ക്ഷിതിവിബുധജനഹൃദയനിലയനനമൊസ്തുതെ കീ
ൎത്തനദ്ധ്യാനമാത്യന്തികംദെഹിമെ ജയവിജയരഥനിലയപരഗതി
വരുത്തുവാൻചെമ്മെമുതൃത്തതിനെതുംമടിക്കൊലാ വരികവരികയി
സമരമരണഭയമില്ലമെവാസുദെവാജയിക്കെന്നിതുഭീഷ്മരും നിജസ
മയവചനമതിനന്തരംചെയ്കിലും നിശ്ചയംഭക്തസത്യത്തെരക്ഷിക്കു
മെ അപടുതയൊടടൽനടുവിലിടരൊടുധനഞ്ജയൻ അച്യുതനൊടുസ
ത്യത്ത രക്ഷിക്കെന്നാ ൻ കെടുപടയൊടിടരൊടഴൽപൂണ്ടുകുന്തീസുതൻ
ഖെദിച്ചുകൈനിലപുക്കിരുന്നീടിനാൻ ശമനസുതനമരവരതനയനൊ
ടുചൊല്ലിനാൻ ശാന്തനവാദികളെജ്ജയിപ്പാൻപണി വയമവനിവ
രുവതിനുകൊതിയൊഴികകാനനം വാഗ്കുവസുദെവപുത്രനെന്താവ
തുംയുധിമരണമൊഴികവനമഴകിനൊടുപൂകനാം യൊഗംധരിച്ചുഗ
തി വരുത്തിടുവാൻഇതിശമനസുതവിവിധമയവചനമാശുകെട്ടിന്ദി [ 285 ] രാവല്ലഭൻതാനുമരുൾചെയ്തുഅമരകുലവര വസുഗണാധിപന്മാരുടെ
അംശമായുത്ഭവിച്ചുണ്ടായഭീഷ്മരെ അമരിലരുതസുരസുരനികരമൊ
രുമിക്കിലുമാൎക്കുംജയിക്കരുതെന്നറിമന്നവ പരശുധരനരചർകുലമ
ടയവെന്നീടുവൊൻപണ്ടെതിൎത്തന്നുതൊറ്റാനറിഞ്ഞീലയൊ വിബു
ധനദിയുടെതനയനടിമലരിണക്കൽനീ വീഴ്കയുധിഷ്ഠിരവെണംജ
യമെങ്കീൽ കരബലമൊടവനൊടെതൃപൊരുതുജയമാൎക്കുമെ കാലാ
ത്മജാജയിപ്പാൻപണിതെറുനീ ത്രിപുരഹരസുരദിതിജജനവുമൊരു
മിച്ചുടൻധീരതയൊടെതൃത്താലുംജയംവരാ ശരണമിഹചരണതലസ
രസിരുഹമെന്നിയെ ശന്തനുജനെചെന്നുവന്ദിക്കവൈകാതെ മധുര
തരമധുമഥനവചനമതുകെട്ടുടൻ മഹിതഗുണഗണമുടയ പിതൃപതി
ജനാദരാൽ സുഹൃദനുജസഹിതനടിമലരിണവണങ്ങിനാൻ സുഹൃദ
ധിപനമരനദിസുതനുമരുളിച്ചെയ്താൻനരകഹരദുരിതഹര മുരമഥന
മധുമഥനനാരദസെവിതനാരായണഹരെ നിഗമമയനിഖിലജഗ
ദവനഹൃദിസംഭവനിഷ്കളനിൎഗ്ഗുണ നിശ്ചല നിൎമ്മലനിരതിശയനി
രുപമനിരഞ്ജനനിരാധാരനിത്യന്നിരാമയനീരജലൊചന നിയമപ
രജനഹൃദയനിലയനനമൊസ്തുതെ നീചജനാന്തകനീതിസ്ഥിതികര
നിഖിലനിശിചരനിവഹശമനപരദൈവമെ നീരദവൎണ്ണനിരുപ
മനിൎമ്മലനിവസമമഹൃദിസതതമതിനുതൊഴുതീടിനെൻ നിളാകുചാ
ഭൊഗമെളാഭരണമെ നിജചരണനളിനനതജനസുഖപരായണ
നിത്യംനമൊസ്തുതെനിത്യംനമൊസ്തുതെ പിതൃപതിജപവനസുതപി
ബുധപതിസുതനകുലവീരവീരശാസ്ത്രാൎത്ഥസിദ്ധാന്തസഹദെവ വരികവ
രികരികിലിനിവരുവതിനുകൎമ്മമൊവാസുദെവൻ നിയൊഗിക്കിലെ
യുള്ളതെഭവതുസുഖമപിചയുധിവരികഭവതാംജയം പാൎത്ഥാദികളെ
സുഖമല്ലിയെല്ലാൎക്കും നിശിതമസിരഭസതരമിവിടെവരുവാനഹൊ
സന്താപമെതാനുമുണ്ടാകയല്ലല്ലീ നദിതനയനയവചനനശമനദ
ശാന്തരെനന്ദിച്ചജാതശത്രു ക്ഷിതീശൻ ചൊന്നാൻ ഗുരുനിവഹകരു
ണയൊടുകുരുകുലമൊരുക്കിഞാൻ കൂടലർകാലനായ്നാടുവാണീടുവാൻ
കൊതിമനസിപെരുതുമമതിരുമനമതിന്നിനി കൂടത്തുണക്കിലെവ
ന്നുകൂടൂദൃഢംതരികമമവരമതിനുശരണമരുണാഘ്രിതെ സന്തതമെന്നു
കുന്തീസുതൻചൊല്ലിനാൻ അലമലമിതതിനെളുതു കളകയിവിഷാദ
വുംആശുനിങ്ങൾക്കുജയംവരുംനിണ്ണയം ശൃണുശമനതനയപുന
രതിനൊരുപദെശവുംശൂരനാമൎജ്ജുനനാവതില്ലെതുമെ ദ്രുപദനരവര
തനയനായശിഖന്ധിയെ തൂമയൊടൎജ്ജുനനെന്നൊടെതൃക്കുമ്പൊൾ
പൊരുവതിനുമമനികടഭുവിഝടുതിനിൎത്തുവിൻ പൊൎക്കളംതന്നിൽ [ 286 ] ഞാൻനാളെവീണീടുവൻ മമനിധനമതിനുവിധിവിഹിതമിതുനി
ൎണ്ണയംമാനിനീയാകിയൊരംബാനിയൊഗത്താൽ ഭയമൊഴികഭവതു
ഭവതാംജയംഭാഗ്യവും ഭാഗീരഥിസുതൻപാൎത്ഥനൊടിങ്ങിനെ പരി
ചിനൊടുനിജനിധനമതിനൊരുനിദാനവും നീതിയുംചൊല്ലിയനു
ഗ്രഹംനൽകിനാൻയമനിയമമുടയയമതനയനുമനന്തരം യാദവവീ
രനെവന്ദിച്ചുചൊല്ലിനാൻ പ്രണയതരഹൃദയമൊടുമരുവിനപിതാമ
ഹൻ പ്രാണൻകളയാമൊബാണങ്ങളെയ്തഹൊ ഫലമതിനുദുരിത
ചയമരുതരുതുമാധവപത്മനാഭജഗന്നായകചൊല്ലുനീ ദുരിതഭവന
രകമതിനില്ലടൊധൎമ്മജതൊന്നീലയൊരാജധൎമ്മങ്ങളൊന്നുമെനൃപതി
കുലവിഹിതബഹുവിധവിമലകൎമ്മവും നീതിയുംകൃഷ്ണനരുൾചെയ്തന
ന്തരംവിദയമപിവിഭയമഥവിജയമുഖഭൂപരും വീറൊടെതൃത്തിതുപ
ത്താംദിവസവുംകുരുനൃപതിസുത നഖിലബലപതിസുയൊധനൻ കൂ
ടിയസൈന്യവുമൊക്കൊരുമിച്ചുടൻകുരുകുലജനമിതബലനരികൾകു
ലകാലനാംഗുണനിലയനായഭീഷ്മൎക്കുതുണച്ചിതുപലരുമൊരുമയൊ
ടുമഥപാണ്ഡന്മാർകളുംപാരമടുത്തുപൊരുതുതുടങ്ങിനാർ പരശുശരപ
രിഘവരമുസലകുന്തങ്ങളുംപാൎത്ഥിവന്മാരസ്ത്രശസ്ത്രപ്രയൊഗവും പടു
നിനദപടഹമുഖ ഝടഝടനിനാദവും പാരിൽകിളൎന്നുപൊങ്ങീടുന്ന
ധൂളിയുംകരിതുരഗരഥനികരബഹുവിധനിനാദവും കാണികൾകണ്ടു
കൊണ്ടാടുന്നനാദവുംകമലഭവമുഖവിബുധജയജയനിനാദവുംകാറ്റ
ടിക്കുംകൊടിക്കൂറകൾനാദവും രുധിരയുതപലലമതുഭക്ഷിച്ചുരാക്ഷസ
ർഉച്ചത്തിൽനിന്നലറീടുന്നനാദവും പ്രെതഭൂതാദിപിശാചങ്ങളാൎത്തിട്ടു
പെടിയാകുംവണ്ണമുള്ളനിനാദവും ത്രിദശവരദനുജകുലമുഖകുതുകനാ
ദവുംസിംഹനാദങ്ങളുംഞാണൊലിനാദവും തിറമൊടെതിരിടുമരിയ
രഥികൾഗുണനാദവുംതെരുരുൾനാദവുമാനകൾനാദവും പരിഭവ
മൊടരിനികരമലറിനനിനാദവും പാരംകുതിക്കുംകുതിരകൾനാദവും
തുമുലതരരണജനിതഭയകരനിനാദവും തുംബുരുനാരദഗീതപ്രയൊ
ഗവുംഅമരവരതനയകരഗതദരനിനാദവും അംബരചാരികൾവാ
ദ്യനിനാദവുംകഠിനതരമനിലസുതനലറിനനിനാദവും കംബുനാ
ദങ്ങളും ദുന്ദുഭിനാദവുംകമലഭവതനയമുനിവീണാനിനാദവുംകംപം
വരുംപടിവമ്പർനിനാദവും കമലജനുമറിയരുതുപുകഴുവതിനൊൎക്കി
ലൊകൌരവപാണ്ഡവസൈന്യകൊലാഹലംഫണികൾകുലവരന
മിതുപണിപൊരുതുവാഴ്ത്തുവാൻ ഭൈരവമെന്നെ പറയാവിതെത്രയും
പൊരുതുപൊരുതരചരിരുപുറവുമമരകളുലകു പുക്കുവിമാനങ്ങൾതൊ
റുംമരുവിനാർ അരുവയരൊടതിസുഖമൊടഴകിനൊടുമെവിനാരാശു [ 287 ] യുദ്ധത്തിൽമരിക്കനിമിത്തമാ യയുതനരകരിതൂരഗരഥികളെയൊടു
ക്കിനാനനുദിനമണഞ്ഞുപൊർചെയ്തദെവവ്രതൻ പുനരവനൊ
ടരിമയൊടുപൊരുവതിനുപാൎത്ഥനും പൊരിൽശിഖണ്ഡിയെമുൻപി
ൽനിൎത്തീടിനാൻ ഉപരിചരവസുനൃപതി ദുഹിതൃവരനന്ദനൻഓൎത്താ
നൊരാണല്ലപെണ്ണുമല്ലാതവൻ പൊരുവതിനുകരുതിയൊരുസമരഭു
വിവന്നതൊപൊരാളികൾക്കുപൊരുന്നുകഇല്ലെതും പുകൾപെരിയ
പുരുഷമണിവിജയനൊടൊഴിഞ്ഞുപൊ രാരുംനപുംസകമായവൻ
തന്നൊടുംപൊലിമയൊടുസമരഭുവിവിവിധമയമായുധം പൊരിന്ന
യക്കരുതെന്നൊൎത്തുഭീഷ്മരും വിബുധപതിതനയനൊടുവിഗതഭയ
മാദരാൽവീറെഴുമസ്ത്രങ്ങളൊക്കപ്രയൊഗിച്ചാൻ പ്രണയമകതളി
രിൽമുഹുരപിവളരുമാറുടൻ പ്രത്യസ്ത്രമെയ്തുതടുത്തുകിരീടിയും പ്രഥന
ചതുരതകലരുമമരവരനന്ദനൻ പ്രത്യക്ഷനാകിയകൃഷ്ണൻനിയൊഗ
ത്താൽ അമിതകരബലമുടയരഥികളവർതങ്ങളി ലസ്ത്രശസ്ത്രങ്ങൾവ
രിഷിച്ചടുത്തുടൻനിശിതതരവിശിഖഗണമുടനുടനയച്ചപൊ തത്ത
ൽപെടുത്തുരൊമങ്ങൾതൊറുംദ്രുതം പരനിവഹകുലശമനകരരിരുവ
രുംതമ്മിൽപത്തുനൂറായിരമൊത്തുതൂകീടിനാർപരവശതപെരുകിയൊ
രുപടയുമതുകണ്ടുടൻപറ്റലർപെടിച്ചകന്നിതുമറ്റുളെളാർ ത്വരിതമതു
പൊഴുതുകുരുകുലവരനുസന്നിധൌദുശ്ശകുനങ്ങളുമെറയുണ്ടായിതെ തു
മുലതരസമരഭുവിഝടിതിദെവവ്രതൻ ദുശ്ശാസനനൊടുചൊല്ലിനാ
നീവണ്ണംഅമരകുലവരസുതനുമമിതബലസംയുത മയ്യൊമറുതലവ
ന്നുചുഴന്നിതു നിരുപമമിതറിക രണമതിഭയദമെത്രയും നിയ്യിതുകാ
ണ്കവലഞ്ഞിതുഞാനെടൊ ദഹനകണസദൃശശരനികരപരിപാതെ
നമദ്ദെഹമൊക്കവെകാണ്കമുറിഞ്ഞതു മുടിയുമിടരൊടുമടലിലിനിയ
പടയൊക്കവെമൊഹമിനിക്കിനിയില്ലജീവിക്കയിൽ അസുരസുര
സമരസമമിതുകരുതുമാകിൽമ റ്റാഹവമിങ്ങിനെകണ്ടിട്ടുമില്ലഞാൻ
അഹിതനൃപകുലവരരൊടെതിർപൊരുതുതൊറ്റുകൊ ണ്ടാഹന്തകെട്ടി
ട്ടുമില്ലഞാനീവണ്ണംപുനരിനിയുമൊരുമയൊടുമരുവുകപിണങ്ങാതെ
പൊരിൽമരിക്കാതിരിക്കെണമെങ്കിലൊ പുകൾപെരിയപിതൃപതിജ
നൃപവരനുസാദരം ഭൊഷന്മാരെനിങ്ങൾനാടുനൽകീടുവിൻ ഹിതവ
ചനമിതിവിവിധതരമഥപിതാമഹ നിത്ഥം പറഞ്ഞുപറഞ്ഞിരിക്കെ
ത്തദാകലഹമതിരഭസതരമരിമയാടുചെയ്തുചെ യ്തസ്ത്രങ്ങൾകൊണ്ടു
ടൻഭൂമിയിൽവീണുതെ വിവിധതരനിശിതതരമതുലമുടനെൽക്ക
യാൽ വീണതുനെരമവനിയിൽതട്ടീല കുരുവൃഷഭനുനടലിൽനൃപക
ലവരൊചിതംദെഹവുമാശുശരശയനത്തിന്മെൽ മുരമഥനചരണസ [ 288 ] രസിരുഹയുഗളംകണ്ടുമൊഹമകന്നുവസിച്ചിതുഭീഷ്മരും ദശദിവസ
സമരമിതിമുനിവരനനുഗ്രഹാൽ സഞ്ജയനിത്ഥംപറഞ്ഞൊരനന്ത
രംഅഖിലബലകലഹമിതിസചിവവചനെനകെ ട്ടജ്ഞസാമൊഹി
ച്ചുവീണുധൃതരാഷ്ട്രർ മുഹുരമിതകുതുകമൊടുധരണിപതിതന്നുടെമൊ
ഹവുംതീൎന്തവൻപിന്നെയുംചൊല്ലിനാൻ ത്യജമനസികലുഷതകളഖി
ലമവനീപതെദെഹമനിത്യമെന്നുള്ളതറികനീ അഖിലനൃപകുലവര
രുമമിതബലസംയുതം നിന്നുടെമക്കളുംകുന്തീതനയരും തദനുനിജനി
ജമനസികലരുമുരുശൊകെന ധന്യരാംമറ്റുള്ളബന്ധുജനങ്ങളും ജ
ഗദധിപനജനമലനുംമുനിവൃന്ദവും ചെന്നിതുഭീഷ്മരുടെയരികത്തെ
ങ്ങുംവടിവൊടുടനധിനികടമവരവർകരഞ്ഞാശു വന്നുനിറഞ്ഞൊ
രുബന്ധുക്കളെക്കണ്ടുവിനയമൊടുകുരുവൃഷഭനതിരഥനനാകുലംവി
ണ്ണൊരിൽമുമ്പൻ വസുപ്രവരൻഭീഷ്മർ നരകരിപുനളിനദളനയ
നനെയുമൊൎത്തുള്ളിൽനല്ലതെല്ലാവരൊടുംപറത്തീടിനാൻ ശുഭവുമശു
ഭവുമപനയവുമറിവാനവൻ ചൊല്ലിനാൻപിന്നെയുമല്ലലൊടെത
ദാസമയമടിമുഖമമല തരവചനമമ്പൊടു താണുപൊയൊരുതല
യുയൎത്തീടുവാൻവിമലതരമതിമൃദുലമലിവൊടുസമുന്നതം വെണമുപ
ധാനമന്നതുകെൾക്കയാൽകമതികുരുകുലപതിസുയൊധനൻ വൈ
കാതെപട്ടുതലയിണകൊണ്ടുചെന്നീടിനാൻ പുനരമിതഹസിതമൊ
ടുമൊന്നുചൊല്ലീടിനാൻ പൊട്ടനത്രെനീസുയൊധനനിൎണ്ണയം തുഹി
നകരകുലജനനമിഹവിഫലമെവതെ തുഷ്ടിവരായിതുവെച്ചാലിനി
ക്കെതും കരുണയൊടുവിബുധപതിതനയാവിരവൊടുനീ കണ്ടുനില്ലാ
തെതലയുയൎത്തീടെന്നാൻ വിശദതരഹൃദയനഥ വിജയനതിശൂരനാം
വൃന്ദാരകാധിപനന്ദനനൎജ്ജുനൻ വനജദലനയനസഖിവാസവാദ്യ
ന്മാരെവന്ദിച്ചുഗാണ്ഡീവചാപമെടുത്തുടൻചപലതരമചപലമെടുത്തു
മൂന്നമ്പുകൊണ്ടൂന്നുംകൊടുത്തുയൎത്തീടിനാൻമെല്ലവെപരശുധരമുനിവ
രനുസദൃശനാം ഭീഷ്മരുംപാൎത്ഥനൊടാശുചിരിച്ചരുളിചെയ്തു ശമദമദ
യാദിനാനാഗുണവാരിധെ ശാസ്ത്രങ്ങൾനിന്നൊളമാരുമറിഞ്ഞീല
സകലജനകുലവിഹിതവിവിധധൎമ്മങ്ങളും ക്ഷത്രധൎമ്മങ്ങളും നിങ്ക
ലുംനിൎണ്ണയംബഹുലതരമിതികഥകൾപറയുമളവാദരാൽ വൈദ്യകൾ
വന്നാർചികിത്സചെയ്തീടുവാൻ അതിനവനുമവർകളെ വിലക്കിനാ
നാദരാലാണ്മയിൽവീരൊചിതംപുരിപൂകെണം ശുഭമരണസമയമയ
നംതെളിഞ്ഞുത്തരംശൊഭയിൽവന്നെമരിക്കാവുനിൎണ്ണയം അവരവ
ർകളരികിലഴകൊടുരക്ഷിച്ചുകൊ ണ്ടാ ത്മശുദ്ധ്യാവസിച്ചീടിനാരെവ
രുംവിജയമൊടുവിജയമുഖയമതനയസൈന്യവുംവൃഷ്ണിപ്രവരരുംപൂ [ 289 ] ക്കിതുകൈനിലവ്യഥയുമു രുഭയവുമപജയമവശതകളുംവീളാതവണ്ണം
പരിഭവംവന്നതുംകരുതിയൊഴുകിനനയസലിലമൊടുകൈനിലകൌ
രവസൈന്യവുംപുക്കിരുന്നിടിനാർ ഉഷസിപുനരപരദിനമിരുപുറ
വുമുള്ളവരുറ്റടുത്തീടീനാർശന്തനുപുത്രനെതരുവിനിഹവിരവിനൊ
ടുജലമമലമാദരാൽദാഹമുണ്ടെറ്റമെന്നാൻനദീന്ദനൻ വിമലതര
സലിലമൊടുവിവിധതരഭക്ഷ്യവും വെഗെനകൊണ്ടുചെന്നാൻ ദുരി
യൊധനൻവിമലമിദമശുഭമരുതരുതുദുരിയൊധന വീരവിജയവി
രിയനീർനൽകെന്നാൻപുനരവനുമഥസദയമടിമലർവണങ്ങിനാൻ
പൊരാളിപാൎജ്ജന്യമസ്ത്രംപ്രയൊഗിച്ചാൻ ഗഗനസരിദമലജലമ
ഴകൊടുകൊടുത്തവൻഗംഗാതനയനുദാഹവുംപൊക്കുനാൻ പുകൾ
പെരിയപുരുഷമണിനീയെപുരന്ദരപുത്രാഭുജബലമുള്ളഭൂപാലകസു
ചിരമവനിയി ലധികസുഖമൊടുവസിക്കനീ സൂക്ഷിച്ചുകാണ്കസു
യൊധനനീയിവവിരവിനൊടുമൊരുമയൊടു മരുവുകപിണങ്ങാതെ
വെണ്ടാവിരുദ്ധംനശിക്കെഫലംവരൂ അതിനുകുരുപതിയുമനുവാദമി
ല്ലായ്കയാലങ്ങുമിങ്ങുംപിരിഞ്ഞാശുവാങ്ങീടിനാർ അഥതരണിതന
യനടിമലരിണവണങ്ങിനാനൻപൊടു ഗംഗാതനയനുംചൊല്ലിനാ
ൻതവസഹജരറികപൃഥയുടെതനയരാകയാൽ താപംകളഞ്ഞുനീയങ്ങു
ചെന്നീടെടൊകഥകളകതളിരിലിതുവിദിതമഖിലംമയാ ഗാന്ധാരിപു
ത്രനെവെറിടുന്നീലഞാൻ സമരഭുവിജയമതിനുവരികശുഭമാശുമെ
സന്താപനാശനശന്തനുനന്ദന ഭ്രമമറികവരുവതിനുവിഷമമതുഭാ
സ്കരെ ഭ്രാതാക്കളെവധം ചെയ്കയുംവെണ്ടീല വെണമെന്നാകിൽ
പൊരുതുവീൎയ്യസ്വൎഗ്ഗം വീരാവരികനിനക്കെന്നതെവെണ്ടു തൊഴതവ
നനുജ്ഞയുംവാങ്ങിവാങ്ങീടിനാൻ ചൊല്ലുവാനാവതൊപിന്നെടമെ
ന്നാലെന്നുല്ലാസമൊടിരുന്നാൾനൽക്കിളിമകൾ. ... ... ...

ഇതിശ്രീമഹാഭാരതെ ഭീഷ്മപൎവ്വം

സമാപ്തം