Jump to content

താൾ:CiXIV280.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൨ ഭീഷ്മം

രസിരുഹയുഗളംകണ്ടുമൊഹമകന്നുവസിച്ചിതുഭീഷ്മരും ദശദിവസ
സമരമിതിമുനിവരനനുഗ്രഹാൽ സഞ്ജയനിത്ഥംപറഞ്ഞൊരനന്ത
രംഅഖിലബലകലഹമിതിസചിവവചനെനകെ ട്ടജ്ഞസാമൊഹി
ച്ചുവീണുധൃതരാഷ്ട്രർ മുഹുരമിതകുതുകമൊടുധരണിപതിതന്നുടെമൊ
ഹവുംതീൎന്തവൻപിന്നെയുംചൊല്ലിനാൻ ത്യജമനസികലുഷതകളഖി
ലമവനീപതെദെഹമനിത്യമെന്നുള്ളതറികനീ അഖിലനൃപകുലവര
രുമമിതബലസംയുതം നിന്നുടെമക്കളുംകുന്തീതനയരും തദനുനിജനി
ജമനസികലരുമുരുശൊകെന ധന്യരാംമറ്റുള്ളബന്ധുജനങ്ങളും ജ
ഗദധിപനജനമലനുംമുനിവൃന്ദവും ചെന്നിതുഭീഷ്മരുടെയരികത്തെ
ങ്ങുംവടിവൊടുടനധിനികടമവരവർകരഞ്ഞാശു വന്നുനിറഞ്ഞൊ
രുബന്ധുക്കളെക്കണ്ടുവിനയമൊടുകുരുവൃഷഭനതിരഥനനാകുലംവി
ണ്ണൊരിൽമുമ്പൻ വസുപ്രവരൻഭീഷ്മർ നരകരിപുനളിനദളനയ
നനെയുമൊൎത്തുള്ളിൽനല്ലതെല്ലാവരൊടുംപറത്തീടിനാൻ ശുഭവുമശു
ഭവുമപനയവുമറിവാനവൻ ചൊല്ലിനാൻപിന്നെയുമല്ലലൊടെത
ദാസമയമടിമുഖമമല തരവചനമമ്പൊടു താണുപൊയൊരുതല
യുയൎത്തീടുവാൻവിമലതരമതിമൃദുലമലിവൊടുസമുന്നതം വെണമുപ
ധാനമന്നതുകെൾക്കയാൽകമതികുരുകുലപതിസുയൊധനൻ വൈ
കാതെപട്ടുതലയിണകൊണ്ടുചെന്നീടിനാൻ പുനരമിതഹസിതമൊ
ടുമൊന്നുചൊല്ലീടിനാൻ പൊട്ടനത്രെനീസുയൊധനനിൎണ്ണയം തുഹി
നകരകുലജനനമിഹവിഫലമെവതെ തുഷ്ടിവരായിതുവെച്ചാലിനി
ക്കെതും കരുണയൊടുവിബുധപതിതനയാവിരവൊടുനീ കണ്ടുനില്ലാ
തെതലയുയൎത്തീടെന്നാൻ വിശദതരഹൃദയനഥ വിജയനതിശൂരനാം
വൃന്ദാരകാധിപനന്ദനനൎജ്ജുനൻ വനജദലനയനസഖിവാസവാദ്യ
ന്മാരെവന്ദിച്ചുഗാണ്ഡീവചാപമെടുത്തുടൻചപലതരമചപലമെടുത്തു
മൂന്നമ്പുകൊണ്ടൂന്നുംകൊടുത്തുയൎത്തീടിനാൻമെല്ലവെപരശുധരമുനിവ
രനുസദൃശനാം ഭീഷ്മരുംപാൎത്ഥനൊടാശുചിരിച്ചരുളിചെയ്തു ശമദമദ
യാദിനാനാഗുണവാരിധെ ശാസ്ത്രങ്ങൾനിന്നൊളമാരുമറിഞ്ഞീല
സകലജനകുലവിഹിതവിവിധധൎമ്മങ്ങളും ക്ഷത്രധൎമ്മങ്ങളും നിങ്ക
ലുംനിൎണ്ണയംബഹുലതരമിതികഥകൾപറയുമളവാദരാൽ വൈദ്യകൾ
വന്നാർചികിത്സചെയ്തീടുവാൻ അതിനവനുമവർകളെ വിലക്കിനാ
നാദരാലാണ്മയിൽവീരൊചിതംപുരിപൂകെണം ശുഭമരണസമയമയ
നംതെളിഞ്ഞുത്തരംശൊഭയിൽവന്നെമരിക്കാവുനിൎണ്ണയം അവരവ
ർകളരികിലഴകൊടുരക്ഷിച്ചുകൊ ണ്ടാ ത്മശുദ്ധ്യാവസിച്ചീടിനാരെവ
രുംവിജയമൊടുവിജയമുഖയമതനയസൈന്യവുംവൃഷ്ണിപ്രവരരുംപൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/288&oldid=185578" എന്ന താളിൽനിന്ന് ശേഖരിച്ചത്