താൾ:CiXIV280.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮൦ ഭീഷ്മം

ഞാൻനാളെവീണീടുവൻ മമനിധനമതിനുവിധിവിഹിതമിതുനി
ൎണ്ണയംമാനിനീയാകിയൊരംബാനിയൊഗത്താൽ ഭയമൊഴികഭവതു
ഭവതാംജയംഭാഗ്യവും ഭാഗീരഥിസുതൻപാൎത്ഥനൊടിങ്ങിനെ പരി
ചിനൊടുനിജനിധനമതിനൊരുനിദാനവും നീതിയുംചൊല്ലിയനു
ഗ്രഹംനൽകിനാൻയമനിയമമുടയയമതനയനുമനന്തരം യാദവവീ
രനെവന്ദിച്ചുചൊല്ലിനാൻ പ്രണയതരഹൃദയമൊടുമരുവിനപിതാമ
ഹൻ പ്രാണൻകളയാമൊബാണങ്ങളെയ്തഹൊ ഫലമതിനുദുരിത
ചയമരുതരുതുമാധവപത്മനാഭജഗന്നായകചൊല്ലുനീ ദുരിതഭവന
രകമതിനില്ലടൊധൎമ്മജതൊന്നീലയൊരാജധൎമ്മങ്ങളൊന്നുമെനൃപതി
കുലവിഹിതബഹുവിധവിമലകൎമ്മവും നീതിയുംകൃഷ്ണനരുൾചെയ്തന
ന്തരംവിദയമപിവിഭയമഥവിജയമുഖഭൂപരും വീറൊടെതൃത്തിതുപ
ത്താംദിവസവുംകുരുനൃപതിസുത നഖിലബലപതിസുയൊധനൻ കൂ
ടിയസൈന്യവുമൊക്കൊരുമിച്ചുടൻകുരുകുലജനമിതബലനരികൾകു
ലകാലനാംഗുണനിലയനായഭീഷ്മൎക്കുതുണച്ചിതുപലരുമൊരുമയൊ
ടുമഥപാണ്ഡന്മാർകളുംപാരമടുത്തുപൊരുതുതുടങ്ങിനാർ പരശുശരപ
രിഘവരമുസലകുന്തങ്ങളുംപാൎത്ഥിവന്മാരസ്ത്രശസ്ത്രപ്രയൊഗവും പടു
നിനദപടഹമുഖ ഝടഝടനിനാദവും പാരിൽകിളൎന്നുപൊങ്ങീടുന്ന
ധൂളിയുംകരിതുരഗരഥനികരബഹുവിധനിനാദവും കാണികൾകണ്ടു
കൊണ്ടാടുന്നനാദവുംകമലഭവമുഖവിബുധജയജയനിനാദവുംകാറ്റ
ടിക്കുംകൊടിക്കൂറകൾനാദവും രുധിരയുതപലലമതുഭക്ഷിച്ചുരാക്ഷസ
ർഉച്ചത്തിൽനിന്നലറീടുന്നനാദവും പ്രെതഭൂതാദിപിശാചങ്ങളാൎത്തിട്ടു
പെടിയാകുംവണ്ണമുള്ളനിനാദവും ത്രിദശവരദനുജകുലമുഖകുതുകനാ
ദവുംസിംഹനാദങ്ങളുംഞാണൊലിനാദവും തിറമൊടെതിരിടുമരിയ
രഥികൾഗുണനാദവുംതെരുരുൾനാദവുമാനകൾനാദവും പരിഭവ
മൊടരിനികരമലറിനനിനാദവും പാരംകുതിക്കുംകുതിരകൾനാദവും
തുമുലതരരണജനിതഭയകരനിനാദവും തുംബുരുനാരദഗീതപ്രയൊ
ഗവുംഅമരവരതനയകരഗതദരനിനാദവും അംബരചാരികൾവാ
ദ്യനിനാദവുംകഠിനതരമനിലസുതനലറിനനിനാദവും കംബുനാ
ദങ്ങളും ദുന്ദുഭിനാദവുംകമലഭവതനയമുനിവീണാനിനാദവുംകംപം
വരുംപടിവമ്പർനിനാദവും കമലജനുമറിയരുതുപുകഴുവതിനൊൎക്കി
ലൊകൌരവപാണ്ഡവസൈന്യകൊലാഹലംഫണികൾകുലവരന
മിതുപണിപൊരുതുവാഴ്ത്തുവാൻ ഭൈരവമെന്നെ പറയാവിതെത്രയും
പൊരുതുപൊരുതരചരിരുപുറവുമമരകളുലകു പുക്കുവിമാനങ്ങൾതൊ
റുംമരുവിനാർ അരുവയരൊടതിസുഖമൊടഴകിനൊടുമെവിനാരാശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/286&oldid=185576" എന്ന താളിൽനിന്ന് ശേഖരിച്ചത്