Jump to content

താൾ:CiXIV280.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മം ൨൭൧

നയനൊരുകുറവുകൾവരായ്വതി നാനന്ദമൂൎത്തിചമ്മട്ടികയ്ക്കൊണ്ടുടൻ
ധവളമയ തുരഗയുതരഥമതുനടത്തിനാൻ ധ്വനിയാമൎജ്ജുനൻതാ
നുംകരെറിനാൻ പിതൃപതിജപവനസുതനകുലസഹദെവന്മാർ പി
മ്പെഘടൊല്ക്കചൻ വമ്പനഭിമന്യു പലനൃപതികളുമവർകൾപടയു
മതിഘൊരമായ്പാടെപരന്നിതു പാരിഷാദാദികൾ— ശമനസുനനതുപൊ
ഴുതുസുഹൃദനുജസഹിതനാ യ്ശന്തനുജനെചെന്നുകൈവണങ്ങീടിനാ
ൻതരികമമയുധിവിജയമതിനുപരമെകുനീ സത്യത്തിലെതുംപിഴുച്ചാ
ലടിയനൊയമതനയവിരവിനൊടുവരികജയമൂഴിയും വാഴ്കനീവീ
ഴ്കഞാൻ വാനിൽവാണീടുവൻ സമരഭുവിമരണമിഹവരുവതിനു
പൊരിനായ്ധൎമ്മജനിങ്ങളൊടിന്നുമുതിൎന്നതും കുരുകുലവുമറുതിപെടുമി
നിയുഴറുകെങ്കിൽനീ കുന്തീസുതൎയെന്നനുജ്ഞയുംനൽകിനാൻ ഗുരു
കൃപയൊടതുപൊഴുതുഗുരുകൃപജനത്തെയും കുന്തീസുതന്മാർവണങ്ങി
വീണീടിനാർ വിരവിനൊടുപൊരുവതിനുകരുതിയിരുപുറവുമതിവീ
ൎയ്യംനടിച്ചുരാജാക്കൾനില്ക്കുംവിധൌ നിധനഭയമുടയവർകൾവിര
വീനൊടുപൊരുവിൻ നീതീയിൽപാലിപ്പനെന്നിതുധൎമ്മജൻ കുരുനൃ
പതി സുതരിലിളയവനൊരുയുയുത്സുവും കൂടിപുറപ്പെട്ടുധൎമ്മജൻപി
ന്നാലെരണശിരസിനരപതികളിരുപുറവുമതുപൊഴുതു ചെണുറ്റെഴും
മഹാവ്യൂഹവുംകൂട്ടിനാർചെകിടുപടയലറിനൊരുപടഹമുഖവാദ്യവുംതെ
രൊലികൾഞാണൊലികൾ സിംഹനാദങ്ങളും കലഹരസവിവശ
തരമതികളതിശൂരന്മാർ കണ്ടുകൊണ്ടാടിപരസ്പരംനില്ക്കുമ്പൊൾ കമ
ലദലനയനനൊടുവിജയനഥചൊല്ലിനാൻ കാരുണ്യവാരിധെശ്രീ
പതെദൈവമെകപടമതികളിലിലിയ ചെറുവിരൽസുയൊധനൻ
കശ്മലൻ തന്നെകുറിച്ചുയുദ്ധത്തിനായ്നിജതനയധനസദന ജീവനാ
ദ്യങ്ങളെ നിത്യമല്ലെന്നുപെക്ഷിച്ചുസന്നദ്ധരാ യ്ക്കലിതരണമരണമി
ഹവന്നയൊദ്ധാക്കളെകാണ്മാ നടുത്തുനിൎത്തെണമിസ്യന്ദനം മറുതലക
ളിരുപുറവുമടൽകരുതിനിന്നതിന്മദ്ധ്യെമഹാരഥംനിൎത്തിനാനച്യുതൻ
സുഹൃദനുജതനയഗുരുജനപിതൃപിതാമഹൻ മാരെയും യുദ്ധസന്നദ്ധ
രായ്ക്കണ്ടവൻത്രിദശവരതനയ നതികരുണയൊടുചൊല്ലിനാൻ തെ
ർപിന്തിരിച്ചുവിടുതിനിൎത്തീടുക നിശിതതരവിശിഖഗണമരുതുഗു
രുവപുഷിഞാൻ നിഷ്കരുണനായ്പ്രയൊഗിപ്പതയ്യൊഹരെ ഹരവര
ദശിവഗിരീശദുരിതഹരശംകരാഹാഹാനിനച്ചതതിമൊഹമെത്രയും
ഗുരുവധമിതതിദുരിതമരുതരുതുമാധവ കൂട്ടല്ലതെർപിന്തിരിക്കെന്നു
ഫല്ഗുനൻഅതികരുണമമരകുലവരനൊടുരചെയ്തുതാ നായുധംവെച്ചു
തെരിൽകിടന്നീടനാൻ ജഗദുദയഭരണപരിഹരണബഹുലീലയും ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/277&oldid=185567" എന്ന താളിൽനിന്ന് ശേഖരിച്ചത്