Jump to content

ശ്രീമഹാഭാരതം പാട്ട/ഉദ്യൊഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
ഉദ്യൊഗം


[ 247 ] ഹരിശ്രീഗണപതയെനമഃഅവിഘ്നമസ്തു

ഒരൊരൊകഥകൾനീചൊന്നതുകെൾക്കുന്തൊറു മാരൊമൽകി
ളിപെണ്ണെപാരമുണ്ടാനന്ദമൊ വീരന്മാരായപാണ്ഡുജാതന്മാരെന്തു
പിന്നെ ധീരതയൊടുചെയ്തതൊക്കനീപറയെണം ഒക്കവെപറവ
തിനൊട്ടുകാലംപൊരസൽകഥയെല്ലൊയന്നാലൊട്ടൊട്ടുപറഞ്ഞീ
ടാം ധൎമ്മജാദികളുടെവാൎത്തകെട്ടെഴുന്നള്ളി നിൎമ്മലൻനിഖിലലൊ
കൈകനായകൻകൃഷ്ണൻ കാൽത്തളിരിണയുള്ളിൽചെൎത്തുകൊണ്ടി
രിപ്പവ ൎക്കാൎത്തികളശെഷവുംതീൎത്തുമംഗലംനൽകി കാത്തുകൊണ്ടവി
രതംകാൽതളിരിണയൊടു ചെൎത്തുകൊള്ളുന്നവിഷ്ണുമൂൎത്തിതാന്മനുഷ്യനാ
യ്ധാത്രിതൻഭാരംതീൎപ്പാൻധാത്രിയിൽപിറന്നവൻ നെത്രഗൊചര
നായിട്ടാസ്ഥയാപാണ്ഡവന്മാർ പാൎത്തുനിന്നെതിരെറ്റുപാദ്യവുംന
ൽകിപ്പിന്നെ ഗാത്രങ്ങൾതൊറുംനന്നായ്ചെൎത്തുസന്താപംതീൎത്തു മാ
ൎത്താണ്ഡൻതന്നെക്കണ്ടപത്മങ്ങളെന്നപൊലെ പാൎത്ഥന്മാരുടെമുഖ
മെറ്റവുംതെളിഞ്ഞുതെ ശ്രൊത്രവുംകുളുൎത്തിതങ്ങന്യൊന്യസല്ലാപത്താ
ൽ വാസ്തവമായിട്ടുള്ളവാൎത്തയുംകെട്ടശെഷം പാൎത്ഥന്മാർപാഞ്ചാല
നുംമത്സ്യനുംമുകുന്ദനും പെൎത്തുമങ്ങൊരൊകാൎയ്യംപാൎത്തുപാൎത്തെല്ലാരുമാ
യ്പെൎത്തുകല്പിച്ചാരിനിപ്പാൎത്തിരിയാതെകണ്ടു പാൎത്തലംതന്നിൽനമ്മെ
ക്കൂറുള്ളൊരറിയെണം ബന്ധുഭൂപാനമാരൊടവസ്ഥയറിയിപ്പാൻ
കുന്തീനന്ദനൻദൂതന്മാരെയുമയച്ചുതെ സന്തതംചിന്തിപ്പവർസന്താ
പംകളയുന്ന ബന്ധുവാൻകൃഷ്ണൻതാനുംദ്വാരകെക്കെഴുനെള്ളിമാൎത്താ
ണ്ഡാത്മജസുതൻതം‌പിമാരൊടുംകൂടിപ്പെൎത്തുചിന്തിച്ചനെരംതൊന്നി
തങ്ങൊരുകാൎയ്യം ധാൎത്തരാഷ്ട്രന്മാരൊടുപൊർതുടങ്ങുകിൽകൃഷ്ണ മൂൎത്തി
യെനമുക്കൊരുബന്ധുവായ്വരിക്കെണംധാൎത്തരാഷ്ട്രനുമൊത്താനക്കാ
ലമിനിക്കിപ്പൊൾ പാൎത്ഥന്മാരൊടുയുദ്ധംവെണ്ടുകിൽകൃഷ്ണൻതന്നെ
പാൎത്തിരിയാതെമുൻപെബന്ധുവായ്ക്കൊൾകവെണം പാൎത്ഥിവെന്ദ്ര
ന്മാരൊൎത്തറിഞ്ഞുകൃഷ്ണൻമുൻപെ ധാൎത്തരാഷ്ട്രനുംവരുംപാൎത്ഥനുംവ [ 248 ] രുമിപ്പൊ ളാസ്ഥയാപടക്കെന്നെക്കൊണ്ടുപൊവതിന്നതിൽ അൎജ്ജു
നൻവരുംമുൻപെവന്നീടുംസുയൊധനൻ ഇജ്ജനത്തിനുകൂടിപ്പൊമെ
ന്നുംവരുമെല്ലൊ ആചാരംമുൻപിൽക്ഷണിക്കുന്നവരൊടുകൂടീ ഭൊ
ജനത്തിനുംപ്രഥനത്തിനുമെന്നുണ്ടെല്ലൊഭക്തന്മാരുടെമറുപുറത്തുപൊ
കെന്നതു മെത്രയുംമടിയാകുമതിനുണ്ടുപായവുംമുൻപിലെസുയൊധന
ൻകണ്ടുചൊല്ലരുതെന്മാനുംപർകൊൻനിദ്രാഗൃഹംപ്രാപിച്ചാനതുനെ
രം രാജസിംഹാസനവുംതലെക്കൽവെപ്പിച്ചുടൻ വ്യാജനിദ്രയും
പൂണ്ടുകിടന്നുഭഗവാനും അന്നെരംനാഗദ്ധ്വജൻവന്നുചൊദിച്ചാ
നെല്ലൊ നിന്നൊരുകൃഷ്ണഭൃത്യന്മാരൊടുകനിവൊടെ മാധവനെവിട
ത്തുചൊല്ലുകെന്നതുനെരം നാഥനുംപള്ളിക്കുറുപ്പെന്നവനുരചെ
യ്താർ ധാൎത്തരാഷ്ട്രനുമഹൊനിദ്രവെലയൊകൃഷ്ണ നൊൎത്തിരുന്നിതുമു
ന്നെഞാനിതെന്നുരചെയ്താൻ എംകിലുംനമുക്കങ്ങുചെല്ലരുതെന്നി
ല്ലെല്ലൊ ശംകിതനല്ലെല്ലൊഞാനെന്നവനകംപുക്കാൻ ഞാനെത്രെ
മുൻപിൽവന്നതെന്നതൊവന്നതെല്ലൊനൂനമെന്നൊടുകൂടിപ്പൊരികെ
ന്നതെവരു നിദ്രക്കുഭംഗംവരുത്തീടരുതെന്നതൊൎത്തു ഭദ്രമാംസിംഹാ
സനംപുക്കിതുസുയൊധനൻ അപ്പൊഴതമരെന്ദ്രപുത്രനുംവന്നാനെ
ല്ലൊവിഭ്രമത്തൊടുചൊദിച്ചീടിനാൻപാൎത്ഥൻതാനുംഉൾപ്പൂവിൽവി
ളങ്ങുമെൻചില്പുമാനെങ്ങുചൊല്വിനുല്പലെക്ഷണഭൃത്യന്മാർവനൊ
ടുചൊന്നാർ ലൊകനായകൻപള്ളിക്കുറുപ്പുകൊള്ളുന്നിതു നാഗകെ
തനൻപള്ളിയറയിലുണ്ടുതാനുംഎന്നതുകെട്ടുപള്ളിയറയിൽപുക്കുപാ
ൎത്ഥൻ വന്ദിച്ചുതൃക്കാൽക്കൽനിന്നീടിനാൻഭക്തിയൊടെ ജൃംഭിതഭാവ
ത്തൊടുംമെല്ലവെയുണൎന്നിട്ടു ജംഭാരിപുത്രൻമുഖത്തുടനെതൃക്കണ്പാൎത്തു
വന്നിതൊഭവാനൊട്ടുമുന്നമെഞാനൊനിദ്രവന്നതുകൊണ്ടുബൊധം
മറന്നെനെന്നുനാഥൻ മന്ദഹാസവുംപൂണ്ടുമന്ദമായരുൾചെയ്താ നി
ന്ദ്രനന്ദനൻതാനുംകണ്ണുകൊണ്ടുണൎത്തിച്ചാൻ ജ്യെഷ്ഠനുമനുജനുംകൂടി
യുള്ളതുനെരം ജ്യെഷ്ഠനൊടെല്ലൊമുൻപിലരുൾചെയ്യെണ്ടുനൂനം ഉപ
ധാനത്തിന്മെൽന്മുഴംകയ്യൂന്നിത്തിരിഞ്ഞുപപൎയ്യംകംവാഴുംനൃപനൊ
ടരുൾചെയ്തുകഷ്ടംഞാനുറങ്ങിയാലെതുമൊന്നറിയുന്നില്ലൊട്ടുമുന്നമെ
ഭവാൻവന്നിതൊശിവശിവഇഷ്ടന്മാരായുള്ളവൎക്കുണൎത്താമെന്നുണ്ട
പ്പൊ ളൊട്ടുമാകാത്തഭവാനിളക്കാതിരുന്നതും എത്രയുമഴകിതിന്നൊ
ത്തുവന്നതുമിനി സ്നിഗ്ദ്ധന്മാരായിനിങ്ങൾതമ്മിൽകൈപിടിക്കെണം
അന്യൊന്യമാശ്ലെഷംചെയ്തൊന്നിച്ചുവസിക്കെണ മെന്നെല്ലാംനി
നച്ചല്ലീനിങ്ങളൊന്നിച്ചുവന്നുഒന്നുമെയറിയാതെചൊന്നതെന്തെന്നുഭാ
വിച്ചന്നെരംധൃതരാഷ്ട്രനന്ദനുനുരചെയ്താൻവന്നിതുപടക്കുപൊരെ [ 249 ] ണമെന്നതിനിപ്പൊ ളെന്നൊടുകൂടപ്പൊന്നെമതിയാവിതുഞാനൊ മു
ന്നെവന്നിരിക്കുന്നിതെന്നതുകെട്ടുനാഥൻ എന്നെകല്പിച്ചുതെങ്കില
ങ്ങിനെയാകവെണ്ടു എന്നരുൾചെയ്തശെഷംപിന്നെയുമൊന്നുചൊ
ന്നാൻ മുന്നംഞാൻകണ്ടുപാൎത്ഥൻതന്നെയെന്നറിയെണം മുന്നെവ
ന്നതുംഭവാനെന്നതുംനൂനമെല്ലൊ എന്നതുകൊണ്ടുമൊരുഭെദമില്ലി
നിക്കെതും മന്നവന്മാരെഞാനുണ്ടൊന്നുചൊല്ലുന്നതിപ്പൊൾമത്സ
രാദികളിനിക്കില്ലെന്നൊസിദ്ധമെല്ലൊ മത്സമന്മാരാംനാരായണ
ഗൊപാലന്മാരുംസെനാനീസമനായസെനാനിഭൊജൻതാനുംസെ
നയുമൊരുത്തനുംഞാനെകനൊരുത്തനും എല്ലാരുംമൊക്കുംനിങ്ങളി
നിക്കുനൃപന്മാരെ നല്ലതുവരുവാനെതാല്പരിയവുമുള്ളു വല്ലവരൊടും
കൂടിപൊരാമെന്നിരിക്കിലും വല്ലഭമൊടുയുദ്ധംചെയ്കഞാനില്ലതാനും
ചൊല്ലുവാനസംഖ്യമായുള്ളൊരുപടയുള്ള തെല്ലാരുംപൊരുമവരൊരു
ത്തരൊടുംകൂടി അൻപൊടുരണ്ടുജനമൊരിക്കൽവരിക്കുംപൊൾ മുൻ
പിനാലിളയവൻവെണമെന്നുണ്ടുഞായംകല്യാണാലയനായകാരു
ണ്യമൂൎത്തിതന്നെ കല്യാണംവരുമാറുകൈക്കൊണ്ടുധനഞ്ജയൻ മല്ലാ
രിനിരായുധനെന്നൊൎത്തുസുയൊധനൻചൊല്ലിനാനെംകിൽപടയെ
ല്ലാമിങ്ങിനിക്കെന്നും വല്ലവത്തരുണിമാർവല്ലഭൻചിരിച്ചുടൻ നല്ല
സാമൎത്ഥ്യമിതുചൊല്ലിയപൊലെയെന്നാൻ ജിഷ്ണുനന്ദനനായജിഷ്ണു
വിനൊടുംകൂടിവിഷ്ണുകൈവല്യമൂൎത്തിവൃഷ്ണികൾകുലജാതൻ കൃഷ്ണനു
മെഴുനെള്ളിധൎമ്മജൻതന്നെക്കണ്ടു കൃഷ്ണയുംപാണ്ഡവരുമതിനാലാന
ന്ദിച്ചാർ ഗാന്ധാരീതനയരുംദൂതരെയയച്ചിതു ബാന്ധവമെറയുള്ളമ
ന്നവർനാടുതൊറും ധൎമ്മജാദികളെല്ലാമമ്മാമനായശല്യർ ധൎമ്മ
ത്തിൽപിഴയായ്പാന്തന്മതമെല്ലെങ്കിലുംസമ്മതമില്ലാതൊരുപന്നഗദ്ധ്വജ
നൊടു സമ്മാനംവാങ്ങുകയാൽനൂറ്റുപെർകൂട്ടത്തിലായ്ശല്യരുംധൎമ്മാ
ത്മജൻതന്നെക്കണ്ടുരചെയ്തു വല്ലാതെവൈരികൾക്കുബന്ധുവായ്ചമ
ഞ്ഞുഞാൻ ചൊല്ലിക്കൊള്ളുകവരംവെണ്ടുന്നതിനിയെന്നാൽ ചൊ
ല്ലിനാൻമാദ്രെശനൊടന്നെരംധൎമ്മാത്മജൻ ഇല്ലൊരുവെദമിനിക്കൊ
ന്നിനുമെന്നാകിലും ചൊല്ലെഴുംകൎണ്ണൻവന്നുപാൎത്ഥനെടെതൃക്കും‌പൊ
ൾ തെർവിടുന്നാകിൽഭവാൻകൎണ്ണനെപ്പഴിച്ചുടനാവൊളംപറയെ
ണമെന്നതെവെണ്ടതുള്ളുഎംകിലങ്ങിനെതന്നെയെന്നുരചെയ്തുശല്യർ
തൻകഴൽകൂപ്പിയാത്രയയച്ചുധൎമ്മാത്മജൻ വിപ്രമാമുനിവെദവ്യാ
സനുമെഴുനെള്ളിവിഭ്രമംപൊവാൻഭീഷ്മരാദികൾകെൾക്കച്ചൊന്നാ
ൻ അനൎത്ഥംകളവാനായ്നിനപ്പിനെല്ലാവരും മനക്കാം‌പതിലിപ്പൊ
ളിനിക്കുണ്ടൊന്നുതൊന്നി ധൎമ്മചിത്തന്മാരായധൎമ്മജാദികൾതമ്മെ [ 250 ] സമ്മാനിച്ചവർനാടുപാതിയുംകൊടുക്കിലെ നന്മവന്നീടുനാശംവന്നീ
ടുമല്ലയായ്കിലുന്മൂലനാശംവരുംധാൎത്തരാഷ്ട്രന്മാൎക്കെല്ലാം ഇത്ഥംവ്യാസൊ
ക്തികെട്ടുധൃഷ്ടനാംധൃതരാഷ്ട്രപുത്രനുമൎദ്ധരാജ്യം കൊടുക്കയില്ലയെന്നാ
ൻ എന്നതുകെട്ടുമുനിശ്രെഷ്ഠനുമെഴുനെള്ളി വന്നീടുമെത്രെകൎമ്മഫല
മെന്നുറെക്കയാൽ അക്കാലംദ്രുപദൊപാദ്ധ്യായനുമജാത ശത്രുക്ഷിതീ
ശാജ്ഞയാലെഹസ്തിനപുരംപുക്കാൻ മുഖ്യഭെദൊക്തിധൃതരാഷ്ട്രൻതാ
നറിഞ്ഞിട്ടു ധാക്കാരത്തൊടുപറഞ്ഞയച്ചൊരനന്തരം പാഞ്ചാലപുരൊ
ഹിതൻപാണ്ഡവന്മാരൊടങ്ങെവാഞ്ഛിതങ്ങളുംവൃത്താന്തങ്ങളുമറിയി
ച്ചാൻ വിപ്രരെയവമാനംതുടങ്ങിഭൂപാലനു മപ്പൊഴതധഃപതന
ത്തിനുകാലംവന്നു പാൎത്തിരിയാതെപടകൂടുകവെണ്ടുതവ കീൎത്തിയും
ജയവുമുണ്ടായ്വരുംനാടുംകിട്ടും സുജ്ഞാനമുള്ളിലെറുംയജ്ഞസെനൊപാ
ദ്ധ്യായൻ വിജ്ഞാനിനൃപൻതന്നൊടാജ്ഞാനരഹിതമാം വാക്കുകള
രുൾ ചെയ്തുകാലദെശാവസ്ഥയുംഭാഗ്യകാലവുംജയലഗ്നവുമരുൾചെ
യ്താൻ സഞ്ജയൻതന്നൊടപ്പൊളംബികാസുതൻചൊന്നാ നഞ്ജ
സാചെന്നു ധൎമ്മനന്ദനനൊടുചൊൽനീ സൽഗുണനിധെസൂത
തൽഗുണംപ്രശംസിച്ചു നിൎഗ്ഗുണത്തിംകലാക്കിരാജ്യംനീനീർകൊള്ളെ
ണം പൊരിനുതുടങ്ങാതെപൊയ്വനവാസംചെയ്തു പാരാതെഗതിവ
രുത്തീടുകയിനിനല്ലു ആചാൎയ്യഭൂതന്മാരിലാധികളുണ്ടാംവണ്ണ മാചാര
മുള്ളജനംവൎത്തിക്കുമാറില്ലെല്ലൊ എന്നുചൊല്ലെന്നുകെട്ടുസഞ്ജയൻപു
റപ്പെട്ടു മന്നവൻധൎമ്മാത്മജൻതന്നെയുംവന്നുകണ്ടു പാൎത്ഥിവനതു
നെരംസഞ്ജയനൊടുചൊന്നാൻ വാൎത്തകളെന്തൊന്നുള്ളുവാസ്തവം
പറെകെടൊ അംബികാതനയുനുസൌഖ്യമൊഗാന്ധാരിക്കുംനന്മൊ
ഴിഭീഷ്മദ്രൊണവിദുരാദികൾക്കെല്ലാം എന്തെല്ലാംചൊല്ലിവിട്ടതെന്നെ
ല്ലാംചൊദിച്ചപ്പൊൾ കുന്തീനന്ദനനൊടുസഞ്ജയൻതാനുംചൊന്നാ
ൻ സ്വൈരമായ്വസിക്കുന്നിതെല്ലാരുമിനിമെലിൽ സ്വൈരായ്വരുവ
തിന്നാഗ്രഹമുണ്ടുതാനും സൂരികൾമുൻപനായസൂതൻചൊന്നതുംകെ
ട്ടു സൂൎയ്യജതനയനാംഭൂപനുമുരചെയ്തു സ്വൈരമെൻജനകനുഞാൻ
തന്നെവരുത്തെണം സ്വൈരക്കെടുണ്ടിങ്ങതിനെത്തായ്കനിമിത്തമാ
യ്സന്യസിക്കെണംഞങ്ങളെംകിലെസുഖംവരു മന്നവനുള്ളിലെന്നു
ഞാനറിഞ്ഞിരിക്കുന്നു എന്നതുചൊല്വാനല്ലീവന്നിതുഭവാനിപ്പൊ
ൾ മന്നവൻനിയൊഗത്താലെന്നുംശംകിക്കുന്നെൻഞാൻവൈഷമ്യ
മതിനുണ്ടുരാജസൂയംചെയ്തെൻഞാൻദൊഷമുണ്ടഗ്നിത്യാഗംചെയ്താലു
മെന്നുകെൾപ്പുഎന്നാലുംഞാനൊചെയ്യാംസന്യാസമെന്നാകിലുംപി
ന്നെയുംവൈഷമ്യമുണ്ടെന്തതെന്നുരചെയ്യാം ഞാൻതന്നെസന്യസി [ 251 ] ച്ചാൽതാതനുപൊരയെല്ലൊകൌന്തെയൻഭീമൻകൂടെസന്യസിക്കിലെ
പൊരു എന്നതിന്നഷ്ടഗ്രാസിസന്യാസിഭീമസെന നിന്നുള്ളജന
ങ്ങളിലെത്രയുംബഹുഭൊക്താ ഇന്ദ്രപുത്രാദികളുമി ന്ദ്രിയവശഗന്മാർ
എന്നതിൽപാരമുണ്ടുപിന്നെയുമൊരുദണ്ഡം ശൂദ്രനാംവിദുരരുംകൂടസ്സ
ന്യസിക്കെണം രൌദ്രകൎമ്മങ്ങളിത്ഥംചെയ്കിലുംമതിവരാ എന്നിവനി
രൂപിച്ചുഞാനിവചെയ്യായിന്നു പിന്നെയുംചൊല്ലെന്തൊന്നുചൊല്ലി
വിട്ടതുതാതൻ ചൊല്ലിവിട്ടവസ്ഥകളെല്ലാമെകെൾക്കയെംകിൽ ന
ല്ലതുനിങ്ങൾക്കിന്നും കാനനവാസംതന്നെ പാതകഹരങ്ങളാംതീൎത്ഥ
ങ്ങളാടിക്കൊൾക പാതിനാടിനിക്കിട്ടുമെന്നതുമൊഹിക്കെണ്ട സ
ഞ്ജയൻപറഞ്ഞതുകെട്ടുധൎമ്മജൻചൊന്നാൻമഞ്ജുളമായവാക്കുകെട്ടു
ള്ളിൽസുഖംവന്നു അൎദ്ധരാജ്യത്തിൽകൊതിയില്ലിനി ക്കൊന്നുകൊ
ണ്ടുംയുദ്ധംചെയ്തൊരുപുറമൊടുങ്ങിശ്ശെഷിച്ചവർ പാരിതുപരിപാലി
ച്ചീടുകെന്നതെവരുപാരാതെയങ്ങുചെന്നുസഞ്ജയപറഞ്ഞാലുംധൎമ്മജ
ൻപറഞ്ഞതുകെട്ടുസഞ്ജയൻചൊന്നാൻ നന്മവന്നിടുംനാളെനല്ലതു
തൊന്നിക്കൂടു ധാൎത്തരാഷ്ട്രരുംഭീഷ്മദ്രൊണകൎണ്ണാദികളും പൊൎത്തലവ
ന്മാരായമറ്റുള്ളബന്ധുക്കളും ഒക്കവെമരിച്ചുനീനാടുവാണിരിക്കുന്നാളു
ൾക്കാം‌പിലുള്ളസുഖമെന്തൊന്നുപറഞ്ഞാലും ചിന്തിക്കരാജ്യംലഭിച്ചീ
ടിനാലുള്ളഫലം ബന്ധുക്കളുടെസൌഖ്യംവന്നുകൂടുകയത്രെ പിന്നെ
യുംജരാനരശൊകങ്ങൾവന്നുവന്നു മന്നവമരിച്ചുപൊകെന്നിമറ്റെ
ന്തൊന്നുള്ളുധൎമ്മജനതുകെട്ടുമന്ദഹാസവുംപൂണ്ടു സന്മാൎഗ്ഗമറിഞ്ഞൊരു
സഞ്ജയനൊടു ചൊന്നാൻപാടവംപാരമുണ്ടുവാക്കിനുനിനക്കെടൊമൂ
ഢൻഞാൻവക്രൊക്തികളറിയപ്പൊകായ്കിലുംവെള്ളയിൽപറഞ്ഞൊരു
നിൎമ്മലവാക്കുതന്റെഉള്ളിൽനീസംഗ്രഹിച്ചൊരൎത്ഥമൊട്ടറിഞ്ഞഞാൻ
കെൾക്കസഞ്ജയയെങ്കിലൂക്കുള്ളഭീഷ്മാദികൾ പൊൎക്കളംതന്നിൽവീ
ണുമരിക്കുംമടിയാതെ അന്ധനാംനരപതിനന്ദനൻതനിക്കുള്ളിലന്ധ
കാരങ്ങളെതുംപൊയതില്ലെന്നുവന്നു ദെവകീദെവിപെറ്റദെവകൾ
ദെവൻവാസുദെവനാംകൃഷ്ണൻതുണയുണ്ടിനിക്കറിഞ്ഞാലും അന്നെ
രംമുകുന്ദനുംസഞ്ജയനൊടുചൊന്നാനന്നന്നുകൂട്ടംകൂടീട്ടെന്തൊരുകാൎയ്യമി
തിൽഞാൻതുണപാണ്ഡവന്മാൎക്കുണ്ടിങ്ങുനാശംതീൎപ്പാൻ ഗാന്ധാ
രീസുതന്മാരുംബന്ധുവൎഗ്ഗവുമെല്ലാംകാലന്റെപുരിപുക്കുകളിച്ചുവസി
ച്ചീടുംകാലം വൈകാതെചെന്നുസഞ്ജയപറഞ്ഞാലും ചൊല്ലുവനെ
ല്ലാമെംകിൽപൊകുന്നെനിനിയെന്നു മെല്ലവെയാത്രചൊല്ലിനടന്നാ
നവൻതാനും സഞ്ജയൻനൃപനൊടുനാളെഞാൻചൊൽവനെല്ലൊ
കഞ്ജലൊചനനരുൾചെയ്തതുമെന്നാനവൻചിന്തിച്ചുധൃതരാഷ്ട്രർവി [ 252 ] ദുരൻതന്നെനൊക്കി വെന്തുരുകുന്നുചിത്തംനിദ്രയില്ലെതുമെന്നാൻ
നല്ലതുചൊല്ലിടെണംനിന്നുടെവാക്കുകെട്ടാ ലല്ലലുണ്ടാകയില്ലചിന്ത
യുമില്ലാതെയാം നിദ്രയില്ലായ്കകൊണ്ടുംസംകടംപാരമുണ്ടു ഭദ്രമെന്തതി
നെന്നുചിന്തിച്ചുചൊല്ലെണം നീവിദുരരതുകെട്ടുമനസിനിരൂപിച്ചു
മതിമാനായനരപതിയൊടുര ചെയ്തുബലവാ ൻതന്നാലഭിയുക്ത
നായ്ചമഞ്ഞൊരു ബലഹീനനുംവൃത്തിസാധനവിഹീനനും ഹൃതദ്ര
ഖ്യനുമതികാമിക്കുംതസ്തുരനും ക്ഷിതിനായകനിദ്രയില്ലെന്നുകെൾപ്പു
ഞാനൊഇങ്ങിനെയുള്ളദൊഷമൊന്നുമില്ലെല്ലൊഭവാ നെങ്ങിനെ
പിന്നെപ്രജാഗരത്തിന്നവകാശം പരദ്രവ്യത്തെതനിക്കടക്കിക്കൊ
ൾവാനുള്ളിൽപെരുത്തമൊഹമുണ്ടായ്വരികകൊണ്ടല്ലല്ലിവിശ്വത്തെ
യടക്കി രക്ഷിച്ചുവാണീടുവാനാ യ്നിശ്ശെഷതരരാജലക്ഷണസംപ
ന്നനാം ധൎമ്മനന്ദനൊടുനീയുംനിൻപുത്രന്മാരും നിൎമ്മൂലംവിപരീ
തമായതുനിരൂപിച്ചാൽഭാഗ്യമില്ലായ്കതവകെവലമതുമിഹ യൊഗ്യ
മെന്നറിവുള്ളൊൎക്കാൎക്കുമെതൊന്നീലെല്ലൊ താതനെന്നൊരുഭക്തിബ
ഹുമാനസ്നെഹങ്ങൾചെതസിസദാകാലമുണ്ടാകമിനിത്തമായെന്തെ
ല്ലാംദുഃഖമനുഭവിച്ചീടുന്നുനിത്യം കുന്തീനന്ദനനായധൎമ്മജൻഗുരുഭ
ക്തൻജ്ഞാനവുംതിതീക്ഷയുംധൎമ്മവുംവാക്ശാന്തിയും ദാനവുമിത്യാദിക
ളാകിയഗുണമൊന്നു മില്ലാതസുയൊധനകൎണ്ണസൌബലാദികൾ
ക്കെല്ലൊനീരാജ്യൈശ്വൎയ്യംകൊടുത്തുഭൊഗക്ഷിനായൊരുവംശത്തി
ങ്കൽനിന്നുണ്ടായജനങ്ങളിൽ പെരികഗുണവാന്മാർചിലർദുഷ്ടന്മാ
ർചിലർഎന്നുണ്ടൊവരുന്നതെന്നൊൎക്കെണ്ട ഭവാനതിനൊന്നുണ്ടുപ
റയുന്നുഞാനതിന്നുപയായ്ത്തക്ഷന്മാർവനഭുവിചെന്നുടൻനൊക്കി
യൊരു വൃക്ഷത്തെവെട്ടിക്കുറച്ചതിനെകൊണ്ടുതന്നെ കൊട്ടൊട്ടംമര
ക്കൊട്ടതൊണിയുമുലക്കയുമൊട്ടെടംകൊണ്ടുയാഗപാത്രങ്ങായ്മെവീടും
സ്രൂവവുംജുഹുവു മിത്യാദികൾപണിചെയ്യുംനൃവരശിഖാമണെകെ
ട്ടാലുമതുപൊലെഒരുവൻതന്റെപുത്രന്മാരായിട്ടുണ്ടായ്വന്നപുരുഷന്മാ
രുംവരുമീലണ്ണമറികനീ അത്യൎത്ഥംപ്രശസ്തങ്ങളായവസെവിച്ചീടും
നിത്യവുംനിന്ദിതങ്ങളായവവൎജ്ജിച്ചീടും അശ്രദ്ദധാനനല്ലനാസ്തിക
ത്വവുമില്ലവിദ്വാനാകുന്നതവൻപണ്ഡിതശ്രെഷ്ഠനെല്ലൊ ക്രൊധ
ദൎപ്പാദിഹൎഷസ്തംഭലജ്ജാദികളാ ലെതുമെവിഘ്നംകാൎയ്യസാദ്ധ്യത്തിനു
ണ്ടാകാതെ സ്വച്ശമാമാത്മാവൊടുമാന്യമാനിത്വംകൊണ്ടുനിശ്ചലനാ
കുന്നവൻപണ്ഡിതശ്രെഷ്ഠനെല്ലൊ ശീതൊഷ്ണഭയരതിസമൃദ്ധിദാരി
ദ്ര്യാദിഹെതുനാകൃത്യത്തിനുവിഘ്നത്തെവരുത്താതെനിത്യവുംകൎത്തവ്യാ
നുഷ്ഠാനംചെയ്തീടുന്നവൻവിദ്വാനെത്രയുമവൻ പണ്ഡിതശ്രെഷ്ഠ [ 253 ] നെല്ലൊനഷ്ടമായതുചിന്തിച്ചെതുമെദുഃഖിയാതെ തുഷ്ടനായപ്രാപ്യ
മായുള്ളാതുകാമിയാതെആപത്തുവരുംകാലമെതുമൊമൊഹിയാതെ ആപത്തെത്യജിപ്പവൻപണ്ഡിതശ്രെഷ്ഠനെല്ലൊകാലത്തെനിരൂപിച്ചു
കല്പിച്ചുനിശ്ചയിച്ചൊ രാലസ്യംമദ്ധ്യെതുടൎന്നീടതെകൎമ്മംചെയ്തു കാ
ലവുമവന്ധ്യമാക്കിക്കൊണ്ടവശ്യാത്മാവാ യ്പാലിച്ചിപുരുഷാൎത്ഥംവാ
ണീടുന്നവൻവിദ്വാൻ അന്യായകൎമ്മവാചാമനസാചെയ്യാതെക
ണ്ടന്യെഷാംഹിതത്തിങ്കലീൎഷ്യയുമുണ്ടാകാതെ ആൎയ്യകൎമ്മണരഞ്ജി
ച്ചെറിയൽസൽക്കൎമ്മണാ ധീരനായിരിപ്പവൻ പണ്ഡിതശ്രെഷ്ഠനെ
ല്ലൊ സമ്മാനത്തിങ്കലുള്ളിൽസമ്മൊദമുണ്ടാകാതെ നിൎമ്മൂലമവമാ
നത്തിംകലുംഖെദിയാതെ അക്ഷൊഭ്യനായിഗംഗതന്നിലെഹൃദംപൊ
ലെ രക്ഷിച്ചുധൎമ്മത്തെയും വാണീടുന്നവൻവിദ്വാൻ സംപ്രവൃ
ത്തൊക്തിമാനായ്വിചിത്രകഥനുമാ യ്സംപ്രതിഭാനവാനാ യ്ശുദ്ധൊ
ക്തിവക്താവുമാ യൂഹാപൊഹാദികളിൽ ചതുരഹൃദയനാ യ്മാഹാ
ത്മ്യത്തൊടുവാണീടുന്നവൻമഹാവിദ്വാൻ സകലഭൂതങ്ങൾക്കുമെ
ത്രയുംമനൊജ്ഞനാ യ്സകലകൎമ്മൾക്കു മുചിതയൊഗജ്ഞനായ്സകലപൂ
രുഷരിൽവെച്ചുപായജ്ഞനുമാ യ്സകലവിജ്ഞാനിയായുള്ളവൻമഹാ
വിദ്വാൻ പ്രാജ്ഞനുഗതമായവിശ്രുതമുണ്ടുപിന്നെ പ്രജ്ഞയുംശ്രു
താനുഗയാംവണ്ണമുണ്ടുതാനും അസംഭിന്നാൎയ്യജനമൎയ്യാദയൊടുംനിത്യ
മസന്ദിഗ്ദ്ധാത്മാവായുള്ളവനും മഹാവിദ്വാൻ അൎത്ഥമാകിലുംബലാ
ലൈശ്വൎയ്യമെന്നാകിലും വിദ്യയാകിലുംതനിക്കെറിയൊന്നുണ്ടായ്വ
ന്നാൽഎത്രയുംവിനീതനായസമുന്നദ്ധനായ വിദ്വാനുസമനായിട്ടി
ല്ലവിദ്വാന്മാരാരുംഅശ്രാന്തംദരിദ്ര്യനായുള്ളവൻമഹാമനസ്സശ്രുത
നായുള്ളവനത്യൎത്ഥംസമുന്നദ്ധൻ അൎത്ഥാശപാരംപ്രവൃക്ഷിക്കയില്ലെ
തുംതാനുമെത്രയുമൂഢനവനെന്നെല്ലൊബുധമതംഅൎത്ഥത്തെതനിക്കു
ള്ളതഴീച്ചുപരാൎത്ഥമാ യ്മിത്രാൎത്ഥമ്മിത്ഥ്യാചാരംചെയ്തീടുന്നവൻമൂഢൻ
തന്നെകാമിച്ചീടാതനാരിയെകാമിക്കയും തന്നെകാമിച്ചവളെതാൻ
പരിത്യജിക്കയുംതന്നെക്കാൾബലവാനൊടെറമത്സരിക്കയുംതന്നെതാ
നറിയാതെചെയ്തീടുന്നവൻമൂഢൻ മിത്രത്തെദ്വെഷിപ്പാനയമിത്രമ
മിത്രമാക്കിപ്രത്യുഹംദുഷ്ടകൎമ്മംചെയ്തീടുന്നവൻമൂഢൻ ഉൾപ്പൂവിൽ
കൃത്യങ്ങളെസ്സംശയിച്ചനുദിനംക്ഷിപ്രാൎത്ഥംകൎമ്മംചിരാൽചെയ്തീടുന്ന
വൻമൂഢൻഅന്യമന്ദിരത്തിങ്കൽചൊല്ലാതെചെല്ലുകയും തന്നൊടു
ചൊതിയാതെതാനെറപറകയും ഉദ്ധതനായുള്ളവൻതന്നെവിശ്വ
സിക്കയുംബദ്ധമൊദെനചെയ്തീടുന്നവൻമഹാമൂഢൻഅന്യദൊഷ
ങ്ങൾപറഞ്ഞെറ്റവുമാക്ഷെപിക്കുംതന്നുടെവൎത്തമാനമവ്വണ്ണംതന്നെ [ 254 ] താനുംപിന്നെത്താനൊരുവനുമീശനല്ലാതെയുള്ളൊനന്വഹംകൊപി
ക്കയുംചെയ്തീടുന്നവൻമൂഢൻ തന്നുടെബലമറിയാതെധൎമ്മാൎത്ഥം
വിനാതന്നാൽസാദ്ധ്യവുമല്ലയാതകൎമ്മങ്ങൾചെയ്വാൻ അന്നന്നുതുട
ങ്ങിയുമന്നന്നുമുടങ്ങിയും പിന്നെയുമതിന്നാരംഭിച്ചീടുന്നവൻമൂഢൻ
ശിഷ്യനല്ലാതവനെവെറുതെശാസിക്കയും നിസ്വനായുള്ളവനെനി
യതംസെവിക്കയുംദുഷ്ടനെഭജിക്കയുംശിഷ്ടനെനിന്ദിക്കയുംകഷ്ടമൊ
ൎത്തൊളമവനെത്രയുംമഹാമൂഢൻ സംപന്നമാകുംവണ്ണംതനിക്കുഭു
ജിക്കെണംശുഭമന്ദീരത്തിങ്കൽവാസവുംചെയ്തീടെണം തന്നുടെപുത്ര
മിത്രകളത്രഭൃത്യാദികൾ ക്കെന്നുമെപൊറുതിക്കുകൊടുക്കയില്ലതാനും അ
ങ്ങിനെയുള്ളനരൻതന്നൊളംദുഷ്ടനായി ട്ടെങ്ങുമെനിരൂപിച്ചാലൊരു
മില്ലറിഞ്ഞാലുംഒരുത്തൻപാപകൎമ്മംചെയ്തീടിലതിൻഫലം പരക്കെ
യുള്ളമഹാജനങ്ങൾക്കൊക്കത്തട്ടും കാലത്താൽമൊചിച്ചീടുമാപത്തു
മറ്റുള്ളൊൎക്കുംമെലിൽതാൻതന്നെയനുഭവിക്കും ചിരകാലംവെഗെന
വില്ലാളിയാൻമുക്തമസ്ത്രംപൊയ്ചെ ന്നെകനെവധീക്കിലുമാംവധി
യായ്കിലുമാം തന്നുടെയാത്മാവിനെരാജാവുമൊചിക്കിലൊനിൎണ്ണ
യംസരാജകംനശിക്കുംരാജ്യമെല്ലാം ഒന്നുകൊണ്ടറിയെണംരണ്ടി
ന്റെബലാബലം പിന്നെമൂന്നിനെനാലാൽവശത്തുവരുത്തെണം
അഞ്ചിനെജ്ജയിച്ചുള്ളിലാറിനെയറിഞ്ഞിട്ടു വഞ്ചനാദികളെല്ലംവെ
ടിഞ്ഞുവഴിപൊലെ ഏഴിനെയുപെക്ഷിച്ചുസൌഖ്യത്തെലഭിക്കെണം
കെളിയെറീടുംനൃപന്മാരാലായലവനിയിൽഎകനെഹനിച്ചീടുമെത്രെകാ
കൊളരസമെകനെതന്നെയൊരുശസ്ത്രവുംഹനിച്ചീടും‌അ ന്തരമെതുമി
ല്ലസപ്രജംസരാഷ്ട്രകംമന്ത്രവിസ്രവംരാജാവിനെയുംഹനിച്ചീടും എ
കനായതിസ്വാദു ഭുജിച്ചീടരുതെല്ലൊ യെകനായ്ചിന്തിച്ചുകല്പിക്കരു
തൊരുകാൎയ്യംഎകനായ്പെരുവഴിപൊകയുമരുതെല്ലൊ എകവെശ്മനി
പലരുംകിടന്നുറങ്ങുംപൊൾ എകനായ്ത്തന്നെയുണൎന്നിരുന്നീടരുതു
കെളെകമിന്നിയുമുണ്ടു ഭൂപാലശിഖാമണെ എകമെയുള്ളുപിന്നെര
ണ്ടാമതില്ലചൊൽവാൻനാകലൊകത്തിനു സൊപാനമായ്നരപതെ
സത്യമായുള്ളവസ്തുതരണിപൊലെപുന രബ്ധിക്കുമതിമതാംപ്രവരകു
രുപതെഎകമെദൊഷമുള്ളുസന്തതംക്ഷമാവതാം ലൊകരുമശക്തരെ
ന്നാക്കുവൊരൊട്ടുചെന്നാൽഎകമാം ധൎമ്മപുരംശ്രെയസ്സാകുന്നതൊ
ൎത്താലെകൈവക്ഷമാശാന്തിയായതെന്നതുനൂനം എകൈവവിദ്യാ
പരാതുഷ്ടിയെന്നറിയെണമെ കൈവാഹിംസാസതതംനിജസുഖാ
വഹാരണ്ടുകൎമ്മങ്ങൾചെയ്കകൊണ്ടിഹലൊകത്തിംകൽകണ്ടവർകൊ
ണ്ടാടുവാൻകാരണംമഹീപതെ പാരുഷ്യവാക്കുപറയായ്കയുംദുഷ്ടന്മാ [ 255 ] രൊടെറച്ചെന്നൊന്നുമൎത്ഥിച്ചീടാതെകഴിക്കെയും രണ്ടുജാതികൾപര
പ്രത്യയകാരികളായുണ്ടവരണ്ടുംകെട്ടുകൊള്ളുകനരപതെചെൽക്കണ്ണാ
രെല്ലാമൊക്കക്കാമിതകാമിനിമാർ മൂൎക്ക്വൻമാരെല്ലാമൊക്കപ്പൂജിതപൂജ
കന്മാർ രണ്ടുണ്ടുശരീരത്തെശ്ശൊഷിപ്പിച്ചീടുവാനാ യ്ക്കണ്ടകജാതികൾ
കെൾക്കെണമൊനരപതെ നിൎദ്ധനൻകാമിക്കയുമസ്വാമികൊപി
ക്കയും പൃത്ഥ്വീന്ദ്രചൊല്ലീടുവൻകെൾക്കെണമെങ്കിലിന്നും രണ്ടുപെ
രുണ്ടെല്ലൊസ്വൎഗ്ഗത്തിനുംമീതെലൊകെ കുണ്ഠതനീക്കിസ്സുഖിച്ചീടുന്നു
സദാകാലം പ്രഭുവാകിലുംക്ഷമാപരനായിരിപ്പൊനും വിഭവഹീന
ൻദാനശീലനായിരിപ്പൊനും അൎത്ഥത്തിന്നതിക്രമമായിട്ടുരണ്ടുണ്ടെ
ല്ലൊ നിത്യന്യായാൎജ്ജിതമാംദ്രവ്യമെന്നിരിക്കിലുംപ്രതിപത്തിയുമപാ
ത്രത്തിം‌കൽപാത്രത്തിം‌കലതിനെപ്പൊലെപുനരപ്രതിപാദനവുംമൂ
ന്നുപെരധമൻമാരാകുന്നിതവനിയിൽമൂന്നുപെരയുംമഹംവെവ്വെറെചൊ
ല്ലാമെല്ലൊ ഭൃത്യനില്ലാതവനുംപത്നിയില്ലാതവനുംപുത്രനില്ലാതവനു
മെത്രയുംദരിദ്ര്യൻമാർ നാലുണ്ടുരാജാവിനാൽവൎജ്ജ്യങ്ങളായിട്ടവ നാ
ലുംപണ്ഡിതൻമാരായുള്ളവരറിഞ്ഞീടും അല്പപ്രജ്ഞന്മാരൊടുംദീൎഘസൂ
ത്രന്മാരൊടു മെപ്പൊഴുമലസന്മാരൊടുംചാരണരൊടും കൂടിരാജാവുകാ
ൎയ്യമന്ത്രത്തെച്ചെയ്തീടരുതാടൽപൂണ്ടുഴന്നീടുമാറുവന്നീടുമെന്നാൽ നാ
ലുപെരെയുംശ്രീമാനെംകിലൊഗൃഹസ്ഥൻത ന്നാലയത്തിംകൽകൂട
വെച്ചുപാലിച്ചീടെണംജ്ഞാതിയാമവനതിശ്രാന്തനായ്വരികിലുംനീതി
മാൻകുലശ്രെഷ്ഠൻനിസ്വനായ്വരികിലും പുത്രനില്ലെംകിൽസ്വസാ
വിനെയുംനിജസഖി യത്യൎത്ഥംദരിദ്ര്യനായ്വരികിലവനെയും പണ്ടു
ദെവെന്ദ്രനൊടാചൎയ്യനാംബൃഹസ്പതിയുണ്ടുനാലുപദെശംചെയ്തുട്ടി
ന്നതുംചൊല്ലാം ദെവതാസംകല്പവുംബുദ്ധിമാന്മാരിലനു ഭാവവുംവി
ദ്വാന്മാരൊടെറ്റവുംവിനയവും പാപകൎമ്മണാംവിനാശത്തെയുമിവ
നാലും താപത്തെയണയാതെകളഞ്ഞീടുവാനുള്ളഅഞ്ചുരണ്ടുരക്ഷിക്കെ
ണ്ടുമഗ്നികൾഗൃഹസ്ഥന തഞ്ചുവെവ്വെറെകെട്ടുകൊള്ളുകധരാപതെ
താതനുംജനനിയുമാത്മാവുമഗ്നിതാനും പ്രീതനാമാചാൎയ്യനുമഞ്ചിതെ
ന്നറിഞ്ഞാലും അഞ്ചുപെരെയുംപൂജിച്ചീടിനപുരുഷനാൽ സഞ്ചിതംയ
ശസ്സെന്നതറികധാത്രീപതെ ഭൃത്യന്മാർസന്യാസികൾദെവകൾപിതൃ
ക്കളും നിത്യമാഗമിച്ചീടുമതിഥിജനങ്ങളുംദൊഷങ്ങളാറുണ്ടകലെക്ക
ളയെണ്ടുന്നവ ദൊഷജ്ഞൊത്തമഭൂമിപാലകകെട്ടീടെണം നിദ്രയുംത
ന്ദ്രീഭയംക്രൊധവുമാലസ്യവും പ്രത്യഹംദീൎഗ്ഘസൂത്രത്വത്തെയുംത്യ
ജിക്കെണം ബുദ്ധിമാനിവയാറുപെരെയുമുപെക്ഷിക്കും അബ്ധിയിൽ
സംഭിന്നയാംതരിയെപ്പൊലെതന്നെ അപ്രവക്താവാമാചാൎയ്യനെ [ 256 ] യുംസദാകാല മപ്രിയവാദിനിയായീടിനപത്നിയെയും അദ്ധ്യയനം
ചെയ്യാതശിഷ്യനാമവനെയും സത്വരമരക്ഷിതാവായരാജാവിനെ
യും ഗൊപാലൻഗ്രാമകാമനായീടിലവനെയും നാവികൻവനകാ
മനായീടിലവനെയും ആറുണ്ടുഗുണമുപെക്ഷിക്കരുതാതെപുംസാ മാ
റുംചൊല്ലുവൻസത്യംദാനവുമനാലസ്യം അനസൂയയുംക്ഷമാധൃതി
യുമിവയെല്ലാം മനസാചിന്തചെയ്തുധരിച്ചുകൊളക്വെണംആറുപെ
രുണ്ടുജീവിച്ചീടുന്നിതാരതമാറുപെരിലുംപിന്നെയെഴാമതാരുമില്ല
തസ്കരൻപ്രമത്തൻകൽവൈദ്യൻവ്യാധീതൻകലും മൈക്കണ്ണിമാ
രെല്ലാരുംകാമയാനന്മാരിലുംയാചകന്മാരെല്ലാരുമെജമാനന്മാരിലുംരാ
ജാവുവിവദമാനന്മാരമവരിലും വിദ്വാന്മാരെല്ലാംനിത്യമൂൎക്ക്വന്മാരി
ലുമെല്ലൊ നിത്യവുംജീവിക്കുന്നുഭൂപാലശിഖാമണെ ദൊഷങ്ങളുപെ
ക്ഷിക്കെണ്ടുന്നവരാജാവിനാൽഎഴുണ്ടുസപ്തവ്യസനങ്ങളെന്നെല്ലൊ
ചൊല്ലു പരസ്ത്രീജനസെവാദെവനംമൃഗയയും വിരക്തിവരാതൊരു
മദ്യപാനവുംമെറ്റംവാക്പാരുഷ്യവുംദണ്ഡപാരുഷ്യമാകുന്നതും വാ
യ്പൊടുനിത്യമൎത്ഥദൂഷണംചെയ്കെന്നതും നാശംവന്നടുത്തിരിക്കുന്ന
രാജാവുതനി ക്കാശുമുൻപിലെയുണ്ടാമെട്ടുകാരണങ്ങളുംബ്രാഹ്മണ
ദ്വെഷംമുൻപിൽബ്രാഹ്മണവിരൊധവുംബ്രാഹ്മണസ്വങ്ങളുപാദാ
നംചെയ്തീടുകയും ബ്രാഹ്മണരെത്തന്നെഹിംസിക്കയുമതുമൂലം ബ്രാ
ഹ്മണനിന്ദഹെതുവായിട്ടുരമിക്കയും ബ്രാഹ്മണപ്രശംസകെൾക്കു
ന്നെരമക്ഷാന്തിയുംബ്രാഹ്മണരെക്കൂടാതെനിത്യാനുഷ്ഠാനങ്ങളുംബ്രാ
ഹ്മണരപെക്ഷിക്കുന്നെരമഭ്യസൂയയും ബ്രാഹ്മണശാപത്തിനുകാര
ണമിവയെല്ലാം ആവൊളംവിചാരിച്ചുമുൻപിലെകളയെണമാവതി
ല്ലിവയകപ്പെട്ടാലൊന്നാൎക്കുംപിന്നെ എട്ടുവസ്തുക്കളിവയുണ്ടെറ്റം
പ്രമൊദത്തെപുഷ്ടമാക്കീടുവനായ്മൎത്യനുപൃത്ഥ്വീപതെ തന്നുടെസ
ഖികളൊടുള്ളൊരുസമാഗമം പിന്നെയൊട്ടതിയായിട്ടുള്ളൊരുധനാഗ
മം ധന്യനാംതനയനാലുള്ളൊരുപരിഷ്വംഗം സന്നിപാതവുംസുര
തത്തിംകലൊരുപൊലെ കാലാതിക്രമവിരഹെനിജപ്രിയലാഭം മാ
ലൊകർകൂടുന്നെരംതന്നിലെസമ്മാനവും തന്നുടെജാതിതന്നെക്കണ്ടു
ള്ളസന്നാമവും തന്നാൽപണ്ടഭിപ്രെതമായതിനുടെലാഭം എന്നിവ
യൊട്ടുംസത്യസ്സമ്മൊദംവളൎത്തീടും മന്നവർകുലമകുടത്തിൻനായകക്ക
ല്ലെ ക്ഷെത്രജ്ഞൻതന്നാലധിഷ്ഠിതമായിരിക്കമി ക്ഷെത്രത്തെനവ
ദ്വാരംപഞ്ചസാക്ഷികമെന്നും ത്രിസ്ഥൂണമെന്നുമറിയുന്നവൻമഹാവി
ദ്വാൻഎത്രയുമവൻക്ഷെത്രക്ഷെത്രജ്ഞവെദിയെല്ലൊ പത്തുപെരുണ്ടു
ഭുവിധൎമ്മത്തെയറിയാതെ മത്തനുപ്രമത്തനുംക്രുദ്ധനുമുന്മത്തനും ചി [ 257 ] ന്താശ്രാന്തനുംത്വരമാണനുംബുഭുക്ഷിതൻ ലുബ്ധനുംഭീരുതാനുംകാമി
യായുള്ളവനുംആകയാലീവണ്ണമെല്ലാമുള്ളഭാവങ്ങളി ലെകനിഷ്ഠ
യാവിദ്വാനില്ലെതുംപ്രമാദങ്ങൾ പുത്രാൎത്ഥംപുരാസുധന്വാവിനാൽ
ഗീതമാകും ചിത്രമാമിതിഹാസംകെട്ടിട്ടില്ലെയൊഭവാൻ ഉദ്ധതജന
വെഷംകൈക്കൊണ്ടീടരുതെല്ലൊകത്ഥനംചെയ്തീടരുതാത്മപൌരുഷ
ത്തെയുംതന്നുടെസുഖത്തിങ്കൽമൊദിച്ചീടരുതൊട്ടു മന്യദുഃഖത്തിംക
ലുണ്ടാകെണംകരുണയുംദത്തമായതുചിന്തിച്ചനുതാപവുമരു തുത്ത
മനെങ്കിലതുചൊൽകയുമരുതെല്ലൊദെശാചാരവുംജാതിധൎമ്മവുംചെ
യ്തീടെണമാശുവൎജ്ജിച്ചീടെണംദുൎജ്ജനവിവാാദവുംഡംഭമത്സരംമൊ
ഹംപൈശുനംപാപകൃത്യംസംപ്രതിവൎജ്ജിക്കെണംഭൂപതിദ്വിഷ്ടനെ
യുംമത്തൊന്മത്തന്മാരൊടുമുത്തരംപറയരുതുത്തന്മാരെപ്പുരസ്കരിച്ചു
നടക്കെണം സഖ്യവുംവിവാഹവുംവ്യവഹാരവുംതനിക്കൊക്കുമൊ
ട്ടഭിജാത്യമെന്നവരൊടുവെണംഹീനന്മാരൊടുകൂടിസ്സംസൎഗ്ഗമരുതൊ
ട്ടും ദാനവുംചെയ്തീടെണമാശ്രിതന്മാൎക്കുനിത്യം ഭൂപതെതവനിയൊ
ഗത്തെയുംപാലിച്ചെറ്റംതാപത്തെപ്പൂണ്ടുവാഴുംപാണ്ഡവൻതന്റെ
രാജ്യം പാതിയുംകൊടുപ്പതുധൎമ്മമതല്ലയായ്കിൽ ഖെദവുംവരുംഭവാ
നെറ്റമെന്നറിയെണം നല്ലവാക്കുകൾതവകെട്ടാലില്ലലംഭാവം ചൊ
ല്ലുചൊല്ലിനിയുംനീയെന്നിതുധൃതരാഷ്ട്രർചൊല്ലിയന്നെരമതിനുത്തരം
വിദുരരും ചൊല്ലിനാൻമനൊഹരമായുള്ളാവാക്കുകളാൽ നല്ലതുമാ
കാത്തതുംചൊല്ലുവൻചൊന്നാൽകെൾക്കയില്ലനീയതുകൊണ്ടുചൊ
ല്ലുവാന്മടിയാകും നല്ലതുപാണ്ഡവനുനാടുപാതിയുംനൽകി ലല്ലൽതീ
ൎന്നിരിക്കതൊവല്ലായ്കിൽസുതന്മാരെക്കൊല്ലുമെപാണ്ഡവന്മാരില്ലസം
ശയമെതും നല്ലഭീഷ്മദ്രൊണകൎണ്ണാദിയുംമരിച്ചീടുംപ്രിയമാകിലുംപു
നരപ്രിയമെന്നാകിലും നയമാകിലുമപനയമാകിലുമതി ശുഭമാകി
ലുമെറ്റമശുഭമെന്നാകിലുംമഭിമൊദെനചൊദ്യംചെയ്കിലെപറയാവൂ
വൈചിത്രവീൎയ്യനൃപകെൾക്കെണമിവയെല്ലാംവൈശദ്യംമനസ്സിങ്ക
ലുണ്ടല്ലൊഭവാനെറ്റംവൈദുഷ്യംഭാവാനെക്കാളെറയുണ്ടായിട്ടല്ലവൈ
ദഗ്ദ്ധ്യംവാക്കിനെറ്റമുണ്ടെങ്കിലതുമല്ലസ്നെഹമുണ്ടതുകൊണ്ടുകെൾക്കും
ഞാൻചൊന്നാലെന്ന മൊഹമുണ്ടിനിക്കിതുകൊണ്ടുഞാൻപറയുന്നു
വംശനാശത്തെക്കണ്ടുസംകടംപാരമുണ്ടുസംശയംതീൎന്നുതെല്ലൊനിന്നു
ടെസുതന്മാൎക്കൊപ്രാപ്തമായിതുരാജ്യമിനിക്കെന്നകതാരിലൊൎത്തുവൎത്തി
ച്ചീടരുതുൎവ്വീശനസാമ്പ്രതംപിന്നെയുമവിനയംസംപത്തെഹനിച്ചീടും
നിൎണ്ണയമെല്ലൊനല്ലരൂപത്തെജ്ജരപൊലെപാദപഫലംപഴുക്കുംമുൻ
പെഭുജിച്ചീടിൽസ്വാദുമില്ലെല്ലൊപിന്നെവിത്തുമില്ലാതെവരുംപക്വമാ [ 258 ] യതുഭുജിച്ചാലതിരസമുണ്ടാംവൃക്ഷവുമുണ്ടാംപിന്നെഫലമുണ്ടായ്വരും
പുഷ്പങ്ങൾതൊറുംചെന്നുനിത്യവുമുള്ളമധുഷൾപ്പദമൊരുക്കൂട്ടിരക്ഷി
ച്ചുവൎദ്ധിപ്പിക്കുംഅപ്പൊലെനൃപവരനെപ്പൊഴുംമഹിംസയാതൻപ്രജ
കളിൽനിന്നാൎജ്ജിക്കെണമൎത്ഥമെറ്റംവിരിഞ്ഞുവിരിഞ്ഞുപൂവറുത്തുകൊ
ൾകെയാവുവിരഞ്ഞമൂലച്ശെധംചെയ്യരുതൊരിക്കലുംആരാമത്തിങ്കൽ
ചെന്നമാലാകാരനെപ്പൊലെ ദാരുമൂലാൎത്ഥിയാകുമംഗാരകാരകന്റെ
കാരിയംകാട്ടീടരുതെതുമെനരപതിസാരനായിരിക്കിലെന്നറികകുരുപതെ
അനൎത്ഥംപ്രജളകൾക്കുവരുത്തുംനിരൎത്ഥൻ തനിക്കൊരൎത്ഥലാഭംവരി
കയില്ലതാനുംകുണ്ഠനാംഭൂപാലനെയാൎക്കുമെവെണ്ടീലെന്നാൽഷണ്ഡ
നാംഭൎത്താവിനെനാരിമാൎക്കെന്നപൊലെകൎമ്മങ്ങൾകൊണ്ടുംനൊക്കുകൊ
ണ്ടുംവാക്കുകൾകൊണ്ടുംസമ്മാനിച്ചീടുകിലെരഞ്ജിപ്പുരാജ്യംതൻകൽ
പീഡിപ്പിച്ചീടുന്നാകിൽപെടിക്കുംപ്രജകളും വെഗത്തിലൊടുംമൃഗ
വ്യാധനെകാണുന്നെരംകൎത്തവ്യംപരരാജ്യമൎദ്ദനംപൊലെതന്നെനി
ത്യവുംനിജരാഷ്ട്രരക്ഷണംരാജാവിനാൽ ഉന്മത്തനെന്നാകിലുംബാ
ലകനെന്നാകിലും സമ്മതമായസാരവാക്കുകയ്ക്കൊൾകെവെണ്ടു ശം
കിക്കവെണ്ടസുവൎണ്ണത്തെകൈക്കൊൾകെവെണ്ടു പംകത്തിൽകിട
ക്കുന്നതെങ്കിലുമതിദ്രുതം ഗൊക്കളാഗന്ധം കൊണ്ടുംബ്രാഹ്മണർ
വെദംകൊണ്ടുംഭൊഷ്ക്കല്ലചാരന്മാരെകൊണ്ടുഭൂപാലന്മാരുംനൊക്കിക്കാ
ണുന്നകണ്ണുകൊണ്ടുമറ്റുള്ളജനംമിത്രബാന്ധവന്മാരായുള്ളഭൂപാലെ
ന്ദ്രന്മാർഭൎത്തൃബാന്ധവന്മാരായുള്ളനാരികളെല്ലാംദെവബാന്ധവന്മാ
രായുള്ളഭൂദെവെന്ദ്രന്മാർമെദിനീശ്വരഗൊക്കൾപൎജ്ജന്യബാന്ധവന്മാ
ർസത്യത്തെക്കൊണ്ടുധൎമ്മമഭ്യാസംകൊണ്ടുവിദ്യാ വൃത്തത്തെകൊണ്ടുകു
ലംമജ്ജനംകൊണ്ടുരൂപം രക്ഷിച്ചുകൊകൾെവണം മാനത്തെക്കൊ
ണ്ടുധാന്യംരക്ഷിക്കാമനുക്രമംകൊണ്ടുവാജികളെയുംഅന്തികെവിലൊ
കനംകൊണ്ടുഗൊകുലംലക്ഷ്യം സന്തതംകുചെലകൾകൊണ്ടുനാരിക
ളെയുംവൃത്തിഹീനനുകുലമപ്രമാണംപൊൽനല്ല വൃത്തവാനെങ്കില
ന്ത്യജാതനുംനന്നുതാനും പരന്മാരുടെവിത്തരൂപവീൎയ്യാഭിജാത്യ ഗുരു
സൌഭാഗ്യസുഖസൽക്കാരാദികൾകണ്ടാൽചിത്തതീലസൂയവൎദ്ധി
ച്ചിടുംപുരുഷനുനിത്യവുമാധിയൊഴിച്ചില്ലെന്നുധരിക്കെണം ഉത്ത
മാശനംമാംസൊത്തരമെന്നറിയെണം മദ്ധ്യമാശനമെല്ലൊഗൊര
സൊത്തരംനൂനംഅധമാശനം ലവണൊത്തരമെവംമൂന്നുവിധമായു
ള്ളഭുവിഭൊജനംനരപതെഅത്യന്തമധന്മാൎക്കശനാൽഭയംപിന്നെമ
ദ്ധ്യമന്മാൎക്കുമരണത്തിങ്കൽനിന്നുഭയം ഉത്തമൻമാൎക്കുഭയമവമാന
ത്തിങ്കലുംഇത്തരമിനിയുംഞാൻ ചൊല്ലുവൻവെണമെങ്കിൽ കാൎയ്യ [ 259 ] ങ്ങൾചെയ്യായ്കിലും ചെയ്കിലുമകാൎയ്യങ്ങൾ കാൎയ്യന്മാർഭയപ്പെടുമെ
പ്പൊഴുംരണ്ടിങ്കലുംമാനസെമദകരമായുള്ളപെയങ്ങളെപാനവുംചെ
യ്തീടുമാറില്ലെല്ലൊമഹത്തുക്കൾ അൎത്ഥാഭിജാത്യവിദ്യാദികളാലുള്ളമദ
മെത്രയുംവിരിയപ്പൊംസജ്ജനസംഗത്തിനാൽ സത്തുകളസത്തുക
ളസത്തുകളൊടുചെ ന്നെതാനുമൊന്നൎത്ഥിച്ചാലസജ്ജനംസൽഭാവം
നടിച്ചീടുംവസ്ത്രവാനായുള്ളവനാൽജിതയെല്ലൊസഭാസത്വരഗതി
മതാനിജ്ജിതമദ്ധ്വാതാനും ഗൊമതാജിതമശനാഗ്രഹംശീലവതാ
ശ്രീമതാസൎവ്വംജിതമുൎവ്വീശശിഖാമണെശീലമെത്രയുംപ്രധാനംപുരു
ഷനുനൂനംശീലമില്ലായ്കിൽമിത്രാൎത്ഥങ്ങൾകൊണ്ടെന്തുഫലംഐശ്വ
ൎയ്യമത്തൻപാപിഷ്ഠൻമധുമത്തനിലുംഐശ്വൎയ്യമത്തനൂൎദ്ധ്വഗതിയു
മില്ലയെല്ലൊധൎമ്മാൎത്ഥങ്ങളെത്യജിച്ചിന്ദ്രിയവശഗനായ്ദുൎമ്മദത്തൊടുവ
ൎത്തിച്ചീടിനപുരുഷനുംവിത്തവുംധാന്യങ്ങളുംജീവനും നശിച്ചുപൊ
മുത്തമനാകുന്നവനിന്ദ്രിയജയംവെണം അൎത്ഥെശനിന്ദ്രിയെശന
ല്ലെങ്കിലവനുള്ളൊ രൎത്ഥവുംനശിച്ചുപൊംക്ഷിപ്രമെന്നറിഞ്ഞാലും
സത്യമാൎജ്ജവംശൌചംസന്തൊഷമനസൂയ ചിത്തശാന്ത്യനായാ
സപ്രിയവാക്യാദിഗുണംഉണ്ടാകയില്ലയെല്ലൊനിൎണ്ണയംദുരാത്മനാ
മുണ്ടാകിലതുപരപീഡക്കായ്വരുംതാനുംആത്മനിധൎമ്മനിത്യത്വംവചൊ
ഗുപ്തിദാനമാത്മജ്ഞാനവുമസം രംഭവുംതിതീക്ഷയും തുഷ്ടിയുമഹിം
സയുമനുകംപാദികളും ദുഷ്ടൎക്കുകുറൊഞ്ഞൊന്നുമുണ്ടാകയില്ലയെലൊഭൂ
പതെഹിംസാബലംകെവലമസാധൂനാം ഭൂഭൃതാംബലംദണ്ഡവി
ധിയെന്നറിഞ്ഞാലും സ്ത്രീണാംശുശ്രൂഷാബലം ഗുണിനാംക്ഷമാ
ബലം പ്രാണിനാംബലംജലംപാൎത്ഥിപകുലപതെ അടവിമഴുക്കൊ
ണ്ടുവെട്ടിയാലകച്ചീടും കഠിനാവാചാവെട്ടിമുറിച്ചാലാകച്ചീടാ നാരാ
ചശല്യംദെഹത്തിനൽനിന്നെടുത്തീടാം ക്രൂരവാക്ശല്യമെടുക്കുംിചകി
ത്സകനില്ല വിശ്വപാലനരാജലക്ഷണസംപന്നനായ്വിശ്വാസയൊ
ഗ്യനായഭൂപതിയുധിഷ്ഠിരൻ ധീരാത്മാദുഃഖങ്ങളെസഹിച്ചീടുന്നുതവ
ഗൌരവംനിമിത്തമായെന്നതൊൎത്തരുളെണം സൎവ്വവെദജ്ഞനെക്കാ
ളുൽകൃഷ്ടനാകുന്നതുസൎവ്വഭൂതങ്ങളിലുമാൎജ്ജവമുള്ളപുമാൻആകയാൽ
പുത്രന്മാർലാൎജ്ജവംപ്രതിപാദി ച്ചെകാന്തസൌഖ്യംവാണാൽസ്വ
ൎഗ്ഗപ്രാപ്തിയുംവരുംഎത്രനാളെക്കുകീൎത്തിനില്ക്കുന്നിതവനിയിലത്രനാ
ളെക്കുസ്വൎഗ്ഗവാസമുണ്ടവനൊൎത്താൽ ദൈത്യന്മാർവിരൊചനൻകെ
ശിനിനിമിത്തമായാസ്ഥയാസുധന്വാവിനൊടുള്ളസംവാദംനീകെട്ടി
ട്ടില്ലയൊനൃപശ്രെഷ്ഠനാംധൃതരാഷ്ട്രകെട്ടാലെത്രയുംമനൊമൊഹനമി
തിഹാസംക്ഷത്താവുധൃതരാഷ്ട്രന്തന്നെകെൾപ്പിച്ചീടിനാനുത്തമമായപു [ 260 ] രാവൃത്തമെപ്പെരുമപ്പൊൾ രൂപത്തിൻഗുണമപഹരിച്ചിടുന്നുജരാ
കൊപമൎത്ഥത്തെയെല്ലാംപ്രതിഹരിച്ചീടുന്നു ശിലത്തെയപഹരിച്ചീ
ടുന്നുഖലസെവാ കാലൻപ്രാണനെയപഹരിച്ചിടുന്നുവെല്ലൊ ആ
ശതാനപഹരിച്ചിടുന്നുധൈൎയ്യത്തെയും ആശുകന്ദൎപ്പനപഹരിച്ചീടു
ന്നുനാണംധൎമ്മചൎയ്യയെയപഹരിക്കുമസൂയയുംനിൎമ്മലമതെസൎവ്വംഹ
രിക്കുമതിമാനംക്രൊധിക്കൎത്ഥവുമില്ലശഠനുമിത്രമില്ല ക്രൂരനുനാരിയി
ല്ലസുഖിക്കുവിദ്യയില്ല കാമിക്കുനാണമില്ലകൊശമില്ലലസനു സൎവ
വുമില്ലനൂനമനവസ്ഥിതനൊൎത്താൽ കൃതജ്ഞത്വവുംപരാക്രമവും വി
നയവുംമിതഭാഷണംമാനാമന്വയവിശുദ്ധിയുംശ്രുതവുംസൽപ്രജ്ഞ
യുമുള്ളവൻശൊഭിക്കുന്നുഇച്ചൊന്നഗുണമെട്ടുമില്ലാതപുരുഷനെസ
ജ്ജനമെതുംബഹുമാനിക്കയില്ലയെല്ലൊസ്വൎലൊകത്തിനുനിദൎശനങ്ങ
ളായിട്ടുണ്ടുചൊല്ലുന്നിതെട്ടുഗുണമറികധാത്രീപതെഅന്വവെദങ്ങൾ
നാലുമന്വ‌വായങ്ങൾനാലും മന്നവാചൊല്ലീടുവൻകെട്ടാലുംകഥാ
സൌഖ്യംയജ്ഞദാനാദ്ധ്യായനതപസാന്നിഷ്ഠനാലുംവിജ്ഞാനിജന
വചത്വാരിബുധമതമന്വ‌വായങ്ങളെന്നും വൃദ്ധൻമാരില്ലാതൊരുസ
ഭയുംസഭയല്ലവൃദ്ധന്മാരല്ലധൎമ്മത്തെചൊല്ലീടാതവരുംസത്യമില്ലാതധ
ൎമ്മവുമല്ലയെല്ലൊസത്യവുംസത്യമല്ലമായാനുവിദ്ധമായാൽ സത്യവും
രൂപംശ്രുതംവിദ്യയുംകും‌ലംശീലം ശക്തിയുംധനംശൌൎയ്യം വിചിത്രഭാ
ഷ്യമിവപത്തുണ്ടുസംസൎഗ്ഗയൊനികളെന്നറിയെണംപൃത്ഥ്വീശതിലക
മെകെട്ടാലുമിനീയുംനി വാസരത്തിങ്കൽപ്രവൃത്തിക്കിലെരാത്രൌപി
ന്നെവാസംചെയ്തീടാവിതുസുഖമായെന്നുനൂനം എട്ടുമാസവുംപ്രവൃ
ത്തിക്കിലെപുനരതി വൃഷ്ടിമാസങ്ങൾനാലുംസുഖമാ യ്വസിക്കാവു
യൌവനത്തിങ്കൽപ്രവൃത്തിച്ചൎത്ഥമാൎജ്ജിക്കിലെ ചൊവ്വൊടെവാ
ൎദ്ധക്യത്തിൽസുഖമായ്വസിക്കാവൂ ജീവപൎയ്യന്തംപ്രവൃത്തിക്കിലെമ
രിച്ചാലുംദെവലൊകാദികളിൽസ്വൈര്യമായ്വസിക്കാവു ആചാൎയ്യനാത്മ
വതാംശാസ്താവുദുരാത്മനാം രാജാവുശാസ്താപിന്നെച്ശന്നപാപൻ
മാൎക്കെല്ലാംഅന്തകൻതന്നെശാസ്താവാകുന്നതറിഞ്ഞാലും എന്തിനു
വളരെഞാനിത്തരംപറയുന്നുതാപസന്മാരുടെയുംവാഹിനിമാരുടെയും
ശൊഭതെടിടുംമഹാത്മാക്കൾവംശത്തിന്റെയുംഉത്ഭവസ്ഥാനമന്വെ
ഷിക്കെണ്ടുദിവ്യന്മാൎക്കില്ലുല്പത്തിദൊഷമെന്നതൊൎക്കെണംനരപതെ
വ്യാഹൃതത്തെക്കാൾശ്രെഷ്ഠമാകുന്നതവ്യാഹൃതംവ്യാഹൃതംരണ്ടാമതുസ
ത്യത്തെവദിക്കെണം വ്യാഹൃതംപിന്നെപ്രിയംവദിക്കമൂന്നാമതുംവ്യാ
ഹൃതംധൎമ്മംവദിക്കെന്നതുനാലാമതും ഉത്തമൻമാരെവെണംസെവി [ 261 ] ച്ചുകൊള്ളുവാനുംമദ്ധ്യമന്മാരെക്കാൎയ്യകാലെസെവിക്കെവെണ്ടു സെ
വിച്ചീടരുതധമന്മാരെയൊരിക്കലും ഭാവിച്ചീടരുതവരൊടഭിമുഖ്യംപൊ
ലുംമനസതാപംകൊണ്ടുബലവുംശരീരവുംജ്ഞാനവുംക്ഷയിച്ചുപൊം
വ്യാധിയുംവൎദ്ധിച്ചീടും പെരികവിശ്വസ്ഥന്റെപത്നിയെപ്രാപി
പ്പവൻഗുരുതല്പഗൻവൃഷലീപതിയാകുംദ്വിജൻ ശരണാഗതഹന്താ
മദ്യപാനിവരെല്ലാംകരുതിടെണബ്രഹ്മണഹാന്താവിനൊക്കുമെല്ലൊഎ
പ്പൊഴുംപ്രിയംപറഞ്ഞീടുവാൻപലരുമു ണ്ടപ്രിയമെന്നാകിലുംപ
ത്ഥ്യത്തെചൊല്ലീടുവാൻ സല്പുരുഷന്മാരില്ലകെൾപ്പാനുമാരുമില്ല ദു
ൎബൊധമുള്ളജനമെന്നിയില്ലൊരെടത്തും ഭൎത്താവിൻപ്രിയാപ്രിയമ
ന്വെഷിയാതെധൎമ്മ തത്വവുമറിഞ്ഞുകൊണ്ടപ്രിയമെന്നാകിലുംപ
ത്ഥ്യത്തെചൊല്ലുമാമത്യൻവെണംരാജാവായൽ എത്രയുംവന്നുകൂടുമ
ഭ്യുദയവുമെന്നാൽ സൎവ്വമുപെക്ഷിച്ചുമാത്മാവെരക്ഷിക്കെണം ഉ
ൎവ്വിയെയുപെക്ഷിച്ചുംമിത്രത്തെരക്ഷിക്കെണം ഗ്രാമത്തെയുപെക്ഷി
ച്ചുംരാജ്യത്തെരക്ഷിക്കെണംഗ്രാമത്തെയൊരുഗൃഹംകളഞ്ഞുംരക്ഷിക്കെ
ണംഒരുവൻതന്നെക്കളൊരിടംരക്ഷിക്കെണംകരുതീടുകമനതാര
തിലിവയെല്ലാം പുത്രനെയുപെക്ഷിച്ചുംവംശത്തെരക്ഷിക്കെണംഉ
ത്തമന്മാരായുള്ളൊരിങ്ങിനെചെയ്തുഞായം അൎത്ഥത്തെരക്ഷിക്കെണ
മാപത്തുവരുംപൊഴെ ക്കൎത്ഥത്തെക്കാളുംധൎമ്മദാരങ്ങൾരക്ഷിക്കെണം
ദാരാൎത്ഥങ്ങളെക്കാളുമാത്മാവെരക്ഷിക്കെണം ധീരന്മാരായുള്ളവരി
ങ്ങനെചെയ്തുഞായം ഭൎത്താവിന്നഭിമതമറിഞ്ഞുകാൎയ്യങ്ങളെനിത്യവുമ
വക്രബുദ്ധ്യാസ്വയംചെയ്തുകൂട്ടിപത്ഥ്യങ്ങൾവചിച്ചനുരക്തനായ‌്യുക്തി
ജ്ഞനാംഭൃത്യൻതന്നൊടുതന്നെതുല്യനായനുകംപ്യൻ ഭൎത്താവിൻനി
യൊഗത്തെയാദരിയാതെയതിൻ പ്രത്യുക്തിപറഞ്ഞുറ്റമാത്മാഭിമാ
നത്തൊടുംചിത്തത്തിൽപ്രതികൂലമായ്പറഞ്ഞീടുന്നൊരു ഭൃത്യനെത്യജി
ക്കെണംബുദ്ധിമാനായനൃപൻ സകലഭൂതങ്ങൾക്കുംഹിതമായാത്മാ
വിനുംസുഖദായിരിപ്പതെചെയ്യാവുഭൂപാലനുംബുദ്ധിയുംപ്രഭാവവും
തെജസ്സുമുത്ഥാനവുംസത്യവുമെറ്റംവ്യവസായവുമുള്ളവനുവൃത്തിക്കുഭ
യമൊരുനാളുമുണ്ടാകയില്ലവൃത്തിക്കുഭയമായാൽനിഷ്ഫലംഗുണമെല്ലാം
നാരിമാരെയുംനൃപന്മാരെയുംസൎപ്പത്തെയും വൈരിപക്ഷികളെയും
സ്വാദ്ധ്യായത്തെയുംനിജ ഭൊഗാനുഭവത്തെയുംജീവിതകാലത്തെയും
ഭാഗധെയത്തെയുംവിശ്വാസമുണ്ടാകവെണ്ട സൎപ്പാഗ്നിസിംഹങ്ങ
ളുംകുലപുത്രനുള്ളിൽ സ്വല്പനുമവജ്ഞെയന്മാരല്ലെന്നറിയെണംവി
ദ്യാഭിജനവയൊ ബുദ്ധ്യാൎത്ഥശീലങ്ങളിൽ വൃദ്ധന്മാരവമന്തവ്യന്മാര
ല്ലൊരിക്കലുംഗുണവാന്മാരായുള്ളപാണ്ഡവന്മാരെനിത്യ മണയത്തി [ 262 ] രുത്തുകിൽനിനക്കുസൌഖ്യംവരും ശിഷ്ടനാമവൻതന്നെദ്വെഷമു
ണ്ടെന്നാകിലുംതുഷ്ടനായ്പരിഗ്രച്ചീടുകെന്നതെവരു ആൎത്തനായിരി
പ്പവനൌഷധംകൈക്കുന്നതു മാസ്ഥയാസെവിച്ചീടുമാറെല്ലൊകണ്ടു
പൊരുദുഷ്ടനാമവൻതന്നെസ്നെഹമുണ്ടെന്നാകിലുംപെട്ടന്നുപരിത്യ
ജിച്ചീടുകെന്നതെവരു ദുഷ്ടമായിതുവിരൽപാംപിനാലെന്നാകിലൊ
പെട്ടന്നാവിരൽതന്നെച്ശെദിക്കുന്നതുംവരും മാരീചൻമണ്ഡൊദരി
മയനുംസുമാലിയുംവീരനാകുംകുംഭകൎണ്ണൻനീതിമാൻവിഭീഷണൻഎ
ന്നിവർപറഞ്ഞതുകെളാഞ്ഞുദശമുഖൻതന്നുടെകാമത്തിന്റെമൂൎച്ശനനി
മിത്തമായിന്ദ്രജിത്തിന്റെവാക്കുകെട്ടതുകൊണ്ടുതന്നെ വന്നിതുദശാ
സ്യനുനാശമെന്നറിഞ്ഞാലുംഎന്നതുപൊലെവരുംനാശമിന്നിവിടെ
യുംനിന്നുടെമകൻതന്റെവാക്കുകൾകെൾക്കുന്നാകിൽ കാമത്താലതു
വന്നുരാക്ഷസപ്രവരനുലൊഭത്താൽവരുന്നിതുനിന്നുടെമകനിപ്പൊ
ൾമക്കളെലാളിക്കരുതാകയെന്നതുകണ്ടാൽശിക്ഷിച്ചുതന്റെകാലംകഴി
ച്ചുകൊൾകെയാവൂ ഇത്തരമുള്ളവിദുരൊക്തികൾബഹുവിധംവിസ്ത
രിച്ചുരചെയ്വാനെതുമെകാലംപൊരാദെവകല്പിതംതടുക്കാവതല്ലൊരുവ
നുംദൈവത്താൽകൃതമിദമെന്നൊൎത്തുവിദുരരും പൌരുഷംനിരൎത്ഥക
മെന്നുറച്ചതുനെരം കൌരവവീരനൊടുപിന്നെയുമുരചെയ്താൻഭൂഭാ
രഹരണത്തിനായ്പിറന്നൊരുനാഥൻഭൂപതിരമാപതി ലൊകൈകപ
തീകൃഷ്ണൻകൎമ്മണാംപതിവെദപതീദെവാനാംപതി ധൎമ്മൈകപതിയ
ജ്ഞപതിസല്പതിഹരിഭക്തവത്സലൻകരുണാനിധിപശുപതി ഭുക്തി
മുക്തികൾദാനംചെയ്തീടുംയദുപതിസത്വാദിഗുണത്രയയുക്തയാംപ്ര
കൃതിക്കുംതത്വങ്ങളെല്ലാറ്റിനുമാധാരഭൂതൻനാഥൻ തന്തിരുവടിയുടെ
കല്പിതമെല്ലാമെന്നുചിന്തിച്ചുതല്പാദാബ്ജം സെവിച്ചുകൊൾകനിത്യം
പിന്നെയസ്സനൽകുമാരൻമുനിയെഴുനെള്ളിമന്നവൻധൃതരാഷ്ട്രൻത
ന്നൊടായരുൾചെയ്തു അദ്ധ്യാത്മംപലതരമജ്ഞാനംകളവാനായത്യ
ന്തംമൂഢന്മാൎക്കതെത്രയുംവ്യപരീതം താപസശ്രെഷ്ഠൻതാനുമെഴുനെ
ള്ളിയശെഷംതാപമുൾക്കൊണ്ടുപിന്നെവിദുരരുരചെയ്തു മെലിലെവി
ശെഷങ്ങളൊക്കവെകെട്ടുകെട്ടു കാലവുംപുലൎന്നിതുപിന്നെയങ്ങെല്ലാ
വരുംമന്ത്രശാലയിൽപുക്കുതുടങ്ങിനിരൂപണം അന്ധനാംനൃപതിയും
ഭീഷ്മദ്രൊണാദികളും സഞ്ജയനതുനെരംധൎമ്മജൻപറഞ്ഞതും കഞ്ജ
ലൊചനനരുൾചെയ്തതുമറിയിച്ചാൻ അച്യുതനരുൾചെയ്തവാൎത്തക
ൾകെട്ടുഭീഷ്മർനിശ്ചയംകൃഷ്ണൻചൊന്നാലന്തരമില്ലയെന്നാൻ മൂൎത്തി
കൾമൂന്നുപെൎക്കുംമൂലമാംമുകുന്ദനും പാൎത്ഥനുമൊരുഭെദമില്ലെടൊസു
യൊധനാതന്നെത്താൻപുകഴ്ത്തുന്നകൎണ്ണനുംനീയ്യുമൊടുംസന്നാഹമൊ [ 263 ] ടുപാണ്ഡുനന്ദനൻവരുംനെരം ഗൊക്കളെവീണ്ടുകൊണ്ടുപൊയതുക
ണ്ടതില്ലെ നൊക്കെടൊസുയൊധനകണ്ടാലൊട്ടറിയെണം വരുവാ
നുള്ളതൊക്കവന്നാൽപിന്നെയുമെതു മറിയപ്പൊകാതവരെങ്ങിനെ
പൊറുക്കുന്നു വെന്തുപൊകെണമിവരെന്നതുനിങ്ങളുള്ളിൽചിന്തിച്ചു
ജതുഗെഹംതീൎത്തതിലാക്കിവാതിൽ ബന്ധിച്ചുതീയുംവെച്ചതന്തരംവ
രികയാ ലന്തവുമവൎക്കുവന്നീടാതെജീവിച്ചൊരു കുന്തിതനയ
ന്മാരഭ്യുദയത്തെക്കണ്ടു സന്താപംപൂണ്ടൊരുനീകള്ളച്ചൂതാലെനാടു മെ
ന്തൊരുകഷ്ടംപറിച്ചടവിതന്നിലാക്കി എന്തിനിനല്ലുനമുക്കെന്നതുമ
നക്കാംപിൽ ചിന്തിച്ചുവാഴുംകാലംപിന്നെയുംചതിയാലെ അന്തകപു
രത്തിംകലയപ്പാൻപൊയ്കതന്നിലന്തരാചെന്നുനിങ്ങൾമരുന്നുകലക്കു
മ്പൊൾ ഗന്ധൎവ്വശ്രെഷ്ഠൻചിത്രരഥനുംപടയുമാ യ്ബന്ധിച്ചുനിങ്ങ
ളെയുംകൊണ്ടവൻപൊകുന്നെരംബന്ധുക്കളായനിങ്ങൾചെയ്തദുഷ്ക
ൎമ്മമൊന്നും ചിന്തചെയ്യാതെവന്നുവെഗത്തിൽയുദ്ധംചെയ്തുഗന്ധൎവ്വ
പ്രവരനെജ്ജയിച്ചുവീണ്ടുകൊണ്ടു ബന്ധുഭാവെനരാജ്യത്തിംകലെ
ക്കയച്ചൊരു കുന്തിതൻതനയന്മാരാകിയപാണ്ഡവന്മാർ ചിന്തിച്ചാ
ലശക്തന്മാരെന്നൊനിൻപക്ഷമുള്ളി ലന്ധത്വംചെറുതല്ലനിനക്കുസു
യൊധന ധൎമ്മമുള്ളവർജയിച്ചീടുമെന്നതുകൊണ്ടു ധൎമ്മജൻജയിക്കു
മെന്നെല്ലാരുമറിയെണം ദ്രൊണരുമുരചെയ്തുപാതിയുംകൊടുക്കെടൊ
നാണക്കെടതിനില്ലധൎമ്മമെജയിച്ചീടും ശന്തനുസുതൻദ്രൊണർസ
ഞ്ജയൻവിദുരരും സന്തതംപറഞ്ഞിട്ടുംകെളാഞ്ഞുസുയൊധനൻ അ
ന്ധനാംനൃപെന്ദ്രനുംകൃപരുംദ്രൊണിതാനും ബന്ധുക്കളായസൊമദ
ത്തപുത്രാദികളും ആവൊളമനുസരണംചെയ്തുപറഞ്ഞിട്ടുമാവതില്ലെ
ന്നുകല്പിച്ചടങ്ങിക്കൊണ്ടാരെല്ലൊ കാടുവാഴുകയൊഴിഞ്ഞിങ്ങുപാണ്ഡ
വർവന്നു നാടുവാഴുകിലെയ്തുകൊല്ലുകമടിയാതെ ഉറ്റവരായനിങ്ങ
ൾമറ്റൊന്നുംപറയെണ്ട കുറ്റങ്ങളൊഴിഞ്ഞില്ല മറ്റൊന്നുമിനിക്കി
പ്പൊൾ ഇത്തരംവാക്കുകെട്ടുമറ്റുള്ളമഹാജനമുത്തരംപറയാതെപൊ
യാരങ്ങൊരൊദിക്കിൽ യുദ്ധമെല്ക്കുംപൊളെന്നെക്കൊണ്ടൊരൊകുറ്റം
ചൊൽവാൻ വൃദ്ധന്മാൎക്കെന്തൊന്നുള്ളതെന്നൊൎത്തുയുധിഷ്ഠിരൻമിത്ര
മായ്നീതിജ്ഞനായ്ശാന്തനായ്ശാസ്ത്രജ്ഞനാ യെത്രയുംമഹാപുരുഷന്മാരി
ലൊരുത്തനെസന്ധ്യൎത്ഥമയച്ചുടൻനിരപ്പുപറയിച്ചുസന്ധിയാഞ്ഞൊ
രുശെഷമായിരുന്നിതുയുദ്ധം സജ്ജനമെല്ലാംപുനരിങ്ങിനെപറഞ്ഞീ
ടു മിജ്ജനത്തെക്കൊണ്ടതിന്നാരെയഅയക്കാവുധൎമ്മജനിവയെല്ലാം
തന്നുള്ളിൽനിരൂപിച്ചു നിൎമ്മലനായവാസുദെവനൊടുണൎത്തിച്ചുആ
ശ്രിതജനപരായണനായീടുംജഗ ദീശ്വരദയാനിധെഗൊപതെയദു [ 264 ] പതെ മൂഢനാംഞാനുണ്ടൊന്നുനിന്തിരുവടിതന്നൊ ടൂഢാവമാനമാ
യവചനംചൊല്ലീടുന്നു മറ്റുംനിന്തിരുമനസ്സെന്നിയെഞങ്ങൾക്കൊ
ൎത്താൽ മറ്റൊരുശരണമില്ലെന്നതുനിരൂപിച്ചുംസൎവ്വജ്ഞനെല്ലൊഭവാ
നെന്നതുകൊണ്ടുംമമ ദുൎവ്വിനയൊക്തികെട്ടാൽക്ഷമിച്ചുകൊൾകവെ
ണം ചിന്തിക്കവെണംപക്ഷെസന്ധിക്കിൽമതിയെല്ലൊ നിന്തിരു
വടിതന്നെബന്ധുവായ്പൊകെവെണംഅന്ധത്വംഞാൻചൊല്ലുന്നതൊ
ൎത്തുള്ളിൽക്ഷമിക്കെണമന്ധകകുലജാതനാകിയജഗല്പതെഅന്ധനാം
നരപതിതന്നുടെപുത്രനായൊ രന്ധാത്മാസുയൊധനൻതന്നെടുപി
ണങ്ങാതെ ബന്ധുവത്സലനായനിന്തിരുവടിതന്നെ ബന്ധുത്വമൊ
ടുമനുസരിച്ചുപറയെണംപാതിനാടപെക്ഷിച്ചാലരുതെന്നവൻചൊ
ൽകിൽ പാതിയുംവെണമെന്നില്ലഞ്ചുദെശമെപൊരു ദെശമില്ലെങ്കി
ലഞ്ചുഗെഹമെപൊരുമെന്നാൽനാശംകൂടാതെകഴിഞ്ഞീടുകിലതെവെ
ണ്ടു സാരസവിലൊചനനാകിയനന്ദാത്മജൻ സാരനാംയുധിഷ്ഠി
രൻചൊന്നതുകെട്ടനെരം തന്നുടെമനക്കാംപിൽഹസ്തിനപുരത്തിനു
ചെന്നുപൊരെണംഞാൻതാനെല്ക്കുംമുൻപിലെയെന്നു മുന്നമെയുള്ള
താശുധൎമ്മനന്ദനനായമന്നവൻപറഞ്ഞപ്പൊൾകൌതുകമുണ്ടായ്വന്നു
രണ്ടുമൂന്നവസ്ഥകൾ സാധിക്കെണ്ടുന്നതിപ്പൊ ളുണ്ടതിന്നായ്ക്കൊണ്ടു
ഞാൻതന്നെചെൽകിലെപൊരു എന്നതൊൎത്തിരുന്നരുളീടുംപൊൾകു
ന്തിപുത്രൻ തന്നുടെനിയൊഗത്തെകൈക്കൊണ്ടുഭഗവാനുംസാരഥെ
ശീഘ്രംഗരുഡദ്ധ്വജയുക്തമാകുംതെരുകൊണ്ടരികെന്നുദാരുകനൊടുചൊ
ന്നാൻകണ്ണുകൾചുവന്നുകൈഞെരിച്ചുപല്ലുംകടി ച്ചൎണ്ണൊജനെത്ര
നൊടുഭീമസെനനുംചൊന്നാൻ എന്തിനുതുടങ്ങുന്നുചൊല്ലുകെന്നൊ
ടുകൂടി ചിന്തിച്ചെനടക്കാവൂകാൎയങ്ങളിനിമെലിൽ ധൃഷ്ടനാംധൃതരാ
ഷ്ട്രപുത്രന്റെതുടതച്ചു പൊട്ടിച്ചുകളെകയുംകൌരവശതമെല്ലാം കൊ
ട്ടിക്കൊന്നൊക്കപ്പൊടിപെടുത്തുകളകയുംദുഷ്ടനാംദുശ്ശാസനൻതന്നുടെ
മാറുപിളൎന്നിഷ്ടമായ്രക്തംകുടിച്ചീടുകയെന്നുള്ളതുംപൊട്ടനാംഭീമൻചെ
യ്കയില്ലയെന്നുണ്ടൊതൊന്നി പെട്ടന്നുസന്ധിചെയ്തുകൊണ്ടാലുംയു
ധിഷ്ഠിര നൊട്ടുമെവിരൊധമില്ലിതിനിന്നെന്നാൽനൂനം ഗന്ധവാ
ഹാത്മജനാംഭീമൻചൊന്നതുകെട്ടുമന്ദഹാസവുംചെയ്തുമാധവരുൾ
ചെയ്തു ചിന്തിച്ചവണ്ണംതന്നെപന്തിഞാൻകൂട്ടുന്നുണ്ടു സന്താപമതു
കൊണ്ടുചിത്തത്തിലുണ്ടാകെണ്ട കൃഷ്ണയുംകണ്ണീരൊടെകൃഷ്ണനൊടുര
ചെയ്തു കൃഷ്ണനുംകൃപയൊടെകൃഷ്ണയൊടരുൾചെയ്തുനിശ്വാസമുണ്ടാ
കെണ്ടവിശ്വസിച്ചാലുമെന്നെ കശ്മലൻദുശ്ശാസനൻതാനുംതൻബ
ന്ധുക്കളും നിശ്ശെഷമൊടുങ്ങെണമെന്നതിന്നെത്രെഞാനുംനിശ്ചയം [ 265 ] തുടങ്ങുന്നുപൊയാലുംപെടിക്കെണ്ടഞാൻചാലവെവരുത്തുവൻവാഞ്ഛി
തമെന്നുകൃഷ്ണൻ പാഞ്ചാലിയതുകെട്ടുതെളിഞ്ഞമരുവിനാൾ ദാരുകൻ
കൊണ്ടുവന്നതെരതിൽകരയെറി പാരാതെയെഴുനെള്ളത്തുടങ്ങിഭഗ
വാനുംവെൺകൊറ്റകുടതഴവെൺചമരികൾ നല്ലഭംഗിതെടിടുമാല
വട്ടങ്ങൾപലതരം പന്നഗരിപുതന്നെചിഹ്നമായ്വിളങ്ങീടുമുന്നതമായ
കൊടിമിന്നുന്നകൊടിക്കൂറ പംകജനെത്രൻതന്റെശംഖനാദവുംപ
ലമംഗലസ്തുതികളുംവാദ്യങ്ങൾനിനാദവും കന്മഷംകളയുന്നചിന്മയ
ൻമനൊഹരൻ പൊന്മണികിരീടവുംനിൎമ്മലചികുരവും മാലെയംമെ
ല്പട്ടിട്ടഫാലവുംത്രിഭുവന പാലനാദികൾചെയ്യുംചില്ലിയുംമകരമം കു
ണ്ഡലംമിന്നീടുന്നഗണ്ഡവുംമനൊജ്ഞമാം കണ്മുനവിലാസവുംകമ്ര
മാംനാസികയും കിഞ്ചനതുളുംപീടുംപുഞ്ചിരിപ്പുതുമയും ചഞ്ചലാക്ഷി
കൾമനംവഞ്ചിക്കുമധരവും മുഗ്ദ്ധമായുള്ളമുഖപത്മവുംഗളഭുവി മുത്തു
മാലകൾവനമാലകൾകൌസ്തുഭവും ശിഷ്ടരക്ഷണത്തിനുദുഷ്ടനിഗ്ര
ഹംചെയ്വാൻ നിഷ്ഠൂരമായകരപത്മവുംശ്രീവത്സവും ഇന്ദിരാദെവി
ചിത്താനന്ദമൊടിരുന്നീടും സുന്ദരതരമായമന്ദിരമായിട്ടുള്ള വക്ഷൊ
ദെശവുംകമലൊത്ഭവൻപിറന്നൊരു കുക്ഷിയുംബ്രഹ്മാണ്ഡങ്ങളസം
ഖ്യംകിടക്കുന്നൊ രുദരൊപരിപൊങ്ങുംരൊമാളിവിലാസവും മധുരാ
ധരീജനംമയങ്ങുമദ്ധ്യത്തിംകൽകാഞ്ചമായാംമായകാഞ്ചികളിട്ടുമഞ്ഞ
പ്പൂഞ്ചെലയതിന്മീതെനാനാശൊഭിതങ്ങളാ യ്മിന്നുന്നരത്നങ്ങളുമെന്നു
ള്ളിൽവിളങ്ങുന്നധന്യപാദാബ്ജങ്ങളുംകണ്ടുമാമുനികളുംവെദവാദികളായ
ഭൂദെവവരന്മാരും വെദത്തൻപൊരുളായവെദാന്തവെദ്യൻതന്റെ
പാദപത്മവുംകൂപ്പിസ്തുതിച്ചുപാടിക്കൊണ്ടു യാദവവീരനെഴുനെള്ളുന്ന
വടിയെ കൂടാദരവൊടുനടന്നീടിനാർഭക്തിയൊടെ ഗൊവിന്ദൻവ
രവുകെട്ടാനന്ദമൊടുഭീഷ്മ രാവിൎമ്മൊദെനമറ്റുംഭക്തന്മാരായുള്ളൊരെല്ലാം
മുൻപിനാലെഴുനെള്ളത്തിവിടെയെന്നതൊൎത്തു സംഭ്രമിച്ചലംകരിച്ചീ
ടിനാരാലയങ്ങൾ മല്ലാരിവിചിത്രവിൎയ്യാത്മജൻതനിക്കുള്ളൊ രില്ല
വുമകംപുക്കുവസിച്ചൊരനന്തരം കുശലപ്രശ്നാദികൾചെയ്തിതുധൃത
രാഷ്ട്രർ കുശലമെന്നുതന്നെയരുൾചെയ്തിതുകൃഷ്ണൻചെറുതുകാൎയ്യമുണ്ടു
പറഞ്ഞുപൊവാനതി നെതിരെവരുവൻഞാനടുത്തദിനംതന്നെഉഴറീടു
ന്നെനിപ്പൊളടുത്തുസന്ധ്യയെന്നങ്ങെഴുനെള്ളിനാൻ ജഗന്നായകൻ
വാസുദെവൻഅച്ശന്റെഭഗിനിയാകുംകുന്തിദെവിയെക്കണ്ടിട്ടച്യുതൻവി
ശെഷങ്ങളൊക്കവെയറിയിച്ചാൻപണ്ടുകീഴ്കഴിഞ്ഞതുംവൎത്തമാനവുംമെലി
ലുണ്ടാവാനിരിക്കുന്നവാൎത്തയുമരുൾചെയ്താൻകാത്തുകൊള്ളുകനീയെ
ന്മക്കളെയെന്നുകണ്ണീർവാൎത്തവളുടെദുഃഖവുംതീൎത്തുമാധവൻപിന്നെധാൎത്ത [ 266 ] രാഷ്ട്രന്റെഗൃഹംപുക്കിതങ്ങവൾകളും പാൎത്തുനിന്നെതിരെറ്റുസല്ക്കരി
ച്ചിരുത്തിനാർഊണിനുവിദുരർതൻവീടുപുക്കിതുകൃഷ്ണൻമാനസംതെ
ളിഞ്ഞവനാനന്ദമുണ്ടായ്വന്നുക്ഷത്താവുഭക്തിപരവശനായ്വന്നുപുരു
ഷൊത്തമൻഭക്തവാത്സല്യംകൊണ്ടുമതുപൊലെമുഗ്ദ്ധലൊചനരുൾചെ
യ്തിതുവിദുരരൊടെത്രയുംസുഖംവന്നിതിവിടെവന്നമൂലംദുഗ്ദ്ധമാകിലും
കയ്ക്കുംദുഷ്ടർനൽകിയാലെടൊഭക്തന്മാർതരികിലെഭുക്തിക്കുരസമുള്ളു
ഇത്തരമരുൾചെയ്തുവിപ്രരുംതാനുംകൂടെഅത്താഴമുണ്ടുനല്ലമെത്തമെൽ
കരയെറിപാൎത്ഥന്മാരുടെനല്ലവാൎത്തയുമരുൾചെയ്തുരാത്രിയുംകഴിഞ്ഞിതു
മാൎത്താണ്ഡനുദിച്ചപ്പൊൾസന്ധ്യയുംകഴിച്ചാശുനിത്യദാനങ്ങളുംചെ
യ്തന്തണർചുഴന്നൊരു തെരതിൽകരെറിനാൻ മന്ദമെന്ദിയെകൃഷ്ണ
നംബികാസുതൻതന്റെ മന്ദിരമകംപുക്കുസുന്ദരൻ നന്ദാത്മജൻ
കൊടുത്തുസിംഹാസനമിരിപ്പാൻനൃപതിയു മടുത്തുഭീഷ്മദ്രൊണവി
ദുരാദികളെല്ലാംപരന്ന സഭതന്നിനിറഞ്ഞുമഹാജനം പറഞ്ഞുതു
ടങ്ങിനാൻമാധവൻകാൎയ്യങ്ങളുംഅംബികതനയനുംതന്നുടെസുതന്മാ
രുംനിൎമ്മലന്മാരാംമുനിവൎഗ്ഗവുംദ്വിജന്മാരും ദ്രൊണരുംകൃപരുമശ്വ
ത്ഥാമാവിദുരരുംമാനിച്ചുകെൾക്കഭീഷ്മർകൎണ്ണനുംശകുനിയും കഴിഞ്ഞ
വൃത്താന്തങ്ങൾപറഞ്ഞുതുടങ്ങെണ്ട കിഴിഞ്ഞുധൎമ്മാത്മജൻപറഞ്ഞവാ
ക്കുകെൾപ്പിൻ സൊമവംശത്തിൽപണ്ടുള്ളാചാരമറിയായ്കിൽ മാമു
നിജനത്തൊടുചൊതിക്കസുയൊധന നാഴികനെരംപൊലുംമൂത്ത
വർതന്നെനാടുവാഴുകെന്നതെവരുനീതിനീനിരൂപിക്ക പൂൎവന്മാർപണ്ടു
വാണകെളിയുംനിനക്കില്ലെ സാൎവ്വഭൌമത്വംതന്നെഭാവിച്ചാൽ
വന്നുകൂടാഎന്നതുകെട്ടുദുരിയൊധനുരചെയ്താൻചൊന്നതുനന്നുന
ന്നുദെവകിതനയാനീ ചൊല്ലെഴുംയയാതിയാംഭൂപതിതന്റെമക്കള
ല്ലയൊയദുമുതൽനാൽവരുമിരിക്കവെ പൂരുവല്ലയൊപണ്ടുപാരിനു
പതിയായതാരുമെയറിയാതെയല്ലിവയിരിക്കുന്നുനന്നുനിൻകെട്ടുകെ
ളിമന്നവസുയൊധനനിന്നൊടൊന്നുണ്ടുപറയുന്നുഞാനതുകെൾനീ
പൂജ്യനായ്നൃപഗുണയൊഗ്യനായുള്ളവനെ രാജ്യത്തിൽപ്രാപ്തിയുള്ളി
തെന്നതുകൊണ്ടല്ലയൊനിന്നുടെതാതൻധൃതരാഷ്ട്രർതാനിരിക്കവെമ
ന്നവനായിവാണുപാണ്ഡുവെന്നറികനീ അപ്പൊഴൊപാണ്ഡുപു
ത്രനാകിയയുധിഷ്ഠിരനെപ്പരുമടക്കിവാണീടുകയെല്ലൊവെണ്ടു പാ
ണ്ഡുവിൻപുത്രർതന്നെയല്ലവരെങ്കിൽചൊല്ലാം പാണ്ഡവന്മാരിൽ
പക്ഷപാതിനീകൊപ്പിക്കൊല്ലമാമുനിശാപംകൊണ്ടുകാനനംതന്നിൽ
പാണ്ഡുഭാമിനീജനത്തൊടുവെറുപെട്ടിരുന്നനാൾമറ്റുകണ്ടവർകൾ
ക്കുമക്കളായ്പിറന്നവർ പറ്റുമൊരാജ്യംവാഴ്വാ നെന്നുനീപറഞ്ഞാലും [ 267 ] എംകിലൊനിന്റെതാതനംബികാസുതൻതാനും തിങ്കൾതൻകുലജാ
തനല്ലെന്നുധരിക്കെണംവിചിത്രവീൎയ്യനൃപൻമരിച്ചശെഷത്തിങ്കൽ
വിചിത്രമെത്രെപിറന്നുണ്ടായപ്രകാരവുംഅക്കഥനിൽക്കനിനക്കൊ
ക്കമൂളരുതെങ്കിലിക്കാലം പാതിരാജ്യംപകുത്തുകൊടുക്കനീ കൊടുക്ക
യില്ലരാജ്യംപാതിഞാനൊന്നുകൊണ്ടുംകൊടുപ്പാനവകാശമില്ലവൎക്കറി
ഞ്ഞാലും എംകിലൊരഞ്ചുദെശമിരിപ്പാൻകൊടുക്കനീ സംകടമാൎക്കും
വെണ്ടനാശവുമുണ്ടാകെണ്ട ആഗ്രഹംപറയാതെവാക്കുമുട്ടിയാൽപി
ന്നെ ആൎക്കാനുംകൊടുക്കെണമെംകിലന്തണൎക്കത്രെ രാജ്യവുംപുരം
ഗ്രാമംദെശങ്ങൾവെണ്ടായെങ്കിൽ ത്യാജ്യരല്ലവരെന്നുനിന്നുടെകൃപ
യാലെവസിപ്പാനഞ്ചുഗൃഹംചമച്ചുകൊടുക്കനീ വസുക്കൾധാന്യങ്ങ
ളുംപകുത്തുകൊടുക്കെണ്ട അതിനുംമടിയെങ്കിലൈവൎക്കുംകൂടിയൊരു
സദനംനാട്ടിലൊരുഭാഗത്തുകൊടുക്കനീഅന്ധകകുലജാതനന്തകാന്ത
കസെവ്യനന്തവുമാദിയുമില്ലാതവൻപരൻപുമാൻ ബന്ധൂകസമമാ
യചെന്തളിരടിയുള്ളൊൻ ബന്ധുക്കളില്ലാതൊൎക്കുബന്ധുവാകിയ
കൃഷ്ണൻബന്ധുരൂപൻപാണ്ഡുരാജനന്ദനന്മാൎക്കു ബന്ധുവായൊരു
ദൂതനായിതുപറഞ്ഞപ്പൊൾ അന്ധനാംനരപതിനന്ദനനുരചെയ്താ
ൻ ബന്ധമില്ലെന്താകിലുമെന്നൊടിത്തരംചൊൽവാൻ എന്തിനുപ
ലതരമിങ്ങിനെപറയുന്നു കുന്തിതന്മക്കളെന്നകൂറുകൊണ്ടെത്രെയല്ലി
സന്തതംപറയുന്നുദെവകീതനയാനീ സൂചകനായനിന്റെവാക്കുക
ൾകെൾക്കുംതൊറുംസൂചിതൻമുനകൊണ്ടുകുത്തുവാനുള്ളനിലം കൊടു
ക്കുംഞാനെന്നതുനിനച്ചീടെണ്ടയെതുംപടെക്കുവരുന്നാകിൽകണ്ടുപൊ
കെണംതന്നെനന്നല്ലസുയൊധനനാശങ്ങളുണ്ടായ്വരും മന്നവനവ
കാശമുള്ളാനാടയക്കനീ ഇല്ലൊരുഭെദമിനിക്കാരുമെന്നറിഞ്ഞാലും ന
ല്ലതുചൊല്ലീടെണമെങ്കിലുമെല്ലാരൊടും കാലദെശാവസ്ഥയുംധൎമ്മവു
മധൎമ്മവുംമൂ ലവുംതമ്മിലുള്ളദൌൎബ്ബല്യപ്രാബല്യവും മൊഴിയുംമൊഴി
യുംമൊഴിക്കെടുംവഴിയുംവഴിക്കെടുമഴകൊടകതാരിലാവൊളമൊൎത്തീ
ടെണംകൊടുത്താർകൊല്ലുവാനായ്ഭീമനുവിഷംമുന്നംപെടുപ്പാൻപാ
മ്പുകൊണ്ടുകടിപ്പിച്ചിതുപിന്നെഉറക്കത്തൊടെകാലുംകരവുംവരിഞ്ഞു
ടനുറക്കകെട്ടിഗംഗജലത്തീലെറിഞ്ഞതും മറപ്പാനരുതാതവണ്ണംനീ
പിന്നെനന്നായരക്കില്ലത്തിലിട്ടുചുട്ടതുംപിന്നെനിങ്ങൾ കള്ളച്ചൂതാ
ലെനാടുമൎത്ഥവുംപറിച്ചതും കള്ളക്കാടതിൽപരംപിന്നെയുംകാട്ടിനി
ങ്ങൾദുഷ്ടനാംദുശ്ശാസനൻപെട്ടന്നുസഭാമദ്ധ്യെ മട്ടൊലുംമൊഴിയാ
യപാഞ്ചാലിതലമുടിപിടിച്ചു വലിച്ചുടനീഴ്ത്തതുമവളുടെയുടുത്തപുടവയു
മഴിച്ചുകളഞ്ഞതുംഇത്തരംപരാക്രമരായതുനിങ്ങൾക്കെല്ലാമെത്രയുംപ [ 268 ] രിഭവമുണ്ടവൎക്കിവമൂലം നിസ്ത്രപംകഷ്ടംനിങ്ങൾചെയ്തവയെല്ലാമു
ള്ളിൽശക്തനാംഭീമസെനൻമറന്നല്ലിരിക്കുന്നുകൊടുക്കപാതിനാടുമവ
ൎക്കിന്നല്ലയായ്കിലൊടുക്കുംഭീമസെനൻനിങ്ങളെയെല്ലാംകൊണ്ടുംമുൻ
പിലെഹിഡിംബനെക്കൊന്നതുംബകനായ വൻപനെവധിച്ചെക
ചക്രയിലിരുന്നതും മാഗധനനായനൃപവീരനെവധിച്ചതുംവെഗത്തി
ൽകിഴക്കുംദിക്കൊക്കവെജയിച്ചതും ശക്തനാംകൃമീരനെക്കുത്തിയ
ങ്ങമൎത്തതും മുത്തണിമുലയാളാംദ്രൌപദിതന്റെചൊല്ലാൽ കല്യാണ
സൌഗന്ധികംകൊണ്ടുപൊരുന്നനെരം ചൊല്ലുള്ളഗന്ധൎവ്വവീരന്മാ
രെജ്ജയിച്ചതും എത്തിയജയദ്രഥൻതന്നെമാൽപെടുത്തതു മെത്രെയും
വിരുതുള്ളമല്ലനെവധിച്ചതും കീചകനാദികളെകാലനൂൎക്കയത്തുമാ
ശുഗസുതനായഭീമനെന്നറിഞ്ഞാലും കൊല്ലുമെയവൻനിങ്ങൾനൂറു
പെരെയുമെടൊ നല്ലതുപാതിനാടുകൊടുക്കസുയൊധന വില്ലെടുത്ത
വർകളിൽനല്ലനാംധനഞ്ജയ നല്ലയൊപാഞ്ചാലനാംമന്നനെ ബ
ന്ധിച്ചതും രാത്രിയിലെതൃത്തൊരുഗന്ധൎവ്വൻതന്നെവെന്നാൻ പാ
ൎത്ഥനല്ലയൊയന്ത്രമെയ്തുടൻമുറിച്ചതും പൊൎക്കാരുമിച്ചനമ്മെയൊക്ക
വെജയിച്ചതും ഭൊഷ്കല്ലബലദെവാദികളാംഞങ്ങളെയും ജയിച്ചുസു
ഭദ്രയെക്കൊണ്ടവൻപൊന്നുകൊണ്ടാൻ ജയിച്ചാൻവരിഷിച്ചുവ
ന്നൊരുശക്രനെയും ഖാണ്ഡവംദഹിപ്പിപ്പാൻശരകൂടത്തെച്ചെയ്തുഗാ
ണ്ഡീവംവാങ്ങിക്കൊണ്ടാനഗ്നിയൊടതുമൂലം ഉത്തരയായദിക്കുമൊ
ക്കവെജയിച്ചവ നുത്തമമായകൈലാസാചലംതംകൽചെന്നാൻ മു
ക്കണ്ണൻതന്നൊടുംപൊരെത്രയുംപാരംചെയ്തു കൈക്കൊണ്ടാൻപാ
ശുപതംവാനുലകത്തുചെന്നാൻ ദെവവൈരികളെയുംനിഗ്രഹിച്ചവി
ടുന്നു ദെവകളൊടുമസ്ത്രമെപ്പെരുംവാങ്ങിക്കൊണ്ടാൻ നിന്നെയും
കെട്ടിക്കൊണ്ടുപൊയൊരുചിത്രരഥൻ തന്നെയുംവെന്നുനിന്നെവീ
ണ്ടുകൊണ്ടതുമവൻ പൊൎക്കൊരുമിച്ചുനിന്നനിങ്ങളെയൊക്കവെന്നു
ഗൊക്കളെവീണ്ടുകൊണ്ടുപൊയതുമവനെല്ലൊ ഇത്തരംപലപലവി
ക്രമങ്ങളെച്ചെയ്ത വൃത്രാരിപുത്രൻതന്നെമിക്കതുമൊടുക്കീടും അൎക്കന
ന്ദനനായകൎണ്ണനെവിശെഷിച്ചും ശക്രനന്ദനൻതന്നെകൊല്ലുമെ
ന്നറിഞ്ഞാലും അച്ശനെപ്പിടിച്ചുകെട്ടിപ്പിച്ചപരിഭവം വെച്ചുകൊ
ണ്ടിരിക്കുന്നുധൃഷ്ടദ്യുമ്നനുമെടൊ നിശ്ചയംദ്രൊണർതന്നെക്കൊന്നീടു
മവൻതാനും പിച്ചയായ്ശിഖണ്ഡിയുംഭീഷ്മരെവധിച്ചീടും ശല്യരെ
യുധിഷ്ഠിരൻകൊല്ലുമെന്നറിഞ്ഞാലുംകല്യനാംശകുനിയെക്കൊന്നീടും
സഹദെവൻ മറ്റുള്ളബന്ധുക്കളുമക്കളുംകനിഷ്ഠരും പറ്റലർകാല
ന്മാരാംപാണ്ഡവരൊടുക്കീടും നല്ലതുപാതിനാടുകൊടുക്കസുയൊധന [ 269 ] നല്ലതുവരികയില്ലല്ലായ്കിലൊന്നുകൊണ്ടും ശ്രീവാസുദെവൻജഗന്നാ
യകനിവയെല്ലാ മാവൊളമരുൾചെയ്തവാക്കുകൾകെട്ടശെഷം അം
ബികാസുതൻതാനുഭീഷ്മരുമാചാൎയ്യനും അൻപുള്ളമറ്റുള്ളവർതങ്ങ
ളുമുരചെയ്താർ കുരളക്കാരർചൊന്നവാക്കുകൾകെളാതെനീ അരുളി
ച്ചെയ്തവണ്ണംകെൾക്കെന്നാരെല്ലാവരും സഭയിലിരുന്നവരെല്ലാരു
മൊരുപൊലെശുഭമായുള്ളവാക്കുചൊന്നതുകെട്ടനെരം നിരന്നീലെ
തുമുള്ളിൽനിറഞ്ഞുകൊപത്തൊടുമിരുന്നസുയൊധനൻനടന്നാൻവെ
ഗത്തൊടെ ജനനീഗാന്ധാരിയുംപറഞ്ഞാളിനിമഹാ ജനങ്ങളിവർ
ചൊല്ലുകെൾക്കനീസുയൊധന എന്നംബപറഞ്ഞതുകെളാതെയവ
ൻപൊയി കൎണ്ണനുംശകുനിയുമായിട്ടുനിരൂപിച്ചു ഗൊപാലനായ
കൃഷ്ണനിവിടെസ്സഭയിംകൽ ഭൂപാലരൊടുസിംഹാസനവുമെറിയൊ
പ്പം ഇരിക്കുന്നതുംയൊഗ്യമല്ലനാംചിലർതന്നെ പരക്കെയറിയാതെ
യൊന്നുചെയ്യെണമിപ്പൊൾ ദൂതന്മാരവദ്ധ്യന്മാരെന്നല്ലൊശാസ്ത്ര
വിധി പാതകമുണ്ടുകൊന്നാലതിനുണ്ടുപായവുംപിടിച്ചുകെട്ടീടെണം
പിന്നെപ്പാണ്ഡവർപൊന്നു നടിച്ചുവരികയില്ലെന്നതുമറിയെണം
മിടുക്കുംവെച്ചുകാട്ടിലിരിക്കെയുള്ളുപിന്നെ പടെക്കുഭാവിക്കുന്നതാരെ
ന്നുമറിയെണം പടുത്വമെല്ലാമിവൻതനിക്കാകുന്നുനൂനം കിടക്കവെ
ണംകാരാഗൃഹത്തിൽതന്നെയിവൻ ഇങ്ങിനെരഹസ്യമായ്ത്തങ്ങളിൽ
മന്ത്രിക്കുന്ന തങ്ങറിഞ്ഞുണൎത്തിച്ചുസാത്യകിയതുനെരം പൊകനാമി
വിടുന്നുവൈകരുതിനിയെതും പൊർകരുതിയുമല്ലനാമിവിടെക്കുവ
ന്നു സാത്വീകനായുള്ളൊരുസാത്യകിയുണൎത്തിച്ച വാൎത്തകെട്ടതുനെരം
ഗൊവിന്ദൻതിരുവടി തരുണാദിത്യബിംബംപതിനായിരംകൂടിഒരു
മിച്ചുദിച്ചുടനുയരുന്നതുപൊലെ കരുണാകരൻദെവൻകമലവിലൊ
ചനൻ വിരവൊടെഴുനീറ്റുപെരികക്കൊപത്തൊടെ വരികപിടി
ക്കെടൊകെട്ടുവാൻസുയൊധന പെരികെവൈകിക്കെണ്ടപക്ഷെവ
ന്നടുത്താലും അസംഖ്യംമുഖങ്ങളുമസംഖ്യംബാഹുക്കളും മസംഖ്യമായു
ധങ്ങളുംഖ്യംചരണങ്ങൾ ശംകരൻവിരിഞ്ചനുമിന്ദ്രാദിദെവകളുംപ
ങ്കജവിലൊചനൻതൻകലെകാണായ്വന്നു രൊമങ്ങൾതൊറുമൊക്ക
വാനവരായുംവന്നു കൊമളമായരൂപംഘൊരമായ്ക്കാണായ്വന്നു വി
ഷ്ണുവിൻവിശ്വരൂപംകണ്ടിട്ടുഭക്തന്മാരും കൃഷ്ണഗൊവിന്ദശിവരാമ
രാമാത്മാരാമ ലൊകാഭിരാമരമാരമണയുദുപതെ ഗൊകുലപതെജഗ
ന്നായകധരാപതെ വിശ്വമായതുംനീയെവിശ്വകാരണന്നിയ്യെ വി
ശ്വകാൎയ്യവുംനീയെവിശ്വപാലനുംനീയെ വിശ്വതാതനുംനീയെവി
ശ്വമാതാവുംനീയെവിശ്വരൂപനുംനീയെവിശ്വപാലകപൊറ്റിനി [ 270 ] ഷ്കളനാകുന്നതുംസകളനാകുന്നതും നിൎഗ്ഗുണനാകുന്നതുംസഗുണനാ
കുന്നതും പുരുഷനാകുന്നതുംപ്രകൃതിയാകുന്നതും പുരുഷൊത്തമപൊ
റ്റിനിൻതിരുവടിയെല്ലൊ ശിവനായീടുന്നതുംശക്തിയായീടുന്നതും
ഭുവനെശ്വരപൊറ്റിനിൻതിരുവടിയെല്ലൊ ജീവനായീടുന്നതുംപ
രനായീടുന്നതും കെവലസ്വരൂപനാംനിൻതിരുവടിയെല്ലൊ ക്ഷെ
ത്രമായീടുന്നതുംക്ഷെത്രജ്ഞനാകുന്നുംധാത്രിയിൽപിറന്നൊരുകൃഷ്ണനാം
ഭവാനെല്ലൊ പാലയകൃപാലയശരണംനാരായണ പാലയവിഷ്ണൊ
രാമകൃഷ്ണഗൊവിന്ദഹരെ ഇത്തരമൊരൊജനമത്ഭുതംപൂണ്ടുപൂണ്ടു പ
ത്തുദിക്കിലുംനിന്നുവാഴ്ത്തിയുമാനന്ദിച്ചുംഭക്തിയിൽസ്തുതിക്കയുംനൃത്തം
വെച്ചീടുകയും മുക്തിദാനൈകമൂൎത്തിതൻമഹിമാനംകണ്ടു തൊഴുതും
വീണുംനമസ്കരിച്ചുംവണങ്ങിയും മുഴുകിപരമാനന്ദാംബുധിതന്നിൽ
വീണുകരഞ്ഞുംചിരിച്ചുംകണ്ണിമച്ചുംമിഴിയാതെ നിറഞ്ഞുഭക്തിയൊ
ടുമാമുനിജനങ്ങളും വെദവെദാന്താൎത്ഥങ്ങൾതിരിയാഞ്ഞുഴന്നീടും വെ
ദിയൊരൊടുനല്ലഭീഷ്മരുംവിദുരരും യക്ഷകിന്നരസിദ്ധഗന്ധൎവ്വസുരഭൂ
ത രക്ഷൊഗുഹ്യുകപ്രെതകിംപുരുഷാദികളും നാകവാസികൾനല്ലനാ
കനായകന്മാരും നാകനാരികളൊടുനാരിമാർമറ്റൊള്ളൊരും ഗൂഢ
സ്ഥനായവനെകൂടസ്ഥനായിക്കണ്ടു പാടിയുമാനന്ദംപൂണ്ടാടിയുംച
മഞ്ഞുതെ ദുഷ്ടരായുള്ളജനമൊക്കവെകണ്ണുംപൊത്തി പെട്ടന്നുമലമൂ
ത്രാദികളുംവീണുവീണുപെട്ടപാടൊടുമൊരൊഗുഹകൾതൊറുംപുക്കാർ
ശിഷ്ടരായുള്ളജനംകണ്ടുകണ്ടിരിക്കവെ പരമാനന്ദമൂൎത്തിഭഗവാൻ
പരമാത്താ പരിചൊടെഴുനെള്ളിതെരതിലെറിപ്പിന്നെ കുന്തിയെച്ചെ
ന്നുംകണ്ടുസന്താപമതുംതീൎത്തു കുന്തിയുംതൊഴുതെറസ്തുതിച്ചുസുതന്മാരെ
തൻതിരുവടിയായകൃഷ്ണനെഭരമെല്പി ച്ചന്തികെനില്ക്കുംകൎണ്ണനൊടു
മന്ത്രിച്ചുമെല്ലെ കൎണ്ണാഞാനൊന്നുണ്ടിന്നുചൊല്ലുന്നുരഹസ്യമാ യ്നി
ന്നുടെതംപിമാരപ്പാണ്ഡവരറികനീനീകൂടയങ്ങുചെന്നു ധൎമ്മജാഗ്രജ
നായി വാഴ്കുഭൂമിയെരിപുനാശവുംചെയ്കയെന്നാൻ കൎണ്ണനുംചിരി
ച്ചുരചെയ്തിതുകൃഷ്ണൻതന്നൊ ടെന്നുടെയനുജന്മാർപാണ്ഡവരതുനൂ
നംഎന്നാലുംനാഗദ്ധ്വജൻതന്നെയുമുപെക്ഷിച്ചിട്ടിന്നുഞാനങ്ങുപൊ
രികെന്നതുചെയ്കയില്ല ഭൎത്തൃപിണ്ഡത്തിൻപ്രതിക്രിയയെച്ചെയ്കവെ
ണംഭൃത്യനാമവൻപ്രാണൻപൊവൊളമെന്നുണ്ടെല്ലൊഅൎജ്ജുനൻത
ന്റെകയ്യാലിനിക്കുമരണവുംനിശ്ചയംവിരിയെപ്പൊയ്പൊരിനുകൊപ്പി
ട്ടാലുംമാരുതിതന്നെകൊല്ലുംഗാന്ധാരീസുതൻമാരെ പൊരതിൽമ
രിച്ചീടുംമറ്റുള്ളജനങ്ങളുംരണ്ടുഭാഗത്തുമുള്ളവൻപടയൊടുങ്ങീടുംമണ്ടുക
യില്ലമഹാവീരന്മാർമരിയാതെ ചിന്മയനായപരബ്രഹ്മനിൎമ്മലമൂൎത്തെ [ 271 ] നിന്മനൊവിലാസവുമെന്നുള്ളിലുണ്ടുപൊറ്റിയാത്രയുംചൊല്ലികൃഷ്ണ
ൻപിന്നെയങ്ങുറങ്ങിപൊ യ്പെൎത്തുടനശ്വത്ഥമാതന്നുടെഗൃഹംപുക്കാ
ൻപൊരിനു സെനാപതിയാകാതെയിരിക്കെന്നു വീരനാംദ്രൊണി
യൊടുമാധവനപെക്ഷിച്ചു വിശ്വസ്തനായവിപ്ര നശ്വത്ഥാമാവു
താനുംവിശ്വനായകമനൊരഥത്തെയറിഞ്ഞപ്പൊൾ നിശ്ചയമതുചെ
യ്കയില്ലഞാനെന്നുചൊന്നാ നച്യുതൻദീൎഗ്ഘായുഷ്മാനാകെന്നുമരു
ൾചെയ്താൻ പാരാതെയെഴുനെള്ളി പാണ്ഡവരൊടുചൊന്നാനൊ
രൊരൊവിശെഷങ്ങളുണ്ടായതെപ്പ്യെരുമെ യുദ്ധത്തിന്നിനിമുതൃത്തിടു
കവൈകിയാതെ മിത്രങ്ങളായഭൂമിപാലരെയറിയിക്കഎന്നരുൾചെ
യ്തശെഷംപാണ്ഡവർബന്ധുക്കളെ ചെന്നറിയിച്ചുവരുത്തീടിനാർ
പടക്കെല്ലാംനായകൻധൃഷ്ടദ്യുമ്നനെന്നഭിഷെകംചെയ്തു നായകനായ
കൃഷ്ണൻപാൎത്ഥസാരഥിയായാൻ അകാലംനാഗദ്ധ്വജൻവമ്പനാം
ഭീഷ്മർതന്നെ സൽക്കാരംചെയ്തുപടനായകനാക്കിവെച്ചാൻഅയുത
രഥകരിതുരഗപദാദിയെ നിയതിവശാലൊരൊദിവസംകൊൽവാ
നെന്നാൻപൂരിച്ചുവാദ്യഘൊഷംമൂന്നുലൊകത്തുമപ്പൊൾ കൂറൊത്ത
ബലഭദ്രരുൾകാംപിൽനിരൂപിച്ചു ഇക്കാലമിവിടെഞാൻ കൂടിയ
ല്ലൊന്നുകൊണ്ടും ചൊൽക്കൊണ്ടതീൎത്ഥമാടാമെ ന്നെഴുനെള്ളീടിനാൻ
പുഷ്കരനെത്രനപ്പൊളുൾക്കാമ്പീൽനിരൂപിച്ചു മുഖ്യസമ്മതമാക്കിദു
രിയൊധനവധംഅഗ്രജൻതന്നെകൊണ്ടു മൂളിച്ചീലതിന്നിനിതൽക്കാ
ലത്തിങ്കലാമെന്നുൾക്കാമ്പുമടക്കിനാൻ ധൎമ്മജാദികളൊടുവിദൎഭനറി
യിച്ചാൻനമ്മുടെബന്ധുത്വമൊപൊകരുല്ലൊപാൎത്താൽശക്രനന്ദനൻ
പൊരിൽവിൽക്കെടുന്നാകിലപ്പൊൾ മുഖ്യഭാവെനനില്പാൻഞാനു
ണ്ടെന്നറിഞ്ഞാലും അന്നെരംധനഞ്ജയൻചൊല്ലീനാൻവിദൎഭനൊ
ടെന്നൊടുനെരെനില്പൊരാരുമില്ലറികനീപൊകിൽ നീപൊകയിങ്ങൊ
മാധവൻതുണയുമു ണ്ടാകുലമെതുമില്ലയെന്നതുകെട്ടനെരം വിദൎഭൻ
ചെന്നുദുരിയൊധനൻതന്നെകണ്ടു വിദഗ്ദ്ധനെന്നുഭാവിച്ചവനെസ
മ്മാനിച്ചാൻപന്നഗദ്ധ്വജൻകൎണ്ണൻ ശകുനിവിദൎഭനുമെന്നിവർപ
ലരുംകൂടൊന്നായിനിരൂപിച്ചുധൎമ്മജാദികളൊടുചെന്നറിയിക്കയെന്നു
നന്മയിലുലൂകനെയയച്ചാരതുനെരം ഒന്നുകിൽവനത്തിനുപൊയ്ക്കൊ
ൾവിനല്ലയായ്കിൽ വന്നിങ്ങുമരിച്ചുകൊണ്ടീടുവിൻപുലർകാലെ അ
പ്രകാരങ്ങളവൻവന്നറിയിച്ചതുകെ ട്ടപ്പൊഴെഭീമസെനനടിച്ചാന
തുകണ്ടുഗൊവിന്ദൻചാതിക്കരംപിടിച്ചാനുലൂകനും ഗൊവിന്ദജയ
ജയയെന്നുരചെയ്തുപൊയാൻ അവനുംകുരുക്ഷെത്രംപുക്കുടനറിയി
ച്ചൊരവസ്ഥകെട്ടുദുരുയൊധനനുരചെയ്തു ചൊല്ലുള്ളതെരാളികളെ [ 272 ] തുകൂട്ടത്തിലെറുചൊല്ലുകെന്നവനൊടുചൊല്ലിനാൻഗംഗാദത്തൻ പ
തിനൊന്നക്ഷൌഹണിപ്പടയുണ്ടിങ്ങുനിനക്കതിനുപതിനീയുമനുജ
ന്മാരുംപിന്നെദ്രൊണരുമശ്വത്ഥ മാകൃപരുംത്രിഗൎത്തനും ദ്രൊണൎക്കുതു
ല്യൻശല്യർസൊമദത്താത്മജനും കൃതവൎമ്മാവുംഭഗദത്തനുംശകുനി
യുംപൃഥീവീശന്മാർമറ്റുപലരുണ്ടറികനീ ഞനുമുണ്ടെല്ലൊപിന്നെ
പലരൊടെതൃനില്പാൻഭാനുനന്ദനനൎദ്ധരഥനെന്നറികനീ അങ്ങൊട്ടു
ചെല്ലുവാനുമിങ്ങൊട്ടുപൊരുവാനുമിങ്ങിനെയാരുമില്ലകൎണ്ണനെപ്പൊ
ലെയെടൊകൎണ്ണനുമതുകെട്ടുഭീഷ്മരൊടുരചെയ്താ നിന്നുഞാനൎദ്ധരഥ
നല്ലെന്നുധരിച്ചാലുംനാമിരുവരുംകൂടിയില്ലിനിയുദ്ധത്തിനുപൊർമദമു
ള്ളഭവാൻമരിച്ചെയുള്ളുപക്ഷെശന്തനുതനയനുമെങ്കിലെന്തൊരുഹാ
നിനിൻതൊഴിൽനിനക്കൊത്തവണ്ണമെന്നുരചെയ്തു മന്നവസുയൊ
ധനകെളിനിയുധിഷ്ഠിരൻതന്നുടെതെരാളികളായുള്ളജനത്തെനീ ധ
ൎമ്മജൻഭീമൻപാൎത്ഥൻനകുലൻസഹദെവൻ നിൎമ്മലന്മാരായുള്ളപാ
ഞ്ചാലിസുതന്മാരുംധീരനാംധൃഷ്ടദ്യുമ്നൻഘൊരനാംഘടൊല്ക്കചൻ വീ
രനാമഭിമന്യുസാരനാംസാത്യകിയും ക്രൂരനാകിയശംഖൻശൂരനാം
പാഞ്ചാലനുംപൊരിനുനമ്മൊടവർപൊരുമെന്നറിഞ്ഞാലുംപൊർനാ
മവരൊടുപൊരിനെന്നതുനൂനം കാരുണ്യമൂൎത്തികമലെക്ഷണനൊടുകൂ
ടിതെരിൽകരയെറിട്ടൎജ്ജുനൻവരുന്നെരം ആരുമില്ലെതിരെടൊമൂന്നു
ലൊകത്തുമെന്നാൻവീരനാംദെവവ്രതൻദുരിയൊധനനൊടുംഎന്നു
ടെമരണവുംവന്നീടുംശിഖണ്ഡിയാലെന്നതിന്നംബൊപാഖ്യാനത്തെ
യുമുരചെയ്തുഓരൊരൊദിക്കിൽനിന്നങ്ങൊരൊരൊരാജാക്കന്മാർവാര
ണവാജിരഥകാലാളാംപടയൊടുംവാരിധിതന്നിൽനദീപൂരങ്ങൾചെ
രുംപൊലെകൌരവസൈന്യംതന്നിൽവന്നൊക്കക്കൂടീടുന്നുഭൈരവ
തരങ്ങളാംവാദ്യഘൊഷങ്ങളൊടും പൊരിനുവിരുതുള്ളാരാക്ഷസവീ
രന്മാരുംആൎത്തൊക്കനിലവിളിച്ചവ്വണ്ണംതന്നെവന്നു പാൎത്ഥന്മാരുടെ
പടവീട്ടിലുംകൂടീടുന്നുൟരെഴുപതിന്നാലുലൊകവുംകുലുങ്ങുന്നു വാ
രിധികളുമിരച്ചൊക്കവെകലങ്ങുന്നുസാരതചെരുംഗിരിജാലങ്ങൾകുലു
ങ്ങുന്നുഘൊരമായുള്ളവാദ്യനാദങ്ങൾമുഴങ്ങുന്നുമെദിനീപൊടിഞ്ഞൊ
രുധൂളിയുംപൊങ്ങിടുന്നുഖെദമായെന്നപൊലെഭാനുവുംമറയുന്നു വാ
സവമുഖപത്മമാവൊളംവിളങ്ങുന്നു വസവീനയനങ്ങൾകൊപെ
നചുവക്കുന്നുമാരുതദെവൻതാനുംമന്ദമായ്വീശീടുന്നു മാരുതിയുടെഗദാ
വെഗെനചുഴലുന്നുധൎമ്മദെവനുമുള്ളിലാനന്ദംവളരുന്നു ധൎമ്മനാശ
നൻകലിമന്ദംപൊയ്മറയുന്നു ധൎമ്മജന്മാവിൽമുഖമെറ്റവും തെളിയു
ന്നുദുൎമ്മതിസുയൊധനൻതന്മുഖംവാടീടുന്നു നിൎമ്മലൻനിരുപമൻനി [ 273 ] ത്യനവ്യയൻപരൻചിന്മയൻജഗന്മയൻകന്മഷവിനാശനൻ ധ
ൎമ്മസ്ഥാപനകരൻനിഷ്കളൻനിരഞ്ജരൻ കൎമ്മൈകസാക്ഷിഭൂതൻ
നിൎഗ്ഗുണൻനിരാകുലൻസന്മതിനിലയനനനെന്നുള്ളിൽവാഴുംകൃഷ്ണൻ
തന്മുഖനളിനവുംനന്നായിവിരിയുന്ന ആമിഷഭൊജികളുമാമൊദംക
ലരുന്നുപൊമിനിക്കനമെന്നുഭൂമിയുംതെളിയുന്നുരാമരാവണരണസ
ന്നാഹമെന്നപൊലെഭൂമിയിലുള്ളവീരരൊക്കവെവന്നുവന്നു പുക്കി
തുകുരുക്ഷെത്രംദുഃഖവുമുപെക്ഷിച്ചു പുഷ്കരദെശെവിമാനങ്ങളുമൊരു
മിച്ചുനിൎമ്മലയായനദീ തന്നീരുകരയുംവ ന്നുന്മാദംമാടുപുക്കുവമ്പടയ
തുകാലംആഭരണങ്ങൾപുനരായുധങ്ങളുംനല്ല ശൊഭതെടീടുമുഷ്ണീഷ
ങ്ങൾകഞ്ചുകങ്ങളുംവെവ്വെറെയഥായൊഗ്യം നൽകിനാൻധൎമ്മാത്മജ
ൻനിൎവ്യാജംപ്രതിജ്ഞയുംചൊല്ലിനാരവരെല്ലാം ഭൂദെവപ്രസാദവും
ദെവതാപ്രസാദവുംസാദരംചെയ്തുചെയ്താരായുധപൂജകളും കൃഷ്ണനും
കിരീടിയുംമറ്റുള്ളനൃപന്മാരും കൃത്യമായതുചെയ്തുയുദ്ധത്തിന്നിരുമി
ച്ചാർവ്യഗ്രമുണ്ടാകവെണ്ടചിത്തത്തിലടിയനു അഗ്രമാംപാശുപത
മസ്ത്രമെന്നറിഞ്ഞാലുംനിഗ്രഹിച്ചീടുവൻഞാൻനിശ്ചയംപരരെയെ
ന്നഗ്രജൻതന്നെനൊക്കീ ട്ടൎജ്ജുനൻതാനുംചൊന്നാൻഇക്കഥശെഷം
ചൊൽവാനെന്നാലെപണിയുണ്ടെ ന്നാൾകിളിമകളായഭക്തിശാ
ലിനിയന്നെ

ഇതിശ്രീമഹാഭാരതെഉദ്യൊഗപൎവ്വം

സമാപ്തം