താൾ:CiXIV280.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൪ ഉദ്യൊഗം

സമ്മാനിച്ചവർനാടുപാതിയുംകൊടുക്കിലെ നന്മവന്നീടുനാശംവന്നീ
ടുമല്ലയായ്കിലുന്മൂലനാശംവരുംധാൎത്തരാഷ്ട്രന്മാൎക്കെല്ലാം ഇത്ഥംവ്യാസൊ
ക്തികെട്ടുധൃഷ്ടനാംധൃതരാഷ്ട്രപുത്രനുമൎദ്ധരാജ്യം കൊടുക്കയില്ലയെന്നാ
ൻ എന്നതുകെട്ടുമുനിശ്രെഷ്ഠനുമെഴുനെള്ളി വന്നീടുമെത്രെകൎമ്മഫല
മെന്നുറെക്കയാൽ അക്കാലംദ്രുപദൊപാദ്ധ്യായനുമജാത ശത്രുക്ഷിതീ
ശാജ്ഞയാലെഹസ്തിനപുരംപുക്കാൻ മുഖ്യഭെദൊക്തിധൃതരാഷ്ട്രൻതാ
നറിഞ്ഞിട്ടു ധാക്കാരത്തൊടുപറഞ്ഞയച്ചൊരനന്തരം പാഞ്ചാലപുരൊ
ഹിതൻപാണ്ഡവന്മാരൊടങ്ങെവാഞ്ഛിതങ്ങളുംവൃത്താന്തങ്ങളുമറിയി
ച്ചാൻ വിപ്രരെയവമാനംതുടങ്ങിഭൂപാലനു മപ്പൊഴതധഃപതന
ത്തിനുകാലംവന്നു പാൎത്തിരിയാതെപടകൂടുകവെണ്ടുതവ കീൎത്തിയും
ജയവുമുണ്ടായ്വരുംനാടുംകിട്ടും സുജ്ഞാനമുള്ളിലെറുംയജ്ഞസെനൊപാ
ദ്ധ്യായൻ വിജ്ഞാനിനൃപൻതന്നൊടാജ്ഞാനരഹിതമാം വാക്കുകള
രുൾ ചെയ്തുകാലദെശാവസ്ഥയുംഭാഗ്യകാലവുംജയലഗ്നവുമരുൾചെ
യ്താൻ സഞ്ജയൻതന്നൊടപ്പൊളംബികാസുതൻചൊന്നാ നഞ്ജ
സാചെന്നു ധൎമ്മനന്ദനനൊടുചൊൽനീ സൽഗുണനിധെസൂത
തൽഗുണംപ്രശംസിച്ചു നിൎഗ്ഗുണത്തിംകലാക്കിരാജ്യംനീനീർകൊള്ളെ
ണം പൊരിനുതുടങ്ങാതെപൊയ്വനവാസംചെയ്തു പാരാതെഗതിവ
രുത്തീടുകയിനിനല്ലു ആചാൎയ്യഭൂതന്മാരിലാധികളുണ്ടാംവണ്ണ മാചാര
മുള്ളജനംവൎത്തിക്കുമാറില്ലെല്ലൊ എന്നുചൊല്ലെന്നുകെട്ടുസഞ്ജയൻപു
റപ്പെട്ടു മന്നവൻധൎമ്മാത്മജൻതന്നെയുംവന്നുകണ്ടു പാൎത്ഥിവനതു
നെരംസഞ്ജയനൊടുചൊന്നാൻ വാൎത്തകളെന്തൊന്നുള്ളുവാസ്തവം
പറെകെടൊ അംബികാതനയുനുസൌഖ്യമൊഗാന്ധാരിക്കുംനന്മൊ
ഴിഭീഷ്മദ്രൊണവിദുരാദികൾക്കെല്ലാം എന്തെല്ലാംചൊല്ലിവിട്ടതെന്നെ
ല്ലാംചൊദിച്ചപ്പൊൾ കുന്തീനന്ദനനൊടുസഞ്ജയൻതാനുംചൊന്നാ
ൻ സ്വൈരമായ്വസിക്കുന്നിതെല്ലാരുമിനിമെലിൽ സ്വൈരായ്വരുവ
തിന്നാഗ്രഹമുണ്ടുതാനും സൂരികൾമുൻപനായസൂതൻചൊന്നതുംകെ
ട്ടു സൂൎയ്യജതനയനാംഭൂപനുമുരചെയ്തു സ്വൈരമെൻജനകനുഞാൻ
തന്നെവരുത്തെണം സ്വൈരക്കെടുണ്ടിങ്ങതിനെത്തായ്കനിമിത്തമാ
യ്സന്യസിക്കെണംഞങ്ങളെംകിലെസുഖംവരു മന്നവനുള്ളിലെന്നു
ഞാനറിഞ്ഞിരിക്കുന്നു എന്നതുചൊല്വാനല്ലീവന്നിതുഭവാനിപ്പൊ
ൾ മന്നവൻനിയൊഗത്താലെന്നുംശംകിക്കുന്നെൻഞാൻവൈഷമ്യ
മതിനുണ്ടുരാജസൂയംചെയ്തെൻഞാൻദൊഷമുണ്ടഗ്നിത്യാഗംചെയ്താലു
മെന്നുകെൾപ്പുഎന്നാലുംഞാനൊചെയ്യാംസന്യാസമെന്നാകിലുംപി
ന്നെയുംവൈഷമ്യമുണ്ടെന്തതെന്നുരചെയ്യാം ഞാൻതന്നെസന്യസി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/250&oldid=185540" എന്ന താളിൽനിന്ന് ശേഖരിച്ചത്