താൾ:CiXIV280.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൪൩

ണമെന്നതിനിപ്പൊ ളെന്നൊടുകൂടപ്പൊന്നെമതിയാവിതുഞാനൊ മു
ന്നെവന്നിരിക്കുന്നിതെന്നതുകെട്ടുനാഥൻ എന്നെകല്പിച്ചുതെങ്കില
ങ്ങിനെയാകവെണ്ടു എന്നരുൾചെയ്തശെഷംപിന്നെയുമൊന്നുചൊ
ന്നാൻ മുന്നംഞാൻകണ്ടുപാൎത്ഥൻതന്നെയെന്നറിയെണം മുന്നെവ
ന്നതുംഭവാനെന്നതുംനൂനമെല്ലൊ എന്നതുകൊണ്ടുമൊരുഭെദമില്ലി
നിക്കെതും മന്നവന്മാരെഞാനുണ്ടൊന്നുചൊല്ലുന്നതിപ്പൊൾമത്സ
രാദികളിനിക്കില്ലെന്നൊസിദ്ധമെല്ലൊ മത്സമന്മാരാംനാരായണ
ഗൊപാലന്മാരുംസെനാനീസമനായസെനാനിഭൊജൻതാനുംസെ
നയുമൊരുത്തനുംഞാനെകനൊരുത്തനും എല്ലാരുംമൊക്കുംനിങ്ങളി
നിക്കുനൃപന്മാരെ നല്ലതുവരുവാനെതാല്പരിയവുമുള്ളു വല്ലവരൊടും
കൂടിപൊരാമെന്നിരിക്കിലും വല്ലഭമൊടുയുദ്ധംചെയ്കഞാനില്ലതാനും
ചൊല്ലുവാനസംഖ്യമായുള്ളൊരുപടയുള്ള തെല്ലാരുംപൊരുമവരൊരു
ത്തരൊടുംകൂടി അൻപൊടുരണ്ടുജനമൊരിക്കൽവരിക്കുംപൊൾ മുൻ
പിനാലിളയവൻവെണമെന്നുണ്ടുഞായംകല്യാണാലയനായകാരു
ണ്യമൂൎത്തിതന്നെ കല്യാണംവരുമാറുകൈക്കൊണ്ടുധനഞ്ജയൻ മല്ലാ
രിനിരായുധനെന്നൊൎത്തുസുയൊധനൻചൊല്ലിനാനെംകിൽപടയെ
ല്ലാമിങ്ങിനിക്കെന്നും വല്ലവത്തരുണിമാർവല്ലഭൻചിരിച്ചുടൻ നല്ല
സാമൎത്ഥ്യമിതുചൊല്ലിയപൊലെയെന്നാൻ ജിഷ്ണുനന്ദനനായജിഷ്ണു
വിനൊടുംകൂടിവിഷ്ണുകൈവല്യമൂൎത്തിവൃഷ്ണികൾകുലജാതൻ കൃഷ്ണനു
മെഴുനെള്ളിധൎമ്മജൻതന്നെക്കണ്ടു കൃഷ്ണയുംപാണ്ഡവരുമതിനാലാന
ന്ദിച്ചാർ ഗാന്ധാരീതനയരുംദൂതരെയയച്ചിതു ബാന്ധവമെറയുള്ളമ
ന്നവർനാടുതൊറും ധൎമ്മജാദികളെല്ലാമമ്മാമനായശല്യർ ധൎമ്മ
ത്തിൽപിഴയായ്പാന്തന്മതമെല്ലെങ്കിലുംസമ്മതമില്ലാതൊരുപന്നഗദ്ധ്വജ
നൊടു സമ്മാനംവാങ്ങുകയാൽനൂറ്റുപെർകൂട്ടത്തിലായ്ശല്യരുംധൎമ്മാ
ത്മജൻതന്നെക്കണ്ടുരചെയ്തു വല്ലാതെവൈരികൾക്കുബന്ധുവായ്ചമ
ഞ്ഞുഞാൻ ചൊല്ലിക്കൊള്ളുകവരംവെണ്ടുന്നതിനിയെന്നാൽ ചൊ
ല്ലിനാൻമാദ്രെശനൊടന്നെരംധൎമ്മാത്മജൻ ഇല്ലൊരുവെദമിനിക്കൊ
ന്നിനുമെന്നാകിലും ചൊല്ലെഴുംകൎണ്ണൻവന്നുപാൎത്ഥനെടെതൃക്കും‌പൊ
ൾ തെർവിടുന്നാകിൽഭവാൻകൎണ്ണനെപ്പഴിച്ചുടനാവൊളംപറയെ
ണമെന്നതെവെണ്ടതുള്ളുഎംകിലങ്ങിനെതന്നെയെന്നുരചെയ്തുശല്യർ
തൻകഴൽകൂപ്പിയാത്രയയച്ചുധൎമ്മാത്മജൻ വിപ്രമാമുനിവെദവ്യാ
സനുമെഴുനെള്ളിവിഭ്രമംപൊവാൻഭീഷ്മരാദികൾകെൾക്കച്ചൊന്നാ
ൻ അനൎത്ഥംകളവാനായ്നിനപ്പിനെല്ലാവരും മനക്കാം‌പതിലിപ്പൊ
ളിനിക്കുണ്ടൊന്നുതൊന്നി ധൎമ്മചിത്തന്മാരായധൎമ്മജാദികൾതമ്മെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/249&oldid=185539" എന്ന താളിൽനിന്ന് ശേഖരിച്ചത്