താൾ:CiXIV280.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൬൩

നല്ലതുവരികയില്ലല്ലായ്കിലൊന്നുകൊണ്ടും ശ്രീവാസുദെവൻജഗന്നാ
യകനിവയെല്ലാ മാവൊളമരുൾചെയ്തവാക്കുകൾകെട്ടശെഷം അം
ബികാസുതൻതാനുഭീഷ്മരുമാചാൎയ്യനും അൻപുള്ളമറ്റുള്ളവർതങ്ങ
ളുമുരചെയ്താർ കുരളക്കാരർചൊന്നവാക്കുകൾകെളാതെനീ അരുളി
ച്ചെയ്തവണ്ണംകെൾക്കെന്നാരെല്ലാവരും സഭയിലിരുന്നവരെല്ലാരു
മൊരുപൊലെശുഭമായുള്ളവാക്കുചൊന്നതുകെട്ടനെരം നിരന്നീലെ
തുമുള്ളിൽനിറഞ്ഞുകൊപത്തൊടുമിരുന്നസുയൊധനൻനടന്നാൻവെ
ഗത്തൊടെ ജനനീഗാന്ധാരിയുംപറഞ്ഞാളിനിമഹാ ജനങ്ങളിവർ
ചൊല്ലുകെൾക്കനീസുയൊധന എന്നംബപറഞ്ഞതുകെളാതെയവ
ൻപൊയി കൎണ്ണനുംശകുനിയുമായിട്ടുനിരൂപിച്ചു ഗൊപാലനായ
കൃഷ്ണനിവിടെസ്സഭയിംകൽ ഭൂപാലരൊടുസിംഹാസനവുമെറിയൊ
പ്പം ഇരിക്കുന്നതുംയൊഗ്യമല്ലനാംചിലർതന്നെ പരക്കെയറിയാതെ
യൊന്നുചെയ്യെണമിപ്പൊൾ ദൂതന്മാരവദ്ധ്യന്മാരെന്നല്ലൊശാസ്ത്ര
വിധി പാതകമുണ്ടുകൊന്നാലതിനുണ്ടുപായവുംപിടിച്ചുകെട്ടീടെണം
പിന്നെപ്പാണ്ഡവർപൊന്നു നടിച്ചുവരികയില്ലെന്നതുമറിയെണം
മിടുക്കുംവെച്ചുകാട്ടിലിരിക്കെയുള്ളുപിന്നെ പടെക്കുഭാവിക്കുന്നതാരെ
ന്നുമറിയെണം പടുത്വമെല്ലാമിവൻതനിക്കാകുന്നുനൂനം കിടക്കവെ
ണംകാരാഗൃഹത്തിൽതന്നെയിവൻ ഇങ്ങിനെരഹസ്യമായ്ത്തങ്ങളിൽ
മന്ത്രിക്കുന്ന തങ്ങറിഞ്ഞുണൎത്തിച്ചുസാത്യകിയതുനെരം പൊകനാമി
വിടുന്നുവൈകരുതിനിയെതും പൊർകരുതിയുമല്ലനാമിവിടെക്കുവ
ന്നു സാത്വീകനായുള്ളൊരുസാത്യകിയുണൎത്തിച്ച വാൎത്തകെട്ടതുനെരം
ഗൊവിന്ദൻതിരുവടി തരുണാദിത്യബിംബംപതിനായിരംകൂടിഒരു
മിച്ചുദിച്ചുടനുയരുന്നതുപൊലെ കരുണാകരൻദെവൻകമലവിലൊ
ചനൻ വിരവൊടെഴുനീറ്റുപെരികക്കൊപത്തൊടെ വരികപിടി
ക്കെടൊകെട്ടുവാൻസുയൊധന പെരികെവൈകിക്കെണ്ടപക്ഷെവ
ന്നടുത്താലും അസംഖ്യംമുഖങ്ങളുമസംഖ്യംബാഹുക്കളും മസംഖ്യമായു
ധങ്ങളുംഖ്യംചരണങ്ങൾ ശംകരൻവിരിഞ്ചനുമിന്ദ്രാദിദെവകളുംപ
ങ്കജവിലൊചനൻതൻകലെകാണായ്വന്നു രൊമങ്ങൾതൊറുമൊക്ക
വാനവരായുംവന്നു കൊമളമായരൂപംഘൊരമായ്ക്കാണായ്വന്നു വി
ഷ്ണുവിൻവിശ്വരൂപംകണ്ടിട്ടുഭക്തന്മാരും കൃഷ്ണഗൊവിന്ദശിവരാമ
രാമാത്മാരാമ ലൊകാഭിരാമരമാരമണയുദുപതെ ഗൊകുലപതെജഗ
ന്നായകധരാപതെ വിശ്വമായതുംനീയെവിശ്വകാരണന്നിയ്യെ വി
ശ്വകാൎയ്യവുംനീയെവിശ്വപാലനുംനീയെ വിശ്വതാതനുംനീയെവി
ശ്വമാതാവുംനീയെവിശ്വരൂപനുംനീയെവിശ്വപാലകപൊറ്റിനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/269&oldid=185559" എന്ന താളിൽനിന്ന് ശേഖരിച്ചത്