താൾ:CiXIV280.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൨ ഉദ്യൊഗം

രിഭവമുണ്ടവൎക്കിവമൂലം നിസ്ത്രപംകഷ്ടംനിങ്ങൾചെയ്തവയെല്ലാമു
ള്ളിൽശക്തനാംഭീമസെനൻമറന്നല്ലിരിക്കുന്നുകൊടുക്കപാതിനാടുമവ
ൎക്കിന്നല്ലയായ്കിലൊടുക്കുംഭീമസെനൻനിങ്ങളെയെല്ലാംകൊണ്ടുംമുൻ
പിലെഹിഡിംബനെക്കൊന്നതുംബകനായ വൻപനെവധിച്ചെക
ചക്രയിലിരുന്നതും മാഗധനനായനൃപവീരനെവധിച്ചതുംവെഗത്തി
ൽകിഴക്കുംദിക്കൊക്കവെജയിച്ചതും ശക്തനാംകൃമീരനെക്കുത്തിയ
ങ്ങമൎത്തതും മുത്തണിമുലയാളാംദ്രൌപദിതന്റെചൊല്ലാൽ കല്യാണ
സൌഗന്ധികംകൊണ്ടുപൊരുന്നനെരം ചൊല്ലുള്ളഗന്ധൎവ്വവീരന്മാ
രെജ്ജയിച്ചതും എത്തിയജയദ്രഥൻതന്നെമാൽപെടുത്തതു മെത്രെയും
വിരുതുള്ളമല്ലനെവധിച്ചതും കീചകനാദികളെകാലനൂൎക്കയത്തുമാ
ശുഗസുതനായഭീമനെന്നറിഞ്ഞാലും കൊല്ലുമെയവൻനിങ്ങൾനൂറു
പെരെയുമെടൊ നല്ലതുപാതിനാടുകൊടുക്കസുയൊധന വില്ലെടുത്ത
വർകളിൽനല്ലനാംധനഞ്ജയ നല്ലയൊപാഞ്ചാലനാംമന്നനെ ബ
ന്ധിച്ചതും രാത്രിയിലെതൃത്തൊരുഗന്ധൎവ്വൻതന്നെവെന്നാൻ പാ
ൎത്ഥനല്ലയൊയന്ത്രമെയ്തുടൻമുറിച്ചതും പൊൎക്കാരുമിച്ചനമ്മെയൊക്ക
വെജയിച്ചതും ഭൊഷ്കല്ലബലദെവാദികളാംഞങ്ങളെയും ജയിച്ചുസു
ഭദ്രയെക്കൊണ്ടവൻപൊന്നുകൊണ്ടാൻ ജയിച്ചാൻവരിഷിച്ചുവ
ന്നൊരുശക്രനെയും ഖാണ്ഡവംദഹിപ്പിപ്പാൻശരകൂടത്തെച്ചെയ്തുഗാ
ണ്ഡീവംവാങ്ങിക്കൊണ്ടാനഗ്നിയൊടതുമൂലം ഉത്തരയായദിക്കുമൊ
ക്കവെജയിച്ചവ നുത്തമമായകൈലാസാചലംതംകൽചെന്നാൻ മു
ക്കണ്ണൻതന്നൊടുംപൊരെത്രയുംപാരംചെയ്തു കൈക്കൊണ്ടാൻപാ
ശുപതംവാനുലകത്തുചെന്നാൻ ദെവവൈരികളെയുംനിഗ്രഹിച്ചവി
ടുന്നു ദെവകളൊടുമസ്ത്രമെപ്പെരുംവാങ്ങിക്കൊണ്ടാൻ നിന്നെയും
കെട്ടിക്കൊണ്ടുപൊയൊരുചിത്രരഥൻ തന്നെയുംവെന്നുനിന്നെവീ
ണ്ടുകൊണ്ടതുമവൻ പൊൎക്കൊരുമിച്ചുനിന്നനിങ്ങളെയൊക്കവെന്നു
ഗൊക്കളെവീണ്ടുകൊണ്ടുപൊയതുമവനെല്ലൊ ഇത്തരംപലപലവി
ക്രമങ്ങളെച്ചെയ്ത വൃത്രാരിപുത്രൻതന്നെമിക്കതുമൊടുക്കീടും അൎക്കന
ന്ദനനായകൎണ്ണനെവിശെഷിച്ചും ശക്രനന്ദനൻതന്നെകൊല്ലുമെ
ന്നറിഞ്ഞാലും അച്ശനെപ്പിടിച്ചുകെട്ടിപ്പിച്ചപരിഭവം വെച്ചുകൊ
ണ്ടിരിക്കുന്നുധൃഷ്ടദ്യുമ്നനുമെടൊ നിശ്ചയംദ്രൊണർതന്നെക്കൊന്നീടു
മവൻതാനും പിച്ചയായ്ശിഖണ്ഡിയുംഭീഷ്മരെവധിച്ചീടും ശല്യരെ
യുധിഷ്ഠിരൻകൊല്ലുമെന്നറിഞ്ഞാലുംകല്യനാംശകുനിയെക്കൊന്നീടും
സഹദെവൻ മറ്റുള്ളബന്ധുക്കളുമക്കളുംകനിഷ്ഠരും പറ്റലർകാല
ന്മാരാംപാണ്ഡവരൊടുക്കീടും നല്ലതുപാതിനാടുകൊടുക്കസുയൊധന

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/268&oldid=185558" എന്ന താളിൽനിന്ന് ശേഖരിച്ചത്