താൾ:CiXIV280.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൬൧

എംകിലൊനിന്റെതാതനംബികാസുതൻതാനും തിങ്കൾതൻകുലജാ
തനല്ലെന്നുധരിക്കെണംവിചിത്രവീൎയ്യനൃപൻമരിച്ചശെഷത്തിങ്കൽ
വിചിത്രമെത്രെപിറന്നുണ്ടായപ്രകാരവുംഅക്കഥനിൽക്കനിനക്കൊ
ക്കമൂളരുതെങ്കിലിക്കാലം പാതിരാജ്യംപകുത്തുകൊടുക്കനീ കൊടുക്ക
യില്ലരാജ്യംപാതിഞാനൊന്നുകൊണ്ടുംകൊടുപ്പാനവകാശമില്ലവൎക്കറി
ഞ്ഞാലും എംകിലൊരഞ്ചുദെശമിരിപ്പാൻകൊടുക്കനീ സംകടമാൎക്കും
വെണ്ടനാശവുമുണ്ടാകെണ്ട ആഗ്രഹംപറയാതെവാക്കുമുട്ടിയാൽപി
ന്നെ ആൎക്കാനുംകൊടുക്കെണമെംകിലന്തണൎക്കത്രെ രാജ്യവുംപുരം
ഗ്രാമംദെശങ്ങൾവെണ്ടായെങ്കിൽ ത്യാജ്യരല്ലവരെന്നുനിന്നുടെകൃപ
യാലെവസിപ്പാനഞ്ചുഗൃഹംചമച്ചുകൊടുക്കനീ വസുക്കൾധാന്യങ്ങ
ളുംപകുത്തുകൊടുക്കെണ്ട അതിനുംമടിയെങ്കിലൈവൎക്കുംകൂടിയൊരു
സദനംനാട്ടിലൊരുഭാഗത്തുകൊടുക്കനീഅന്ധകകുലജാതനന്തകാന്ത
കസെവ്യനന്തവുമാദിയുമില്ലാതവൻപരൻപുമാൻ ബന്ധൂകസമമാ
യചെന്തളിരടിയുള്ളൊൻ ബന്ധുക്കളില്ലാതൊൎക്കുബന്ധുവാകിയ
കൃഷ്ണൻബന്ധുരൂപൻപാണ്ഡുരാജനന്ദനന്മാൎക്കു ബന്ധുവായൊരു
ദൂതനായിതുപറഞ്ഞപ്പൊൾ അന്ധനാംനരപതിനന്ദനനുരചെയ്താ
ൻ ബന്ധമില്ലെന്താകിലുമെന്നൊടിത്തരംചൊൽവാൻ എന്തിനുപ
ലതരമിങ്ങിനെപറയുന്നു കുന്തിതന്മക്കളെന്നകൂറുകൊണ്ടെത്രെയല്ലി
സന്തതംപറയുന്നുദെവകീതനയാനീ സൂചകനായനിന്റെവാക്കുക
ൾകെൾക്കുംതൊറുംസൂചിതൻമുനകൊണ്ടുകുത്തുവാനുള്ളനിലം കൊടു
ക്കുംഞാനെന്നതുനിനച്ചീടെണ്ടയെതുംപടെക്കുവരുന്നാകിൽകണ്ടുപൊ
കെണംതന്നെനന്നല്ലസുയൊധനനാശങ്ങളുണ്ടായ്വരും മന്നവനവ
കാശമുള്ളാനാടയക്കനീ ഇല്ലൊരുഭെദമിനിക്കാരുമെന്നറിഞ്ഞാലും ന
ല്ലതുചൊല്ലീടെണമെങ്കിലുമെല്ലാരൊടും കാലദെശാവസ്ഥയുംധൎമ്മവു
മധൎമ്മവുംമൂ ലവുംതമ്മിലുള്ളദൌൎബ്ബല്യപ്രാബല്യവും മൊഴിയുംമൊഴി
യുംമൊഴിക്കെടുംവഴിയുംവഴിക്കെടുമഴകൊടകതാരിലാവൊളമൊൎത്തീ
ടെണംകൊടുത്താർകൊല്ലുവാനായ്ഭീമനുവിഷംമുന്നംപെടുപ്പാൻപാ
മ്പുകൊണ്ടുകടിപ്പിച്ചിതുപിന്നെഉറക്കത്തൊടെകാലുംകരവുംവരിഞ്ഞു
ടനുറക്കകെട്ടിഗംഗജലത്തീലെറിഞ്ഞതും മറപ്പാനരുതാതവണ്ണംനീ
പിന്നെനന്നായരക്കില്ലത്തിലിട്ടുചുട്ടതുംപിന്നെനിങ്ങൾ കള്ളച്ചൂതാ
ലെനാടുമൎത്ഥവുംപറിച്ചതും കള്ളക്കാടതിൽപരംപിന്നെയുംകാട്ടിനി
ങ്ങൾദുഷ്ടനാംദുശ്ശാസനൻപെട്ടന്നുസഭാമദ്ധ്യെ മട്ടൊലുംമൊഴിയാ
യപാഞ്ചാലിതലമുടിപിടിച്ചു വലിച്ചുടനീഴ്ത്തതുമവളുടെയുടുത്തപുടവയു
മഴിച്ചുകളഞ്ഞതുംഇത്തരംപരാക്രമരായതുനിങ്ങൾക്കെല്ലാമെത്രയുംപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/267&oldid=185557" എന്ന താളിൽനിന്ന് ശേഖരിച്ചത്