താൾ:CiXIV280.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൪ ഉദ്യൊഗം

ഷ്കളനാകുന്നതുംസകളനാകുന്നതും നിൎഗ്ഗുണനാകുന്നതുംസഗുണനാ
കുന്നതും പുരുഷനാകുന്നതുംപ്രകൃതിയാകുന്നതും പുരുഷൊത്തമപൊ
റ്റിനിൻതിരുവടിയെല്ലൊ ശിവനായീടുന്നതുംശക്തിയായീടുന്നതും
ഭുവനെശ്വരപൊറ്റിനിൻതിരുവടിയെല്ലൊ ജീവനായീടുന്നതുംപ
രനായീടുന്നതും കെവലസ്വരൂപനാംനിൻതിരുവടിയെല്ലൊ ക്ഷെ
ത്രമായീടുന്നതുംക്ഷെത്രജ്ഞനാകുന്നുംധാത്രിയിൽപിറന്നൊരുകൃഷ്ണനാം
ഭവാനെല്ലൊ പാലയകൃപാലയശരണംനാരായണ പാലയവിഷ്ണൊ
രാമകൃഷ്ണഗൊവിന്ദഹരെ ഇത്തരമൊരൊജനമത്ഭുതംപൂണ്ടുപൂണ്ടു പ
ത്തുദിക്കിലുംനിന്നുവാഴ്ത്തിയുമാനന്ദിച്ചുംഭക്തിയിൽസ്തുതിക്കയുംനൃത്തം
വെച്ചീടുകയും മുക്തിദാനൈകമൂൎത്തിതൻമഹിമാനംകണ്ടു തൊഴുതും
വീണുംനമസ്കരിച്ചുംവണങ്ങിയും മുഴുകിപരമാനന്ദാംബുധിതന്നിൽ
വീണുകരഞ്ഞുംചിരിച്ചുംകണ്ണിമച്ചുംമിഴിയാതെ നിറഞ്ഞുഭക്തിയൊ
ടുമാമുനിജനങ്ങളും വെദവെദാന്താൎത്ഥങ്ങൾതിരിയാഞ്ഞുഴന്നീടും വെ
ദിയൊരൊടുനല്ലഭീഷ്മരുംവിദുരരും യക്ഷകിന്നരസിദ്ധഗന്ധൎവ്വസുരഭൂ
ത രക്ഷൊഗുഹ്യുകപ്രെതകിംപുരുഷാദികളും നാകവാസികൾനല്ലനാ
കനായകന്മാരും നാകനാരികളൊടുനാരിമാർമറ്റൊള്ളൊരും ഗൂഢ
സ്ഥനായവനെകൂടസ്ഥനായിക്കണ്ടു പാടിയുമാനന്ദംപൂണ്ടാടിയുംച
മഞ്ഞുതെ ദുഷ്ടരായുള്ളജനമൊക്കവെകണ്ണുംപൊത്തി പെട്ടന്നുമലമൂ
ത്രാദികളുംവീണുവീണുപെട്ടപാടൊടുമൊരൊഗുഹകൾതൊറുംപുക്കാർ
ശിഷ്ടരായുള്ളജനംകണ്ടുകണ്ടിരിക്കവെ പരമാനന്ദമൂൎത്തിഭഗവാൻ
പരമാത്താ പരിചൊടെഴുനെള്ളിതെരതിലെറിപ്പിന്നെ കുന്തിയെച്ചെ
ന്നുംകണ്ടുസന്താപമതുംതീൎത്തു കുന്തിയുംതൊഴുതെറസ്തുതിച്ചുസുതന്മാരെ
തൻതിരുവടിയായകൃഷ്ണനെഭരമെല്പി ച്ചന്തികെനില്ക്കുംകൎണ്ണനൊടു
മന്ത്രിച്ചുമെല്ലെ കൎണ്ണാഞാനൊന്നുണ്ടിന്നുചൊല്ലുന്നുരഹസ്യമാ യ്നി
ന്നുടെതംപിമാരപ്പാണ്ഡവരറികനീനീകൂടയങ്ങുചെന്നു ധൎമ്മജാഗ്രജ
നായി വാഴ്കുഭൂമിയെരിപുനാശവുംചെയ്കയെന്നാൻ കൎണ്ണനുംചിരി
ച്ചുരചെയ്തിതുകൃഷ്ണൻതന്നൊ ടെന്നുടെയനുജന്മാർപാണ്ഡവരതുനൂ
നംഎന്നാലുംനാഗദ്ധ്വജൻതന്നെയുമുപെക്ഷിച്ചിട്ടിന്നുഞാനങ്ങുപൊ
രികെന്നതുചെയ്കയില്ല ഭൎത്തൃപിണ്ഡത്തിൻപ്രതിക്രിയയെച്ചെയ്കവെ
ണംഭൃത്യനാമവൻപ്രാണൻപൊവൊളമെന്നുണ്ടെല്ലൊഅൎജ്ജുനൻത
ന്റെകയ്യാലിനിക്കുമരണവുംനിശ്ചയംവിരിയെപ്പൊയ്പൊരിനുകൊപ്പി
ട്ടാലുംമാരുതിതന്നെകൊല്ലുംഗാന്ധാരീസുതൻമാരെ പൊരതിൽമ
രിച്ചീടുംമറ്റുള്ളജനങ്ങളുംരണ്ടുഭാഗത്തുമുള്ളവൻപടയൊടുങ്ങീടുംമണ്ടുക
യില്ലമഹാവീരന്മാർമരിയാതെ ചിന്മയനായപരബ്രഹ്മനിൎമ്മലമൂൎത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/270&oldid=185560" എന്ന താളിൽനിന്ന് ശേഖരിച്ചത്