താൾ:CiXIV280.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൪൭

നെല്ലൊനഷ്ടമായതുചിന്തിച്ചെതുമെദുഃഖിയാതെ തുഷ്ടനായപ്രാപ്യ
മായുള്ളാതുകാമിയാതെആപത്തുവരുംകാലമെതുമൊമൊഹിയാതെ ആപത്തെത്യജിപ്പവൻപണ്ഡിതശ്രെഷ്ഠനെല്ലൊകാലത്തെനിരൂപിച്ചു
കല്പിച്ചുനിശ്ചയിച്ചൊ രാലസ്യംമദ്ധ്യെതുടൎന്നീടതെകൎമ്മംചെയ്തു കാ
ലവുമവന്ധ്യമാക്കിക്കൊണ്ടവശ്യാത്മാവാ യ്പാലിച്ചിപുരുഷാൎത്ഥംവാ
ണീടുന്നവൻവിദ്വാൻ അന്യായകൎമ്മവാചാമനസാചെയ്യാതെക
ണ്ടന്യെഷാംഹിതത്തിങ്കലീൎഷ്യയുമുണ്ടാകാതെ ആൎയ്യകൎമ്മണരഞ്ജി
ച്ചെറിയൽസൽക്കൎമ്മണാ ധീരനായിരിപ്പവൻ പണ്ഡിതശ്രെഷ്ഠനെ
ല്ലൊ സമ്മാനത്തിങ്കലുള്ളിൽസമ്മൊദമുണ്ടാകാതെ നിൎമ്മൂലമവമാ
നത്തിംകലുംഖെദിയാതെ അക്ഷൊഭ്യനായിഗംഗതന്നിലെഹൃദംപൊ
ലെ രക്ഷിച്ചുധൎമ്മത്തെയും വാണീടുന്നവൻവിദ്വാൻ സംപ്രവൃ
ത്തൊക്തിമാനായ്വിചിത്രകഥനുമാ യ്സംപ്രതിഭാനവാനാ യ്ശുദ്ധൊ
ക്തിവക്താവുമാ യൂഹാപൊഹാദികളിൽ ചതുരഹൃദയനാ യ്മാഹാ
ത്മ്യത്തൊടുവാണീടുന്നവൻമഹാവിദ്വാൻ സകലഭൂതങ്ങൾക്കുമെ
ത്രയുംമനൊജ്ഞനാ യ്സകലകൎമ്മൾക്കു മുചിതയൊഗജ്ഞനായ്സകലപൂ
രുഷരിൽവെച്ചുപായജ്ഞനുമാ യ്സകലവിജ്ഞാനിയായുള്ളവൻമഹാ
വിദ്വാൻ പ്രാജ്ഞനുഗതമായവിശ്രുതമുണ്ടുപിന്നെ പ്രജ്ഞയുംശ്രു
താനുഗയാംവണ്ണമുണ്ടുതാനും അസംഭിന്നാൎയ്യജനമൎയ്യാദയൊടുംനിത്യ
മസന്ദിഗ്ദ്ധാത്മാവായുള്ളവനും മഹാവിദ്വാൻ അൎത്ഥമാകിലുംബലാ
ലൈശ്വൎയ്യമെന്നാകിലും വിദ്യയാകിലുംതനിക്കെറിയൊന്നുണ്ടായ്വ
ന്നാൽഎത്രയുംവിനീതനായസമുന്നദ്ധനായ വിദ്വാനുസമനായിട്ടി
ല്ലവിദ്വാന്മാരാരുംഅശ്രാന്തംദരിദ്ര്യനായുള്ളവൻമഹാമനസ്സശ്രുത
നായുള്ളവനത്യൎത്ഥംസമുന്നദ്ധൻ അൎത്ഥാശപാരംപ്രവൃക്ഷിക്കയില്ലെ
തുംതാനുമെത്രയുമൂഢനവനെന്നെല്ലൊബുധമതംഅൎത്ഥത്തെതനിക്കു
ള്ളതഴീച്ചുപരാൎത്ഥമാ യ്മിത്രാൎത്ഥമ്മിത്ഥ്യാചാരംചെയ്തീടുന്നവൻമൂഢൻ
തന്നെകാമിച്ചീടാതനാരിയെകാമിക്കയും തന്നെകാമിച്ചവളെതാൻ
പരിത്യജിക്കയുംതന്നെക്കാൾബലവാനൊടെറമത്സരിക്കയുംതന്നെതാ
നറിയാതെചെയ്തീടുന്നവൻമൂഢൻ മിത്രത്തെദ്വെഷിപ്പാനയമിത്രമ
മിത്രമാക്കിപ്രത്യുഹംദുഷ്ടകൎമ്മംചെയ്തീടുന്നവൻമൂഢൻ ഉൾപ്പൂവിൽ
കൃത്യങ്ങളെസ്സംശയിച്ചനുദിനംക്ഷിപ്രാൎത്ഥംകൎമ്മംചിരാൽചെയ്തീടുന്ന
വൻമൂഢൻഅന്യമന്ദിരത്തിങ്കൽചൊല്ലാതെചെല്ലുകയും തന്നൊടു
ചൊതിയാതെതാനെറപറകയും ഉദ്ധതനായുള്ളവൻതന്നെവിശ്വ
സിക്കയുംബദ്ധമൊദെനചെയ്തീടുന്നവൻമഹാമൂഢൻഅന്യദൊഷ
ങ്ങൾപറഞ്ഞെറ്റവുമാക്ഷെപിക്കുംതന്നുടെവൎത്തമാനമവ്വണ്ണംതന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/253&oldid=185543" എന്ന താളിൽനിന്ന് ശേഖരിച്ചത്